ചുവരുകൾ വൃത്തിയായിരിക്കുന്നതിനുള്ള പൊടിക്കൈകൾ

Posted By: Prabhakumar TL
Subscribe to Boldsky

'ദൈവീകതയുടെ അടുത്തതാണ് ശുചിത്വം' എന്ന ചൊല്ല് വളരെ സ്ഥായിയായ ഒരു വസ്തുതയാണ്. ശുചിത്വമുള്ള ഭവനത്തിൽമാത്രമേ ശുദ്ധമായ ആത്മാവ് ഉടലെടുക്കുകയുള്ളൂ. വീടിന്റെ വൃത്തിയെപ്പറ്റി പറയുകയാണെങ്കിൽ, അതിന്റെ നല്ലൊരുഭാഗം ചുവരുകളാണെന്നും, അതിനെ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ഒരേയൊരു മാർഗ്ഗം ആ ചുവരുകളെ ശുചിയായി പരിപാലിക്കുക എന്നതാണെന്നും മനസ്സിലാക്കുക വളരെ പ്രധാനമാണ്.

ധാരാളം അഴുക്കും പൊടികളും ദിവസവും ചുവരിൽ പറ്റിപ്പിടിക്കുന്നു. സമയമില്ലാത്തത് കാരണമായും, ചുവരുകൾ വളരെയധികം ഉയരമുള്ളതുകൊണ്ടും, ധാരാളം ഫർണിച്ചറുകൾ മുറിയിൽ നിലകൊള്ളുന്നതുകൊണ്ടും അതിനെ നമ്മൾ ഗൗനിക്കാറില്ല. അഴുക്കും മങ്ങലുമേൽക്കാതെ ചുവരുകൾ എപ്പോഴും നിലകൊള്ളുന്നതിനുള്ള ഏതാനും പൊടിക്കൈകളാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്.

ചുവരിലെ പൊടികളയുക

ചുവരിലെ പൊടികളയുക

മാറാല നീക്കുന്നതിനും, പൊടി കളയുന്നതിനും, ചുവരുകളിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ അകറ്റുന്നതിനും സൂക്ഷ്മനാരുകൾകൊണ്ട് നിർമ്മിച്ച തുണി ഉപയോഗിക്കാം. തൂക്കിയിട്ടിരിക്കുന്ന കലണ്ടറുകളെയും മറ്റുള്ള വസ്തുക്കളെയും എടുത്ത് മാറ്റേണ്ടതില്ല. ചുവരിന്റെ മറഞ്ഞിരിക്കുന്ന ഭാഗങ്ങളിൽ അഴുക്കും പൊടിയും വളെരെവേഗം പറ്റിപ്പിടിക്കാറില്ല. അഥവാ പറ്റിപ്പിടിച്ചാലും, അവയൊന്നും വെളിയിൽ കാണപ്പെടുകയില്ല. അതിനാൽ, ചുവരുകൾ വൃത്തിയാക്കുക എന്ന് പറയുമ്പോൾ, അതിന്റെ മറയാതിരിക്കുന്ന ഭാഗങ്ങളെ ഉദ്ദേശിച്ചാൽ മതിയാകും. മൃദുവായ ഒരു ബ്രഷ് ഉപയോഗിച്ച് ചുവരുകളെ വൃത്തിയാക്കാം. അതുമല്ലെങ്കിൽ ഒരു ചൂലെടുത്തിട്ട് അതിന്റെ തലയ്ക്കൽ ഒരു തുണി പൊതിഞ്ഞുവച്ച് അങ്ങനെ ഉപയോഗിക്കാം.

