For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂട്ടകളെ വീട്ടിൽ നിന്ന് തുരത്തിയോടിക്കാം

|

വീടുകളിൽ ഏറ്റവുമധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചെറു ജീവികളാണ് മൂട്ടകൾ. സെക്കൻ ഹാൻഡഡ് ഗൃഹോപകരണങ്ങൾ വാങ്ങുന്നത് വഴിയും വീട്ടിലെ ശുചിത്വമില്ലായ്മ മൂലവും ഒക്കെയാണ് ചോരകുടിയന്മാരായ ഇവർ നിങ്ങളുടെ വീടുകളിൽ സ്ഥാനം ഉറപ്പിക്കുന്നത്.. പതിയെ പതിയെ ഇവ നിങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി തീർക്കുമെന്നത് ഉറപ്പാണ്. ഉറക്കമില്ലാത്ത രാത്രികൾ ഒക്കെ വെറും തുടക്കം മാത്രമായിരിക്കും.. വരും ദിനങ്ങളിൽ ഇവ നിങ്ങളുടെ ശരീരത്തിൽ മുറിവുകളും പാടുകളും ഒക്കെ സമ്മാനിച്ചെന്നിരിക്കും

അപ്പോൾ പിന്നെ കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിനു മുൻപേ ശല്യക്കാരായ മൂട്ടകളെ തുരത്താനുള്ള വഴികൾ ആലോചിക്കേണ്ടത് അത്യാവശ്യമല്ലേ..! മൂട്ടകകൾ വീടുകളിൽ പെരുകി കഴിഞ്ഞാൽ ഇവയെ മുഴുവനായും ഇല്ലാതാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. വീട്ടിൽ നിന്നും മൂട്ടകളെ അകറ്റിനിർത്താനായി നിങ്ങളുടെ വീടുകൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ തുടങ്ങി ശ്രദ്ധയോടെ ചെയ്യേണ്ടുന്ന നിരവധി കാര്യങ്ങളുണ്ട്. അവയൊക്കെ കൃത്യമായി ചെയ്താൽ ഈ ശൂദ്ര ജീവിയെ വേരോടെ പിഴുതെറിയാൻ സാധിക്കും. ഇവയെ തുരുത്തി ഓടിക്കാൻ സഹായിക്കുന്ന ചില എളുപ്പ വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.

ക്ലോത്ത് ഡ്രൈ മെഷീനുകൾ ഉപയോഗിക്കാം

ക്ലോത്ത് ഡ്രൈ മെഷീനുകൾ ഉപയോഗിക്കാം

ക്ലോത്ത് ഡ്രെയിംഗ് മെഷീനുകളുടെ ഉപയോഗം ഒരു പരിധിവരെ മൂട്ടകളെ പ്രതിരോധിക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ വീട്ടിലെ കളിപ്പാട്ടങ്ങളിളും ഷൂസുകളിലും തുണികളിലും കിടക്കയിലും ഒക്കെ ഒളിച്ചിരിക്കുന്ന മൂട്ടകളെ തുരത്തി ഓടിക്കാൻ സഹായകമാണ്. മൂട്ടകളെ പ്രതിരോധിക്കാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയ പോർട്ടബിൾ ഹീറ്റിംഗ് ഡിവൈസുകൾ ഇപ്പോൾ ലഭ്യമാണ്. ഇത് മൂട്ടകളെയും അതോടൊപ്പം അവയുടെ മുട്ടകളെയും പൂർണ്ണമായും നശിപ്പിച്ചുകളയാനായി പ്രത്യേകം രൂപകൽപ്പന ചെയ്തവയാണ്.

വാക്വം ക്ലീനർ ഉപയോഗിക്കാം

വാക്വം ക്ലീനർ ഉപയോഗിക്കാം

വാക്വം ക്ലീനർ ഉപയോഗിച്ചുകൊണ്ട് മൂട്ടകളുടെ ശല്യം വളരെയധികം കുറയ്ക്കാനാവും. ഇവയുടെ സാന്നിധ്യം അനുഭവപ്പെടുന്ന സ്ഥലങ്ങൾ തുടർച്ചയായി ക്ലീൻ ചെയ്യുന്നത് വഴി ഇവയുടെ പ്രത്യുൽപാദനത്തെ തടയാനാവും. വീടിനുള്ളിലെ ഓരോ വിടവുകളിലും അതുപോലെതന്നെ ഗൃഹോപകരണങ്ങലെ വിള്ളലുകളിലും ഒക്കെ കൃത്യമായി വാക്വം ക്ലീനർ ഉപയോഗിച്ച് ക്ലീൻ ചെയ്യുക. കിടക്ക സ്റ്റാൻഡുകൾ, ബട്ടണുകൾ, കിടക്കയുടെ അരികുകൾ, കാർപെറ്റുകൾ എന്നിവയൊക്കെ കൃത്യമായി വാക്വം ചെയ്യാൻ മറക്കരുത്

