Just In
Don't Miss
- News
വരന്: മേയര്, വധു: ചീങ്കണ്ണി; വിചിത്രം ഈ വിവാഹം, സോഷ്യല് മീഡിയയില് വൈറല്
- Movies
ആകാശത്ത് സ്വന്തം മുഖം കണ്ടപ്പോള് എന്ത് തോന്നി, പൃഥ്വിരാജിന്റെ മറുപടി വൈറലാവുന്നു...
- Automobiles
യൂസ്ഡ് കാര് വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ട രേഖകള് ഇതൊക്കെ
- Sports
IND vs ENG: 2014ല് തമ്മിലടിച്ചു, ഇന്ന് പ്രശംസിച്ചു, ആന്ഡേഴ്സണോട് ജഡേജയുടെ മാസ് മറുപടി
- Finance
റിസൾട്ട് സീസൺ മുതൽ ഫെഡ് മിനിറ്റ്സ് വരെ; ഈയാഴ്ച വിപണിയെ സ്വാധീനിക്കുന്ന 6 ഘടകങ്ങള്
- Technology
ഒരു ഭാഗം കടിച്ച ആപ്പിൾ: ആപ്പിളിന്റെ ലോഗോയ്ക്ക് പിന്നിലെ രസകരമായ കഥ
- Travel
മഴക്കാല യാത്രകളില് ഈ അണക്കെട്ടുകളെയും ഉള്പ്പെടുത്താം
വിവാഹ വസ്ത്രം വര്ഷങ്ങള്ക്ക് ശേഷവും തിളക്കം നഷ്ടപ്പെടാതെ സൂക്ഷിക്കാം
വിവാഹ വസ്ത്രം എന്നത് ഏതൊരു സ്ത്രീയുടേയും ജീവിതത്തില് വളരെയധികം വിലപ്പെട്ടതായിരിക്കും. കാരണം ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്ത്തത്തില് അണിഞ്ഞ വസ്ത്രം എപ്പോഴും തിളക്കത്തോടെയും പുതുമയോടെയും സംരക്ഷിക്കുന്നതിനാണ് നാം ഓരോരുത്തരും ശ്രമിക്കുന്നത്. എന്നാല് പല കാരണങ്ങള് കൊണ്ട് ഇത് നടക്കാതെ വരുന്നുണ്ട്. കാലപ്പഴക്കം കൊണ്ടും ആ ദിനത്തിലുണ്ടാവുന്ന വിയര്പ്പും മേക്കപ്പ് ഉപയോഗം കൊണ്ടും എല്ലാം പലപ്പോഴും വസ്ത്രങ്ങള് പിന്നീട് വര്ഷങ്ങള്ക്ക് ശേഷം പൊടിഞ്ഞ് പോവുകയോ നശിച്ച് പോവുകയോ ചെയ്യുന്നു.
എന്നാല് ഈ പ്രശ്നങ്ങള്ക്ക് ഇനി പ്രസക്തിയില്ല. കാരണം നമ്മുടെ പ്രിയപ്പെട്ട വസ്ത്രത്തെ ഇനി ഒരു കേടും സംഭവിക്കാതെ നല്ല ഫ്രഷ് ആയി സൂക്ഷിക്കാന് ചില പൊടിക്കൈകള് ഉണ്ട്. നീണ്ട നാളത്തെ പരിശ്രമവും ആലോചനയും പണവും എല്ലാമാണ് ഒരു വിവാഹ വസ്ത്രത്തിന് പിന്നില്. അത് വിലയുള്ളതാണെങ്കിലും വിലയില്ലാത്തതാണെങ്കിലും ഏവര്ക്കും പ്രിയപ്പെട്ടത് തന്നെയാണ്. വിവാഹ ദിനത്തില് മാത്രം ധരിച്ച് പിന്നീട് അത് അലമാരയുടെ അടിയില് സൂക്ഷിക്കുന്നവരാണ് നല്ലൊരു ശതമാനം സ്ത്രീകളും. എന്നാല് പിന്നീടെന്തെങ്കിലും ആവശ്യത്തിന് വേണ്ടി ഇതെടുക്കുമ്പോള് അത് നാശമായി കാണുന്ന അവസ്ഥയുണ്ടെങ്കില് അത് സഹിക്കാവുന്നതിലും അപ്പുറമാണ്. എന്നാല് ഇനി വിവാഹ വസ്ത്രത്തെ നല്ല മികച്ച രീതിയില് തന്നെ സൂക്ഷിക്കാവുന്നതാണ്. അതിന് ചില പൊടിക്കൈകള് ഇതാ.

