For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വീട്ടിലെ പൊടിപടലങ്ങളെ പുറത്തു ചാടിക്കാന്‍ ചില സ്മാര്‍ട്ട് വഴികള്‍

  By Anjaly Ts
  |

  എത്ര പരിശ്രമിച്ചാലും നമ്മളെ പരാജയപ്പെടുത്താന്‍ ഉറച്ച് മുന്നിലെത്തുന്ന ചിലതുണ്ട്. ഒരിക്കലും അതില്‍ നിന്നും ഒരു മോചനമില്ലെന്നുള്ള ചിന്തയൊക്കെ ചിലപ്പോള്‍ നമ്മെ വന്ന് പിടികൂടിക്കളയും. എന്തിനെ കുറിച്ചാണ് ഈ പറഞ്ഞു വരുന്നതെന്നാണോ? അത് ആലോചിച്ച് കാടു കയറണ്ട. നമ്മുടെ വീട്ടില്‍ നമ്മുടെ അനുവാദവില്ലാതെ ഓരോ മുക്കും മൂലയും വിടാതെ കയറി കൂടുന്ന ആളെക്കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്. പൊടി എന്ന വില്ലന്‍ തന്നെ കക്ഷി.

  നമ്മള്‍ സ്ത്രീകളെ സംബന്ധിച്ച് വീട് നമുക്ക് ക്ഷേത്രം തന്നെയാണ്. നമ്മുടെ മാത്രം വ്യക്തിപരമായ ഇടം. നമ്മുടെ വ്യക്തിത്വം നിറഞ്ഞു നില്‍ക്കുന്ന ഇടം. കഠിനാധ്വാനത്തിന് ശേഷം തിരികെ എത്തുമ്പോള്‍ ആശ്വാസം നല്‍കുന്ന ഇടം കൂടിയാണ് വീട്. നമ്മള്‍ നമ്മളായിരിക്കുമ്പോള്‍ സന്തോഷവും സുരക്ഷിതത്വവും അനുഭവപ്പെടുന്ന ഒരിടം കൂടിയാണത്.

  പുരുഷന്മാര്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍, അതെ, നിങ്ങള്‍ക്ക് നിങ്ങളുടേതായ കാര്യങ്ങള്‍ പോലെ കുടുംബത്തിലെ ഓരോ മുക്കിലേയും മൂലയിലേയും കാര്യങ്ങള്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഗൗരവമേറിയ വിഷയം തന്നെയാണ്. വീട്ടില്‍ ശുചിത്വം നിറയ്ക്കാന്‍ സ്ത്രീകള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അവസാനമില്ലെന്ന് തന്നെ പറയാം. വീട് വൃത്തിയാക്കുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞ കാര്യമല്ല. പക്ഷേ ആ വൃത്തി നിലനിര്‍ത്തുക എന്നത് ഒരു ഒന്നൊന്നര പണി തന്നെയാണ്.

  ടേബിളിന് മുകളില്‍ നിന്നും തുടച്ചു നീക്കിയ പൊടി, തൊട്ടടുത്ത ദിവസം നിങ്ങളില്‍ നിരാശ തീര്‍ത്തു കൊണ്ട് തിരിച്ചെത്തിയിട്ടുണ്ടാകും. വീണ്ടും അവിടം വൃത്തിയാക്കുക എന്നല്ലാതെ വേറെ വഴി ഇല്ലല്ലോ...അഴുക്ക്, പൂമ്പൊടി, നമ്മുടെ തലമുടി, ചാരം, മനുഷ്യ ശരീരത്തിലെ ജീവനില്ലാത്ത കോശങ്ങള്‍ എന്നിവയെല്ലാമാണ് ഈ പൊടിയായി എത്തിച്ചേരുന്നത്. നമ്മുടെ ടേബിളിന് മുകളിലും തറയിലും അങ്ങിനെ എല്ലായിടത്തും ഇത് വന്നുകൂടും. ശ്രദ്ധിച്ചില്ലെങ്കില്‍ പൊടിയങ്ങിനെ കൂടി കൂടി വരും. മുറികളില്‍ ഈര്‍പ്പമുള്ള പ്രതലങ്ങള്‍ ഇല്ലെന്നു ഉറപ്പു വരുത്തുക. ഈര്‍പ്പമുള്ളിടത്താണ് പൂപ്പല്‍ വളരുക കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍ കഴുകിയെടുക്കാന്‍ കഴിയുന്നത് വാങ്ങുക .

