For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കള വൃത്തിയായി സൂക്ഷിക്കാന്‍

By Glory
|

ഒരു വീട്ടില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്ഥലം ആ വീട്ടിലെ അടുക്കളയാണ്. വീട്ടിലെ എല്ലാവര്‍ക്കും ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം എന്നതിനാല്‍ ഏറ്റവും കൂടുതല്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും അടുക്കള തന്നെയാണ്. അടുക്കള എങ്ങനെ വൃത്തിയായി സൂക്ഷിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇവിടെ പറയുന്നത്.

ar

1 ഓരോ തവണയും പാചകത്തിനുശേഷം അടുക്കള ഉപകരണങ്ങള്‍ കഴുകി വൃത്തിയാക്കണം.

2 പാത്രങ്ങള്‍ വൃത്തിയായി കഴുകാന്‍ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിക്കാം.

3.ഒരു ജാറില്‍ അല്‍പം സോപ്പുവെള്ളം കലക്കിവച്ചിരുന്നാല്‍ ഉപയോഗിക്കുന്ന സ്പൂണും തവിയും കത്തിയും അതിലിടാം. പിന്നീട് കഴുകി എടുത്താല്‍ മതി.

4. കിച്ചന്‍ ക്യാബിനറ്റുകള്‍ വൃത്തിയാക്കാന്‍ നാച്ചുറല്‍ ക്ലീനര്‍ ഉപയോഗിക്കാം. കൂടാതെ അലമാരകളും ഷെല്‍ഫുകളും നനഞ്ഞ തുണികൊണ്ട് തുടച്ചു വൃത്തിയാക്കണം. മാസത്തിലൊരിക്കലെങ്കിലും ഷെല്‍ഫുകളില്‍ നിന്നും അലമാരകളില്‍ നിന്നും സാധനങ്ങളെല്ലാം മാറ്റിയശേഷം തുടച്ചു വൃത്തിയാക്കണം.

5. അടുക്കളയില്‍ ദിവസവും ഉപയോഗിക്കുന്ന മേശയും വൃത്തിയുള്ളതായിരിക്കണം. പച്ചക്കറികള്‍ നുറുക്കാനും പാത്രങ്ങള്‍ അടുക്കി വയ്ക്കാനും ഉപയോഗിക്കുന്ന മേശ തുടച്ചു വൃത്തിയായി സൂക്ഷിക്കുക. മേശ തുടയ്ക്കാന്‍ വൃത്തിയുള്ള തുണി ഉപയോഗിക്കാം.

h79

6. മേശയ്ക്കകത്ത് നനഞ്ഞ പാത്രങ്ങള്‍ വയ്ക്കുന്നത് ബാക്ടീരിയകള്‍ വളരാന്‍ കാരണമാകും.അതുകൊണ്ട് പാത്രങ്ങള്‍ ഉണങ്ങിയ ശേഷം മേശയില്‍ വയ്ക്കുക

7.എല്ലാ ദിവസത്തേയും വേസ്റ്റുകള്‍ അന്നന്ന് നീക്കം ചെയ്യണം.


8. വേസ്റ്റ് ബിന്നുകള്‍ ദിവസവും വൃത്തിയാക്കണം. വേസ്റ്റ് ബിന്‍ എപ്പോഴും അടച്ചു അടുക്കളയുടെ മൂലയില്‍ സൂക്ഷിക്കുക.രാത്രി വേസ്റ്റുകള്‍ നീക്കം ചെയ്തശേഷം അണു നാശിനി സ്പ്രേ ചെയ്യാന്‍ മറക്കരുത്.

9. പച്ചക്കറി അവശിഷ്ടങ്ങളും വെള്ളവും വീണ് തറയെപ്പോഴും വൃത്തികേടായി കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അഴുക്ക് വൃത്തിയാക്കാനായി അടുക്കളയില്‍ എപ്പോഴും ഒരു മോപ്പ് ഉണ്ടായിരിക്കണം.

10. പാചകം ചെയ്തശേഷം സ്റ്റൗ നനഞ്ഞ തുണികൊണ്ട് വൃത്തിയാക്കണം. ഇടയ്ക്ക് ചെറുനാരങ്ങാ നീര് ചേര്‍ത്ത വെള്ളം കൊണ്ട് സ്റ്റൗ വൃത്തിയാക്കിയാല്‍ തുരുമ്പ് പിടിക്കില്ല.

gh

11. ഓരോ തവണ മിക്സി ഉപയോഗിച്ച ശേഷവും അതിന്റെ വാഷറുകള്‍ ഊരിയെടുത്ത് കഴുകി വൃത്തിയാക്കുക

12. മിക്സിയുടെ ജാര്‍ വൃത്തിയാക്കാന്‍ ജാറില്‍ അല്‍പം വെള്ളവും ഒരു ചെറിയ കഷ്ണം സോപ്പും ഇട്ട് മിക്സിയില്‍ വച്ച് നന്നായി അടിക്കുക. ബ്ലേഡില്‍ പറ്റിപ്പിടിച്ചിയിരിക്കുന്ന അഴുക്കുകള്‍ ഇളകി വരും.

