Just In
- 53 min ago
വീട്ടുകാരുടെ അപ്രതീക്ഷിത പിന്തുണ, സാമ്പത്തികവശം ശക്തിപ്പെടും; ഇന്നത്തെ രാശിഫലം
- 10 hrs ago
യോഗയിലെ ട്വിസ്റ്റുകള് നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്
- 11 hrs ago
നിങ്ങളുടെ പ്രണയം നീണ്ട് നില്ക്കുമോ: പക്വതയുള്ള പങ്കാളിയെ തിരിച്ചറിയാം
- 12 hrs ago
ഫെബ്രുവരി 2023: സംഖ്യാശാസ്ത്രത്തില് ശനി അനുകൂലഭാവം നല്കി അനുഗ്രഹിക്കുന്നവര്
Don't Miss
- Sports
രോഹിത് 2023വരെ നയിക്കും, അതിന് ശേഷമാര്? ഹര്ദിക് വേണ്ട-നിര്ദേശിച്ച് ആകാശ്
- News
കടല് വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന് ബീച്ചില് ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Movies
'ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്, നിങ്ങളാരും അങ്ങനെ ചെയ്യരുത്'; ഭർത്താവിനെ കുറിച്ച് സുരേഷ് ഗോപിയുടെ നായിക!
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
വീട് വൃത്തിയാക്കുമ്പോള് ഈ കാര്യങ്ങള് മറക്കരുത്
വീട് വൃത്തിയാക്കല് എന്നത് വീട്ടമ്മമാര്ക്ക് തീര്ത്താലും തീരാത്ത പണിയാണ്. അടിച്ചുവാരലും വീട്ടുപകരണങ്ങള് തൂത്തുതുടച്ചും ചിലര് ഏതു നേരവും തിരക്കിലായിരിക്കും. വീടും പരിസരവും ശുചിയായിരിക്കേണ്ടത് നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉദാഹരണത്തിന് ശുചിമുറികള്. ദിവസവും ചെറിയ തോതില് എങ്കിലും വൃത്തിയാക്കുന്നതിനു പുറമേ ആഴ്ചയില് ഒരിക്കലോ മറ്റോ നന്നായി വൃത്തിയാക്കുന്നത് ബാക്ടീരിയ പെരുകാതിരിക്കാന് സഹായിക്കും.
Most
read:പ്രായമായവര്ക്ക്
ഉറക്കമില്ലേ
?
പരിഹാരമുണ്ട്
എന്നാല് സ്വന്തം വീട്ടിലെ തന്നെ ഉപകരണങ്ങളിലെ ചില ഇടങ്ങള് വൃത്തിയാക്കുമ്പോള് നമ്മുടെ കണ്ണു വെട്ടിക്കാറുണ്ട്. വൃത്തിയായി എന്നു നിങ്ങള് കരുതുന്ന ഉപകരണങ്ങള് ശരിക്കും വൃത്തിയാകുന്നില്ലെങ്കിലോ, എടുത്ത പണി വെറുതെയായില്ലേ? അത്തരം ചില അബദ്ധങ്ങളില് ചെന്നു ചാടാതിരിക്കാന് ഈ അറിവുകള് നിങ്ങളെ സഹായിക്കും.

വാഷിംഗ് മെഷീന് വൃത്തിയാക്കുമ്പോള്
ഏതു നേരവും വെള്ളം തട്ടുന്ന സാധനമായതുകൊണ്ട് വൃത്തിയാക്കേണ്ട എന്നു കരുതുന്ന ഉപകരണമാണ് വാഷിംഗ് മെഷീന്. എന്നാല് ശുചിയല്ലാത്ത ഒരു വാഷിംഗ് മെഷീന് നമുക്ക് തരുന്ന ദുരിതം ചെറുതല്ല. വാഷിംഗ് മെഷീനിലൂടെ വൃത്തിയായി അലക്കിക്കിട്ടിയ ഒരു തുണിയില് ബാക്ടീരിയ കൂടി കയറുന്ന വഴികള് നാം അറിയുന്നില്ല. അതറിയാതെ നമ്മള് വസ്ത്രം ധരിക്കുകയും അതു ശരീരത്തിനു പിന്നീട് ദോഷമായും മാറും. അലര്ജിയും ആസ്ത്മയും പോലെ അസുഖമുള്ള രോഗികള്ക്ക് ഇത് ഏറെ പാരയാകും.

