For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്ക്ഡൗണ്‍ ശേഷം ഓടിപ്പിടിച്ച് ഓഫീസിലേക്കോ, അറിയണം

|

ലോകം മുഴുവന്‍ മരണത്തിന്റെ പുതപ്പ് പുതച്ച് കൊറോണവൈറസ് എന്ന ഭീകരന്‍ അതിന്റെ മരണ നൃത്തം തുടരുകയാണ്. അതിനെ പ്രതിരോധിക്കുന്നതിനും രോഗം പകരാതിരിക്കുന്നതിനും ഇല്ലാതാക്കുന്നതിനും വേണ്ടി രാജ്യമാകെ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് നാലാം ഘട്ട ലോക്ക്ഡൗണ്‍ ആണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണില്‍ പല വിധത്തിലുള്ള ഇളവുകള്‍ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഒരുമിച്ച് ഇളവുകള്‍ നല്‍കുന്നത് പലപ്പോഴും ശ്രദ്ധിച്ച് വേണം എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

കൊറോണവൈറസ്; ഇവിടെയെല്ലാം സര്‍വ്വവ്യാപിയാണ്കൊറോണവൈറസ്; ഇവിടെയെല്ലാം സര്‍വ്വവ്യാപിയാണ്

മിക്കയിടങ്ങളിലും ഇത്തരത്തിലുള്ള ഇളവുകള്‍ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇളവുകള്‍ ഉള്ളത് കൊണ്ട് വൈറസ് ബാധ കുറയും എന്ന ധാരണയില്ല. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാനും സാധിക്കുകയില്ല. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ ഇളവുകള്‍ അനുവദിച്ചവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ഓഫീസുകളില്‍ പോവുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ഓഫീസില്‍ പോവുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മാസ്‌ക് ധരിക്കുക

മാസ്‌ക് ധരിക്കുക

ലോക്ക്ഡൗണ്‍ കഴിഞ്ഞു അതുകൊണ്ട് ഇനി പഴയതു പോലെ നടക്കാം എന്ന് വിചാരിക്കുന്നുണ്ടോ നിങ്ങള്‍? എന്നാല്‍ അതൊരു തെറ്റിദ്ധാരണയാണ്. കാരണം മാസ്‌ക് ധരിക്കുന്നത് നിങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ടി മാത്രമല്ല മറ്റുള്ളവരുടെ സുരക്ഷിതത്വത്തിന് കൂടി വേണ്ടിയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ തന്നെ മാസ്‌ക്ക ധരിക്കേണ്ടത് അത്യാവശ്യമാണ്. ഇതോടൊപ്പം തന്നെ സാമൂഹിക അകലം പാലിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം എല്ലാ ദിവസവും മുന്നോട്ട് പോവുന്നതിന്.

കൈകള്‍ ഇടക്കിടക്ക് കഴുകുക

കൈകള്‍ ഇടക്കിടക്ക് കഴുകുക

കൈകള്‍ ഇടക്കിടക്ക് കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും പ്രതലത്തില്‍ സ്പര്‍ശിച്ചാലുടന്‍ തന്നെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനും അല്ലെങ്കില്‍ ഹാന്‍ഡ് വാഷ് ഇട്ട് കഴുകുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തിയാല്‍ അത് അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയും നിങ്ങളെ വളരെയധികം ആരോഗ്യത്തിലേക്ക് നയിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

20 സെക്കന്റ് കൈകഴുകുക

20 സെക്കന്റ് കൈകഴുകുക

20 സെക്കന്റ് എങ്കിലും ഇടക്കിടക്ക് കൈ കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഓരോ പതിനഞ്ച് മിനിട്ടിലും കൈകള്‍ സാനിറ്റൈസര്‍ ഇടുകയോ അല്ലെങ്കില്‍ കൈകള്‍ നല്ലതു പോലെ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ശ്രദ്ധിക്കുക. കൈകള്‍ കഴുകുന്നതാണ് വൈറസിനെ തുരത്തുന്നതിനുള്ള ഏറ്റവും നല്ല വഴി. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളില്‍ വൈറസ് ഉണ്ടെങ്കിലും മറ്റുള്ളവരിലേക്ക് പകരാതിരിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ലിഫ്റ്റ് ഉപയോഗിക്കുമ്പോള്‍

ലിഫ്റ്റ് ഉപയോഗിക്കുമ്പോള്‍

ലിഫ്റ്റ് ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പരമാവധി ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പടികള്‍ ഉപയോഗിക്കാവുന്നതാണ് ലിഫ്റ്റിന് പകരം. ഓഫീസിനുള്ളിലെ മേശപ്പുറവും മറ്റും സാനിറ്റൈസ് ചെയ്ത് സൂക്ഷിച്ചതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിലൂടെ വൈറസ് വ്യാപനത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

പല വട്ടം ഓഫീസില്‍ നിന്ന് പുറത്ത് പോവുന്നത്

പല വട്ടം ഓഫീസില്‍ നിന്ന് പുറത്ത് പോവുന്നത്

ഇടക്കിടെ ഓഫീസില്‍ നിന്ന് പുറത്ത് പോവുന്നത് വളരെയധികം അപകടം പിടിച്ചിട്ടുള്ളതാണ്. ഇത് അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങള്‍ വൈറസ് വാഹകരായി മാറുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരിക്കല്‍ മാത്രം കയറുകയും ഒരിക്കല്‍ മാത്രം ഇറങ്ങുകയും ചെയ്യുക. അതുപോലെ തന്നെ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ട് വരുകയും കഴിക്കുകയും ചെയ്യുക. ഒരിക്കലും പുറത്തുള്ളവരുമായി സമ്പര്‍ക്കം വരാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരത്തില്‍ സംഭവിച്ചാല്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം.

തിരിച്ചെത്തിയാല്‍

തിരിച്ചെത്തിയാല്‍

തിരിച്ച് വീട്ടിലെത്തിയാലും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. നിങ്ങള്‍ ഓഫീസില്‍ നിന്ന് തിരിച്ച് വീട്ടിലെത്തിയാലും മാസ്‌ക് ഉപയോഗിച്ച് തന്നെ വീട്ടുകാരോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുക. പിന്നീട് വീട്ടിലേക്ക് കയറാതെ ഷൂസും ബാഗും ബെല്‍റ്റും മൊബൈല്‍ ഫോണും എല്ലാം പുറത്ത് തന്നെ വെക്കാന്‍ ശ്രദ്ധിക്കുക. അതിന് ശേഷം കൈകള്‍ വൃത്തിയാക്കി അണുവിമുക്തമാക്കുക. പിന്നീട് ബാക്കി വസ്തുക്കള്‍ എല്ലാം തന്നെ അണുവിമുക്തമാക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം അണുവിമുക്തമാക്കി കുളിക്കുന്നതിന് ശ്രദ്ധിക്കണം.

English summary

Guidelines For Employees Post Coronavirus Lockdown

Here in this article we are discussing about the guidelines for employees post coronavirus lockdown. Take a look.
X
Desktop Bottom Promotion