Just In
Don't Miss
- Movies
ബിഗ് ബോസിന്റെ ഈ ശിക്ഷ കുറച്ച് കൂടിപ്പോയോ? റിയാസും റോബിനും വീണ്ടും ജയിലില്
- News
ഉമ തോമസിന്റെ വിജയത്തിന് പ്രാർത്ഥന; ഇരുമുട്ടികെട്ടുമായി എൽദോസ് കുന്നപ്പിള്ളി ശബരിമലയിൽ
- Sports
IPL 2022: പൊള്ളാര്ഡ് 'ജാവോ', മുംബൈക്ക് പുതിയ ഫിനിഷറെ കിട്ടി, ഡേവിഡിനെ വാഴ്ത്തി ഫാന്സ്
- Automobiles
2022 ഏപ്രില് മാസത്തില് Hilux-ന്റെ 300-ല് അധികം യൂണിറ്റുകള് വിറ്റ് Toyota
- Finance
ഒറ്റക്കുതിപ്പില് 50-ലേക്ക്; ഈ കുഞ്ഞന് ബാങ്ക് ഓഹരിയില് നേടാം 36% ലാഭം; വാങ്ങുന്നോ?
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര് ക്രൂസ് യാത്ര പോകാം
നിങ്ങളുടെ മെത്തയെ നശിപ്പിക്കുന്നത് ഇതെല്ലാമാണ്
എല്ലാ ദിവസവും ഞങ്ങള് ഒരു മെത്തയില് ശരാശരി എട്ട് മണിക്കൂര് എങ്കിലും ചിലവഴിക്കുന്നുണ്ട്. എന്നാല് ഉറങ്ങുന്നതി ആരോഗ്യത്തോടെ ആയിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം മെത്ത ശരിയല്ലെങ്കില് അത് ഉറക്കത്തിന് പലപ്പോഴും തടസ്സവും അസൗകര്യവും ഉണ്ടാക്കുന്നു. അതിനാല് ആരോഗ്യത്തോടെ ഉറങ്ങുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. ചില ആളുകള് കട്ടിയുള്ള മെത്തയില് ഉറങ്ങാന് ഇഷ്ടപ്പെടുന്നു, മറ്റുള്ളവര് മൃദുവായ പ്രതലത്തില് കൂടുതല് നന്നായി ഉറങ്ങുന്നു.
ഇത്തരം കാര്യങ്ങള് എല്ലാം തന്നെ ഒരു മെത്ത വാങ്ങുമ്പോള് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മികച്ച മെത്ത കണ്ടെത്താന് നിങ്ങള്ക്ക് കഴിഞ്ഞെങ്കില് അല്പം അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ വിലയേറിയ മെത്തയുടെ ആയുസ്സ് വര്ദ്ധിപ്പിക്കുന്നതിന്, ഇനിപ്പറയുന്ന ആറ് തെറ്റുകള് ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും ഇത്തരം കാര്യങ്ങള് മെത്തയോട് ചെയ്യരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൂടുതല് അറിയുന്നതിന് ഈ ലേഖനം വായിക്കുക.

മെത്ത മറിച്ചിടാത്തത്
നിങ്ങള് എല്ലാ രാത്രിയും ഒരേ പൊസിഷനില് ഉറങ്ങുകയാണെങ്കില്, ഒടുവില് നിങ്ങളുടെ മെത്തയില് അത് പലപ്പോഴും പ്രശ്നങ്ങള് ഉണ്ടാക്കുന്നു. മെത്ത ഇടക്കിടെയെങ്കിലും ഒന്ന് മറിച്ചിടേണ്ടതാണ്. ചുരുങ്ങിയത് മൂന്ന് മാസത്തിലൊരിക്കല് മെത്ത മറിച്ചിട്ടാല് നിങ്ങള്ക്കും ഒരു ഫ്രഷ്നസ് ലഭിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള് എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മാട്രസ് പ്രൊട്ടക്റ്റര് ഉപയോഗിക്കാത്തത്
പലപ്പോഴും പൊടിപടലങ്ങള്, ചര്മ്മത്തിലെ മൃത കോശങ്ങള്, വിയര്പ്പ് എന്നിങ്ങനെ പല വസ്തുക്കളും നിങ്ങളുടെ മെത്തയില് ഉണ്ടായേക്കാം. എന്നാല് ഇത് നിങ്ങളുടെ മെത്തയ്ക്ക് കൂടുതല് അസ്വസ്ഥതകള് സൃഷ്ടിക്കാവുന്നതാണ്. കൂടാതെ ബാക്ടീരിയയുടെ വളര്ച്ചയ്ക്കും ഇത് കാരണമാകും. ഇതൊഴിവാക്കാനുള്ള എളുപ്പവഴി മെത്ത പ്രൊട്ടക്ടര് ഉപയോഗിക്കുക എന്നതാണ്. ഇത് നിങ്ങളുടെ മെത്തയില് കൂടുതല് ഗുണങ്ങള് നല്കുന്നുണ്ട്.

