For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടൈലിൽ ഗ്ലൂ പറ്റിപിടിച്ചാൽ

|

ടൈലിൽ നിന്നും എങ്ങനെ സൂപ്പർ ഗ്ലൂ മാറ്റാം? അടുക്കളയിലെ കൗണ്ടർ ടൈലിൽ ചെറിയ തുള്ളി സൂപ്പർ ഗ്ലൂ വീണെന്നിരിക്കട്ടെ.നെയിൽ പോളിഷ് ഇട്ട് തുടച്ചാലും അത് മാറുകയില്ല.

tile

സൂപ്പർ ഗ്ലൂ യഥാർത്ഥത്തിൽ പ്ലാസ്റ്റിക്കിന്റെ ഒരു രൂപമാണ്.പാലസ്റ്റിക് ഉരുക്കി മറ്റു ഘടകങ്ങൾ കൂടി ചേർത്തതാണ് അത്.ഈ ജോലി എളുപ്പമാക്കാൻ ആസെറ്റോൺ ആണ് മികച്ചത്.പെയിന്റ് കടകളിൽ നിന്നും അസെറ്റോൺ വാങ്ങാൻ കിട്ടും .ഇത് നെയിൽ പോളിഷിനേക്കാൾ കൂടുതൽ ഫലപ്രദമാണ്.ഗ്ലൂ നീക്കാനായി ചുവടെ കൊടുത്തിരിക്കുന്നത് വായിച്ചു നോക്കുക
d
നിങ്ങൾക്ക് ആവശ്യമുള്ളവ

അസെറ്റോൺ

ഐസോപ്രോയ്ൽ ആൽക്കഹോൾ

പേപ്പർ ടവൽ

പ്ലാസ്റ്റിക് റാപ്പ്

ടേപ്പ്

സോഫ്റ്റ് തുണി

സ്പൂൺ അല്ലെങ്കിൽ പുട്ടി കത്തി

സിംഗിൾ എഡ്ജ് റേസർ (ഓപ്ഷണൽ)

d

ഗ്ലൂ മാറ്റുന്ന വിധം

അസെറ്റോണിന് ഇവയെല്ലാം മാറ്റാൻ കഴിയും.ആദ്യം ടൈലിനു ഒരു ചെറിയ ഭാഗത്തു അല്ലെങ്കിൽ മറഞ്ഞിരിക്കുന്ന ഭാഗത്തു ചെയ്തു നോക്കാവുന്നതാണ്.നിങ്ങളുടെ ചുറ്റുപാടില് അസെറ്റോൺ സുരക്ഷിതം അല്ലെങ്കിൽ ഐസോപ്രൊഫയിൽ ആൽക്കഹോൾ പകരം ഉപയോഗിക്കാവുന്നതാണ്. ആദ്യം ആ ഭാഗം നന്നായി വൃത്തിയാക്കി ഉണക്കുക

ഗ്ലൂ ഉള്ള ഭാഗത്തു അസെറ്റോൺ അല്ലെങ്കിൽ ആൽക്കഹോൾ പുരട്ടി ഏതാനും നിമിഷം വയ്ക്കുക.ഇത് ബാഷ്പമാകുന്നതിനു മുൻപ് ഗ്ലൂ മൃദുവാകും എന്ന കാര്യം ഓർക്കുക.

അതിനായി ഒരു കഷ്ണം പേപ്പർ ടവൽ നനച്ചു അസെറ്റോൺ അല്ലെങ്കിൽ ആൽക്കഹോൾ പുരട്ടിയ ഭാഗത്തു ഇടുക

ഗ്ളൂവിന് പുറത്തു പ്ലാസ്റ്റിക് റാപ്പ് കൊണ്ട് മൂടുക

കുറെ മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ അങ്ങനെ വയ്ക്കുക

രാവിലെ പ്ലാസ്റ്റിക് റാപ്പ് നീക്കുക.ഒപ്പം നനഞ്ഞ പേപ്പർ ടവ്വലും മാറ്റുക

ഗ്ളൂവിനെ പൂട്ടി കത്തി ഉപയോഗിച്ച് മെല്ലെ ചുരണ്ടുക.അത് മൃദുവാകുമ്പോൾ ഒരു തുണി ഉപയോഗിച്ച് തുടച്ചു മാറ്റുക.റ്റയിലിന് കേടു വരുത്താത്ത വിധത്തിൽ കത്തി ഉപയോഗിച്ചും ഇത് ചെയ്യാവുന്നതാണ്

ഗ്ലൂ മുഴുവൻ നീങ്ങുന്നത് വരെ ഇത് തുടരുക

അതിനു ശേഷം ആ ഭാഗം വൃത്തിയാക്കി ഉണങ്ങാൻ അനുവദിക്കുക

ice

കുറച്ചു ഐസ് ക്രീം കാർപെറ്റിൽ വീണാൽ എങ്ങനെ വൃത്തിയാക്കും?

