For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിയിൽ പിടിച്ച ഏത് കരിയും ഇളക്കാൻ 5മിനിട്ട്

|

വീട്ടമ്മമാർക്ക് എപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് കരിഞ്ഞ പാത്രങ്ങൾ. ഇതിനെ എങ്ങനെയെല്ലാം ഇല്ലാതാക്കുന്നതിന് ശ്രമിക്കണം എന്നുള്ളത് പലർക്കും അറിയുകയില്ല. പാചകത്തിനിടെ അടിയില്‍ പിടിച്ച ചില പാത്രങ്ങളെങ്കിലും ഇളക്കാൻ സാധിക്കാതെ വരുമ്പോൾ കളയുന്ന അമ്മമാർ നിരവധിയാണ്. കുറേ നേരം വെള്ളത്തിൽ കുതിർത്ത് ഇട്ടാല്‍ പാത്രത്തിലെ കരി ഇളകും എന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാൽ ഇത് കൊണ്ട് പലപ്പോഴും കരി പൂർണമായും ഇളകിപ്പോവില്ല എന്നുള്ളതാണ് വിഷമിപ്പിക്കുന്ന ഒന്ന്.

<strong>കൂടുതൽ വായിക്കാൻ: കറിവേപ്പ് മുരടിയ്ക്കുന്നുവോ, വേരില്‍ ഈ വളം</strong>കൂടുതൽ വായിക്കാൻ: കറിവേപ്പ് മുരടിയ്ക്കുന്നുവോ, വേരില്‍ ഈ വളം

ഇത്തരം പ്രശ്നങ്ങൾ തലവേദന ഉണ്ടാക്കുന്നതിലൂടെ പലപ്പോഴും പലർക്കും പാചകം തന്നെ മടുപ്പ് തോന്നിത്തുടങ്ങുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. പാത്രത്തിലെ ഇളകാത്ത കരിയെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇനി പ്രയാസപ്പെടാതെ തന്നെ ഈ പ്രശ്നത്തെ അഞ്ച് മിനിട്ടിനുള്ളിൽ ഇല്ലാതാക്കാവുന്നതാണ്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

 വിനാഗിരി

വിനാഗിരി

വിനാഗിരി പാചകത്തിന് ഉപയോഗിക്കുന്ന ഒന്നാണ്. എന്നാൽ വിനാഗിരി ഇനി പാചകത്തിന് മാത്രമല്ല നമുക്ക് പാത്രങ്ങൾ വെട്ടിത്തിളങ്ങുന്നതിനും സഹായിക്കുന്നുണ്ട്. അതിന് വേണ്ടി കരിഞ്ഞ പാത്രത്തിൽ അൽപം വെള്ളം എടുക്കാവുന്നതാണ്. അതിലേക്ക് മൂന്ന് സ്പൂൺ വിനാഗീരി ഒഴിക്കുക. ഇത് രണ്ടും നല്ലതു പോലെ മിക്സ് ചെയ്ത് അടുപ്പത്ത് വെച്ച് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അഞ്ച് മിനിട്ടെങ്കിലും ഇത് തിളപ്പിക്കണം. ഇത് അടിയിൽ പറ്റിയിരിക്കുന്ന ഏത് ഇളകാത്ത കറയേയും ഇളക്കി പാത്രത്തിന് നല്ല തിളക്കം നൽകുന്നുണ്ട്. അതുകൊണ്ട് വിനാഗിരി ഉപയോഗിച്ച് കരിപ്പാത്രത്തിലെ കരിയെ പൂർണമായും ഇല്ലാതാക്കാവുന്നതാണ്.

