For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊട്ടിയ ഗ്ലാസ് എങ്ങനെ വൃത്തിയാക്കാം

|

തറയിലും, പരവതാനിയിലും, ശ്രദ്ധിക്കപ്പെടാതെ ഏതെങ്കിലും മൂലകളിലും ഭീഷണിയാകുന്നതുവരെ ചിതറിത്തെറിച്ചുകിടക്കുന്ന ഗ്ലാസ് ചീളുകൾ ഒരു അപകടമാണ്‌. അവ അത്യധികം കൗശലംനിറഞ്ഞതും മെനക്കേടുണ്ടാക്കുന്നതുമാണ്. അവയെ നീക്കംചെയ്യുവാൻ നല്ല കരുതൽ ആവശ്യമാണ്.വീട്ടിൽനിന്നും പൊട്ടിയ ഗ്ലാസ് ചില്ലുകളെ നീക്കംചെയ്യുന്ന ഏതാനും പൊടിക്കൈകളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്.

yfg

അവയെ വീട്ടിൽനിന്നും ഒഴിവാക്കാൻ ഒരാൾ എന്താണ് ചെയ്യേണ്ടത്? വാക്യൂം ചെയ്യണമോ? ജനാലച്ചില്ല് പൊട്ടിവീണാൽ എന്താണ് ചെയ്യേണ്ടത്, അതുമല്ലെങ്കിൽ ഡിഷ്‌വാഷറിൽ പൊട്ടിവീണ ഗ്ലാസിനെ എന്തുചെയ്യും? കൈകൊണ്ടോ, ചൂലുകൊണ്ടോ, ബ്രഷുകൊണ്ടോ എടുത്ത് മാറ്റുകയാണെങ്കിലും, പൊടിഞ്ഞ വളരെ ചെറിയ ഏതാനും ചില്ലുകൾ അവശേഷിക്കുന്നത് കാണുവാനാകും.
ഒരു ചില്ലുപാത്രമോ, വൈദ്യുതബൾബോ, ചെറിയ ഗ്ലാസ് പ്രതിമകളോ, ഗ്ലാസുകൊണ്ടുള്ള അലങ്കാര വസ്തുക്കളോ തറയിൽവീണ് പൊട്ടുകയാണെങ്കിൽ, ചുവടെ പറയുന്ന രീതികളിൽ അതിനെ നിങ്ങൾക്ക് വൃത്തിയാക്കാം. എന്തായാലും വാക്യൂം അതിന്റെ സ്ഥാനത്തുതന്നെ ഇരിക്കട്ടെ.

സുരക്ഷിതത്വം

സുരക്ഷിതത്വം

പൊട്ടിയ ഗ്ലാസ് ചില്ലുകളെ കൈകാര്യം ചെയ്യുവാൻ ശ്രമിക്കുകയാണെങ്കിൽ, എപ്പോഴും ഷൂസ് ധരിച്ചിരിക്കുന്നത് നന്നായിരിക്കും. കഴിയുമെങ്കിൽ, പൂന്തോട്ടത്തിലെ ഉപയോഗിത്തിനുവേണ്ടി അവലംബിക്കാറുള്ള കയ്യുറകൾ ധരിക്കുകയും ചെയ്യുക. ഗ്ലാസ് വീണുപൊട്ടിയ സ്ഥലം എല്ലായിടവും പരിശോധിക്കണം. എത്രത്തോളം അകലേക്ക് അവ തെറിച്ചുവീണിട്ടുണ്ടെന്ന് പെട്ടെന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞെന്നുവരില്ല. വലിയ കഷ്ണങ്ങളെ കൈകൊണ്ടെടുത്ത് കളയുവാനായി മാറ്റിവയ്ക്കുക.

ഗ്ലാസ് പൊട്ടിവീണ സ്ഥലത്തിന്റെ സ്വഭാവത്തിനനുസരിച്ച് ചുവടെ പറയുന്ന രീതികളിലേതെങ്കിലും അവലംബിക്കാവുന്നതാണ്.

ഉരുളക്കിഴങ്ങ്ഃ

ഉരുളക്കിഴങ്ങ്ഃ

1. ഒരു കഷ്ണം ബ്രെഡ്ഡ് എടുക്കുക. പൊട്ടിയ ചെറിയ ഗ്ലാസ് ചീളുകൾ പറ്റിപ്പിടിക്കുതിനുവേണ്ടി ആ സ്ഥലത്ത് അതിനെ ലഘുവായി അമർത്തി ഓടിക്കുക. ബ്രഡ്ഡിനെ കൂടുതൽ അമർത്തരുത്. കാരണം ചെറിയ ചീളുകൾ അതിലൂടെ കടന്ന് കൈയിൽ തുളച്ചുകയറാം. ബ്രെഡ്ഡിലെ തുളകളുള്ള പ്രതലം ഒരു സ്‌പോഞ്ചുപോലെ പ്രവർത്തിച്ച് ഗ്ലാസ് ചീളുകളെ ഒപ്പിയെടുക്കും.

