For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുളി കൂടിയ തൈരോ, ഒരു കഷ്ണം തേങ്ങാപ്പൂള്‍ മതി

|

തൈരിന് പുളി കൂടി എന്നത് എല്ലാവരും പറയുന്ന ഒരു കാര്യമാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അത് എങ്ങനെ എന്നത് പലപ്പോഴും പലര്‍ക്കും അറിയാത്ത കാര്യമാണ്. ഇത്തരം അവസ്ഥകളില്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും അടുക്കള ജോലി എളുപ്പമാക്കുന്നതിനും സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. തൈരിലെ പുളി കുറക്കുന്നതിനും അടുക്കളയില്‍ പാചകം എളുപ്പമാക്കുന്നതിനും സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്.

<strong>Most read: കറിയില്‍ ഉപ്പും മുളകും പുളിയും കൂടിയാല്‍ പൊടിക്കൈ</strong>Most read: കറിയില്‍ ഉപ്പും മുളകും പുളിയും കൂടിയാല്‍ പൊടിക്കൈ

അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. പൊടിക്കൈകള്‍ നോക്കി നമുക്ക് തൈരിലെ പുളി കുറക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നു എന്നും നമുക്ക് നോക്കാം. തൈരിന് പുളി കൂടി എന്ന് പരാതി പറയുന്നവര്‍ക്ക് ഇന് ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ നല്ല സ്വാദുള്ള അധികം പുളിയില്ലാത്ത തൈര് കഴിക്കാവുന്നതാണ്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. തൈരിലെ പുളി ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഇവയെല്ലാമാണ്.

തേങ്ങ ചേര്‍ക്കാം

തേങ്ങ ചേര്‍ക്കാം

തൈരിന് പുളി കൂടി എന്ന് പരാതി പറയുന്നവര്‍ക്ക് ഒരു കഷ്ണം തേങ്ങ അതിലിട്ട് വെച്ചാല്‍ മതി. ഇത് തൈരിനെ അധികം പുളിക്കാതിരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഈ തൈര് കഴിക്കുന്നതിലൂടെ ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ ആവശ്യത്തിന് പുളിയുള്ള തൈര് ഇനി നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.

പച്ചമുളക്

പച്ചമുളക്

ഒരു കഷ്ണം പച്ചമുളക് എടുത്ത് തൈരില്‍ ഇട്ട് വെച്ചിരുന്നാല്‍ അത് തൈര് അമിതമായി പുളിക്കുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പച്ചമുളക് അമിത പുളിയുള്ള തൈരിന് പരിഹാരം കാണാന്‍ നല്ല മികച്ച ഒരു ഒറ്റമൂലിയാണ്. മറ്റ് പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം.

ഉപ്പുമാവ് കകെട്ടാതിരിക്കാന്‍

ഉപ്പുമാവ് കകെട്ടാതിരിക്കാന്‍

റവ ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ അത് കട്ടകെട്ടുന്നത് പലരേയും വലക്കുന്ന ഒന്നാണ്. എന്നാല്‍ ഇനി ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഉണ്ടാക്കിയാല്‍ മതി. ഇത് ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഉപ്പുമാവ് ആരോഗ്യത്തിന് സഹായിക്കുന്നുമുണ്ട്.

പാല്‍ ഉറയൊഴിക്കുമ്പോള്‍ മോരില്ലെങ്കില്‍

പാല്‍ ഉറയൊഴിക്കുമ്പോള്‍ മോരില്ലെങ്കില്‍

പാല്‍ സാധാരണ ഉറ ഒഴിക്കുന്നത് മോര് വെച്ചാണ്. എന്നാല്‍ മോര് ഇല്ലെങ്കില്‍ പാല്‍ ഉറയൊഴിക്കാന്‍ എന്താണ് ചെയ്യേണ്ടത്. പാല്‍ ഉറയൊഴിക്കാന്‍ മോരില്ലെങ്കില്‍ വിഷമിക്കേണ്ട. നാലോ അഞ്ചോ പച്ചമുളക് ഞെട്ട് ഇട്ടു വെച്ചാല്‍ മതി. ഇത് പാല്‍ ഉറയൊഴിക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ ഈ പൊടിക്കൈ പാല്‍ ഉറയൊഴിക്കുന്നതിന് സഹായിക്കുന്നുണ്ട്.

