For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളപ്പൊക്കത്തിന് ശേഷം വീട് വൃത്തിയാക്കുമ്പോള്‍

|

വെള്ളപ്പൊക്കത്തിന്റെ അറുതികള്‍ക്ക് കുറവ് വന്നതോടെ ആളുകള്‍ ദുരുതാശ്വാസ ക്യാമ്പില്‍ നിന്ന് പതിയേ വീടുകളിലേക്ക് പോവാനുള്ള തിരക്കിലാണ്. എന്നാല്‍ എങ്ങനെ വീട്ടിലേക്ക് തിരിച്ചെത്തും എന്നത് വളരെയധികം ആശങ്കയുണര്‍ത്തുന്ന ഒന്ന് തന്നെയാണ്. കാരണം പ്രളയത്തില്‍ വീടും പരിസരവും കുളവും കിണറും എല്ലാം മലിനമായി. എന്നാല്‍ ഇതെല്ലാം എങ്ങനെ വൃത്തിയാക്കും എന്നത് ഒരു വെല്ലുവിളി തന്നെയാണ്. പകര്‍ച്ചവ്യാധികളാകട്ടെ പടര്‍ന്നു പിടിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടെല്ലാം തന്നെ വളരെ ശ്രദ്ധിച്ച് മാത്രമേ വീട്ടിലേക്ക് തിരിച്ച് പോക്ക് നടത്താവൂ.

വെള്ളവും വേവും കൂടാതെ ബിരിയാണി ഉഷാറാക്കാന്‍വെള്ളവും വേവും കൂടാതെ ബിരിയാണി ഉഷാറാക്കാന്‍

ഇഴജന്തുക്കള്‍ അടക്കമുള്ളവ വീട്ടില്‍ താമസം ആരംഭിച്ചിട്ടുണ്ടാവും എന്നതാണ് സത്യം. വീടും പരിസരവും വൃത്തിയാക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു പ്രശ്‌നം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് ഫലപ്രദമായ പരിഹാരമാര്‍ഗ്ഗം തേടേണ്ടതും അത്യാവശ്യമാണ്. ഡെറ്റോളും മറ്റും ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് മുന്‍പ് എന്താണ് വീട് ഫലപ്രദമായി വൃത്തിയാക്കാന്‍ ഉപയോഗിക്കേണ്ടത് എന്ന കാര്യം അറിഞ്ഞിരിക്കണം. വെള്ളപ്പൊക്കത്തിന് ശേഷം ഏറ്റവും ഫലപ്രദമായി വീടും പരിസരവും വൃത്തിയാക്കാന്‍ ഉപയോഗിക്കേണ്ടത് ബ്ലീച്ചിംഗ് പൗഡര്‍ തന്നെയാണ്.

കറണ്ട് വിച്ഛേദിക്കുക

കറണ്ട് വിച്ഛേദിക്കുക

വെള്ളപ്പൊക്കം മൂലം കറണ്ട് ഇല്ലെങ്കിലും ഏതെങ്കിലും തരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടായാല്‍ അത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ആദ്യം വീട്ടില്‍ കയറിയാല്‍ വൈദ്യുതി വിച്ഛേദിക്കുകയാണ് ചെയ്യേണ്ടത്. അതിനു ശേഷം മാത്രമേ ബാക്കി പരിപാടികളിലേക്ക് കടക്കാന്‍ പാടുകയുള്ളൂ.

വീടിനകം വൃത്തിയാക്കുമ്പോള്‍

വീടിനകം വൃത്തിയാക്കുമ്പോള്‍

വീടിന്റെ ഉള്‍ഭാഗം വൃത്തിയാക്കുമ്പോള്‍ ആദ്യം ചെളി മുഴുവനായി വടിച്ച് മാറ്റണം. അതിനു ശേഷം മാത്രമേ മറ്റ് ലായനികള്‍ ഇട്ട് വീട് വൃത്തിയാക്കാന്‍ പാടുകയുള്ളൂ. ചെളി പൂര്‍ണമായും മാറ്റിയ ശേഷം അല്‍പം ബ്ലീച്ചിംങ് പൗഡര്‍ ലായനി ഇട്ട് വൃത്തിയായി തറയും ചുമരും എല്ലാം കഴുകണം. പിന്നീട് ഫിനോയില്‍ ഉപയോഗിച്ചും ക്ലീന്‍ ചെയ്യണം. ഇത് ഒരു പ്രാവശ്യം മാത്രം ചെയ്താല്‍ പോരാ. വീട്ടില്‍ താമസമുറപ്പിക്കുന്നതിന് മുന്‍പ് മൂന്ന് നാല് പ്രാവശ്യമെങ്കിലും ചെയ്യണം. എന്നാല്‍ മാത്രമേ വീടിനകം അണുവിമുക്തമാവുകയുള്ളൂ.