ആൽക്കഹോൾ

ആൽക്കഹോൾ

കുറച്ച് ആൽക്കഹോൾ എടുത്ത് ഒരു സ്പ്രേയറിലേക്ക് പകർത്തി നിങ്ങളുടെ വീടിൻറെ മുക്കിലും മൂലയിലും ഒക്കെ സ്പ്രേ ചെയ്യുകയാണെങ്കിൽ മൂട്ടകളെ പൂർണ്ണമായുംഒഴിവാക്കാനാവും. ഇത് ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ വീടിൻറെ ഉപരിതലങ്ങൾ വൃത്തിയാക്കുകയും ചെയ്യാം. മൂട്ടകളെ ആട്ടിയോടിക്കാനായി പ്രത്യേക ശേഷിയുള്ള ഒരു വസ്തുവാണ് ആൽക്കഹോൾ.നിങ്ങളുടെ വീട്ടിലെ മുഴുവൻ മൂട്ടകളും ഇല്ലാതാകുന്നതു വരെ ദിനംപ്രതി ഓരോ തവണ വീതം ഇത് പ്രയോഗിക്കുക.

സെന്റഡ് ഡ്രൈയർ ഉപയോഗിക്കാം

സെന്റഡ് ഡ്രൈയർ ഉപയോഗിക്കാം

നിങ്ങളുടെ വസ്ത്രങ്ങളും മെത്തകളും ഒക്കെ മാർദ്ദവമുള്ളതും മിനുസമുള്ളതും ഒക്കെയാക്കി തീർക്കാൻ സഹായിക്കുന്ന വസ്തുക്കളിലൊന്നാണ് സെന്റഡ് ഡ്രയേർസ്. ഇതിലടങ്ങിയിരിക്കുന്ന ഫാബ്രിക് ഘടകങ്ങളും സുഗന്ധവും ഒക്കെ മൂട്ടകളെ എതിർത്തു നിർത്താൻ സഹായിക്കുന്നു. എന്നിരുന്നാലും, ഡ്രൈയറുകളുടെ ഉപയോഗം ഒരു പ്രതിരോധ രീതിയായി മാത്രമേ കണക്കാക്കാനാകൂ.... ഇത് ഉപയോഗിച്ചു കൊണ്ട് മൂട്ടകളെ ഇല്ലാതാക്കാൻ കഴിയില്ല

വിടവുകളും വിള്ളലുകളും ഒക്കെ അടക്കുക

വിടവുകളും വിള്ളലുകളും ഒക്കെ അടക്കുക

നിങ്ങളുടെ വീടിനുള്ളിൽ ഉണ്ടാകാനിടയുള്ള വിടവുകളും വിള്ളലുകളും ഒക്കെ കൃത്യമായി കണ്ടെത്തി അവ അടയ്ക്കുന്നത് വഴി മൂട്ടകൾ നിങ്ങളുടെ വീട്ടിൽ പെരുകുന്നത് ഒരു പരിധിവരെ തടയാനാവും. ഇത് ചെയ്യുന്നത് വഴി അടുത്ത വീടുകളിൽ നിന്നും കുടിയേറാനിടയുള്ള ഉപദ്രവകാരികളായ കീടങ്ങളെ തുരത്താനും സാധിക്കുന്നു. കോൾക് എന്ന് പേരുള്ള ഒരു തരം പശ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഇത് എളുപ്പത്തിൽ ചെയ്യാവുന്നതാണ്.. കെട്ടിടങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകളും പൈപ്പുകളിൽ ഉണ്ടാവുന്ന ചോർച്ചയും അടയ്ക്കുന്നതിന് കോൾക് ഉപയോഗപ്രദമാണ്.

