For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചപ്പാത്തി മാവ് കട്ടിയാവുന്നോ: സോഫ്റ്റ് ആക്കാനും കേടുകൂടാതെ സൂക്ഷിക്കാനും ടിപ്‌സ്‌

|

ചപ്പാത്തി നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചില അവസരങ്ങളില്‍ ചപ്പാത്തി കഴിക്കുന്നവര്‍ക്ക് അത്ര നല്ല സുഖം തോന്നുകയില്ല. അതിന് കാരണം കട്ടികൂടിയതും ബലം വന്നതുമായ ചപ്പാത്തി തന്നെയാണ്. എപ്പോഴും നല്ല സോഫ്റ്റ് ആയ ചപ്പാത്തിക്ക് വേണ്ടിയാണ് നമ്മള്‍ കാത്തിരിക്കുന്നത്. എന്നാല്‍ പലര്‍ക്കും ചപ്പാത്തി ഉണ്ടാക്കി വരുമ്പോള്‍ അത് അത്ര നല്ല സോഫ്റ്റ്‌നസ് ഉള്ളതായി തോന്നില്ല. അതിന് നമ്മള്‍ ചപ്പാത്തിക്ക് മാവ് തയ്യാറാക്കുമ്പോള്‍ തന്നെ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് നിങ്ങളുടെ ചപ്പാത്തി നല്ല അടിപൊൡയാക്കി തരും. എന്ന് മാത്രമല്ല ഇതിന്റെ രുചിയും മണവും എല്ലാം വ്യത്യസ്തമായിരിക്കും.

Easy Tips To Keep Chapati Dough

ചപ്പാത്തി ഉണ്ടാക്കുക എന്നത് തുടക്കക്കാര്‍ക്ക് അല്‍പം പ്രയാസമുള്ള കാര്യമാണെങ്കിലും പരിചയ സമ്പന്നരായിക്കഴിഞ്ഞാല്‍ അത് അത്രക്ക് വലിയ പ്രശ്‌നമുള്ള ഒന്നല്ല എന്ന് മനസ്സിലാവും. അത്രയേറെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ചപ്പാത്തി. പലരും നല്ല സോഫ്റ്റായ ചപ്പാത്തി തയ്യാറാക്കുമ്പോള്‍ എന്തുകൊണ്ട് നമ്മുടെ മാത്ര കട്ടി കൂടിയതായി മാറുന്നു എന്ന് പലരു ചിന്തിച്ചിട്ടുണ്ടാവും. എന്നാല്‍ ഇനി മാവ് കുഴക്കുന്നത് മുതല്‍ നമുക്ക് തുടങ്ങാം. കാരണം ഇത്തരത്തില്‍ നിങ്ങളുടെ മാവ് കുഴക്കുന്നതിലെ അശ്രദ്ധ പോലും ചപ്പാത്തിയെ പപ്പടമാക്കും. എങ്ങനെ നല്ല കിടിലന്‍ മാവ് കുഴച്ച് സോഫ്റ്റാക്കി കൂടുതല്‍ നേരം പ്രശ്‌നങ്ങളൊന്നും ഇല്ലാതെ സൂക്ഷിക്കാം എന്നും ഈ ലേഖനത്തില്‍ വായിക്കാം.

കുറച്ച് എണ്ണ ചേര്‍ക്കുക

കുറച്ച് എണ്ണ ചേര്‍ക്കുക

ചപ്പാത്തിക്ക് മാവ് കുഴക്കുമ്പോള്‍ നിങ്ങള്‍ എണ്ണ ചേര്‍ക്കാറില്ല അല്ലേ. അതാണ് നിങ്ങളുടെ ചപ്പാത്തിക്ക് ഇത്രയേറെ കട്ടിയും പ്രശ്‌നങ്ങളും. ഇനി ഇന്ന് മുതല്‍ ചപ്പാത്തിക്ക് മാവ് കുഴക്കുമ്പോള്‍ മുതല്‍ മൈദയില്‍ കുറച്ച് എണ്ണയോ നെയ്യോ ചേര്‍ക്കാം. ഇത് നിങ്ങളുടെ ചപ്പാത്തി സോഫ്റ്റ് ആക്കുക മാത്രമല്ല ചപ്പാത്തിയുടെ മാവ് കൂടുതല്‍ നേരം മൃദുവായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇന്ന് മുതല്‍ തന്നെ എണ്ണപ്രയോഗം തുടങ്ങാം.