13. അലമാരിയിലും ഷെല്‍ഫുകളിലും വെളുത്തുള്ളി അല്ലികള്‍ വച്ചാല്‍ കീടങ്ങളെ അകറ്റാം. കൂടാതെ വെളുത്തുള്ളി,ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ,പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സോപ്പ് എന്നിവയുപയോഗിച്ചുണ്ടാക്കുന്ന വെളുത്തുള്ളിവെള്ളം തളിച്ചാല്‍ കീടങ്ങളെ നശിപ്പിക്കാം.

14. മാര്‍ബിള്‍,ഗ്രാനൈറ്റ് തറകള്‍ വൃത്തിയാക്കാന്‍ ആല്‍ക്കഹോളടങ്ങിയ ക്ലീനര്‍ ഉപയോഗിക്കാം. ചെറുനാരങ്ങാനീരും വിനാഗിരിയുമുപയോഗിച്ച് മാര്‍ബിളും ഗ്രാനൈറ്റും തുടയ്ക്കരുത്. തറയുടെ തിളക്കം നഷ്ടമാകും.

15. അടുക്കള വൃത്തിയാക്കാനായി യൂക്കാലിപ്റ്റസ് എണ്ണയും ഉപയോഗിക്കാം. പാറ്റ, പല്ലി ഇവയെ നശിപ്പിക്കാന്‍ യൂക്കാലിപ്റ്റസ് എണ്ണ നല്ലതാണ്.

yh

വൃത്തിയില്‍ സൂക്ഷിക്കാന്‍ പൊടികൈകള്‍

മഞ്ഞള്‍പ്പെടി വിതറിയാല്‍ അടുക്കളയിലെ ഉറുമ്പ് ശല്യം ഒഴിവാക്കാന്‍ കഴിയും. ഉറുമ്പു പോകുന്ന വഴിയില്‍ മാത്രം അല്‍പം പൊടി വിതറിയാല്‍ മതി. മീന്‍ വറുക്കുമ്പോഴുണ്ടാകുന്ന മണം ഒഴിവാക്കാന്‍ വറുക്കുന്നതിനു മുമ്പ് നാരങ്ങാ നീരു ചേര്‍ത്ത വെള്ളത്തില്‍ മീന്‍ അര മണിക്കൂര്‍ മുക്കിവയ്ക്കുക.

ചിമ്മിനിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പുകക്കറ മാറ്റാനും വിദ്യയുണ്ട്. ഒരു ഗാലന്‍ വെള്ളത്തില്‍ ഒരു കപ്പ് ട്രൈസോഡിയം ഫോസ്‌ഫേറ്റിട്ടിളക്കിയ മിശ്രിതം കൊണ്ട് ചിമ്മിനി കഴുകിയാല്‍ പുകക്കറ പൂര്‍ണ്ണമായി മാറിക്കിട്ടും. കൈയുറ ധരിച്ച് മാത്രമെ മിശ്രിതം കൈകാര്യം ചെയ്യാവൂ.

7uy

മനോഹരവും വൃത്തിയുള്ളതുമായ അടുക്കള

അടുക്കളയിലെ പുകയും ദുര്‍ഗന്ധവും ഒഴിവാക്കാന്‍ പരന്ന പാത്രത്തില്‍ കറുവാപ്പട്ടയിട്ട് ചൂടാക്കിയാല്‍ മതി. ഒരു വീട്ടില്‍ ഏറ്റവും വേഗത്തില്‍ മാലിന്യം നിറയുന്ന സ്ഥലമാണ് അടുക്കളയെന്നതിനാല്‍ ഇടയ്ക്കിടെ അടുക്കള വൃത്തിയായി കഴുകാന്‍ മറക്കരുത്. ശ്രദ്ധിച്ചാല്‍ മനോഹരവും വൃത്തിയുള്ളതുമായ അടുക്കള സൃഷ്ടിക്കാന്‍ നമുക്ക് കഴിയും.

വെളുത്തുള്ളിക്ക് അടുക്കളയില്‍ വിശേഷപ്പെട്ട സ്ഥാനമുണ്ട്. അടുക്കളയില്‍ നിന്നും ഉറുമ്പിനെയും പാറ്റകളെയും ഓടിക്കാന്‍ വെളുത്തുള്ളി നല്ലതാണ്. അടുക്കളയുടെ മൂലകളില്‍ വെളുത്തുള്ളി അല്ലികള്‍ വെച്ചാല്‍ കീടങ്ങള്‍ ജീവനും കൊണ്ട് ഓടി ഒഴിക്കും. വെളുത്തുളളി ഉണങ്ങിയാല്‍ അവ മാറ്റി പുതിയത് വയ്ക്കുക. ഫലം പൈട്ടന്ന് കിട്ടുന്നത് കാണാന്‍ കഴിയും. വെളുത്തുള്ളി അല്ലിക്ക് പകരം വെളുത്തുള്ളി വെള്ളം തളിക്കുകയും ചെയ്യാം. വെളുത്തുള്ളി അല്ലി, ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ, പാത്രം കഴുകന്ന സോപ്പ്, വെള്ളം എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്. വെളുത്തുള്ളി വെള്ളം അടുക്കളയില്‍ എന്ന പോലെ അടുക്കള തോട്ടത്തിലും കീടങ്ങളെ നശിപ്പിക്കാനായി തളിക്കാം.

