For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വസ്ത്രങ്ങളിലെ കറ അകറ്റാൻ ചില പൊടികൈകൾ

By Johns Abraham
|

തുണികള്‍ അലക്കുമ്പോള്‍ എല്ലാവരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വസ്ത്രത്തിലെ കറകളാണ്. പല രീതിയില്‍ നമ്മുടെ വസ്ത്രത്തില്‍ പിടക്കുന്ന കറകള്‍ വസ്ത്രത്തില്‍ നിന്നും പോകാന്‍ വളരെ പ്രയാസ്സമാണ്. പലരീതിയില്‍ വസ്ത്രത്തില്‍ പിടിക്കുന്ന കറകള്‍ നീക്കം ചെയ്യാന്‍ സഹായകരായ കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്

ZSFR

രക്തക്കറ, കോളറിലെ കറകള്‍, ലിപ്സ്റ്റിക് കറ, ഗ്രീസിന്റെ കറ,എണ്ണയുടെ പാടുകള്‍, മഷി കറകള്‍, മദ്യത്തിന്റെ കറ എന്നിവയാണ് വസ്ത്രത്തില്‍ പിടിച്ചാല്‍ പിന്നെ എത്ര വൃത്തിയാക്കിയാലും പോകാത്ത കറകള്‍

രക്തക്കറ

രക്തക്കറ

ഏറ്റവും പ്രയാസമുള്ള കറകളില്‍ ഒന്നാണ്. സ്വന്തം ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ കെണ്ടോ മറ്റുള്ളവരുടെ മുറിവുകള്‍ മൂലമോ നമ്മുടെ വസ്ത്രത്തില്‍ രക്തക്കറ പിടിക്കാന്‍ സാധ്യതയുണ്ട്്. സാധരണ രീതിയില്‍ വസ്ത്രത്തില്‍ നല്ല രീതിയില്‍ രക്തം പറ്റിയാല്‍ അത് ഉപേക്ഷിക്കുകയാണ് പതിവ് എന്നാല്‍ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് മുന്‍പ് ചുവടെ കൊടുത്തിരിക്കുന്ന പൊടികൈ ഒന്ന് പരീക്ഷിച്ച് നോക്കുന്നത് നല്ലതായിരിക്കും.

വസ്ത്രത്തില്‍ നിന്ന് രക്തം നീക്കം ചെയ്യുന്നതിന് തുണികൊണ്ടുള്ള ആഴത്തില്‍ വെള്ളമുപയോഗിച്ച് വെള്ളമുപയോഗിച്ച് തളികുകയാണ്, ഇത് പഴയതും ഉപ്പുവെള്ളവും ചേര്‍ത്ത് ഉപ്പ് ഉപയോഗിച്ച് ഉരക്കുന്നതിനും ഉപ്പുവെള്ളത്തില്‍ ഒരു കഷണം പറ്റിപ്പിടിക്കും. നിങ്ങള്‍ സാധാരണ രീതിയില്‍ ചെയ്യുന്ന വസ്ത്രം ധരിക്കുക

കോളറിലെ കറകള്‍

കോളറിലെ കറകള്‍

കോളറില്‍ ഉണ്ടാകുന്ന കറകള്‍ പലപ്പോഴും വൃത്തിയാക്കാന്‍ വലിയ ബദ്ധിമുട്ടാണ്. നന്നായി ഉരച്ച് തേച്ചു കഴുകിയാല്‍ പോലും പലപ്പോഴും കോളറിലെ കറകള്‍ പൂര്‍ണ്ണമായു പോവുകയില്ല്. എന്നാല്‍ കോളറിലെ കറകള്‍ ഇല്ലാതെയാക്കാന്‍. ഷാമ്പു നല്ലൊരു ഉപാധിയാണ്. സോപ്പിന് പകരമായി ഷാപൂ ഉപയോഗിക്കുന്നതും ശേഷം നന്നായി ഉരച്ച് തേച്ചുകഴുകുന്നതും കോളറില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കറകളെ പൂര്‍ണ്ണമായി ഇല്ലാതെയാക്കാന്‍ സഹായിക്കുന്നു.

ലിപ്സ്റ്റിക് കറ

ലിപ്സ്റ്റിക് കറ

വസ്ത്രത്തില്‍ നിന്ന് പോകാന്‍ ഏറ്റവും പ്രയാസമുള്ള കറകളില്‍ ഒന്നാണ് ലിപ്സ്റ്റിക് കറ. പങ്കാളിയുമായും കൂട്ടുകരുമായുള്ള സമ്പര്‍ക്കത്തിന്റെ ഫലമായിട്ടാണ് ലിപ്സ്റ്റിക് കറ നമ്മുടെ വസ്ത്രങ്ങള്‍ പിടിക്കുന്നത്. സാധാരണ രീതിയിലുള്ള അലക്കല്‍ കൊണ്ട് ലിപ്സ്റ്റിക് കറ പൂര്‍ണ്ണമായും ഇല്ലാതെയാക്കാന്‍ സാധിക്കുകയില്ല.