വൃത്തിയായി സൂക്ഷിക്കണം
ആദ്യം തന്നെ നല്ലതുപോലെ വിയര്പ്പും മറ്റ് വെള്ളത്തിന്റെ തുള്ളികളും ജലാംശവും ഇല്ല എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം അലമാരയില് സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. വിവാഹ ദിനത്തിലെ തിരക്കിനിടയില് വസ്ത്രം മാറ്റി അത് അതുപോലെ തന്നെ അലമാരയില് വെക്കുന്നവര്ക്ക് വിപരീതഫലമായിരിക്കും ഉണ്ടാവുക. എന്നാല് ഒരു തവണ അലമാരയില് വെച്ച് എന്നു കരുതി പിന്നീട് അത അവിടെ തന്നെ വെക്കേണ്ട ആവശ്യമില്ല. ഇടക്കിടക്ക് എടുത്ത് വെയിലത്ത് ഒന്ന് ഇട്ട് ഉണക്കി അല്പം വൃത്തിയാക്കി വെക്കേണ്ടതാണ്. പലപ്പോഴും വസ്ത്രത്തില് പൂപ്പല് പിടിക്കുന്നതിനും നിറം മാറുകയും ചെയ്യാം. വര്ഷങ്ങളോളം സൂക്ഷിക്കുന്നവരാണെങ്കില് എന്തുകൊണ്ടും ഈ പ്രശ്നം പലരും അഭിമുഖീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാന് ഒന്ന് ഇളം വെയില് കൊള്ളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പ്രത്യേകം ശ്രദ്ധിക്കണം
വിവാഹമാണ് എന്നത് ശരി തന്നെ. എന്നാല് ഒരിക്കലും വസ്ത്രം വിവാഹ ദിനത്തില് അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. വിവാഹ ദിനത്തില് വസ്ത്രത്തിലാവുന്ന ഓരോ കറയും പാടുകളും പിന്നീട് പോവാന് അല്പം പ്രയാസമാണ് എന്ന് ആദ്യമേ മനസ്സിലാക്കുക. അതുകൊണ്ട് വിവാഹ ദിനത്തില് വസ്ത്രത്തില് അഴുക്കും കറയും ആവാതെ വധു തന്നെ ഒന്ന് ശ്രദ്ധിക്കണം. കാരണം ഇത് പിന്നീട് പോവുന്നതിന് അല്പം പെടാപാടു പെടണം. പ്രത്യേകിച്ച് സദ്യക്കിടയില് വസ്ത്രങ്ങളില് പറ്റുന്ന കറയും പായസവും കറികളുടെ കറയും എല്ലാം. ഇത് കൂടാതെ കല്ല്യാണം കളറാക്കാന് ഉപയോഗിക്കുന്ന സ്മോക്കുകള്, സ്പ്രേകള് എന്നിവയെല്ലാം നമ്മുടെ പ്രിയവസ്ത്രത്തെ അല്പം പ്രശ്നത്തിലാക്കും എന്ന കാര്യത്തില് സംശയം വേണ്ട. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടതാണ്.

അലമാരയില് സൂക്ഷിക്കുമ്പോഴും ശ്രദ്ധ
അലമാരയില് സൂക്ഷിക്കുമ്പോഴും അല്പം ശ്രദ്ധ വേണം. പലരും അലമാരയില് അതുപോലെ തന്നെയാണ് വിവാഹ വസ്ത്രം സൂക്ഷിക്കുന്നത്. എന്നാല് ഇത് കൂടുതല് പ്രശ്നമുണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഒരു ഫാബ്രിക് ബാഗിലോ അല്ലെങ്കില് പ്രൊഫഷണലായി വസ്ത്രങ്ങള് സൂക്ഷിക്കുന്ന രീതിയിലോ നമുക്ക് വിവാഹ വസ്ത്രങ്ങള് സൂക്ഷിക്കാവുന്നതാണ്. എന്നാല് ഒരു കാരണവശാലും പ്ലാസ്റ്റിക് കവറില് സൂക്ഷിക്കരുത്. ഇത് വസ്ത്രം കൂടുതല് മോശമാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ശ്രദ്ധിക്കണം.

ഡ്രൈക്ലീനിംഗ് ശ്രദ്ധിക്കുക
വിവാഹ വസ്ത്രം ഒരു കാരണവശാലും വാഷിംഗം മെഷിനീലോ കല്ലിലോ ഇട്ട് അലക്കരുത്. അത് ഡ്രൈക്ലീന് മാത്രമേ ചെയ്യാന് പാടുകയുള്ളൂ. എന്നാല് പതിവ് ഡ്രൈക്ലീനിംഗ് രീതികളില് നിന്നും അല്പം വ്യത്യസ്തമായിരിക്കണം. കാരണം വിവാഹ വസ്ത്രം എന്നത് പലപ്പോഴും വളരെയധികം സോഫ്റ്റ് ആയതും ലോലമായതും ആയിരിക്കും. അതുകൊണ്ട് തന്നെ ഡ്രൈക്ലീന് ചെയ്യുമ്പോള് വളരെയധികം ശ്രദ്ധിക്കണം. വളരെയധികം ശ്രദ്ധിച്ച് വേണം ഇത്തരം വസ്ത്രങ്ങള് ശ്രദ്ധയോടെ കൈകാര്യം ചെയ്യണം എന്നുള്ളത് നിങ്ങള് ഡ്രൈക്ലീന് ചെയ്യുന്ന വ്യക്തിയോട് പറയേണ്ടതാണ്.

വൃത്തിയാക്കും മുന്പ് മനസ്സിലാക്കുക
നിങ്ങളുടെ വിവാഹ വസ്ത്രത്തിന്റെ മെറ്റീരിയലും അതുമായി ബന്ധപ്പെട്ട മുഴുവന് വിവരങ്ങളും നിങ്ങള് മനസ്സിലാക്കേണ്ടതാണ്. അത് കൂടാതെ അതിന്റെ എല്ലാ സവിശേഷതകളും മനസ്സിലാക്കണം. അതിന് ശേഷം വസ്ത്രത്തിന്റെ ടാഗ് വൃത്തിയായി സൂക്ഷിക്കുകയും വേണം. ഏത് തരത്തിലുള്ള അലക്കാണ് ചെയ്യേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്, എങ്ങനെ സൂക്ഷിക്കണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്.