യൂക്കാലിപ്റ്റസ് ചെടിയില്‍ നിന്നുംഉണ്ടാക്കുന്ന സുഗന്ധമുള്ള യൂക്കാലിപ്റ്റസ് എണ്ണ കീടങ്ങളെ നിയന്ത്രക്കാന്‍ വളരെ ഫലപ്രദമാണ്. അടുക്കളയിലെ കീടങ്ങളെ നശിപ്പിക്കാന്‍ ഇത് ഉപയോഗിക്കാം. അല്‍പ്പം യൂക്കാലിപ്റ്റസ് എണ്ണ വെള്ളത്തില്‍ ചേര്‍!*!ത്ത് തളിച്ചാല്‍ പാറ്റ, എട്ടുകാലി, മറ്റു ചെറുകീടങ്ങള്‍ എന്നിവയെല്ലാം വളരെ പൈട്ടന്നു തന്നെ ചാവും.

gh

രോഗങ്ങള്‍ പരത്തുന്ന അടുക്കള

1, അടുക്കള വൃത്തിയല്ലെങ്കില്‍ അണുക്കളുണ്ടാകും. ഈ അണുക്കള്‍ പച്ചക്കറികളും മറ്റും മുറിക്കുമ്പോള്‍, അതിലേക്ക് കടന്നുകയറും. ഇത് ഒഴിവാക്കാന്‍, അടുക്കള, ഇടയ്ക്കിടെ വൃത്തിയാക്കുകയും, നന്നായി തുടച്ച് സൂക്ഷിക്കുകയും വേണം. കഴുകുകയോ വൃത്തിയാക്കുകയോ ചെയ്തശേഷം വെള്ളമയം, അടുക്കളയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

2, ഡസ്റ്റ് ബിന്‍, അടുക്കളയുടെ ഏതെങ്കിലും മൂലയ്ക്ക് സൂക്ഷിക്കകു. എല്ലാദിവസവും രാത്രിയില്‍ ഡസ്റ്റ് ബിന്നിലേക്ക് അണുനാശകമായ സ്പ്രേ പ്രയോഗിക്കുക. ഇത് അടുക്കളയില്‍ അണുക്കള്‍ വരുന്നത് തടയാന്‍ സഹായകരമാകും.

3, എപ്പോഴും നനഞ്ഞ കൈകള്‍കൊണ്ട് റെഫ്രിജറേറ്ററിന്റെ ഹാന്‍ഡിലില്‍ പിടിക്കാത്തവരുണ്ടാകില്ല. അതുകൊണ്ടുതന്നെ റഫ്രിജറേറ്ററിന്റെ ഹാന്‍ഡില്‍ അണുക്കളുടെ വാസസ്ഥലമായിരിക്കും. റഫ്രിജറേറ്ററിന്റെ ഹാന്‍ഡില്‍ എപ്പോഴും വൃത്തിയായി, വെള്ളമയമില്ലാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

4, അടുക്കളയിലെ തറ എപ്പോഴും വൃത്തികേടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് തുടച്ചു സൂക്ഷിക്കുക.

5, സ്റ്റൗ വഴിയും അണുക്കള്‍ പകരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സ്റ്റൗ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. സ്റ്റൗ വൃത്തിയാക്കാന്‍ നാരങ്ങാനീരും, വെള്ളവും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കുന്നത് നല്ലതാണ്.

yh

6, പച്ചക്കറികള്‍ അരിയാന്‍ രണ്ടു കട്ടിങ് ബോര്‍ഡുകള്‍ ഉപയോഗിക്കുക. അത് മാറി മാറി ഉപയോഗിക്കുന്നതാണ് നല്ലത്. പ്ലാസ്റ്റിക്കിന്റേതിന് പകരം തടിയുടെ കട്ടിങ് ബോര്‍ഡ് തന്നെ ഉപയോഗിക്കണം.

7, ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പലതരം മണം അടുക്കളയില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുണ്ട്. ഇത് പലപ്പോഴും അസ്വസ്ഥതകളുണ്ടാക്കുകയും ചെയ്യും. ഇത് ഒഴിവാക്കാന്‍ ഒരു വലിയ സവാള എടുത്ത് നാലായി അരിഞ്ഞ്, അടുക്കളയുടെ വിവിധ ഭാഗങ്ങളിലായി വെക്കുക.

Read more about: home tips വീട്
English summary

rules-for-good-kitchen-hygiene

For all at home, the food is cooked and the place to be kept most clean is the kitchen.,
X
Desktop Bottom Promotion