വെള്ളം അധികം ഉപയോഗിക്കരുത്

വെള്ളം അധികം ഉപയോഗിക്കരുത്

ചപ്പാത്തി കുഴക്കാന്‍ വെള്ളം വേണം എന്ന് നമുക്കറിയാം. എന്നാല്‍ ആദ്യം തന്നെ കുറേ വെള്ളം കോരിയൊഴിച്ചാല്‍ മാവ് പിന്നെ പേസ്റ്റ് രൂപത്തിലാവും എന്ന് മാത്രമല്ല അത് അത്ര നല്ല ഒരു റിസള്‍ട്ട് അല്ല നിങ്ങള്‍ക്ക് നല്‍കുന്നതും. അതുകൊണ്ട് ചപ്പാത്തിക്ക് മാവ് കുഴക്കുമ്പോള്‍ അല്‍പാല്‍പം വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുന്നതിന് ശ്രദ്ധിക്കണം. കുഴയ്ക്കുമ്പോള്‍ എപ്പോഴും ചെറിയ അളവില്‍ വെള്ളം ചേര്‍ക്കുക. ഇനി അല്‍പം വെള്ളം കൂടിപ്പോയാല്‍ വളരെ കുറച്ച് മാവ് ഇട്ട് ആ വെള്ളത്തിന്റെ അളവ് സന്തുലിതമാക്കുക.

വെള്ളമോ പാലോ ഉപയോഗിക്കാം

വെള്ളമോ പാലോ ഉപയോഗിക്കാം

നിങ്ങള്‍ പച്ചവെള്ളത്തിലാണോ ചപ്പാത്തിക്ക് മാവ് കുഴക്കുന്നത്? എന്നാല്‍ അത് തന്നെയാണ് ആദ്യത്തെ മിസ്റ്റേക്ക്. ചപ്പാത്തിക്ക് മാവ് കുഴക്കുമ്പോള്‍ ഒരിക്കലും പച്ചവെള്ളത്തില്‍ കുഴക്കരുത്. ഇത് മാവ് പരുവമാവുമ്പോഴേക്ക് അതിന്റെ കട്ടി കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മാവ് കുഴക്കുമ്പോള്‍ പാലോ അല്ലെങ്കില്‍ ഇളം ചൂടുവെള്ളമോ ഉപയോഗിക്കുക. ഇത് ഒരു പതിനഞ്ച് മിനിറ്റ് നേരമെങ്കിലും എടുത്ത് നല്ലതുപോലെ മൃദുവാകുന്നത് വരെ വേണം കുഴക്കുന്നതിന്. ഇത് ചപ്പാത്തി മാവ് കൂടുതല്‍ നേരം സൂക്ഷിക്കുന്നതിനും മാര്‍ദ്ദവമുള്ളതാക്കുന്നതിനും സഹായിക്കും.

നെയ്യോ എണ്ണയോ പുരട്ടുക

നെയ്യോ എണ്ണയോ പുരട്ടുക

മാവ് കുഴച്ച് മാറ്റി വെച്ചാലും അതുപോലെ തന്നെ അടച്ച് വെക്കരുത്. എല്ലാം നല്ലതുപോലെ കുഴച്ച് മിക്‌സ് ആക്കിയതിന് ശേഷം അതിന് മുകളില്‍ അല്‍പം നെയ്യോ എണ്ണയോ പുരട്ടാവുന്നതാണ്. ഇതിന് ശേഷം വേണമെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. നെയ്യോ എണ്ണയോ പുരട്ടി വെക്കുന്നത് ആട്ട മാവ് കേടാകാതിരിക്കുന്നതിനും അതിന് മുകള്‍ ഭാഗം കട്ടിുള്ളതല്ലാതെ ആക്കുന്നതിനും സഹായിക്കുന്നു. ഇത് എപ്പോഴും നല്ല ഫ്രഷ് മാവ് ആയി ഇരിക്കുന്നതിന് ഉള്ള ഒരു പൊടിക്കൈ ആണ്.