  ചുവരില്‍ അലങ്കാരത്തിന് തൂക്കിയിട്ടിരിക്കുന്ന കാര്‍പ്പറ്റുകള്‍, റഗ്സ് തുടങ്ങിയവ ആവശ്യമില്ലെങ്കില്‍ എടുത്തു മാറ്റം. അല്ലെങ്കില്‍ ഇടക്കിടയ്ക്ക് വാക്വം ക്ളീനര്‍ വച്ച് വൃത്തിയാക്കുക. അലമാരയ്ക്ക് പുറത്ത് വയ്ക്കുന്ന വസ്ത്രങ്ങള്‍ അടയ്ക്കാന്‍ കഴിയുന്ന ബാഗില്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക.

  ഈ പൊടി അവ അടിഞ്ഞു കൂടിയിരിക്കുന്ന സാധനങ്ങളില്‍ വലിയ പ്രശം സൃഷ്ടിക്കില്ല എങ്കിലും വീട്ടില്‍ താമസിക്കുന്നവരുടെ ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കും. പൊടിയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയാവുന്ന സ്ത്രീകള്‍ അവയെ പമ്പ കടത്തുന്നതിനുള്ള വഴികള്‍ തേടും. എന്നാല്‍ ചിലപ്പോള്‍ നിങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് അവ തിരിച്ചെത്തും. അതിനാല്‍ സ്മാര്‍ട്ട് വീട്ടമ്മമാര്‍ക്ക് ഈ പൊടിയെ തൂത്തെറിയാനും വേണം സ്മാര്‍ട്ടായ വഴികള്‍. അങ്ങിനെ ചില സ്മാര്‍ട്ട് വഴികള്‍ ഇതാ...

  കാര്‍പെറ്റ്‌സുകള്‍ ദൂരെ കളയാം

  കാര്‍പെറ്റ്‌സുകള്‍ ദൂരെ കളയാം

  പൊടി പടലങ്ങള്‍ അടിഞ്ഞു കൂടുന്ന പ്രധാന വസ്തുവാണ് കാര്‍പെറ്റ്‌സുകള്‍. വാക്വം ക്ലീനര്‍ ഇവിടെ ഉപയോഗിച്ചിട്ടും കാര്യമില്ല. വെള്ളവും ഡിറ്റര്‍ജെന്റും ഉപയോഗിച്ച് ഈ കാര്‍പെറ്റ്‌സുകളെ വൃത്തിയാക്കണം. എന്നാല്‍ അതെത്രമാത്രം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. അതിനാല്‍ പൊടിപടലങ്ങള്‍ വന്നടിയുന്നതിന് കാരണമാകുന്ന ഈ കാര്‍പെറ്റ്‌സുകളെ എടുത്ത് ദൂരെ കളയുന്നതല്ലെ ഉചിതം. ഈ കാര്‍പെറ്റ്‌സുകള്‍ക്ക് പകരം വിനിയല്‍ കാര്‍പെറ്റ്‌സ് മാര്‍ക്കറ്റില്‍ പകരം നിങ്ങള്‍ക്ക് മുന്നിലുണ്ട്. അവ ഉപയോഗിക്കാമല്ലോ..

  ജനാലകള്‍ അടച്ചിടാം

  ജനാലകള്‍ അടച്ചിടാം

  റോഡരികിലാണ് നിങ്ങളുടെ വീട് എങ്കില്‍ ജനാലകള്‍ അടച്ചിടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. പ്രത്യേകിച്ച് ഗതാഗതം കൂടുതലുള്ള സമയങ്ങളില്‍. റോഡരികിലെ പൊടി അപകടകാരിയാണെന്ന് ഓര്‍ക്കുക. മാലിന്യം നിറഞ്ഞ ആ പൊടിപടലങ്ങള്‍ വീടിനുള്ളില്‍ കയറി കൂടിയാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടും. പുലര്‍ച്ചെയെ, അല്ലെങ്കില്‍ രാത്രിയോ വായു കടക്കുന്നതിനായി ജനല്‍ തുറന്നിടാം.

  എയര്‍ ഫില്‍റ്ററുകള്‍ വൃത്തിയായി വയ്ക്കാം

  എയര്‍ ഫില്‍റ്ററുകള്‍ വൃത്തിയായി വയ്ക്കാം

  ജനലുകള്‍ അടച്ചിടുക എന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് എയര്‍ ഫില്‍റ്ററുകള്‍ വൃത്തിയായി വയ്ക്കുക എന്നതും. എയര്‍ കണ്ടെയ്‌നറില്‍ നിന്നും വരുന്ന വായു ശുദ്ധമാണ് എങ്കിലും, ഫില്‍റ്ററില്‍ പൊടി അടിഞ്ഞിരുന്നാല്‍ പിന്നെ വരുന്ന വായു അത്രയ്ക്ക് ശുദ്ധമായിരിക്കണമെന്നില്ല. അതിനാല്‍ എയര്‍ ഫില്‍റ്ററുകള്‍ വൃത്തിയായി വെച്ച് നല്ല വായു വരുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