കുഞ്ഞുങ്ങളെ ചിട്ട പഠിപ്പിക്കുക

കുഞ്ഞുങ്ങളെ ചിട്ട പഠിപ്പിക്കുക

കുഞ്ഞുങ്ങളുടെ ജീവിതം വളരെ വർണ്ണാഭമാണെന്ന് തിരിച്ചറിയുക വലിയൊരു കാര്യമാണ്. വളരെ ക്രിയാത്മകമായി അവർ തങ്ങളുടെ ജീവിതത്തെ വർണ്ണാഭമാക്കുന്നത് നിരീക്ഷിക്കുക എന്നത് രക്ഷിതാക്കളുടെ കണ്ണിന് വളരെയധികം ആനന്ദം പകരുന്നതാണ്. പക്ഷേ, വീടിന്റെ ചുമരുകൾ അവരുടെ ചിത്രപ്പലകയല്ല, അത് അവരോട് പറയുന്നതിൽ താമസംമൊന്നും വേണ്ടതാനും. ചുവരിൽ വരയ്ക്കരുതെന്നും അടയാളങ്ങളിടരുതെന്നും കുട്ടികളോട് പറയുന്നത്, ചുവരുകൾ വെടിപ്പായിരിക്കാൻ സഹായിക്കുക മാത്രമല്ല ചെയ്യുന്നത്, എന്നാൽ ഈ കുരുന്നുകൾക്ക് നിങ്ങൾ അവരുടെ ജീവിതയാത്രയിൽ തയ്യാറെടുപ്പുകൾ നൽകുക കൂടിയാണ് ചെയ്യുന്നത്.

അടുക്കളയിലെയും കുളിമുറിയിലെയും ചുവരുകൾ വൃത്തിയാക്കുക

അടുക്കളയിലെയും കുളിമുറിയിലെയും ചുവരുകൾ വൃത്തിയാക്കുക

കുളിക്കുമ്പോൾ വെള്ളവും സോപ്പിന്റെ പതയുമൊക്കെ തെറിക്കുന്നതുകൊണ്ടും, പാചകത്തിന്റെ അവശിഷ്ടങ്ങൾ പറ്റിപ്പിടിക്കുന്നതുകൊണ്ടും ഏറ്റവും കൂടുതൽ അഴുക്കുപറ്റുന്നത് യഥാക്രമം കുളിമുറിയിലെയും അടുക്കളയിലെയും ചുവരുകളിലാണ്. ചുവരുകൾ വൃത്തിയാക്കുന്നതിനെപ്പറ്റി ചിന്തിക്കുമ്പോൾ, ഈ പറഞ്ഞ സ്ഥലങ്ങളിൽനിന്നും തുടങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക. വൃത്തിയാക്കിക്കഴിഞ്ഞിട്ട് നനവില്ലാത്ത പഴയൊരു തുണികൊണ്ട് തുടയ്ക്കുവാനും മറക്കരുത്.

വൃത്തിയാക്കുവാൻ സ്വന്തം സോപ്പ് നിർമ്മിക്കുക

വൃത്തിയാക്കുവാൻ സ്വന്തം സോപ്പ് നിർമ്മിക്കുക

പാത്രം കഴുകുന്നതിനുള്ള ദ്രാവകസോപ്പ് രണ്ട് കരണ്ടിയെടുത്ത് ഒരു കപ്പ് ബൊറാക്‌സുമായി ചേർത്ത് നാല് ലിറ്റർ വെള്ളത്തിൽ കലക്കുക. പെയിന്റ് ചെയ്തിട്ടുള്ളതോ, രൂപകല്പനകൾ ചെയ്തിട്ടുള്ളതോ ആയ ചുവരുകൾക്ക് ഈ ലായനി വളരെ നല്ലതാണ്. വാങ്ങുവാൻ കിട്ടുന്ന ശുചീകാരികളെക്കാളും വിലക്കുറവ് എന്നതിനുപുറമെ കമ്പോളത്തിൽ ഇവ സുലഭവുമാണ്, മാത്രമല്ല കൂടുതൽ ഫലപ്രദം ആയതിനാൽ ചുവരിൽ പറ്റിപ്പിടിച്ചിരിക്കുന്ന അടയാളങ്ങളും മാറിപ്പോകും.