മറ്റു സ്ഥലങ്ങളെപ്പോലെയല്ല കാർപെറ്റിനു മുകളിൽ ഐസ് ക്രീം വീണു കഴിഞ്ഞാൽ അത് ഉരുകി അവിടെ മുഴുവൻ വ്യാപിക്കും.

h

ഐസ് ക്രീം വൃത്തിയാക്കാനായി ആവശ്യമുള്ളവ


ഒരു സ്പൂൺ

ഒരു തുണി

വെള്ളം

ക്ലബ് സോഡ

ഡിഷ് ദ്രാവകം

നോൺ-ജെൽ ഷേവിങ് ക്രീം

ഒരു പഴയ ടൂത്ത് ബ്രഷ്

അമോണിയ

c

ചെയ്യേണ്ട വിധം

ഒരു സ്പൂൺ ഉപയോഗിച്ച് സാധിക്കുന്നത്ര ഐസ് ക്രീം കാർപെറ്റിൽ നിന്നും നീക്കുക.പരവതാനിയുടെ നാരുകൾ കൂടുതൽ മോശമാക്കാത്ത വിധത്തിൽ വശങ്ങളിൽ നിന്നും കോരി മാറ്റുക.കൂടുതൽ വ്യാപിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ഒരു തുണി തണുത്ത വെള്ളത്തിലോ ക്ലബ് സോഡയിലോ മുക്കുക.കഴിയുന്നത്ര കാർപെറ്റിലെ ഐസ് ക്രീം ഒപ്പിയെടുക്കുക.തുണിയുടെ ഉണങ്ങിയ ഭാഗം ഉപയോഗിച്ച് തുടച്ചു വീണ്ടും ഒപ്പിയെടുക്കുക.

അര സ്പൂൺ ഡിഷ് ദ്രാവകം ഒരു കപ്പ് വെള്ളത്തിൽ കലക്കി സ്പോഞ്ച് ഉപയോഗിച്ച് ആ ഭാഗത്തു തുടച്ചു ഉണങ്ങിയ തുണി കൊണ്ട് ഒപ്പിയെടുക്കുക .

ഡിഷ് ദ്രാവകത്തിനു പകരം വെള്ള ഷേവിങ് ക്രീമും ഉപയോഗിക്കാവുന്നതാണ്.ഒരു തുള്ളി ഷേവിങ് ക്രീം ആ ഭാഗത്തു ഒഴിച്ച് ഒരു പഴയ ടൂത്തു ബ്രെഷ് ഉപയോഗിച്ച് മൃദുവായി കാര്പെട്ടിലെ നാരുകളിൽ തടവുക.അതിനു ശേഷം സ്പോഞ്ച് ഉപയോഗിച്ച് ആ ഭാഗം നനച്ചു തുടച്ച ശേഷം ഉണങ്ങിയ തുണി കൊണ്ട് തുടയ്ക്കുക.സ്റ്റെയിൻ മാറുന്നത് വരെ ഇത് ചെയ്യുക.

h

പഴയ ഐസ് ക്രീം പാടുകൾ മാറ്റാനായി

നിങ്ങൾക്ക് ആവശ്യമുള്ളവ

ബോറക്സ്

വെള്ളം

ഒരു തുണി

നോൺ-ജെൽ ഷേവിങ് ക്രീം

ഒരു പഴയ ടൂത്ത് ബ്രഷ്

അമോണിയ

പാടുകൾ നീക്കുന്ന വിധം

അര സ്പൂൺ ബോറോക്സ് ഒരു കപ്പ് വെള്ളത്തിൽ മിക്സ് ചെയ്യുക.ഈ ലായനി ഒരു സ്പോഞ്ചിൽ മുക്കി പാടുള്ള ഭാഗത്തു തുടച്ച ശേഷം ഉണങ്ങിയ തുണി കൊണ്ട് തുടയ്ക്കുക.സ്റ്റെയിൻ മാറുന്നത് വരെ ഇത് തുടരുക.

നുറുങ്ങുകൾ

ഐ സ് ക്രീം പാടുകൾ നീക്കാനായി ഒരിക്കലും ചൂട് വെള്ളം ഉപയോഗിക്കാതിരിക്കുക.ചൂടാകുമ്പോൾ സ്റ്റെയിൻ കൂടുതൽ ഒട്ടിപ്പിടിക്കും

അമോണിയ ഉപയോഗിക്കുമ്പോൾ ഇപ്പോഴും വായു സഞ്ചാരം ഉള്ള സ്ഥലം ഉപയോഗിക്കുക.

English summary

how-to-remove-superglue-from-tile-and-ice-cream-from-capet

Never use hot water to remove ice cream stains.
X
Desktop Bottom Promotion