For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മായം കലർത്താതെ ഭക്ഷണം കേടാവാതെ സൂക്ഷിക്കാം

|

കടയിലെ ചിക്കന്‍ ഫ്രൈക്ക് എന്തൊരു രുചിയാ, കാണുമ്പോള്‍ തന്നെ വായില്‍ വെള്ളം നിറയും അമ്മ വീട്ടില്‍ ചിക്കനുണ്ടാക്കിയൽ കൊള്ളില്ല ഇത് നാമെല്ലാവരും കേൾക്കുന്ന സ്ഥിരം ഡയലോഗുകളാണ്. എല്ലാവർക്കും പ്രിയം, ഹോട്ടൽ, ബേക്കറി ഫുഡുകളാണ്. ‌ഈ ‌‌ രുചിക്കും അവ കേടു കൂടാതിരിക്കുന്നതിനും പിറകിൽ രാസവസ്തുക്കളാണ്.

ഭക്ഷണ പദാർഥങ്ങൾ ഒരുപാട്നാൾ കേട് കൂടാതിരിക്കാൻ പെടാപാട് പെടുന്നവരാണ്നമ്മൾ. ഇഷ്ട്ടപ്പെട്ടവ സ്വയം ഉണ്ടാക്കിയാൽ അധികകാലം സൂക്ഷിച്ച് വയ്ക്കാൻ ആകില്ല എന്നത് എല്ലാവരെയും നിരാശപ്പെടുത്തുന്ന ഒന്നാണ്. ആരോഗ്യം എന്നത് എല്ലാ ജീവിക്കും അതിന്റെ നില നില്പിന് അത്യാവശ്യമായ ഘടകം ആണ്. ഒരു ജീവിയുടെ ഓരോ കോശത്തിന്നും അതിന്റേതായ ആരോഗ്യമുണ്ട്. അത് നഷ്ടപ്പെട്ടാല്‍ ആ കോശം അനാരോഗ്യമുള്ളതായി തീരുകയും പിന്നീട് രോഗങ്ങൾക്കടിമപ്പെടുകയും ചെയ്യുന്നു. ഭക്ഷണത്തിന് ആരോഗ്യത്തിന്റെ നില നില്പുമായി വലിയ ബന്ധമാണുള്ളത്. നല്ല ഭക്ഷണം കഴിക്കുന്നവർക്ക് നല്ല ആരോഗ്യമുണ്ടായിരിക്കും. തെറ്റായ ജീവിതശൈലിയും, അനാരോഗ്യകരമായ ഭക്ഷണ രീതിയും നമ്മുടെ ആരോഗ്യം തകർക്കും.

 വെളുത്തുള്ളി

വെളുത്തുള്ളി

ഗ്രീക്ക്, ചൈനീസ്, റോമൻ സംസ്കാരങ്ങളുടെ കാലത്തുതന്നെ വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ തിരിച്ചറിയപ്പെട്ടിരുന്നു. ഉള്ളിയെപ്പോലെ അല്ലിസിൻ കുടുംബത്തിൽപ്പെട്ടതാണു വെളുത്തുള്ളിയും. ആന്റിബാക്ടീരിയൽ, ആന്റിബയോട്ടിക് ഗുണങ്ങൾ വെളുത്തുള്ളിക്കുണ്ട്. ഡയേറിയ, അത്‌ലറ്റ്സ് ഫുട് മുതലായ മുതലായ ബാക്ടീരിയൽ ഫംഗസ് അണുബാധകളെ ഇല്ലാതാക്കാനും വെളുത്തുള്ളി സഹായിക്കുന്നു.

