For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈയ്യില്‍ കറ പറ്റാതെ പത്ത് മിനിറ്റില്‍ കൂര്‍ക്ക വൃത്തിയാക്കാം

|

കൂര്‍ക്ക പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്, എന്നാല്‍ ഇത് വൃത്തിയാക്കാന്‍ ഉള്ള പങ്കപ്പാട് ആലോചിക്കുമ്പോള്‍ പലരു ഈ ഉദ്യമത്തില്‍ നിന്നും പിന്‍മാറും. എന്നാല്‍ ഇത്രയേറെ ടേസ്റ്റുള്ള ഒരു സാധനം എങ്ങനെ ഒഴിവാക്കും എന്നത് പലര്‍ക്കും സങ്കടമുണ്ടാക്കുന്നു. അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ ഇതിനുണ്ട് എന്നതാണ് സത്യം. എന്നാല്‍ കൂര്‍ക്ക വൃത്തിയാക്കുമ്പോള്‍ കൈയ്യില്‍ കറ പറ്റുന്നു എന്നതാണ് പലരേയും അസ്വസ്ഥത പെടുത്തുന്നത്. പക്ഷേ ചില അവസരങ്ങളില്‍ എങ്കിലും നിങ്ങള്‍ ശ്രദ്ധിച്ചാല്‍ അല്‍പം മിനക്കെട്ടാല്‍ കൈയ്യില്‍ കറ പറ്റാതെ തന്നെ നമുക്ക് കൂര്‍ക്ക വൃത്തിയാക്കി എടുക്കാം. കൈയ്യില്‍ കറയാവുകയും ഇല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ പിന്നോട്ടും പോവേണ്ടതില്ല. അതിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങളില്‍ നമുക്ക് കൂര്‍ക്ക വൃത്തിയാക്കാം എന്ന് നോക്കാം.

Chinese Potato

കുക്കറില്‍ വേവിക്കാം

കുക്കറില്‍ വേവിച്ച് കൊണ്ട് നമുക്ക് കൂര്‍ക്ക വൃത്തിയാക്കി എടുക്കാം. അതിന് വേണ്ടി കല്ലും മണ്ണും ചെളിയും കളഞ്ഞ് വൃത്തിയാക്കി വെച്ചിരിക്കുന്ന കൂര്‍ക്ക് നല്ലതുപോലെ കഴുകി പ്രഷര്‍കുക്കറിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. ഒന്നോ രണ്ടോ വിസില്‍ വന്നതിന് ശേഷം കുക്കറില്‍ നിന്ന് മാറ്റി ഇതിന്റെ തോല്‍ കളയാവുന്നതാണ്. ഇത് വളരെ പെട്ടെന്ന് തന്നെ നമുക്ക് ചെയ്യാവുന്ന ഒരു കാര്യമാണ്. ഓരോ കൂര്‍ക്ക എടുത്ത് കൈയ്യില്‍ കറയാക്കി തോല്‍ കളയുന്നതിനേക്കാള്‍ വളരെ എളുപ്പത്തില്‍ നമുക്ക് കുക്കറില്‍ വേവിച്ച് കൂര്‍ക്കയുടെ തോല്‍ കളയാവുന്നതാണ്.

ചാക്കില്‍ തല്ലി വൃത്തിയാക്കാം

അതിലും മികച്ച മറ്റൊരു മാര്‍ഗ്ഗമുണ്ട്. ഇത് വളരെ എളുപ്പത്തില്‍ കൈയ്യില്‍ കറ പറ്റാതെ തോല്‍ കളയാന്‍ സഹായിക്കുന്നു. അതിന് വേണ്ടി ഒരു ചാക്കില്‍ അകത്ത് കൂര്‍ക്ക ഇട്ട് ചാക്ക് തല്ലുക. ചാക്ക് തല്ലിക്കളഞ്ഞ് കൂര്‍ക്ക എല്ലാം ഒരു പാത്രത്തിലെ വെള്ളത്തിലേക്ക് മാറ്റുക. കൂര്‍ക്കയുടെ തോല്‍ നല്ലൊരു ഭാഗവും പോയിട്ടുണ്ടാവും. അത് മാത്രമല്ല ഇത് ഒന്ന് കുക്കറിലിട്ട് വേവിച്ച് മുകളില്‍ പറഞ്ഞതു പോലെ തൊലി കളഞ്ഞാല്‍ വളരെ എളുപ്പത്തില്‍ വൃത്തിയാക്കി നല്ല കിടിലന്‍ മെഴുക്ക് പുരട്ടി തയ്യാറാക്കാം.