മെത്ത വൃത്തിയാക്കത്തത്
നിങ്ങള് എപ്പോഴാണ് നിങ്ങളുടെ മെത്ത വൃത്തിയാക്കിയത് എന്ന് ഓര്മ്മിക്കുന്നുണ്ടോ? നിങ്ങളുടെ മെത്ത വളരെക്കാലം നിലനില്ക്കണമെങ്കില് പതിവായി വൃത്തിയാക്കുന്നത് പ്രധാനമാണ്. അതിനാല്, മൂന്ന് മാസം കൂടുമ്പോള് വൃത്തിയാക്കുക. വേണമെങ്കില് നിങ്ങള്ക്ക് കുറച്ച് ബേക്കിംഗ് സോഡ ഉപയോഗിച്ച് മെത്ത വൃത്തിയാക്കാവുന്നതാണ്.

സ്പ്രിംങുകള് ശ്രദ്ധിക്കണം
മെത്തയുടെ സ്പ്രിംങുകള് പലപ്പോഴും കൂടുതല് പ്രശ്നമുണ്ടാക്കുന്നതാണ്. കാരണം കുട്ടികള് കിടക്കയില് കയറി ചാടുന്നതും മറ്റും ഇതിന്റെ സ്പ്രിംങിന് പ്രശ്നമുണ്ടാക്കുന്നുണ്ട്. കാരണം ഇവ ചാടാന് വേണ്ടി നിര്മ്മിച്ചിട്ടില്ല, നിങ്ങളുടെ മെത്തയിലെ സ്പ്രിംഗുകള്ക്ക് കേടുപാടുകള് സംഭവിച്ചാല്, അത് നിങ്ങള്ക്ക് ആവശ്യമായ പിന്തുണ നല്കില്ല. ഇത് കിടത്തം അപകടത്തിലാക്കുന്നു.

കര്ട്ടനുകള് അടച്ച് സൂക്ഷിക്കുക
പലപ്പോഴും കര്ട്ടനുകളും ജനലുകളും തുറന്നിടുന്നതും മറ്റും നല്ലതാണ്. എന്നാല് അധികം പൊടിപടലങ്ങള് കയറാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അതിനാല് എല്ലാ ദിവസവും രാവിലെ നിങ്ങളുടെ കര്ട്ടനുകള് തുറക്കേണ്ടത് പ്രധാനമാണ്. എന്നാല് പൊടിപടലങ്ങള് അകത്തേക്ക് കടക്കാതിരിക്കാന് നെറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. ഒരു വിന്ഡോ ചെറുതായി തുറന്നിടുക. അങ്ങനെ, നിങ്ങളുടെ മെത്തയ്ക്ക് ശ്വസിക്കാന് കഴിയും. ഇത് മെത്തയുടെ പുഴുകിയ മണം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

കിടക്ക കഴുകാത്തത്
മുന്പ് പറഞ്ഞത് പോലെ പൊടിപടലങ്ങള്, ചര്മ്മത്തിലെ മൃതകോശങ്ങള് അല്ലെങ്കില് വിയര്പ്പ് എന്നിവ നിങ്ങളുടെ മെത്തയില് എളുപ്പത്തില് വരുന്നതിനുള്ള സാധ്യതയുണ്ട്. ഒരു മെത്ത പ്രൊട്ടക്ടര് ഉപയോഗിച്ചും നിങ്ങളുടെ ബെഡ് ലിനന് പതിവായി മാറ്റുന്നതിലൂടെയും ഇതിന് പരിഹാരം കാണാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ മെത്തയെ നിങ്ങള്ക്ക് സംരക്ഷിക്കാം.
കറ്റാര്വാഴ
ഇനി
തഴച്ച്
വളരും:
അറിയേണ്ട
ടിപ്സ്
ഇതെല്ലാമാണ്
അടഞ്ഞ
സിങ്കിലെ
വെള്ളം
എളുപ്പത്തില്
കളയാന്
സോപ്പും
ചൂടുവെള്ളവും