 ഹിമാലയൻ ഉപ്പ്/ പിങ്ക് ഉപ്പ്

ഹിമാലയൻ ഉപ്പ്/ പിങ്ക് ഉപ്പ്

നാച്വറല്‍ അയണൈസര്‍ എന്ന നിലയിലും ഹിമാലയന്‍ സാള്‍ട്ടിനെ ചിലര്‍ കണക്കാക്കുന്നുണ്ട്. ഹിമാലയന്‍ സാള്‍ട്ടിലെ നെഗറ്റിവ് അയണുകള്‍ ഓക്‌സിജന്‍റെ ഒഴുക്കു കൂട്ടുന്നതിലൂടെ ബ്രെയിനിലേക്കുളള ഓക്‌സിജന്‍റെ അളവും കൂടുന്നു.അന്തരീക്ഷത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിലൂടെ ശ്വസനം ആരോഗ്യപൂര്‍ണമാക്കുകയും മൂക്കൊലിപ്പ് തൊണ്ടവേദന തുടങ്ങിയവ മാറ്റുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

സാള്‍ട്ട് ഖനിയില്‍നിന്നും എടുക്കുന്ന ഉപ്പില്‍ നിന്നാണ് ഹിമാലയന്‍സാള്‍ട്ടിന്‍റെ നിര്‍മ്മാണം. കോടിക്കണക്കിനു വര്‍ഷത്തെ പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഹിമാലയന്‍ സോള്‍ട്ടിന് കറിയുപ്പുമായാണ് സാമ്യം. ചില മിനറല്‍സാണ് ഹിമാലയന്‍ സാള്‍ട്ടിന് പിങ്ക് നിറം കൊടുക്കുന്നത്. ഇതിനെല്ലാം പുറമേയാണ് ഇവ ഭക്ഷണ പദാർഥങ്ങളെ കേടുകൂടാതിരിക്കാൻ സഹായിക്കുന്നവയാണെന്നുള്ള കണ്ടുപിടുത്തം.

 ചുവന്ന മുളക്

ചുവന്ന മുളക്

മനുഷ്യൻ വളർത്തുന്ന 5 പ്രധാനപ്പെട്ട മുളക് വർഗ്ഗങ്ങളിൽ ഒന്നാണ് വറ്റൽ മുളക്. (ശാസ്ത്രീയനാമം: Capsicum annuum). കപ്പൽ മുളക്, പച്ച മുളക്, ചുവന്ന മുളക് എന്നെല്ലാം അറിയപ്പെടുന്നു. പല വര്‍ണ്ണവൈവിധ്യവും, 200 ഓളം ഇനങ്ങളിലും പെട്ട മുളകുകള്‍ ഉണ്ട്.

ഇവയാകട്ടെ എരിവിന്‍റെ തീവ്രതയില്‍ കൂടിയും കുറഞ്ഞുമിരിക്കും.ആന്‍റിബയോട്ടിക് ഗുണങ്ങളുള്ള മുളകിന് മറ്റ് നിരവധി ആരോഗ്യപരവും, ഔഷധപരവുമായ ഗുണങ്ങളുണ്ട്. ഭക്ഷണത്തെ കേടുകൂടാതിരിക്കാനും ഫ്രഷായിരിക്കാനും ചുവന്ന മുളക് ചേർക്കുന്നത് സഹായിക്കും. ഇതോടൊപ്പം കടുകു ചേർക്കുന്നതും ഭക്ഷണത്തെ ഫ്രഷായിരിക്കാൻ സഹായിക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

പല ഔഷധ ഗുണങ്ങളുമുള്ള ചെറുനാരങ്ങ ശരീരത്തിന് ഏറെ ഉത്തമമാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് അമിത വണ്ണം കുറക്കാൻ സഹായിക്കും, പ്രതിരോധ ശക്തി കൂട്ടുന്നതോടൊപ്പം ഇതിലെ വിറ്റാമിൻ സി അസുഖങ്ങളുണ്ടാക്കാതെ ശരീരത്തെ സംരക്ഷിക്കുന്നു. സ്ഥിരമായി നാരങ്ങാ വെള്ളം കുടിക്കുന്നവർക്ക് ദീർഘായുസുണ്ടാകുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു.

