For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഴ്ചകൾ കഴിഞ്ഞാലും ഉരുളക്കിഴങ്ങ് ചീത്തയാവില്ല

|

ആരോഗ്യത്തിന് നല്ല ഫ്രഷ് ആയി ഇരിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് നമുക്കറിയാം. എന്നാൽ പലപ്പോഴും എങ്ങനെ നമുക്ക് പഴങ്ങളും പച്ചക്കറികളും ഫ്രഷ് ആയി സൂക്ഷിക്കാം എന്ന് അറിയില്ല. അതിന് വേണ്ടി ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഈ പൊടിക്കൈകൾ എല്ലാം നമ്മുടെ പച്ചക്കറികൾ ഫ്രഷ് ആയി ഇരിക്കാൻ സഹായിക്കുന്നു. എപ്പോഴും വാങ്ങിച്ച് രണ്ട് ദിവസം കഴിയുമ്പോഴേക്കും ഉരുളക്കിഴങ്ങ് മുളച്ച് തുടങ്ങുന്നു, ചിലത് വാടിത്തുടങ്ങുന്നു, ചിലത് ചീഞ്ഞ് തുടങ്ങുന്നു. എന്നാൽ ഇനി ഈ പ്രശ്നത്തെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പരിഹരിക്കാവുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ട ചില പൊടിക്കൈകൾ എന്തൊക്കെയെന്ന് നോക്കാം.

<strong>most read: ജീൻസ് എത്ര പഴയതാണെങ്കിലും പുതുമ നിലനിർത്താം</strong>most read: ജീൻസ് എത്ര പഴയതാണെങ്കിലും പുതുമ നിലനിർത്താം

ഉരുളക്കിഴങ്ങ് മുളക്കാതിരിക്കുന്നതിന് ചില പൊടിക്കൈകൾ എല്ലാ വീട്ടമ്മമാർക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ നമുക്കറിയാവുന്ന പൊടിക്കൈകളും ചില പുതിയ പൊടിക്കൈകളും എല്ലാം ചേർത്ത് ഉരുളക്കിഴങ്ങ് ഇനി ചീത്തയായി പോവാതിരിക്കാൻ ശ്രദ്ധിക്കാവുന്നതാണ്. അതിനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം പൊടിക്കൈകൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് രുചികരമായ ഭക്ഷണം തയ്യാറാക്കുന്നതിനും ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു.

വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കുക

വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കുക

പലപ്പോഴും ഉരുളക്കിഴങ്ങ് വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കുക. അതാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഉരുളക്കിഴങ്ങ് വാങ്ങിക്കുമ്പോള്‍ നല്ലതു പോലെ മണ്ണ് പുരണ്ട ഉരുളക്കിഴങ്ങ് നോക്കി വാങ്ങിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് പലപ്പോഴും പെട്ടെന്ന് ചീത്തയാവുന്നതിന് കാരണമാകുന്നു. നോക്കി വാങ്ങിച്ചാല്‍ തന്നെ ഉരുളക്കിഴങ്ങ് ചീത്തയാവാതെ കുറേ കാലം സൂക്ഷിക്കാൻ സാധിക്കുന്നു.

കാർഡ്ബോര്‍ഡ് ബോക്സില്‍ സൂക്ഷിക്കുക

കാർഡ്ബോര്‍ഡ് ബോക്സില്‍ സൂക്ഷിക്കുക

ഉരുളക്കിഴങ്ങ് കാർഡ്ബോർഡ് ബോക്സില്‍ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടുതല്‍ കാലം ഉരുളക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മണ്ണോട് കൂടി തന്നെ ഉരുളക്കിഴങ്ങ് കാര്‍ഡ്ബോർഡ് ബോക്സില്‍ സൂക്ഷിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് പെട്ടെന്ന് ചീത്തയാവുന്നതിനും മുളക്കുന്നതിനും കാരണമാകുന്നു.

തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക

തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക

തണുപ്പുള്ള സ്ഥലത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കുക. തണുപ്പ് മാത്രമല്ല നല്ല ഇരുട്ടും ഉള്ള സ്ഥലത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കുവാൻ ശ്രദ്ധിക്കുക. ഇത് ഉരുളക്കിഴങ്ങ് മുളക്കാതിരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇരുട്ടത്ത് സൂക്ഷിക്കുന്നതിലൂടെ ഇത് ചുളിഞ്ഞ് ചീത്തയാവാതിരിക്കുന്നതിന് ഉരുളക്കിഴങ്ങിനെ സഹായിക്കുന്നു.