തറ തുടക്കുമ്പോള്‍

തറ തുടക്കുമ്പോള്‍

തറയിലെ ചളി മുഴുവന്‍ മാറ്റിയ ശേഷം തറ തുടക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ബ്ലീച്ചിംങ് പൗഡറിന്റെ അളവ് കൂടുതലാവാന്‍ പാടില്ല. ഇത് കൂടുതലായാല്‍ അത് പലപ്പോഴും ടൈല്‍സിലും സിമന്റിലും നിറം പോവുന്നതിന് കാരണമാകുന്നു. എന്നാല്‍ ഈ ചെയ്യുന്നത് മൂന്ന് നാല് പ്രാവശ്യമായി ചെയ്താല്‍ പ്രശ്‌നമില്ല. ഇത് തറയ്ക്ക കേടുപാടുകള്‍ ഇല്ലാതിരിക്കാന്‍ സഹായിക്കുന്നു.

ടോയ്‌ലറ്റുകള്‍

ടോയ്‌ലറ്റുകള്‍

ടോയ്‌ലറ്റിനുള്‍വശത്തും ചളി നിറയുന്നതിനും ക്ലോസറ്റുകളില്‍ ചെളി നിറയുന്നതിനും പലപ്പോഴും വെള്ളപ്പൊക്കം കാരണമായിട്ടുണ്ടാവും. അതുകൊണ്ട് തന്നെ ചളി മുഴുവന്‍ നീക്കിയതിനു ശേഷം ഫ്‌ളഷ് ചെയ്ത് നോക്കണം. വെള്ളം പോവുന്നുണ്ടെങ്കില്‍ മാത്രം വീണ്ടും ആ ശുചിമുറി ഉപയോഗിക്കാവുന്നതാണ്. കൂടാതെ ക്ലോറിനും മറ്റ് ക്ലീനറുകളും ഉപയോഗിച്ച് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. പല തവണകളായി വൃത്തായാക്കിയ ശേഷം മാത്രമേ ടോയ്‌ലറ്റ് വീണ്ടും ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

 നിലം തുടച്ച ശേഷം

നിലം തുടച്ച ശേഷം

നിലം ഒരു തവണ തുടച്ച് കളഞ്ഞതിനു ശേഷം ക്ലോറിന്‍ ഒഴിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് മാത്രമേ വീണ്ടും വൃത്തിയാക്കാന്‍ ശ്രമിക്കാവൂ. കാരണം അണുനശീകരണത്തിന് ഇത്രയെങ്കിലും സമയം വേണം എന്നത് തന്നെ കാര്യം. അതിനു മുന്‍പ് ഒരു കാരണവശാലും തറ ക്ലീന്‍ ചെയ്യുന്നതിന് വേണ്ടി ശ്രമിക്കരുത്.

 കിണറുകള്‍ വൃത്തിയാക്കാന്‍

കിണറുകള്‍ വൃത്തിയാക്കാന്‍

കിണറുകളും വളരെയധികം ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കേണ്ട ഒന്നാണ്. വെള്ളക്കെട്ട് കിണറുകളേയും വളരെയധികം ബാധിച്ചിട്ടുണ്ടാവും. അതുകൊണ്ട് തന്നെ ബ്ലീച്ചിങ് പൗഡര്‍ ഇട്ടതിനു ശേഷം മാത്രം വെള്ളം ഉപയോഗിക്കാന്‍ ശ്രമിക്കുക. ചെളി കൂടുതല്‍ നിറഞ്ഞിട്ടുണ്ടെങ്കിലും കക്കൂസ് ടാങ്ക് ഇതിനടുത്തായി ഉണ്ടെങ്കിലും കിണറിലെ വെള്ളം മുഴുവന്‍ അടിച്ച കളഞ്ഞ ശേഷം ചെളി മുഴുവന്‍ വാരിക്കളയണം. എന്നിട്ട് മാത്രമേ വീണ്ടും കിണര്‍ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

ഇഴജന്തുക്കളെ സൂക്ഷിക്കുക

ഇഴജന്തുക്കളെ സൂക്ഷിക്കുക

വെള്ളപ്പൊക്കത്തോടൊപ്പം ഇഴജന്തുക്കളും ധാരാളം വരാനുള്ള സാധ്യതയുണ്ട്. വെള്ളം ഇറങ്ങുന്നതോടൊപ്പം ഇവ പുറത്തേക്ക് പോവാതെ വീട്ടിനുള്ളില്‍ തന്നെ കാണപ്പെടുന്നു. അതുകൊണ്ട് മലയോര മേഖലകളില്‍ ഉള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. വീടുകളില്‍ ഇഴജന്തുക്കള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധയാണ് ഏറ്റവും അധികം വേണ്ടത്. അല്ലെങ്കില്‍ അത് അപകടം വിളിച്ച് വരുത്തും.

English summary

Tips for cleaning home after flood

How to clean up after a flood in your house, here are some easy tips to clean home
Story first published: Tuesday, August 14, 2018, 14:49 [IST]
X
Desktop Bottom Promotion