വാഷിംഗ് മെഷീന് വൃത്തിയാക്കുമ്പോള്
അഴുക്ക് മുഴുവന് തുണിയില് നിന്നു വലിച്ചെടുക്കുന്ന വാഷിംഗ് മെഷീന് എത്ര വൃത്തിയാക്കിയാലും വൃത്തിയാകാത്ത സാധനമാണ്. എത്ര വൃത്തിയാക്കിയാലും എല്ലാതരം അഴുക്കും അടിഞ്ഞുകൂടുന്ന ഫില്ട്ടര് വൃത്തിയാക്കാന് നമ്മള് മിക്കവരും ശ്രദ്ധിക്കാറില്ല. വാഷിംഗ് മെഷീന്റെ ഫില്ട്ടര് വൃത്തിയാക്കി അണുവിമുക്തമാക്കാന് ചെറിയൊരു കാര്യം ശ്രദ്ധിച്ചാല് മതി. വാഷിങ് മെഷീനില് ഡ്രമ്മില് രണ്ടോ മൂന്നോ മാസത്തിലൊരിക്കല് വെള്ളം നിറച്ച് വിനാഗിരിയും ബേക്കിംഗ് സോഡയും ചേര്ത്ത് ഓണാക്കി വാഷിംഗ് മോഡിലിട്ട് ഒന്നു കറക്കിയെടുത്താല് മാത്രം മതി. ഏറെ അഴുക്ക് അടിഞ്ഞുകൂടുന്ന ഫില്ട്ടര് വൃത്തിയാക്കി വയ്ക്കാന് ഈ വിദ്യ ഉപകരിക്കും.

ടോയ്ലറ്റ് വൃത്തിയാക്കാക്കുമ്പോള്
ഒരു വീട്ടില് ഏറ്റവും ശുചിത്വം ആവശ്യമുള്ള ഒരു സ്ഥലമാണ് അവിടത്തെ ശുചിമുറികള്. ഈ കാര്യത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കും. എന്നാല് മിക്കവരും ടോയ്ലറ്റ് വൃത്തിയാക്കുമ്പോഴും മറന്നുപോകുന്ന ഒന്നുണ്ട്, ടോയ്ലറ്റ് ബ്രഷുകള്. കഴുകി വെടിപ്പാക്കി ശുചിമുറികളില് ഒരു മൂലയ്ക്ക് ടോയ്ലറ്റ് ബ്രഷുകളെ സൂക്ഷിക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. എന്നാല് വൃത്തിയാക്കലിനു ശേഷം ഇത് ഉണക്കി വേണം സൂക്ഷിക്കാന് എന്ന് പലര്ക്കും അറിവുണ്ടാവില്ല. നനഞ്ഞ ടോയ്ലറ്റ് ബ്രഷുകള് ബാക്ടീരിയയുടെ കേന്ദ്രമാണ്. അതുകൊണ്ട് കൃത്യമായി ഇവ ഉണക്കി സൂക്ഷിക്കുന്നതായിരിക്കും നല്ലത്.

സിങ്ക് വൃത്തിയാക്കുമ്പോള്
പല വീട്ടമ്മമാരും ദിവസവും കൃത്യമായി വൃത്തിയാക്കുന്ന ഒരു സാധനമാണ് കിച്ചണ് സിങ്ക്. എന്നാല് സിങ്ക് വൃത്തിയാക്കലില് വീട്ടമ്മമാര് ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് അതിന്റെ ഡ്രെയിന് കഴുകുന്നത്. ദുര്ഗന്ധം പടരാന് തുടങ്ങിയാല് മാത്രമായിരിക്കും ഇങ്ങനൊരു സാധനത്തിന്റെ കാര്യം ഓര്മ്മയില് വരാറ്.

സിങ്ക് വൃത്തിയാക്കുമ്പോള്
പാത്രം വൃത്തിയാക്കിയാലുള്ള ഭക്ഷണസാധനങ്ങളും മറ്റും കൃത്യമായി പൈപ്പില് കൂടി പുറത്തുപോകണമെന്നില്ല. ഇതിലൂടെ ബാക്ടീരിയയും പെരുകുന്നു. വെള്ളം ശക്തിയായി ഒഴുക്കിയാല് ഇവ തിരിച്ചു സിങ്കിനുള്ളിലേക്കു തന്നെ വരുന്നു. അതിനാല് സിങ്കും പരിസരവും വൃത്തിയായി കഴുകി വെള്ളം ഒഴുക്കിക്കളയുന്നതിനു പുറമേ വെള്ളം ഒഴുകുന്ന ഭാഗം കൂടി തുറന്നു വൃത്തിയാക്കാനും ശ്രദ്ധിക്കണം. ഇതിനായി ഒരു ടേബിള് സ്പൂണ് അപ്പക്കാരം ഇതിലേക്കിടുക ഒപ്പം അല്പം വിനാഗിരിയും. ഒരു രാത്രി മുഴുവന് ഇങ്ങനെ നിര്ത്തിയശേഷം രാവിലെ ചൂടു വെള്ളമുപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ അടുക്കളയ്ക്ക് ഏറെ ഗുണം ചെയ്യും.