സോപ്പ് പൊടി

സോപ്പ് പൊടി

സോപ്പ് പൊടി തുണി അലക്കുന്നതിന് വേണ്ടി മാത്രമല്ല പാത്രത്തിലെ കരിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതിന് വേണ്ടി കരിഞ്ഞ പാത്രത്തിലേക്ക് വെള്ളം ഒഴിച്ച് അതിലേക്ക് അൽപം സോപ്പ് പൊടി മിക്സ് ചെയ്യുക. ഇത് പാത്രത്തിൽ ഇട്ട് നല്ലതുപോലെ തിളപ്പിക്കേണ്ടതാണ്. ഇത് തിളക്കുമ്പോൾ തന്നെ നിങ്ങൾക്ക് അടിയിലെ കരി ഇളകി വരുന്നതായി കാണാവുന്നതാണ്. ഇത് നല്ലതുപോലെ ഇളകി വന്നതിന് ശേഷം ഒന്നു കൂടി നല്ലതുപോലെ സോപ്പ് പൊടി ഇട്ട് കഴുകി വൃത്തിയാക്കുക. അതിന് ശേഷം പാത്രം കഴുകി വൃത്തിയാക്കി അതിൽ വെള്ളം ഇട്ട് അൽപം കൂടി നേരം തിളപ്പിക്കുക.

 നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് ഉപയോഗിച്ചും നിങ്ങൾക്ക് കരിഞ്ഞ പാത്രം തിളങ്ങുന്നതിന് സഹായിക്കുന്നുണ്ട്. നാരങ്ങ നീരിൽ അൽപം ഉപ്പ് മിക്സ് ചെയ്ത് ഇത് വെള്ളം ചേർക്കാതെ പാത്രം ഉരച്ച് കഴുകുന്നതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. നല്ലതുപോലെ ചകിരിയിട്ട് കഴുകിയ ശേഷം അഞ്ച് മിനിട്ട് വെറുതേ വെക്കുക. ഇത് കഴുകി എടുത്ത ശേഷം അൽപം ഒന്നു കൂടി നാരങ്ങ നീര് തേക്കുക. ഇത് കരിഞ്ഞ പാടുകളെ ഇല്ലാതാക്കുന്നതിനും പാത്രം നല്ലതുപോലെ വെട്ടിത്തിളങ്ങുന്നതിനും സഹായിക്കുന്നുണ്ട്. നാരങ്ങ നീര് ഉപയോഗിച്ച് നമുക്ക് പൂർണമായും ഇളകാത്ത കറയെ ഇളക്കി മാറ്റാവുന്നതാണ്.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ടും ഇത്തരം അവസ്ഥകൾക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. നാരങ്ങ നീര് ഉപയോഗിച്ച് പാത്രം വൃത്തിയാക്കുന്നതിലൂടെ അത് തിളക്കമുള്ളതായി മാറുന്നു. എന്നാൽ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ അത് എല്ലാ വിധത്തിലുള്ള കരിയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അൽപം വെള്ളം തിളപ്പിച്ച ശേഷം അതിലേക്ക് മൂന്ന് സ്പൂൺ ബേക്കിംഗ് സോഡ ഇട്ട് നല്ലതുപോലെ തിളപ്പിച്ച് വെക്കണം. ഇതിലേക്ക് അൽപ സമയം കഴിഞ്ഞ് കുറച്ച് നാരങ്ങ നീര് മിക്സ് ചെയ്യണം. ഇത് നല്ലതു പോലെ കഴുകിക്കളഞ്ഞാൽ ഇത് നിങ്ങളുടെ പാത്രത്തിലെ കരിയെ എല്ലാം പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 ചൂടുവെള്ളം

ചൂടുവെള്ളം

വെറും ചൂടുവെള്ളം കൊണ്ടും ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാവുന്നതാണ്. അതിന് വേണ്ടി കരിഞ്ഞ പാത്രത്തിൽ അൽപം വെള്ളം എടുത്ത് നമുക്ക് ഉപ്പിട്ട് തിളപ്പിക്കാവുന്നതാണ്. ഇത് നല്ലതു പോലെ തിളപ്പിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. കറ മാറ്റുന്നതിന് വേണ്ടി അൽപം ചൂടുവെള്ളം തന്നെ ധാരാളം എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ എല്ലാം നിങ്ങളുടെ ഇളകാത്ത കറയെ ഇളക്കി പാത്രങ്ങൾ വെട്ടിത്തിളങ്ങുന്നതിന് സഹായിക്കുന്നുണ്ട്.

English summary

How to Clear the Grease Off Cooking Vessels

Here in this article we are discussing about how to clear the grease off cooking vessels. Take a look.
X
Desktop Bottom Promotion