 എയര്‍ടൈറ്റ് കണ്ടെയ്‌നറില്‍ സൂക്ഷിക്കുക

എയര്‍ടൈറ്റ് കണ്ടെയ്‌നറില്‍ സൂക്ഷിക്കുക

മാവ് കുഴച്ച് അത് ഏതെങ്കിലും ഒരു പാത്രം കൊണ്ട് അടച്ച് വെക്കരുത്. എപ്പോഴും ഇത് വായു കടക്കാത്ത പാത്രത്തില്‍ നല്ലതുപോലെ മുറുക്കി അടച്ച് വേണം സൂക്ഷിക്കാന്‍. പ്രത്യേകിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍. വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിച്ച് വെക്കണം. മാവില്‍ ഗോതമ്പ് അണുക്കള്‍ ഉള്ളതിനാല്‍ ഇത് പെട്ടെന്ന് കേടായി പോവുന്നതിന ്‌സാധ്യതയുണ്ട്. അതുകൊണ്ടാണ് വായു കടക്കാതെ സൂക്ഷിക്കണം എന്ന് പറയുന്നത്. വേണമെങ്കില്‍ പ്ലാസ്റ്റിക് റാപ്പോ അല്ലെങ്കില്‍ അലുമിനിയും ഫോയിലോ ഉപയോഗിക്കാവുന്നതാണ്.

ആറ് മാസം വരെ സൂക്ഷിക്കാം

ആറ് മാസം വരെ സൂക്ഷിക്കാം

മുകളില്‍ പറഞ്ഞ രീതിയിലാണ് നിങ്ങള്‍ ആട്ട സൂക്ഷിക്കുന്നത് എന്നുണ്ടെങ്കില്‍ ആറ് മാസം വരെ നിങ്ങള്‍ക്ക് ഇത് സൂക്ഷിച്ച് വെക്കാവുന്നതാണ്. എന്നാല്‍ വായു കടക്കുന്ന രീതിയില്‍ പുറത്ത് തന്നെയോ അല്ലെങ്കില്‍ ഫ്രിഡ്ജില്‍ തന്നെയോ ആണ് സൂക്ഷിച്ചതെങ്കിലും ഇത് പെട്ടെന്ന് ചീത്തയായി പോവുന്നു. എങ്കിലും ആറ്മാസത്തേക്കൊന്നും ഇത്തരത്തില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ഏറിപ്പോയാല്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഉപയോഗിക്കാന്‍ പാകത്തില്‍ തയ്യാറാക്കുക. അല്ലാത്ത പക്ഷം അത് ആരോഗ്യത്തിന് ചെറിയ തോതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇനി ചപ്പാത്തിയുടെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട.

കറിയില്‍ ഉപ്പും മുളകും പുളിയും കൂടിയാല്‍ പൊടിക്കൈകറിയില്‍ ഉപ്പും മുളകും പുളിയും കൂടിയാല്‍ പൊടിക്കൈ

ഇറച്ചി ചൂടുവെള്ളത്തിലിട്ട് വെക്കണം, കാരണംഇറച്ചി ചൂടുവെള്ളത്തിലിട്ട് വെക്കണം, കാരണം

English summary

Easy Tips To Keep Chapati Dough Fresh And Soft For Long In Malayalam

Here in this article we are sharing some easy cooking tips to keep chapati dough fresh and soft for long in malayalam. Take a look
Story first published: Thursday, November 10, 2022, 17:45 [IST]
X
Desktop Bottom Promotion