For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലെതർ ബൂട്ടും കയ്യുറകളും പോളിഷ് ചെയ്യാം

|

ലെതർ വളരെക്കാലം നിലനിൽക്കുന്ന മെറ്റിരിയൽ ആണ്.പശു,പോത്തു,ആട്,മാൻ,ചെമ്മരിയാട്,മാൻ,മുതല,ഒട്ടകപക്ഷി തുടങ്ങിയവയുടെ പുറംതൊലി പ്രോസസ്സ് ചെയ്താണ് ഇത് ഉണ്ടാക്കുന്നത്.പശുവിന്റെ തോലാണ് സാധാരണ ലെതറിനായി ഉപയോഗിക്കുന്നത്.ലെതർ ചെറുതും വലുതുമായ പല വിധത്തിൽ പല അളവിൽ നിർമ്മിക്കാറുണ്ട്.

c

ലെതർ നിർമ്മിക്കാനായി പല ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. വൃത്തിയാക്കി,മൃദുവാക്കി,പ്രകൃതിദത്തമോ,ക്രിത്രിമമോ ആയ ഘടകങ്ങൾ ചേർത്ത് ഫാഷൻ,മറ്റു വസ്ത്രങ്ങൾ,ഇൻഡസ്ട്രിയൽ വസ്തുക്കൾ തുടങ്ങിയവ ഉണ്ടാക്കുന്നു.ഇതിനായി ആദ്യം മാംസവും കൊഴുപ്പും ശ്രദ്ധയോടെ നീക്കി തോൽ വൃത്തിയാക്കുന്നു.അതിനു ശേഷം ഗുണമേന്മ അനുസരിച്ചു അതിനെ വേർതിരിക്കുന്നു.അതിനു ശേഷം അഴുക്കു നീക്കാനായി കുതിർക്കുന്നു.പിന്നീട് ഒരു തരം ലൈം വെള്ളം പോലുള്ള വസ്തു ഉപയോഗിച്ച് വാക്സ് ചെയ്യുകയും പ്രോട്ടീൻ,നാരുകൾ,എന്നിവ നീക്കുകയും ചെയ്യുന്നു.എന്നാൽ മാത്രമേ അവയിൽ രാസവസ്തുക്കൾ ചേർത്ത് അടുത്ത ഘട്ടത്തിൽ എത്തിക്കാൻ സാധിക്കുകയുള്ളൂ.

കെമിക്കൽ ഘടകങ്ങൾ

കെമിക്കൽ ഘടകങ്ങൾ

ഉത്പാദന സ്ഥലം,കെമിക്കൽ ഘടകങ്ങൾ,മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിച്ച് ലെതറിനെ മൃദുവും,ഈട് നിൽക്കുന്നതും വെള്ളം കയറാത്തതും ആക്കുന്നു.അതിനു ശേഷം ഉണക്കി,ലൂബ്രിക്കേറ്റ് ചെയ്തു ഉണക്കി,മൃദുവും എണ്ണമയമുള്ളതും മടക്കാവുന്നതും നിവർത്താവുന്നതും ആക്കി ആവശ്യാനുസരണം ലെതറിനെ വൃത്തിയാക്കുന്നു.

ലെതർ കയ്യുറകളും ബൂട്ടും മൃദുവാക്കാനുള്ള വഴികൾ

ശരിയായ ആകൃതിയിൽ ലെതർ ബൂട്ടും കയ്യുറകളും സൂക്ഷിക്കാൻ മൃദുവാക്കണം.കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസരിച്ചു ലെതറിനെ സൂക്ഷിക്കാൻ മൃദുവാക്കി സൂക്ഷിക്കേണ്ടതാണ്.ലെതറിലെ പ്രകൃതിദത്ത എണ്ണകൾ ഉണങ്ങുമ്പോൾ ലെതർ വരളുകളയും പൊട്ടലും വിള്ളലും ഉണ്ടാകുകയും ചെയ്യും.മൃദുവാക്കുക വഴി ലെതറിനെ സംരക്ഷിക്കാനും പുതിയത് പോലെ സൂക്ഷിക്കാനും കഴിയും.

പ്രകൃതി ദത്ത എണ്ണകൾ ഉപയോഗിക്കുക

പ്രകൃതി ദത്ത എണ്ണകൾ ഉപയോഗിക്കുക

പ്രകൃതി ദത്ത എണ്ണകൾ ഉപയോഗിച്ച് ലെതർ മൃദുവാക്കുന്ന വിധം

നിങ്ങളുടെ ലെതർ കയ്യുറകളും ബൂട്ടും വെയിലത്ത് ഉണക്കണം.10 മിനിട്ടിന് ശേഷം അതിനെ തുറന്നു അവക്കാഡോ എണ്ണ ,ജൊജോബ ഓയിൽ,ബദാം എണ്ണ ഇതിൽ ഏതെങ്കിലും പുരട്ടാവുന്നതാണ്.വെളിച്ചെണ്ണ,ഒലിവെണ്ണ എന്നിവ ഒഴിവാക്കുന്നതാണ് ഉത്തമം