കഴുകുന്നതിനുമുമ്പ് പെയിന്റുചെയ്ത ചുവരുകളെ പരിശോധിക്കുക

കഴുകുന്നതിനുമുമ്പ് പെയിന്റുചെയ്ത ചുവരുകളെ പരിശോധിക്കുക

വീടുകളിൽ ഉപയോഗിക്കപ്പെടുന്ന മിക്ക പെയിന്റുകളും പ്രകൃതത്തിൽ കഴുകാനാകുന്നവയാണ്. എന്തെങ്കിലും സംഭവിച്ചതിനുശേഷം പശ്ചാത്തപിക്കുന്നതിനേക്കാൾ നല്ലതാണ് സുരക്ഷിതമായിരിക്കുക എന്നത്. അതുകൊണ്ട് വെളിയിൽ അധികമെന്നും കാണപ്പെടാത്ത ഒരു ഭാഗത്ത് ചെറിയ പരിശോധന നടത്തുക. പെയിന്റ് ഇളകി മാറുകയോ, മിനുസ്സത്തിന് മങ്ങലേൽക്കുകയോ ചെയ്യുന്നതായി കാണുകയാണെങ്കിൽ, അതുപയോഗിച്ച് കഴുകേണ്ടതില്ല എന്ന് ഉറപ്പിക്കാം. അടുത്തകാലത്തൊന്നും പുനർ പെയിന്റിംഗ് ഉദ്ദേശിക്കുന്നില്ലെങ്കിൽ, ഡീസോഡിയം ഫോസ്‌ഫേറ്റിനെ ഉപയോഗിക്കരുത്. നിങ്ങളുടെ ചുവരുകളിലെ തിളക്കം ഇല്ലാതാക്കാൻ ഇതിന് സാധിക്കും.

മിക്കപ്പോഴും വൃത്തിയാക്കേണ്ട സ്ഥാനങ്ങൾ

മിക്കപ്പോഴും വൃത്തിയാക്കേണ്ട സ്ഥാനങ്ങൾ

മുറി മുഴുവനും എല്ലായ്‌പ്പോഴും വൃത്തിയാക്കേണ്ടതില്ല. തെർമോസ്റ്റാറ്റ്, സ്വിച്ചുകൾ തുടങ്ങിയവയുടെ സ്ഥലങ്ങളാണ് കൂടെക്കൂടെ വെടിപ്പാക്കേണ്ടിവരുന്ന സ്ഥാനങ്ങൾ. ടി.വി. യുടെയും, മറ്റുള്ള ഇലക്‌ട്രോണിക ഉപകരണങ്ങളുടെയും പിൻവശം വേഗത്തിൽ പൊടി കുമിഞ്ഞുകൂടുന്ന സ്ഥലങ്ങളാണ്. അതുകൊണ്ട് മറ്റ് സ്ഥലങ്ങളിലുള്ള ചുവരുകളെ വൃത്തിയാക്കുന്നതിനേക്കാളും കൂടുതലായി ഇവിടമൊക്കെ കൂടെക്കൂടെ വൃത്തിയാക്കുക. വളരെ കാലമായി ഈ ഭാഗങ്ങളെ പരിഗണിക്കാതിരിക്കുകയാണെങ്കിൽ, അവിടമെല്ലാം കഴുകി വൃത്തിയാക്കേണ്ടിവരും.

കേടുപാടുകളെ അറ്റകുറ്റപ്പണി ചെയ്യുക

കേടുപാടുകളെ അറ്റകുറ്റപ്പണി ചെയ്യുക

നിങ്ങൾ താമസിക്കുന്ന മുറിയുടെ ചുവരുകൾക്ക് വളരെ വേഗത്തിലോ, അതുമല്ലെങ്കിൽ കാലപ്പഴക്കം കാരണമായോ കേടുപാടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, ദീർഘകാലം നിലനിൽക്കാവുന്ന അത്തരം കേടുപാടുകളെ ഒഴിവാക്കുന്നതിനുള്ള ഉത്തമമാർഗ്ഗം അതിന്റെ ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾത്തന്നെ അറ്റകുറ്റപ്പണി ചെയ്യുക എന്നതാണ്. കേടായ ഭാഗത്തുനിന്നും പെയിന്റിനെ ചുരണ്ടിക്കളയുക.

അതിനുശേഷം ആദ്യം അവിടെയുള്ള സുഷിരങ്ങൾ അടയ്ക്കുക. തുടർന്ന് നേരിയതോതിൽ പെയിന്റ് തേയ്ക്കുക. സാധ്യമാണെങ്കിൽ ഒരിക്കൽ അവിടെ ഉപയോഗിച്ച പെയിന്റിന്റെ ബാക്കി ഉപയോഗിച്ച് നിറവ്യത്യാസം ഉണ്ടാകാതിരിക്കാൻ ശ്രമിക്കാവുന്നതാണ്.