ശരീരത്തിലെ ബാക്ടീരിയയെയും, ജെംസിനെയും നാരങ്ങാ വെള്ളം നശിപ്പിക്കും. ഭക്ഷണത്തിൽ വിഷം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ നാരങ്ങാ വെള്ളം അത് തടയും. ഭക്ഷ്യവിഷബാധയുണ്ടെങ്കിൽ, നാരങ്ങാ വെള്ളം കുടിച്ചാൽ വിഷം ഏൽക്കാതിരിക്കാൻ സഹായിക്കും. നാരങ്ങ ഒരു നല്ല ആന്റി ഓക്സിഡന്റാണ്. അതായത് നമ്മുടെ കോശങ്ങൾക്ക് ദോഷകരമായ രാസപദാർത്ഥങ്ങളെ നീക്കാൻ നാരങ്ങ സഹായിക്കും. പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, വിറ്റമിൻ എ, ബി, സി, ഡി എന്നിങ്ങനെ ശരീരത്തിന് ആവശ്യം വേണ്ട ഘടകങ്ങളും നാരങ്ങയിലുണ്ട്. നാരങ്ങയിലെ സിട്രിക് ആസിഡ് ഉമിനീരിനെ കൂടുതൽ കാര്യക്ഷമമാക്കുന്നു. അങ്ങനെ ദഹനപ്രക്രിയയുടെ ആരംഭത്തിൽ തന്നെ നാരങ്ങ അതിന്റെ കഴിവ് പുറത്തെടുക്കുന്നു. പിന്നീട് ദഹനസ്രവങ്ങളെ ഉത്തേജിപ്പിക്കാനും നാരങ്ങ സഹായിക്കുന്നു.

വീടുകളില്‍ എപ്പോഴും കാണുന്ന ഒന്നാണ് നാരങ്ങ. ശരീരത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണകരമായ ഒരു പഴവര്‍ഗ്ഗമെന്നതുകൊണ്ട് തന്നെ ഇവയെ ആ ഗണത്തിൽ പെടുത്തി മാറ്റി നിർത്തുകയണ് പതിവ്.എന്നാൽ ചെറുനാരങ്ങ ഒരൽപ്പം ചേർക്കുന്നത് ഏത് ഭക്ഷണത്തെയും ഏറെനാൾ കേടാകാതിരിക്കാൻ സഹായിക്കും കൂടാതെ രുചിയും കേമമാക്കുന്നു.

 പഞ്ചസാരയുടെ ഗുണങ്ങൾ

പഞ്ചസാരയുടെ ഗുണങ്ങൾ

കരിമ്പില്‍ നിന്നും ജൂസെടുത്ത് അതിലെ കളറും, വിറ്റാമിനുകളും, മിനറലുകളും, കാത്സ്യവും, ഫോസ്ഫറസും മാറ്റി ബ്ലീച്ച് ചൈയ്ത് വെളുപ്പ്‌ നിറമാക്കി 23 തരം വസ്തുക്കൾ ചേര്‍ത്ത് പൂര്‍ണ്ണ രാസ പദാര്‍ത്ഥമാക്കിയ ക്രിസ്റ്റല്‍ ആണ് പഞ്ചസാര.

ഇത് എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാം... പ്രിസര്‍വേറ്റര്‍ ആയും പഞ്ചസാര ഉപയോഗിക്കാം. പഞ്ചസാരയില്‍ സ്റ്റാര്‍ച്ച് മാത്രമേ ഉള്ളൂ. ഭക്ഷണ പദാർഥങ്ങളെ എത്രനാൾ വേണമെങ്കിലും കേടാകാതിരിക്കാനിവ സഹായിക്കുന്നു.

ഇങ്ങനെ പ്രകൃത്യാലുള്ളവ കൊണ്ട് ഭക്ഷണ പദാർഥങ്ങൾ കേടുകൂടാതെ സംരക്ഷിക്കാം മറിച്ച് രാസവസ്തുക്കൾ ചേർന്നവ ഉപയോഗിച്ചാൽ ആരോഗ്യത്തിന് അവ ഹാനികരമായി ഭവിക്കും.

Read more about: home improvement വീട്
English summary

natural-kitchen-ingredients-to-preserve-food-without

Homemade natural kitchen ingredients, Without Using Food Additives
Story first published: Friday, July 27, 2018, 9:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more