TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
അര നാരങ്ങ, പ്രശ്നങ്ങള് ഒഴിയും
നാരങ്ങ വര്ഗ്ഗത്തില്പ്പെട്ട ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഫലമാണ് ചെറുനാരങ്ങ. സൗന്ദര്യ സംരക്ഷണത്തില് തുടങ്ങി സാധനങ്ങള് വൃത്തിയാക്കാന് വരെ നാരങ്ങ ഉപയോഗിക്കുന്നു. ഇതിന് ഒട്ടേറെ ഔഷധ ഗുണങ്ങളുമുണ്ട്.
നാരങ്ങ ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങള് അറിഞ്ഞിരിക്കുക. ഇവ നിങ്ങളുടെ അനുദിന ജീവിതത്തില് ഉപയോഗപ്പെടുത്താനാവും. കൂടാതെ വളരെ ലളിതവും അഴുക്ക് നീക്കാന് ഏറ്റവും മികച്ചതുമാണ്.
കൊതുകിനെ തുരത്താം
കൊതുക് നാശിനികള് നിങ്ങള്ക്ക് അലര്ജിയുണ്ടാക്കുന്നുണ്ടോ? കോയിലുകളും, മാറ്റുകളും, സ്പ്രേകളുമൊക്കെ ശ്വാസകോശ അലര്ജിയുണ്ടാക്കുന്നതാണ്. ഇവയ്ക്ക് പകരം വീട്ടില് തന്നെ ഒരു കൊതുക് നാശിനി തയ്യാറാക്കാം. നാരങ്ങയില് കുറെ ഗ്രാമ്പൂകള് കുത്തി വെയ്ക്കുക. ഇത് ബെഡ്ഡിനടിയില് വെച്ചാല് കൊതുകിനെ അകറ്റാനാവും.
ക്ലീനര്
നാരങ്ങകള് ഏത് തരത്തിലുമുള്ള വൃത്തിയാക്കലിനും ഉചിതമായവയാണ്. നാരങ്ങ നീരും വെള്ളവും തുല്യ അളവിലെടുത്ത് വൃത്തിയാക്കേണ്ടുന്ന സാധനങ്ങളില് സ്പ്രേ ചെയ്യുക. കുളിമുറി തുടങ്ങി അടുക്കള ഉപകരണങ്ങള് വരെ ഇതുപയോഗിച്ച് വൃത്തിയാക്കാം.
മുറിയില് സുഗന്ധം
അതിഥികള് വീട്ടില് വരുമ്പോള് റൂം ഫ്രഷ്നര് ഇല്ലാതെ വന്നാലെന്ത് ചെയ്യും. ദുര്ഗന്ധമകറ്റാന് നാരങ്ങ ഉത്തമമാണ്. ഏതാനും നാരങ്ങ വെള്ളത്തിലിട്ട് തിളപ്പിച്ച് അതിന്റെ ഗന്ധം മുറിയില് പടരാന് അനുവദിക്കുക. ഉന്മേഷം നല്കുന്ന ഹൃദ്യമായ ഗന്ധം ലഭിക്കും.
പഴങ്ങള് കേടാകാതെ സൂക്ഷിക്കാം
മുറിച്ച ആപ്പിളും അവൊക്കാഡോയും നിറം മാറാതിരിക്കാന് അല്പം നാരങ്ങ നീര് അവയ്ക്ക് മുകളില് തേക്കുക. ഫ്രഷായും, നിറം മാറ്റമുണ്ടാകാതെയും ഇരിക്കാന് സഹായിക്കും.
പല്ലിന് വെണ്മ നല്കാം
പല്ലിന് പ്രകൃതിദത്തമായ തിളക്കം നല്കാന് നാരങ്ങ നീരും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് പല്ലില് തേക്കുക. ഇത് പല്ലിന് വേഗത്തില് തന്നെ തിളക്കം നല്കും. എന്നാല് പതിവായി ചെയ്താല് പല്ല് ദ്രവിക്കാനിടയാക്കും.
കീടങ്ങളെ അകറ്റാം
കീടങ്ങളെ അകറ്റാനുള്ള സ്പ്രേ നാരങ്ങ ഉപയോഗിച്ച് തയ്യാറാക്കും. ഏതെങ്കിലും സുഗന്ധതൈലത്തില് കാല്ഭാഗം നാരങ്ങനീര് ചേര്ക്കുക. ഇതിലേക്ക് ഒലിവ് ഓയിലോ സൂര്യകാന്തി എണ്ണയോ ചേര്ക്കുക. ഇത് നന്നായി കുലുക്കി കീടങ്ങളുള്ള ഭാഗത്ത് സ്പ്രേ ചെയ്യുന്നത് മികച്ച ഫലം നല്കും.