For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊതുകും പാറ്റയും പല്ലിയും ഇനിയില്ല നാരങ്ങ ഇങ്ങനെ

|

കൊതുകും, പാറ്റയും, പല്ലിയും ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും വീട്ടില്‍ ഉണ്ടാക്കുന്ന സൈ്വര്യക്കേട് ചില്ലറയല്ല. എല്ലാ തരത്തിലും നിങ്ങളുടെ മനസമാധാനം കളയുന്നതിന് പലപ്പോഴും ഇത്തരം പ്രാണികള്‍ക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കുന്നതിനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. അതിന് പല വിധത്തില്‍ വിഷം അടങ്ങിയ പല വസ്തുക്കളും പലരും ഉപയോഗിക്കുന്നുണ്ട്. ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും നമുക്ക് വീട്ടില്‍ തയ്യാറാക്കാവുന്ന ഒരു മാര്‍ഗ്ഗം നോക്കാവുന്നതാണ്.

<strong>Most read: പുളി കൂടിയ തൈരോ, ഒരു കഷ്ണം തേങ്ങാപ്പൂള്‍ മതി</strong>Most read: പുളി കൂടിയ തൈരോ, ഒരു കഷ്ണം തേങ്ങാപ്പൂള്‍ മതി

കൊതുകും പാറ്റയും പല്ലിയും എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇനി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം. നാരങ്ങയില്‍ അല്‍പം ഗ്രാമ്പൂ ഉപയോഗിക്കുമ്പോള്‍ അത് പല്ലിക്കും പാറ്റക്കും കൊതുകിനും എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എങ്ങനെയെന്ന് നോക്കാവുന്നതാണ്. ഇത് ഇത്തരത്തിലുള്ള പ്രാണികളേയും കീടങ്ങളേയും ഇല്ലാതാക്കുന്നതിന് പൂര്‍ണമായും സഹായിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങളിലേക്ക് പോവാം.

നാരങ്ങ ഗ്രാമ്പൂ ഉപയോഗിക്കാം

നാരങ്ങ ഗ്രാമ്പൂ ഉപയോഗിക്കാം

നാരങ്ങയില്‍ അല്‍പം ഗ്രാമ്പൂ ഉപയോഗിക്കാം എങ്ങനെയെന്ന് നോക്കാം. നാരങ്ങ രണ്ട് മുറിയാക്കി അതില്‍ ഗ്രാമ്പൂ കുത്തി വെക്കുക. ഇത് മുറിയില്‍ രണ്ട് മൂന്ന് സ്ഥലത്ത് വെക്കുക. ഇത് പല്ലിയെയും പാറ്റയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല മറ്റ് പല ഗുണങ്ങളും നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നുണ്ട്.

courtesy: youtube

കര്‍പ്പൂരവും വെള്ളവും

കര്‍പ്പൂരവും വെള്ളവും

കര്‍പ്പൂരവും അല്‍പം വെള്ളവും മിക്‌സ് ചെയ്ത് തളിക്കുന്നതും കൊതുക് പാറ്റ പല്ലി എന്നിവയെ തുരത്തുന്നതിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ഇത് പെട്ടെന്നാണ് നിങ്ങള്‍ക്ക് ഫലം നല്‍കുന്നത്. അല്‍പം കര്‍പ്പൂരം കത്തിച്ചാലും കൊതുകിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി അല്‍പം നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് ഇത് വീടിന് ചുറ്റും മുറിക്കുള്ളിലും തളിക്കുന്നത് പാറ്റയേയും കൂറയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നും കൊതുകിനെ ഒരു കൈയ്യകലത്തില്‍ നിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട് വെളുത്തുള്ളി നാരങ്ങ നീര്.

<strong>Most read:കൂര്‍ക്ക കഴിക്കണോ, വൃത്തിയാക്കാന്‍ ചില പൊടിക്കൈ</strong>Most read:കൂര്‍ക്ക കഴിക്കണോ, വൃത്തിയാക്കാന്‍ ചില പൊടിക്കൈ

 തുളസി വെള്ളം

തുളസി വെള്ളം

തുളസി വെള്ളം കൊണ്ട് കൊതുകിനേയും മറ്റ് പ്രാണികളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. തുളസി വെള്ളം ഒരു ബോട്ടിലില്‍ ആക്കി സ്‌പ്രേ ചെയ്യുന്നതിലൂടെ അത് പല വിധത്തിലാണ് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്.

 കര്‍പ്പൂര തുളസി എണ്ണ

കര്‍പ്പൂര തുളസി എണ്ണ

കര്‍പ്പൂര തുളസി എണ്ണ കൊണ്ട് ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഒരുനാരങ്ങ പൊളിച്ച് അത് രണ്ട് കഷ്ണമാക്കി അതില്‍ അല്‍പം കര്‍പ്പൂര തുളസി എണ്ണ തേക്കുക. ഇത് റൂമിന്റെ ഓരോ സൈഡിലും കൊണ്ട് ചെന്ന് വെക്കുക. ഇത് പാറ്റ പല്ലി പ്രാണികള്‍ ഈച്ച എന്നിവയ്‌ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

മല്ലിക

മല്ലിക

മല്ലികപ്പൂവിലും ഇത്തരത്തില്‍ കൊതുകിനെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. രണ്ടോ മൂന്നോ മല്ലിക പൂ എടുത്ത് ഇത് റൂമില്‍ ഓരോ സ്ഥലത്തും വെക്കാവുന്നതാണ്. ഇത് പെട്ടെന്നാണ് കൊതുകിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഇതിലെ മണം എന്തുകൊണ്ടും കൊതുകിനെ തുരത്തുന്നു.

<strong>Most read: ബാക്കി വന്ന പുട്ട് ഇനി കളയേണ്ട, സ്വാദോടെ കഴിക്കാം</strong>Most read: ബാക്കി വന്ന പുട്ട് ഇനി കളയേണ്ട, സ്വാദോടെ കഴിക്കാം

English summary

Natural Mosquito Repellents Using Cloves and Lemon

How to make natural homemade mosquito repellent using lemon and clove. Read on.
X
Desktop Bottom Promotion