   പൊടി തുടക്കല്‍ തുടരട്ടെ

  പൊടി തുടക്കല്‍ തുടരട്ടെ

  അടിച്ചു വാരുന്നതിന് മുന്‍പ് കര്‍ട്ടനുകളും, കാര്‍പ്പെറ്റ്‌സും, തലയിണകളും ഉള്‍പ്പെടെയുള്ളവയെല്ലാം കുടഞ്ഞ് പൊടി കളയുക. വെള്ളവും ചൂലുമെല്ലാം ഉപയോഗിച്ചുള്ള ഈ അടിച്ചു വാരല്‍ തുടരുമ്പോള്‍ ആ വില്ലന്‍ പൊടി ഒടുവില്‍ സുലാന്‍ പറഞ്ഞ് പൊയ്‌ക്കോളും. ഇത് മുടങ്ങാതെ ആവര്‍ത്തിക്കുക എന്നതാണ് പ്രധാനം.

  ഒരു ഹ്യുംഡിഫൈയര്‍ വീട്ടില്‍ വയ്ക്കാം

  ഒരു ഹ്യുംഡിഫൈയര്‍ വീട്ടില്‍ വയ്ക്കാം

  വരണ്ട പ്രദേശിങ്ങളില്‍ ജീവിക്കുന്നവരുടെ വീടുകളില്‍ പൊടിയുടെ പ്രശ്‌നം കൂടുതലായിരിക്കും. അങ്ങിനെയുള്ളിടത്ത് ഈര്‍പ്പം കൊണ്ടുവരുന്നതിന് ഹ്യൂംഡിഫൈയര്‍ സഹായിക്കും. ഈ ഈര്‍പ്പം പൊടിപടലങ്ങളെ ആകര്‍ഷിക്കുന്നത് ഇല്ലാതാക്കുകയും പൊടിയില്‍ നിന്നും മോചനം നല്‍കുകയും ചെയ്യും

  ഉപയോഗിക്കാത്ത കൂമ്പാരങ്ങള്‍ ഒഴിവാക്കാം

  ഉപയോഗിക്കാത്ത കൂമ്പാരങ്ങള്‍ ഒഴിവാക്കാം

  ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുന്നവയും വീട്ടിലേക്ക് പൊടിപടലങ്ങളെ എത്തിക്കും. ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുന്ന ഇവയെ വീട്ടില്‍ നിന്നും കളയുകയാണ് പൊടിയില്‍ നിന്നും രക്ഷ നേടുന്നതിന് ഉചിതം. ഈ കൂമ്പാരമായി കിടക്കുന്ന സാധനങ്ങളായിരിക്കും പൊടിപടലങ്ങളേയും സ്റ്റോര്‍ ചെയ്യുന്നത്. അപ്പോള്‍ ആ കൂമ്പാരത്തെ ഒഴിവാക്കുകയല്ലേ നല്ലത്.

  പ്ലഷി ഫര്‍ണിച്ചറുകള്‍ കുറയ്ക്കാം

  പ്ലഷി ഫര്‍ണിച്ചറുകള്‍ കുറയ്ക്കാം

  ലൈനന്‍, സാറ്റന്‍, വെല്‍വറ്റ് തുണിത്തരങ്ങള്‍ പൊടിയെ ആകര്‍ശിക്കുന്നവയാണ്. ഇവയ്ക്ക് പകരം, വുഡ്, ലെതര്‍ എന്നിവയിലുള്ളത് ഉപയോഗിക്കാം. ഇത് വീട്ടില്‍ പൊടി അടിഞ്ഞു കൂടുന്നത് കുറയ്ക്കും.

  ചെരുപ്പുകള്‍ പുറത്തുമതി

  ചെരുപ്പുകള്‍ പുറത്തുമതി

  വെളിയില്‍ നിന്നും പൊടിയും മാലിന്യങ്ങളും കൊണ്ടാണ് ചെരുപ്പുകള്‍ നമ്മുടെ കാലുകളിലേറി വരുന്നത്. അതിനാല്‍ ചെരുപ്പുകള്‍ക്ക് വീടിന്റെ പുറത്ത് തന്നെ സ്ഥാനം കൊടുക്കുക. പ്രത്യേക ഷെല്‍ഫ് നിര്‍മിക്കുന്നത് ഉചിതം. അതിഥികളായി എത്തുന്നവരോടും ചെരുപ്പുകള്‍ പുറത്തിടാന്‍ ആവശ്യപ്പെടാം.

  English summary

  Tips To Make Home Dust Free

  Dust is made up of all kinds of particles including plant pollen, dead skin cells, and fibers from clothing and paper. When it accumulates, it's annoying and can wreak havoc on asthma and allergy sufferers.
  Story first published: Saturday, April 28, 2018, 14:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more