2. അടുക്കളയിൽ ഉപയോഗിക്കുന്ന ടവ്വൽ പേപ്പർഃ നനച്ചെടുത്ത ടവ്വൽ പേപ്പറിന് അവശേഷിക്കുന്ന ബാക്കി ചില്ലുകളെയും ഒപ്പിയെടുക്കുവാൻ കഴിയും.

3. ഉരുളക്കിഴങ്ങ്ഃ ഒരു ഉരുളക്കിഴങ്ങെടുത്ത് രണ്ടായി മുറിക്കുക. അതിൽ ഒരു ഭാഗം പൊട്ടിയ ഗ്ലാസ് ചീളുകളിലൂടെ ഓടിക്കുക. ഇങ്ങനെ ചെയ്യുവാനായി ചില ആളുകൾ വഴുവഴുപ്പുള്ള സോപ്പ് ഉപയോഗിക്കാറുണ്ട്. എന്നാൽ അത് അത്ര ഉചിതമല്ല. കാരണം പ്രയോഗിക്കുന്ന സ്ഥലത്ത് പാടുകൾ അവശേഷിപ്പിക്കാൻ അതിനാകും.

4. ടേപ്പുകൾഃ ഒട്ടിക്കാൻ ഉപയോഗിക്കുന്ന മാസ്‌കിംഗ് ടേപ്പുകളോ ഡക്ട് ടേപ്പുകളോ പൊട്ടിയ ഗ്ലാസ് ചീളുകളെ ഒപ്പിയെടുക്കുന്ന കാര്യത്തിൽ നന്നായി പ്രവർത്തിക്കും. എന്നാൽ അവയ്ക്ക് പരമാവധി വീതിയുണ്ടായിരിക്കണം എന്നുമാത്രം. തറവിരിപ്പിലോ പരവതാനിയിലോ ആണ് ഗ്ലാസ് പൊട്ടിവീണതെങ്കിൽ, ലിന്റ് റോളറുകൾ നന്നായി പ്രവർത്തിക്കും. അങ്ങനെ ഗ്ലാസ് ചീളുകൾ മാറ്റിയശേഷം ആ ഭാഗം കഴുകി വൃത്തിയാക്കുക. പരവതാനികളിലാണെങ്കിൽ, തുടർന്ന് വാക്യൂം ചെയ്യുക.

 ഡിഷ്‌വാഷറിൽ ഗ്ലാസ് പൊട്ടിവീണാൽ

ഡിഷ്‌വാഷറിൽ ഗ്ലാസ് പൊട്ടിവീണാൽ

വളരെ മോശപ്പെട്ട ഒരു പേടിസ്വപ്നംപോലെയാണിത്. നിങ്ങളുടെ കൈയിൽനിന്ന് ഒരു ഗ്ലാസ് വഴുതിവീഴാം. അല്ലെങ്കിൽ ഡിഷ്‌വാഷറിലെ ഏതെങ്കിലും ലോഹപ്പാത്രത്തിലോ അതിലെ ലോഹഭാഗത്തോ തട്ടാം. അങ്ങനെ എന്തുവേണമോ സംഭവിക്കാം.

മണിക്കൂറുകൾ ചിന്തിച്ച് വിഷമിക്കാതെ, വളരെ വേഗത്തിലും കൂടുതൽ ലളിതമായും ആ ഗ്ലാസ് ചില്ലുകളെ എടുത്തുമാറ്റുവാൻ ഇനി പറയുന്ന രീതി ഉപയോഗിക്കാം.

ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ള രീതിഃ

ഈ രീതി ഉപയോഗിച്ച് പരിക്കുകളൊന്നും പറ്റാതെ ഡിഷ്‌വാഷറിൽ പൊട്ടിക്കിടക്കുന്ന ഗ്ലാസ് ചില്ലുകളെ നീക്കം ചെയ്യുവാൻ കഴിയും. മറ്റെല്ലാ ലൈറ്റുകളും അണച്ചശേഷം ഒരു ടോർച്ചുലൈറ്റ് ഡിഷ്‌വാഷറിൽ തെളിക്കുക. തുടർന്ന് പകുതിയായി മുറിച്ച ഉരുക്കിഴങ്ങിന്റെ ഒരു ഭാഗം എടുക്കുക. അതിനെ ഗ്ലാസ് ചില്ലുകൾക്കുമീതെ സാവധാനം ഓടിക്കുക. അവയെല്ലാം അതിൽ പറ്റിപ്പിടിക്കും. അവശേഷിക്കുന്ന ഏറ്റവും ചെറിയ പൊടികളെ കളയുന്നതിനുവേണ്ടി ഡിഷ്‌വാഷർ അതിനുവേണ്ടിയുള്ള ക്ലീൻ മോഡിൽ പ്രവർത്തിപ്പിക്കുക.