നിങ്ങൾ ചർമ്മം മൃദുവാക്കാൻ ഉപയോഗിക്കുന്ന ഏതെങ്കിലും പ്രകൃതി ദത്ത എണ്ണകൾ ഉപയോഗിക്കാവുന്നതാണ്.പശുവിന്റെ ഉണക്കി സംസ്കരിച്ച തോലാണ് ലെതർ.അതിനാൽ ഏതാണ്ട് നമ്മുടെ ചർമ്മത്തിനോട് സാമ്യം ഉണ്ടാകും.പ്രകൃതി ദത്ത എണ്ണയ്ക്ക് പുറമെ നല്ല ഗന്ധമുള്ള എണ്ണയും ഉപയോഗിക്കാം.രാസവസ്തുക്കൾ അടങ്ങിയ ഹൈഡ്രോജനേറ്റഡ് എണ്ണകൾ ഉപേക്ഷിക്കുക.രാസവസ്തുക്കൾ അടങ്ങിയ വെജിറ്റബിൾ എണ്ണകൾ,കോൺ എണ്ണ എന്നിവ ഉപേക്ഷിക്കുക

ഈ എണ്ണ നന്നായി നിങ്ങളുടെ ബൂട്ടിലും കയ്യുറകളിലും പുരട്ടുക.നിങ്ങളുടെ വിരൽ എണ്ണയിൽ മുക്കി ലെതറിൽ തുടച്ചാലും മതി.നല്ല മൃദുവാകാനായി പല ലെയറായി എണ്ണ പുരട്ടുക.നിങ്ങൾ എത്ര കൂടുതൽ എണ്ണ പുരട്ടുന്നുവോ അത്രയും ലെതർ മൃദുവാകും.കൂടുതൽ എണ്ണ പുരട്ടുന്നു എന്ന വേവലാതി വേണ്ട.കാരണം പല പ്രകൃതി ദത്ത എണ്ണകളും ലെതറിനെ കേടാകാതെ സംരക്ഷിക്കും.

ലെതറിൽ പുരട്ടിയ എണ്ണ ഉണങ്ങാൻ അനുവദിക്കുക.ഇത് നിങ്ങളുടെ ലെതറിനെ മൃദുവും ധരിക്കാവുന്നതുമാക്കും.നിങ്ങളുടെ ബൂട്ടും കയ്യുറകളും മൃദുവായില്ലെങ്കിൽ വീണ്ടും എണ്ണ പുരട്ടുക.ഇരുണ്ട നിറം ഉപയോഗിച്ച് ലെതറിന്റെ രൂപം മാറ്റാവുന്നതാണ്.

പ്രകൃതി ദത്തമായ എണ്ണകൾ ശരിയായ വിധത്തിൽ ഉപയോഗിച്ച് ബൂട്ടും കയ്യുറകളും എളുപ്പത്തിൽ മൃദുവാക്കാവുന്നതാണ്.

കുറച്ചു മോയിസ്ച്യുറൈസർ ഉപയോഗിക്കുക

കുറച്ചു മോയിസ്ച്യുറൈസർ ഉപയോഗിക്കുക

മോയിസ്ച്യുറൈസർ ഉപയോഗിചു ലെതർ മൃദുവാക്കാം

കൂടുതൽ നനവ് ലെതറിന്റെ ശത്രൂവാണു .എന്നാൽ കുറച്ചു ഈർപ്പം ഇതിനെ കൂടുതൽ മൃദുവാക്കും.അധികം നനയാതെ കുറച്ചു വെള്ളം ഉപയോഗിച്ച് നിങ്ങളുടെ ബൂട്ട് നനയ്ക്കുക.ബൂട്ട് ന്യൂസ് പേപ്പറിൽ പൊതിഞ്ഞു ഉണങ്ങാൻ അനുവദിക്കുക.സൂര്യപ്രകാശത്തിൽ അല്ലാതെ സാവധാനത്തിൽ ഉണക്കുക.ഹെയർ ഡ്രയർ പോലുള്ളവ ലെതറിനെ കൂടുതൽ വരണ്ടതാക്കും.കൂടാതെ പൊട്ടലും വിള്ളലും ഉണ്ടാക്കും അതിനാൽ അത് ഒഴിവാക്കുക.ഒരു ദിവസം എടുത്തു ഉണങ്ങാൻ അനുവദിക്കുക.

 3 ഡെഡികേറ്റഡ് ലെതർ കണ്ടീഷണർ ഉപയോഗിക്കുക

3 ഡെഡികേറ്റഡ് ലെതർ കണ്ടീഷണർ ഉപയോഗിക്കുക

ഇത് നിങ്ങൾക്ക് കടകളിൽ നിന്നും വാങ്ങാൻ ലഭ്യമാണ്.ലെതർ വൃത്തിയാക്കാനും,മൃദുവാക്കാനും ,പോളിഷ് ചെയ്യാനുമുള്ള വസ്തുക്കൾ ലഭ്യമാണ്.ഇവ ലെതറിനെ ബലപ്പെടുത്തുകയും കൂടുതൽ നിലനിർത്തുകയും ചെയ്യും.ലെതറിനുള്ളിലേക്ക് കയറുന്ന തരം മൃഗകൊഴുപ്പുകൾ അടങ്ങിയ എണ്ണകൾ ഉള്ള കണ്ടീഷണർ ഉപയോഗിക്കുക.

പെട്രോളിയം പോലുള്ള കണ്ടിഷണറുകൾ ലെതറിനെ ദുര്ബലപ്പെടുത്തും.ലെതർ സംരക്ഷണ വസ്തുക്കൾ സാധാരണ എണ്ണകളെക്കാൾ വിലകൂടിയവയാണ്.നിങ്ങൾക്ക് പണം ചെലവഴിക്കാൻ സാധിക്കുമെങ്കിൽ നിങ്ങളുടെ ബൂട്ടും കയ്യുറകളും മൃദുവാക്കാൻ ഇത്തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുക.

Read more about: home and garden tips വീട്
English summary

tips to soften leather boots

Here are the tips to polish your leather boots and gloves
X
Desktop Bottom Promotion