കല്ലില്‍ ഉരക്കുന്നത്

Chinese Potato

പലരും കത്തി കൊണ്ട് ചുരണ്ടിയാണ് കൂര്‍ക്ക വൃത്തിയാക്കുന്നത്. ഇതാണ് കൈകളില്‍ കറ വരുന്നതിന് കാരണം. എന്നാല്‍ പലരും കല്ലില്‍ ഉരക്കുന്നതിലൂടെ നിങ്ങളുടെ കൈയ്യില്‍ കറ പറ്റാതെ കൂര്‍ക്ക വൃത്തിയാക്കാം. തിന് വേണ്ടി കൂര്‍ക്ക ഒരു തുണിയില്‍ ഇട്ടതിന് ശേഷം അത് കൊണ്ട് കല്ലില്‍ പതുക്കെ ഉരസുക. ഇത് നേരെ വെള്ളത്തിലേക്ക് മാറ്റി. അതിലെ കല്ലും മണ്ണും അഴുക്കും കളയുന്നതിന് ശ്രദ്ധിക്കുക. അതിന് ശേഷം ചെറുതായി കത്തി കൊണ്ട് അതിന്റെ നാരുകള്‍ മാത്രം മുറിച്ച് മാറ്റുക. ഇത് നിങ്ങളുടെ കൈയ്യില്‍ കറ പറ്റാതെ ഇരിക്കുന്നതിനും കൂര്‍ക്ക നല്ല വൃത്തിയായി വരുന്നതിനും സഹായിക്കുന്നു.

കൂര്‍ക്കയുടെ ആരോഗ്യ ഗുണങ്ങള്‍

ഇത്രയൊക്കെ കഷ്ടപ്പെട്ട് എന്തിനാണ് കൂര്‍ക്ക വൃത്തിയാക്കുന്നത് എന്ന് അതിന്റെ ഗുണങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും. ഇത് നിങ്ങളുടെ വയറിന്റെ അസ്വസ്ഥതയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുമാത്രമല്ല ഇത് ഉരുളക്കിഴങ്ങ് പോലെ ഒരിക്കലും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. കൂടാതെ മലബന്ധം പോലുള്ള പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് കൂര്‍ക്ക സഹായിക്കുന്നു. കൂര്‍ക്ക കിഴങ്ങ് മാത്രമല്ല ഇതിന്റെ വെള്ളവും ആരോഗ്യത്തിന് ഉത്തമമാണ്. കൂര്‍ക്ക തിളപ്പിച്ച വെള്ളം നിങ്ങള്‍ക്ക് തൊണ്ട വേദനയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. ഇത് തൊണ്ടവേദനയുണ്ടാക്കുന്ന അസ്വസ്ഥതയില്‍ നിന്നും നിങ്ങളെ സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

Chinese Potato

രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. എന്നാല്‍ അതിന് പറ്റിയ കിടിലന്‍ കിഴങ്ങാണ് കൂര്‍ക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂര്‍ക്ക കഴിക്കുന്നത് അണുബാധ കുറക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകുയം ചെയ്യുന്നു. സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കൂടാതെ ഡയറിയ പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും കൂര്‍ക്ക നല്ലതാണ്. ഇതോടൊപ്പം കൊളസ്‌ട്രോള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിനും കൂര്‍ക്ക മികച്ചതാണ്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറക്കുകയും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കൂര്‍ക്ക കഴിക്കണമിങ്ങനെ, ദഹനം കൃത്യം,ആരോഗ്യം സൂപ്പര്‍കൂര്‍ക്ക കഴിക്കണമിങ്ങനെ, ദഹനം കൃത്യം,ആരോഗ്യം സൂപ്പര്‍

കാട്ടുപടവലത്തിലുണ്ട് ഉയിര് നല്‍കും ഒറ്റമൂലികാട്ടുപടവലത്തിലുണ്ട് ഉയിര് നല്‍കും ഒറ്റമൂലി

image courtesy: Wikipedia

English summary

Kitchen Tips To Clean Chinese Potato (koorka) Easily within minutes In Malayalam

Here in this article we are sharing some kitchen tips to clean Chinese potato (koorka) easily in malayalam. Take a look.
Story first published: Tuesday, January 3, 2023, 20:28 [IST]
X
Desktop Bottom Promotion