 പൊട്ടിയ ജനാലച്ചില്ല്

പൊട്ടിയ ജനാലച്ചില്ല്

പന്തെറിയുമ്പോഴോ ഇഷ്ടികയോ മറ്റോ കൈകാര്യം ചെയ്യുമ്പോഴോ ഒക്കെ ജനാലച്ചില്ല് തകരുവാനുള്ള സാദ്ധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ പണിക്കാരെ വിളിച്ച് അതിനെ ശരിയാക്കുകയും ചെയ്യും. ഒറ്റ ഗ്ലാസ് ഉപയോഗിച്ചുള്ള ജനാലച്ചില്ലാണെങ്കിൽ, സ്വന്തമായിട്ടുതന്നെ ചിലപ്പോൾ ആ ഗ്ലാസിനെ മാറ്റിയിടുവാൻ കഴിഞ്ഞെന്നിരിക്കും.

പൊട്ടിയ ജനാലയിൽനിന്നും ചില്ലുകൾ നീക്കംചെയ്യുന്നത് വലിയ സുരക്ഷിതത്വം ആവശ്യമായ കാര്യമാണ്. കാരണം വളരെ അപകടംപടിച്ച ഒരു കാര്യമാണിത്. അതിനാൽ സ്വന്തം സുരക്ഷിതത്വം വേണ്ടുന്ന അളവിൽ അവലംബിച്ചിട്ടുണ്ടോ എന്നത് ഒരു ചോദ്യമാണ്. കഠിനമായ ജോലികൾ ചെയ്യുവാൻ ഉപയോഗിക്കുന്ന തരത്തിലുള്ള നല്ല കയ്യുറകൾ ഉപയോഗിച്ചിരിക്കണം. കണ്ണുകളെ ആവരം ചെയ്തുകൊണ്ടുള്ള കണ്ണടകൾ (ഗോഗിൾസ്) ധരിക്കണം. കൂടാതെ ഷൂസും ധരിച്ചിട്ടുണ്ടാകണം. നീണ്ട കാലുറയുള്ള പാന്റ്‌സും നീണ്ട കയ്യുറയുള്ള ഉടുപ്പും ധരിച്ചിരിക്കുന്നതും ഗുണകരമാണ്. ജനാലയിൽനിന്നും തട്ടിയിടുന്ന ഗ്ലാസ് ചീളുകൾ പരവതാനിയിലും മറ്റും വീഴാതിരിക്കാൻ വലിയ തുണി ചുവട്ടിലായി വിരിക്കുക.

പൊട്ടിയ ചെറിയ ചില്ലുകളെ വൃത്തിയാക്കുവാൻ വളരെ വലിയ ഒരു ബ്രഷ് ഉപയോഗിക്കാം. ബ്രഷുപയോഗിച്ച് ചില്ലുകളെ സാവധാനം തുടച്ചുകൊണ്ടുപോയി സൗകര്യപ്രദമായി വച്ചിരിക്കുന്ന ഒരു ചവറ്റുകുട്ടയിലേക്ക് മാറ്റാം.ചെറിയ കഷ്ണങ്ങളെ അങ്ങനെ ബ്രഷുകൊണ്ട് ചവറ്റുകുട്ടയിലാക്കിയശേഷം, വലിയ കഷ്ണങ്ങളെ കൈകൊണ്ടെടുത്ത് കൂടയിലേക്ക് മാറ്റാം.

ചെറിയ ചില്ലുകളെയെല്ലാം ബ്രഷുപയോഗിച്ച് നീക്കംചെയ്തശേഷം, പുട്ടിയിടാൻ ഉപയോഗിക്കുന്ന ചെറിയ കത്തി ഉപയോഗിച്ച് ജനാലച്ചട്ടത്തിന്റെ വിളുമ്പിൽ പറ്റിയിരിക്കുന്ന അവശേഷത്തെയും ചെത്തിയിടുക. അങ്ങനെ ചെയ്യുമ്പോൾ കണ്ണിൽ തെറിക്കാതിരിക്കാൻ ഗോഗിൾസ് ഉപയോഗിച്ചിട്ടുണ്ടായിരിക്കണം. മാത്രമല്ല കയ്യുറയും ഉണ്ടായിരിക്കണം. നല്ല കരുതൽ ഉണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെ എല്ലാ ചില്ലുകളെയും തട്ടിയിട്ടശേഷം ബ്രഷുപയോഗിച്ച് തുടയ്ക്കുക. ഏറ്റവും ഒടുവിൽ വാക്യൂം പ്രയോഗിച്ച് ജനാലച്ചട്ടത്തിൽനിന്നും തറയിൽനിന്നും അവശേഷിക്കുന്ന ഗ്ലാസ് പൊടിയെ വൃത്തിയാക്കുക.

English summary

how-to-clean-broken-glass

Glass pieces that are scattered away on the floor carpet can cause problems.,
X
Desktop Bottom Promotion