പൂരി ഉണ്ടാക്കുമ്പോള്‍

പൂരി ഉണ്ടാക്കുമ്പോള്‍

പൂരി ഉണ്ടാക്കുമ്പോള്‍ ഏറ്റവും സോഫ്റ്റ് ആയി ഉണ്ടാക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ അത് എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാവുന്നതാണ്. മൃദുവായ പൂരി ഉണ്ടാക്കാന്‍ നൂറ് ഗ്രാം ഗോതമ്പ് പൊടിയില്‍ ഒരു ടീസ്പൂണ്‍ സേമിയ ചേര്‍ത്താല്‍ മതി. ഇത് പൂരിക്ക് മാര്‍ദ്ദവം നല്‍കാന്‍ സഹായിക്കും.

 ചെറുപയര്‍ വേവിക്കുമ്പോള്‍

ചെറുപയര്‍ വേവിക്കുമ്പോള്‍

ചെറുപയര്‍ വേവിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ചെറുപയറും മറ്റ് പയറു വര്‍ഗ്ഗങ്ങളും കഴിച്ചാല്‍ പലരിലും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവും. എന്നാല്‍ പയര്‍ വേവിക്കാന്‍ വെക്കുമ്പോള്‍ അല്‍പം വെളുത്തുള്ളി ചേര്‍ത്ത് വേവിച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ഈന്തപ്പഴം കേടാകാതിരിക്കാന്‍

ഈന്തപ്പഴം കേടാകാതിരിക്കാന്‍

ഈന്തപ്പഴം കേടുകൂടാതെ സൂക്ഷിക്കുന്നതിന് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി ഈന്തപ്പഴം പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മതി. ഇത് ഈന്തപ്പഴം കൂടുതല്‍ കാലം കേടാവാതിരിക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ മാര്‍ഗ്ഗം.

 ചെറുനാരങ്ങ നീര് മുഴുവന്‍ കിട്ടാന്‍

ചെറുനാരങ്ങ നീര് മുഴുവന്‍ കിട്ടാന്‍

നാരങ്ങ പിഴിയുമ്പോള്‍ നീര് മുഴുവന്‍ കിട്ടുന്നതിന് വേണ്ടി പലപ്പോഴും പലരും കഷ്ടപ്പെടേണ്ടതായി വരുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഒരു പൊടിക്കൈ ഉണ്ട്. ചെറുനാരങ്ങ ഉണങ്ങിയാലും നീര് മുഴുവന്‍ ലഭിക്കാന്‍ പത്ത് മിനിട്ട് ചെറു ചൂടുവെള്ളത്തില്‍ ഇട്ട ശേഷം പിഴിഞ്ഞെടുക്കാം. ഇത് മുഴുവന്‍ നീരും വരാന്‍ സഹായിക്കുന്നു.

 മീന്‍ മണം മാറാന്‍

മീന്‍ മണം മാറാന്‍

മീന്‍ വറുത്താല്‍ അതിന്റെ മണം പലപ്പോഴും അടുക്കളയിലും പരിസരത്തുമായി നില്‍ക്കും. എന്നാല്‍ മീന്‍മണം മാറാന്‍ വേണ്ടി നാരങ്ങ നീര് ചേര്‍ത്ത വെള്ളത്തില്‍ അരമണിക്കൂര്‍ ഇട്ടു വെച്ചതിനു ശേഷം മീന്‍ വറുത്താല്‍ മതി. ഇത് മീന്‍ വറുക്കുന്ന മണം ഇല്ലാതാക്കുന്നു.

English summary

how to prevent curd from getting sour

How to prevent homemade curd from turning sour, read on.
Story first published: Wednesday, May 22, 2019, 17:48 [IST]
X
Desktop Bottom Promotion