അണുനശീകരണവും ശുചിത്വവും

അണുനശീകരണവും ശുചിത്വവും

മൂട്ടകളുടെ ശല്യം ഉണ്ടാവുന്ന സ്ഥലങ്ങൾ ശ്രദ്ധയോടെ ഉരച്ചു കഴുകുക. അതുപോലെതന്നെ അടിവസ്ത്രങ്ങളും മറ്റു തുണിത്തരങ്ങളും കൃത്യമായി അലക്കി വൃത്തിയായി സൂക്ഷിക്കുക. വാക്വം ക്ലീനറോ പോർട്ടബിൾ ഹീറ്റിംഗ് ഡിവൈസുകളോ ഉപയോഗിക്കുന്നതുവഴി മൂട്ടകളെ മുഴുവനായും നശിപ്പിച്ചുകളയാനാവും. വേണമെങ്കിൽ വീട്ടിൽ തന്നെ കണ്ടെത്താവുന്ന വിവിധ മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്കിത് സ്വയം ചെയ്യാനാവും. അതല്ലെങ്കിൽ ഒരു കീട നിയന്ത്രണ സേവനത്തിന്റെ സഹായം തേടാം

എണ്ണകൾ

എണ്ണകൾ

പുൽതൈലം അല്ലെങ്കിൽ സൈഡർ ഓയിൽ 10 മുതൽ 15 തുള്ളി വരെ എടുത്തശേഷം ചെറിയ അളവിൽ റബ്ബിങ് ആൽക്കഹോൾ കൂടി ചേർത്ത് മിക്സ് ചെയ്യാം.

ഈ മിശ്രിതം ഒരു സ്പ്രേയറിലേക്ക് പകർത്തിയെടുത്ത ശേഷം വീടിന്റെ ഓരോ മുക്കിലും മൂലയിലും തളിക്കുക. നിങ്ങളുടെ വീട്ടിലെ മുഴുവൻ മൂട്ടകളും നിർജ്ജിവമാകുന്നതുവരെ ദിവസവും ഓരോ തവണ വീതം ഇത് പ്രയോഗിക്കുക.

വൻപയർ ഇലകൾ

വൻപയർ ഇലകൾ

വൻപയറിന്റെ ഇലകൾ ആവശ്യത്തിന് എടുത്ത ശേഷം ഇവയുടെ സാന്നിധ്യം ഉണ്ടെന്നു തോന്നുന്ന മുഴുവൻ സ്ഥലങ്ങളിലും നിക്ഷേപിക്കുക.വരും ദിവസങ്ങളിൽ ചത്തു കിടക്കുന്ന മൂട്ടകളെ നിങ്ങൾക്ക് കാണാനാവും.

ഇവ മുഴുവനായും ചത്തൊടുങ്ങിയതിനുശേഷം ഇലകൾ മുഴുവൻ എടുത്തുകളയാം. രണ്ടു മൂന്നു ദിവസങ്ങൾ കൂടുമ്പോൾ ഇത് ചെയ്യുകയാണെങ്കിൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് വീട്ടിലുള്ള മുഴുവൻ മൂട്ടകളെയും തുരത്തി ഓടിക്കാനാവും

ഉപയോഗിച്ചതും പഴകിയതുമായ മെത്തകളും ഗൃഹോപകരണങ്ങളും ഒക്കെ വാങ്ങുന്നത് ഒഴിവാക്കുക.

ഇനിയഥവാ നിങ്ങളത് വാങ്ങിക്കാൻ തീരുമാനിക്കുകയാണെങ്കിൽ വാങ്ങുന്നതിന് മുൻപ് അവയിൽ മൂട്ടകളുടെ ശല്യം ഒട്ടും തന്നെയില്ല എന്ന് ഉറപ്പുവരുത്തുക

അശ്രദ്ധയോടെയും അടുക്കും ചിട്ടയില്ലാതെയും വീട് സൂക്ഷിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

വീടും വീട്ടുപകരണങ്ങളും പതിവായി വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

പുറത്തുനിന്നുള്ളവരുടെ തുണികളോടൊപ്പം നമ്മുടെ തുണികൾ ചേർത്ത് അലക്കുമ്പോൾ ശ്രദ്ധാലുവായിരിക്കുക

നിങ്ങളുടെ വീട്ടിലെ പവർ ഔട്ട്‌ലെറ്റുകൾ എല്ലാം അടച്ചുവയ്ക്കാൻ ശ്രദ്ധിക്കുക

നിങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് മൂട്ടയുടെ ഉപദ്രവമുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വേണ്ട പ്രതിവിധികൾ കൈക്കൊള്ളുക

നിങ്ങളുടെ ഫർണിച്ചറുകളും മറ്റ് ഗൃഹോപകരണങ്ങളും ഒക്കെ പതിവായി കീട വിമുക്തമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.

English summary

How To Get Rid Off Bed Bugs

How To Get Rid Off Bed Bugs, Read more to know about the tips
Story first published: Tuesday, May 21, 2019, 14:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X