For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയുടെ കൈപ്പുണ്യം നിങ്ങളുടെ അടുക്കളയിലും

പാചകം എളുപ്പമാക്കാനുള്ള ചില പ്രത്യക വഴികള്‍, ചില അടുക്കള ടിപ്‌സ് എന്നിവയെക്കുറിച്ചറിയൂ, നിങ്ങള്‍ക്കു

|

ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമേതെന്നു ചോദിച്ചാല്‍ അമ്മയുണ്ടാക്കുന്ന ഭക്ഷണം എന്നായിരിയ്ക്കും പലരുടേയും മറുപടി. സ്വാദിനൊപ്പം സ്‌നേഹവും ചേര്‍ത്തുണ്ടാക്കി അമ്മ വിളമ്പിത്തരുന്ന രുചിയ്‌ക്കൊപ്പം നില്‍ക്കില്ല, ഏതു സ്റ്റാര്‍ ഹോട്ടലുകളിലെ ഭക്ഷണവും

പാചകം ഒരു കലയാണ്. എന്നാല്‍ ഇതിനോടു താല്‍പര്യമില്ലെങ്കില്‍ അത്യാവശ്യം വേണ്ടി പാചകരീതികള്‍ അറിഞ്ഞില്ലെങ്കില്‍ കൊലയാണെന്നും പറയേണ്ടി വരും.

നല്ല രുചികരമായ പാചകത്തിന്, അടുക്കള ജോലികള്‍ എളുപ്പമാക്കാന്‍ അമ്മയമ്മൂമ്മമാരായി കൈമാറി വരുന്ന പല രഹസ്യങ്ങളുമുണ്ട്. ചില പൊടിക്കൈകളുണ്ട്. ഇത്തരം വിദ്യകള്‍ അറിഞ്ഞിരുന്നാല്‍ പാചകം എന്നെത്തേക്കാളുമേറെ എളുപ്പമാവുകയും ചെയ്യും.

പാചകം എളുപ്പമാക്കാനുള്ള ചില പ്രത്യക വഴികള്‍, ചില അടുക്കള ടിപ്‌സ് എന്നിവയെക്കുറിച്ചറിയൂ, നിങ്ങള്‍ക്കും ഇത് അടുക്കളയില്‍ ഏറെ സഹായകമാകും.

ഇറച്ചി വിഭവങ്ങള്‍

ഇറച്ചി വിഭവങ്ങള്‍

ഇറച്ചി വിഭവങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും ഇതിലെ കൊഴുപ്പ് എല്ലാവരേയും പേടിപ്പിയ്ക്കുന്ന ഒന്നാണെന്നു വേണം, പറയാന്‍. ഇറച്ചിയിലെ കൊഴുപ്പു നീക്കം ചെയ്യാന്‍ ഇത് പാകം ചെയ്യുന്നതിന് അര മണിക്കൂര്‍ മുന്‍പ് ചൂടുവെള്ളത്തില്‍ മു്ക്കി വച്ചാല്‍ മതിയാകും. ഇതുപോലെ പാകം ചെയ്തത് ഫ്രിഡ്ജില്‍ വച്ച് വീണ്ടുമെടുക്കുമ്പോള്‍ ഇതിന്റെ മുകളില്‍ പാട പോലെയുള്ള കൊഴുപ്പും എണ്ണയും സ്പൂണ്‍ കൊണ്ട് എടുത്തുമാറ്റാം.

ബീഫ്

ബീഫ്

ബീഫ് പാകം ചെയ്യുുമ്പോള്‍ ഇതില്‍ ഒരു കഷ്ണം പച്ചപ്പപ്പായ ചേര്‍ത്തു വേവിച്ചാല്‍ മൃദുത്വം ലഭിയ്ക്കും. സ്വാദും വര്‍ദ്ധിയ്ക്കും.

തേങ്ങ

തേങ്ങ

ഫ്രിഡ്ജില്‍ നിന്നെടുത്ത തേങ്ങ അല്‍പനേരം വെള്ളത്തിലിട്ടു വച്ചാല്‍ പെട്ടെന്നു ചിരകിയെടുക്കാം. ഇതുപോലെ ചൂടുവെള്ളം ചേര്‍ത്താല്‍ തേങ്ങയില്‍ നിന്നും പെട്ടെന്നു തന്നെ തേങ്ങാപ്പാലെടുക്കാനും സാധിയ്ക്കും.

പുട്ടിനുള്ള പൊടി

പുട്ടിനുള്ള പൊടി

പുട്ടിനുള്ള പൊടി തയ്യാറാക്കുമ്പോള്‍ പച്ചരിപ്പൊടിയ്‌ക്കൊപ്പം മൂന്നിലൊന്ന് ചുവന്നരി പൊടി കൂടി ഉപയോഗിച്ചാല്‍ സ്വാദേറും. ഇതുപോലെ അല്‍പം നെയ്യു ചേര്‍ത്തു പുട്ടുപൊടി തയ്യാറാക്കുന്നത് സ്വാദേറാനും പുട്ട് കൂടുതല്‍ മൃദുവാകാനും സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ബള്‍ബ്, അതായത് മുഴുവന്‍ വെളുത്തുള്ളി അടപ്പുള്ള ഗ്ലാസ് ജാറിലിട്ടു വച്ച് നല്ലപോലെ അല്‍പനേരം കുലുക്കുക. തൊലി മിക്കവാറും നീങ്ങിക്കിട്ടും.