പെയിന്റിന്റെ നിറത്തിൽ കംപ്യൂട്ടർ യോജിപ്പ് നടത്തുക

പെയിന്റിന്റെ നിറത്തിൽ കംപ്യൂട്ടർ യോജിപ്പ് നടത്തുക

ചിലപ്പോൾ എന്തെങ്കിലും കാരണത്താൽ യഥാർത്ഥമായ പെയിന്റ് ഇളകിമാറുവാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, നിങ്ങൾ ചെയ്യേണ്ട ഏറ്റവും നല്ല കാര്യം എന്നുപറയുന്നത് ആ ഭാഗത്തിനടുത്തുനിന്നും പെയിന്റോടുകൂടി വളരെ ചെറിയൊരുഭാഗം കത്തിയോ മറ്റോ ഉപയോഗിച്ച് അടർത്തിയെടുക്കുക. അതിനെ കംപ്യൂട്ടറിന്റെ സഹായത്താൽ യോജിപ്പുനോക്കി പുതിയ പെയിന്റ് നൽകാൻ കഴിയുന്ന പെയിന്റുകടയിൽ കൊണ്ടുപോകുക. (വലിയ കടകളിൽ ഈ സൗകര്യം ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്). അങ്ങനെ ഉപയോഗിച്ചിരിക്കുന്ന പെയിന്റിന്റെ അതേ വർണ്ണത്തിലുള്ള പെയിന്റുതന്നെ വാങ്ങുവാൻ കഴിയും

ഈയമടങ്ങിയ പെയിന്റുകളെ ഒഴിവാക്കുക

ഈയമടങ്ങിയ പെയിന്റുകളെ ഒഴിവാക്കുക

ചുവരുകൾ വെടിപ്പായിരിക്കുന്നതിനുള്ള ഒരു പ്രാനപ്പെട്ട കാര്യം ഈയമടങ്ങിയ പെയിന്റുകളെ ഉപയോഗിക്കാതിരിക്കുക എന്നതാണ്. ഇത്തരം പെയിന്റുകൾ ചുവരുകൾ വളരെവേഗം വൃത്തികേടാകുന്നതിന് കാരണമാകും. അവയിൽ സുരക്ഷിതത്വം കുറവും, അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത അടങ്ങിയിരിക്കുകയും ചെയ്യുന്നു.

പെയിന്റിൽ ഈയമുണ്ടോ എന്ന് അറിയണമെങ്കിൽ ലാബ് ടെസ്റ്റുതന്നെ വേണ്ടിവരും. അതിനുള്ള എളുപ്പമാർഗ്ഗം അടുത്തുള്ള ലാബിലേക്ക് സാംപിളായി അല്പമെടുത്ത് താപാൽമുഖേന അയച്ചുകൊടുക്കുക എന്നതാണ്. മടങ്ങിവരുന്ന ഫലം കൊള്ളാമെന്നുണ്ടെങ്കിൽ ഈയംകലർന്ന പെയിന്റിന് മുകളിൽ രണ്ട് പ്രാവശ്യം ഈയമില്ലാത്ത പെയിന്റ് തേച്ചുപിടിക്കുക. അങ്ങനെ ചെയ്യുമ്പോൾ ഓർമ്മിക്കേണ്ട കാര്യം, ഇത്തരത്തിൽ പുറത്ത് പൂശുന്ന പെയിന്റ് മതിയാംവണ്ണം സുതാര്യമായിരിക്കണം. പുതിയ പെയിന്റ് നന്നായിരിക്കുന്നിടത്തോളം കാലം അകത്തെ പെയിന്റിൽനിന്നുള്ള ദോഷമൊന്നും ഉണ്ടാകുകയില്ല. വൃത്തിയാക്കുക എന്നത് ഒരു തമാശക്കളിയായി മാറുകയും ചെയ്യും.

English summary

Tips To Keep Wall Clean

No matter what room you’re cleaning, clean from the top down so that dirt and dust from higher surfaces falls on lower surfaces that haven’t yet been cleaned. Dust ceiling fans, then furniture wiping dirt directly on the floor. Clean all of the floors as your last step to remove the dirt and dust.