രോഗാണുക്കള് വസിക്കും ടൂത്ത് ബ്രഷ്
അപകടകരമായ ലക്ഷക്കണക്കിനു ബാക്ടീരിയകളുടെ കേന്ദ്രമാണ് നിങ്ങളുടെ ടൂത്ത്ബ്രഷുകള്. വായയില് നിന്നു മാത്രമല്ല, ടോയ്ലറ്റിലെ ഹോള്ഡറിലാണ് ബ്രഷ് വയ്ക്കാറെങ്കില് അതിനുള്ളിലെ ബാക്ടീരിയകള് കൂടി വായുവിലൂടെ നിങ്ങളുടെ ബ്രഷില് എത്തിയിരിക്കും. ഇത് പിന്നീട് പല രോഗങ്ങള്ക്കും വഴിവച്ചേക്കാം. അത്തരം സാഹചര്യങ്ങളില് നിന്നു രക്ഷപ്പെടാന് ബാത്റൂമില് ബ്രഷ് നേരിട്ട് സൂക്ഷിക്കുന്നത് ഒഴിവാക്കുക. പകരം കബോര്ഡിലോ മറ്റോ അടച്ച് സൂക്ഷിക്കുക.

രോഗാണുക്കള് വസിക്കും ടൂത്ത് ബ്രഷ്
കൂടാതെ ക്യാപ് ഉപയോഗിച്ച് ബ്രഷ് മൂടിവയ്ക്കുന്നത് ഏറെ നല്ലതാണെന്ന ധാരണ പലര്ക്കുമുണ്ടാകും. എന്നാല് ഒരു കാര്യം അറിയുക, ഇത് ബാക്ടീരിയ വര്ധിക്കുന്നതിന് കാരണമാകും. മൂടിക്കെട്ടിയ പരിസരങ്ങള് ബാക്ടീരിയകള്ക്ക് വളരാന് പറ്റിയ അന്തരീക്ഷമാണ്. അതിനാല് പല്ലു തേച്ചുകഴിഞ്ഞ് ടൂത്ത്ബ്രഷ് ക്യാപ് ഉപയോഗിച്ച് ബ്രഷ് സൂക്ഷിക്കുന്നത് ഒഴിവാക്കുക. അതുപോലെ ടൂത്ത് ബ്രഷ് ഹോള്ഡറും വൃത്തിയായിരിക്കാന് ശ്രദ്ധിക്കുക.

ഷവറും ഷവര് കര്ട്ടനും മറക്കരുത്
ഷവര് കര്ട്ടന് പലരും വൃത്തിയാക്കാറുണ്ടാകില്ല. കുളിക്കുമ്പോള് വെള്ളം തെറിച്ച് ഇവയും വൃത്തിയായിക്കോളും എന്ന ധാരണയായിരിക്കും ഇവര്ക്ക്. എന്നാല് ഇതു തെറ്റാണ്. ബാത്ത് ടബ്ബിന്റെയും ഷവര് കര്ട്ടന്റെയും ഇടയില് കറുത്ത പൂപ്പല് വരാനുള്ള സാധ്യത ഏറെയാണ്. അതിനാല് ബാത്ത് ടബ്ബ് ഉപയോഗിക്കുന്നവര് ഇക്കാര്യം ഓര്മ്മയില് വയ്ക്കുക. ഷവര് കര്ട്ടനായി തുണി തിരഞ്ഞെടുക്കാതെ ഫാബ്രിക് കര്ട്ടനുകള് ഉപയോഗിക്കുക. ഇവ ഇടയ്ക്കിടെ വൃത്തിയാക്കുകയും വേണം.

ഷവറും ഷവര് കര്ട്ടനും മറക്കരുത്
അതുപോലെ തന്നെ ഷവറിന്റെ കാര്യത്തിലും അല്പം ശ്രദ്ധചെലുത്തുക. ഷവര് ഹെഡുകള് വെള്ളത്തില് നിന്നു വരുന്ന പൊടികളും അഴുക്കും അടിയുന്ന സ്ഥലമാണ്. അതിനാല് ബാക്ടീരിയ വളരാനും എളുപ്പമാണ്. ഇത് ഒഴിവാക്കാന് ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള് ഷവര് ഹെഡുകള് സോഡാ വെള്ളത്തിലോ വിനാഗിരിയിലോ ഇട്ട് കഴുകുന്നത് നന്നായിരിക്കും. ദിവസവും ഷവര് ഉപയോഗിക്കുന്നതിനു മുമ്പ് അല്പം വെള്ളം ഒഴുക്കിക്കളയാനും ശ്രദ്ധിക്കണം. ഷവര് ഹെഡില് അടിഞ്ഞുകൂടിയ അഴുക്ക് നീക്കാനാണിത്.

പൊടിപിടിച്ച എക്സ്ഹോസ്റ്റ് ഫാനുകള്
എക്സോസ്റ്റ് ഫാനുകള് വൃത്തിയാക്കാന് അധികമാരും ശ്രമിക്കാറില്ല. കാരണം ഇവ അല്പം ഉയരത്തിലായിരിക്കും. വായുവില് നിന്ന് പൊടിപടലങ്ങള് നീക്കുന്നതിനായി ഉപയോഗിക്കുന്ന ഇവ ബാക്ടീരിയയുടെ കേന്ദ്രം കൂടിയാണ്. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും എക്സ്ഹോസ്റ്റ് ഫാനുകള് വൃത്തിയാക്കാന് ശ്രദ്ധിക്കുക. ലീഫുകള് ഊരിമാറ്റി അടിഞ്ഞുകൂടിയ പൊടി തട്ടിക്കളയുക.