മോരിനും തൈരിനും പുളി കൂടാതിരിയ്ക്കാന്‍

മോരിനും തൈരിനും പുളി കൂടാതിരിയ്ക്കാന്‍

മോരിനും തൈരിനും പുളി കൂടാതിരിയ്ക്കാന്‍ ഇതില്‍ പച്ചമുളകും കറിവേപ്പിലയും ഇട്ടു വച്ചാല്‍ മതിയാകും. ഇത് സ്വാദു വര്‍ദ്ധിയ്ക്കാനും ന്ല്ലതാണ്.

ഉരുളക്കിഴങ്ങ് തൊലി കളയാന്‍

ഉരുളക്കിഴങ്ങ് തൊലി കളയാന്‍

ഉരുളക്കിഴങ്ങ് പുഴുങ്ങും മുന്‍പ് നടുവിലൂടെ വട്ടത്തില്‍ ഒരു തവണ വരഞ്ഞു വയ്ക്കുക. ഇത് പുഴുങിയാല്‍ വേഗം രണ്ടു ഭാഗത്തു നിന്നും വലിച്ചു തൊലി കളയാന്‍ സഹായിക്കും.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് പെട്ടെന്നു മുളച്ചു വരുന്നത് സാധാരണയാണ്. മുള വന്ന ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് അത്ര നല്ലതുമല്ല. ഉരുളക്കിഴങ്ങിട്ടു വയ്ക്കുന്ന പാത്രത്തില്‍ ഒരു ആപ്പിള്‍ കൂടി ഇട്ടുവയ്ക്കുന്നത് ഉരുളക്കിഴങ്ങില്‍ പെട്ടെന്നു മുള വരാതിരിയ്ക്കാന്‍ സഹായിക്കും.

നല്ല മാര്‍ദവുമുള്ള ഓംലറ്റ്

നല്ല മാര്‍ദവുമുള്ള ഓംലറ്റ്

നല്ല മാര്‍ദവുമുള്ള ഓംലറ്റ് ലഭിയ്ക്കാന്‍ മുട്ടയ്‌ക്കൊപ്പം ലേശം പൊടിച്ച പഞ്ചസാരയോ കോണ്‍ഫ്‌ളോറോ ചേര്‍ത്താല്‍ മതിയാകും.

ഉപ്പുമാവും അരിമാവും

ഉപ്പുമാവും അരിമാവും

ബാക്കി വന്ന ഉപ്പുമാവും അരിമാവും വെള്ളം ചേര്‍ത്തിളക്കി കുഴച്ച് പച്ചമുളകും വേപ്പിലയും ഉപ്പും മസാലപ്പൊടികളുമെല്ലാമിട്ട് വറുത്തെടുക്കാം. നല്ല വട തയ്യാര്‍.

ഉപ്പുമാവ് കട്ട പിടിയ്ക്കാതിരിയ്ക്കാന്‍

ഉപ്പുമാവ് കട്ട പിടിയ്ക്കാതിരിയ്ക്കാന്‍

ഉപ്പുമാവ് കട്ട പിടിയ്ക്കാതിരിയ്ക്കാന്‍ വെള്ളം തിളയ്ക്കുമ്പോള്‍ റവ ഇടും മുന്‍പ് ഇതില്‍ അല്‍പം അല്‍പം വെളിച്ചെണ്ണയോ ഓയിലോ ചേര്‍ത്തിളക്കിയ ശേഷം വെള്ളത്തിലേയ്ക്കിടുക.

പരിപ്പും പയറും

പരിപ്പും പയറും

പരിപ്പും പയറും ചോറുമെല്ലാം വേവിയ്ക്കുമ്പോള്‍ കുക്കറിന്റെ വിസില്‍ ഭാഗം ഇവ കാരണം അടയുന്നത് സാധാരണയാണ്. ഇവ പാകം ചെയ്യുമ്പോള്‍ അല്‍പം ഓയില്‍ ഒഴിച്ച് പാകം ചെയ്താല്‍ ഇതുണ്ടാകില്ല. പരിപ്പു പോലുള്ളവ പുറത്തേയ്ക്കു വരികയുമില്ല.

പച്ചക്കറികള്‍

പച്ചക്കറികള്‍

പച്ചക്കറികള്‍, പ്രത്യേകിച്ചും ഇലക്കറികള്‍ വാടിപ്പോയാല്‍ അല്‍പം ഉപ്പു ചേര്‍ത്ത വെള്ളത്തില്‍ ഇവ മുക്കി വച്ച ശേഷം അല്‍പസമയം കഴിഞ്ഞുപയോഗിയ്ക്കാം.

English summary

Kitchen Tips For Easy Cooking And Taste

Kitchen Tips For Easy Cooking And Taste, read more to know about,
Story first published: Tuesday, March 6, 2018, 13:55 [IST]
X
Desktop Bottom Promotion