വെറുടെ വാഷിംഗ് മിഷിനിലും കൈകൊണ്ടു അലക്കാതെ ലിപ്സ്റ്റിക് കറ പുരണ്ട വസ്ത്രങ്ങള്‍ പ്ര്‌ത്യേകമായി തിരിച്ച് അവ കൈയ്യിലെടുത്ത് ബ്രഷ്് ഉപയോഗിച്ച് പ്ര്‌ത്യേകമാം വിധത്തില്‍ ഉരച്ചുകഴുകിയാല്‍ ലിപ്സ്റ്റിക് കറ ഒരു പരിധി വരെ ഇല്ലാതെയാക്കാന്‍ സഹായിക്കുന്നു. ലിപ്സ്റ്റിക് കറ പുരണ്ട ഭാഗം ഷാപൂ കൊണ്ടു കഴുകുന്നതും ഫലപ്രധമായ രീതികളില്‍ ഒന്നാണ്.

ഗ്രീസിന്റെ കറ

ഗ്രീസിന്റെ കറ

വാഹനത്തില്‍ നിന്നുമാണ് ഗ്രീസിന്റെ കറ നമ്മുടെ വസ്ത്രത്തില്‍ പിടിക്കുന്നത്. വാഹനങ്ങള്‍ നന്നാക്കുന്നവരുടെയും വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെയും വസ്ത്രങ്ങളില്‍ ഗ്രീസിന്റെ കറ പതിവായി കാണാറുണ്ട്. ഗ്രീസിന്റെ കറ പുരണ്ട വെളുത്ത നിറം പോലെ ലൈറ്റ് നിറങ്ങളുള്ള വസ്ത്രങ്ങള്‍ നാം ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ചോളപ്പൊടി ഗ്രീസിന്റെ കറ വസ്ത്രത്തില്‍ നിന്ന് ഇല്ലാതെയാക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ഗ്രീസിന്റെ കറ പുണ്ട വസ്ത്രം ചോളപ്പൊടി നന്നായ മിക്‌സ് ചെയ്യ്ത വെള്ളത്തില്‍ മുക്കിവയ്ക്കുകയും ശേഷം ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് വൃത്തിയാക്കുകയും ചെയ്യ്താന്‍ ഗ്രീസിന്റെ കറ വസ്ത്രത്തില്‍ നിന്നും പൂര്‍ണ്ണമായി തന്നെ ഇല്ലാതെയാക്കാന്‍ സഹായിക്കും. കൂടാതെ ഉപ്പും ഗ്രീസിന്റെ കറ കളയാന്‍ മികച്ച ഒരു ഉപാധിയാണ്. അല്പം ആല്‍ക്കഹോളില്‍ ഉപ്പ് മിക്‌സ് ചെയ്യ്തതിനുശേഷം അത് ഉപയോഗിച്ച് വസ്ത്രങ്ങള്‍ വൃത്തിയാക്കുന്നത് ഗ്രീസിന്റെ കറ വസ്ത്രത്തില്‍ നിന്നും പൂര്‍ണ്ണമായും തുരത്താന്‍ സഹായിക്കും. കൂടാതെ ഗ്രീസ് പറ്റിയ ഭാഗത്ത് ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതും വസ്ത്രത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ഗ്രീസിന്റെ കറയെ ഇല്ലാതെയാക്കാന്‍ സഹായിക്കുന്നു. ചെറുനാരങ്ങയും വിനാഗിരിയും ചേര്‍ത്ത മിശ്രിതവും ഗ്രീസിന്റെ കറയ്ക്ക് എതിരെ നന്നായി പ്രവൃത്തിക്കുന്നതാണ്. കറ പിടിച്ച ഭാഗത്ത് ടാല്‍ക്കം പൗണ്ടര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നത് വസ്ത്രത്തിലെ ഗ്രീസിന്റെ കറയെ തുരത്താന്‍ വളരെ നല്ലതാണ്.