മുറിച്ച ശേഷം കഴുകുക

മുറിച്ച ശേഷം കഴുകുക

ഒരിക്കലും ഉരുളക്കിഴങ്ങ് കൊണ്ടു വന്നാൽ സൂക്ഷിക്കുന്നതിന് മുൻപ് കഴുകരുത്. ഇത് പലപ്പോഴും ഉരുളക്കിഴങ്ങ് ചീഞ്ഞ് പോവുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ മുറിച്ച് കഴിഞ്ഞ ശേഷം മാത്രമേ ഉരുളക്കിഴങ്ങ് കഴുകാൻ പാടുകയുള്ളൂ. അല്ലെങ്കിൽ അത് ഉരുളക്കിഴങ്ങ് പെട്ടെന്ന് ചീഞ്ഞു പോവുന്നതിന് കാരണമാകുന്നു. ഇനി അഥവാ കഴുകിയാലും നല്ലതു പോലെ വെള്ളം പോയതിനു ശേഷം മാത്രമേ സൂക്ഷിച്ച് വെക്കാവൂ.

മറ്റുള്ള പച്ചക്കറികളുടെ കൂടെ

മറ്റുള്ള പച്ചക്കറികളുടെ കൂടെ

ഒരിക്കലും മറ്റുള്ള പച്ചക്കറികളുടെ കൂടെ ഉരുളക്കിഴങ്ങ് സൂക്ഷിക്കാൻ പാടുകയില്ല. കാരണം ഇത്തരം പച്ചക്കറികളുടെ കൂടെ കൂടുമ്പോൾ അത് ഉരുളക്കിഴങ്ങിനെ പെട്ടെന്ന് ചീത്തയാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യം ഉരുളക്കിഴങ്ങ് സൂക്ഷിക്കുമ്പോൾ ഒന്ന് ഓർമ്മയിൽ വെക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ ഉരുളക്കിഴങ്ങ് ചീത്തയാവുകയും അത് വാങ്ങിച്ച പൈസ നഷ്ടമാവുകയും ചെയ്യും എന്ന കാര്യത്തിൽ സംശയമേ വേണ്ട.

ഫ്രിഡ്ജിൽ സൂക്ഷിക്കരുത്

ഫ്രിഡ്ജിൽ സൂക്ഷിക്കരുത്

ഒരു കാരണവശാലും ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ഇത് ഉരുളക്കിഴങ്ങ് കട്ടിയുള്ളതാവുന്നതിനും വേവുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതിനും കാരണമാകുന്നു. മാത്രമല്ല ഇത് ഉരുളക്കിഴങ്ങിന്റെ സ്വാദ് കളയുകയാണ് ചെയ്യുന്നത് എന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ വെറുതേ ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിച്ച് അതിന്റെ സ്വാദ് കളയേണ്ടതില്ല.

 പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കാം

പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കാം

പ്ലാസ്റ്റിക് ബാഗിൽ കാറ്റ് കടക്കാത്ത രീതിയിൽ ഉരുളക്കിഴങ്ങ് സൂക്ഷിക്കാവുന്നതാണ്. ഇത് ഒരിക്കലും ഉരുളക്കിഴങ്ങ് ചീത്തയാവാതിരിക്കാൻ സഹായിക്കുന്നു. മാത്രമല്ല ഉരുളക്കിഴങ്ങ് കാറ്റ് ക‌ടക്കാത്ത രീതിയില്‍ സൂക്ഷിച്ചാൽ അത് എത്ര കാലം വേണമെങ്കിലും ഉരുളക്കിഴങ്ങ് ഫ്രഷ് ആയി ഇരിക്കുന്നതിന് സഹായിക്കുന്നു. ഈ മുകളിൽ പറഞ്ഞ രീതിയിൽ എല്ലാം ഉരുളക്കിഴങ്ങ് സൂക്ഷിച്ചാൽ അത് ഉരുളക്കിഴങ്ങ് ചീത്തയാവാതെ സൂക്ഷിക്കാൻ സഹായിക്കുന്നു.

English summary

best ways to keep potato fresh for week

best ways to keep potato fresh for a week, read on to know more about it.
Story first published: Wednesday, February 6, 2019, 13:38 [IST]
X
Desktop Bottom Promotion