എണ്ണയുടെ പാടുകള്‍

എണ്ണയുടെ പാടുകള്‍

അടുക്കളയില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നുമെല്ലാം നമ്മുടെ വസ്ത്രത്തില്‍ പറ്റിപ്പിടിക്കുന്ന എണ്ണക്കറകള്‍ നമ്മുടെ വസ്ത്രത്തെ നശിപ്പിക്കുന്ന പ്രധാന കറകളില്‍ ഒന്നാണ്. എണ്ണയുടെ അംശം വസ്ത്രത്തില്‍ പറ്റിപ്പിടാച്ചാല്‍ അത് പൂര്‍ണ്ണമായു വസ്ത്രത്തില്‍ നിന്ന് പോകാന്‍ വളരെ പ്രയാസമാണ്.

എന്നാല്‍ തലമുടിയിലെ എണ്ണയുടെ അംശത്തെ ഷാംപൂ പൂര്‍ണ്ണമായി നീക്കുന്നത് പോലെ വസ്ത്രത്തില്‍ പറ്റിയിരിക്കുന്ന എണ്ണയുടെ പാടുകളെ നീക്കാനും ഷാംപു അത്യുത്തമമാണ്. എണ്ണക്കറ പറ്റിയിരിക്കുന്ന ഭാഗത്ത് ഷാപും ഉപയോഗിച്ച് നന്നായി ഉരയ്ക്കുന്നതിലൂടെ ഒരു പരിധി വരെ എണ്ണക്കറയെ ഇല്ലതെയാക്കാന്‍ സാധിക്കും.

മഷി കറകള്‍

മഷി കറകള്‍

പേനയില്‍ നിന്നും പെയിന്റില്‍ നിന്നും നമ്മുടെ വസ്ത്രത്തില്‍ പിടിക്കുന്ന മഷിയുടെ കറ വൃത്തിയാക്കാന്‍ വളരെ പ്രയാസമുള്ള കറകളില്‍ ഒന്നാണ്. കുട്ടികളുടെ യൂണിഫോമിലും ഓഫീസ് ജോലി ചെയ്യുന്നവരുടെ വസ്ത്രങ്ങളിലും പതിവായി കാണുന്ന ഇത്തരം കറകള്‍ നമ്മുടെ വ്യക്തിത്വത്തെ തന്നെ ബാധിക്കുന്ന ഒന്നാണ്.

ആല്‍ക്കഹോള്‍ ഉപയോഗിച്ചുള്ള വൃത്തിയാക്കലാണ് മഷി കറയെ തുരത്താന്‍ പറ്റിയ ഏറ്റവും ഫലപ്രദമായ രീതി. വസ്ത്രത്തിന്റെ മഷി കറ പറ്റിയ ഭാഗത്ത് ആല്‍ക്കഹോള്‍ ഉപയോഗിച്ച് കഴുകുകയും അത് നന്നായി ഉരച്ച് കഴുകുയും വേണം. വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഷിക്കറ തുരത്താന്‍ പണ്ട് കാലം മുതലെ ആല്‍ക്കഹോള്‍ ഉപയോഗിച്ച് വരാറുണ്ട്.

മദ്യത്തിന്റെ കറ

മദ്യത്തിന്റെ കറ

വൈനും മദ്യവുമെല്ലാം വസ്ത്രത്തില്‍ വീണ് അത് കറയായി മാറാറുണ്ട്. മദ്യം കുടിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ഇടയില്‍ വസ്ത്രത്തില്‍ പറ്റുന്ന മദ്യത്തിന്റെ കറ സാധാരണ രീതിയിലുള്ള അലക്കില്‍ പൂര്‍ണ്ണമായും ഇല്ലാതെയാകാന്‍ പ്രയാസമാണ്.

മദ്യത്തിന്റെ കറയെ തുരത്താന്‍ പറ്റിയ ഏറ്റവും മികച്ച പൊടികൈ ബൈക്കിംഗ് സോഡ പൊടിയാണ് നന്നായി തിളപ്പിച്ച് വെള്ളവും ബൈക്കിംഗ് സോഡ പൊടിയും ഉപയോഗിച്ച് മദ്യത്തിന്റെ കറ പൂര്‍ണ്ണമായി തന്നെ ഇല്ലാതെയാക്കാന്‍ സാധിക്കും. ചൂടുവെള്ളവും ഉപ്പം ഉപയോഗിച്ച് കഴുകുന്നതിലൂടെയും മദ്യത്തിന്റെ കറയെ തുരത്താന്‍ നമ്മള്‍ക്ക് സാധിക്കും.


English summary

removing-stains-from-clothing

The stain in the garments are the biggest challenge faced . Here are some tips to remove stains from your clothes
Story first published: Monday, July 2, 2018, 9:52 [IST]
X
Desktop Bottom Promotion