അടുക്കളയും നിമിഷനേരംകൊണ്ട് വൃത്തിയാക്കാം

Subscribe to Boldsky

വീടിന്റെ സവിശേഷത എന്ന് പറയുന്നത് അടുക്കളതന്നെയാണ്. ആ അന്തരീക്ഷത്തിൽ നിങ്ങൾ അവലംബിക്കുന്ന കാര്യങ്ങളും അവിടത്തെ അവസ്ഥയും വീട് എങ്ങനെയായിരിക്കണം എന്നതിനെ തീരുമാനിക്കുന്നു. അടുക്കള എത്രത്തോളം വെടിപ്പും വൃത്തിയുള്ളതുമാകണം എന്നതിന്റെ പ്രാധാന്യത്തെയാണ് ഇത് വെളിവാക്കുന്നത്. വീട്ടുകാർക്കെല്ലാം ആവശ്യമായ ഭക്ഷണസാധനങ്ങൾ തയ്യാറാക്കപ്പെടുന്നത് അടുക്കളയിലാണ്.

kit

അടുക്കളയിലെ അന്തരീക്ഷം ആരോഗ്യദായകം ആയിരിക്കേണ്ടതിന്റെ ആവശ്യം വളരെ പ്രധാനമാണ്. ഇതിലുണ്ടാകുന്ന വിട്ടുവീഴ്ചകൾ ഭക്ഷണസാധനങ്ങൾ മലിനമാക്കപ്പെടുന്നതിനും ഗൗരവമേറിയ ആരോഗ്യപ്രശ്‌നങ്ങൾ കുടുംബാംഗങ്ങളിൽ ഉടലെടുക്കുന്നതിനും കാരണമാകും.

ആധുനിക അടുക്കളയെ വൃത്തിയോടും വെടിപ്പോടുംകൂടി പരിപാലിക്കുക എന്നത് അത്ര ലഘുവായ ഒരു കാര്യമല്ല. വളരെയധികം പാത്രങ്ങളും ഉപകരണങ്ങളും നിത്യവും ഇവിടെ ഉപയോഗിക്കപ്പെടുന്നു. അടുക്കള വൃത്തിയായിരിക്കണം എന്ന് പറയുമ്പോൾ ഈ പറഞ്ഞവയെല്ലാം വൃത്തിയിലും ചിട്ടയിലും ആയിരിക്കണമെന്നതാണ് കാര്യം. എന്നാൽ എല്ലാറ്റിനെയും എന്നും വൃത്തിയാക്കുക അത്ര നിസ്സാരമായ കാര്യമല്ല. ആലങ്കാരികമായി പറയുകയാണെങ്കിൽ ദൈനംദിന അടുക്കളപരിപാലനത്തിന് ഭഗീരഥപ്രയത്‌നംതന്നെ വേണ്ടിവരും.

kit

ഇങ്ങനെയൊക്കെയാണെങ്കിലും ശരിയായ രീതിയിലുള്ള സമീപനം കാര്യങ്ങൾ എത്രത്തോളം എളുപ്പമാണെന്ന് വെളിവാക്കുന്നു. ഇവിടെ വിശദീകരിക്കുന്ന ചില പൊടിക്കൈകൾ വീടും, വീട്ടുപരിസരവും, അടുക്കളയും എപ്പോഴും വൃത്തിയും വെടിപ്പുള്ളതുമായിരിക്കാൻ വേണ്ടുന്ന കൗശലത്തെയാണ് വെളിവാക്കുന്നത്. വളരെ നിസ്സാരമെന്ന് തോന്നുന്ന, എന്നാൽ വളരെ പ്രധാനപ്പെട്ടതും അടുക്കളയിൽ എപ്പോഴും ഉപയോഗിക്കപ്പെടുന്നതുമായ ഏതാനും ചില വസ്തുക്കൾ ഉപയോഗിച്ച് അടുക്കളയും അവിടെയുള്ള ഉപകരണങ്ങളും എപ്പോഴും പുതുമയോടെ നിലനിൽക്കുന്നത് എങ്ങനെയെന്ന് നോക്കാം.

kit

ചായപ്പൊടി ഉപയോഗിച്ചുള്ള പരിചരണം

ആവിപറക്കുന്ന ചായ കുടിച്ചാസ്വദിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഈ ചായപ്പൊടിക്ക് മറ്റ് പല ഉപയോഗങ്ങളും അടുക്കളയിൽ ഉണ്ടെന്ന കാര്യം പലരും വിസ്മരിക്കുന്നു. അടുക്കളയ്ക്ക് വേണ്ടുന്ന നല്ലൊരു ശുചീകാരിയായി ഇതിനെ ഉപയോഗപ്പെടുത്താം. അതിനുവേണ്ടി വലിയൊരു പാത്രത്തിൽ ചായപ്പൊടിയിട്ട് തിളപ്പിച്ചെടുക്കുക. ചെറിയ പൊതികളിലായി ലഭിക്കുന്ന ചായപ്പൊടിക്ക് പകരം വലിയ കൂടുകളിൽ സാധാരണയായി ലഭിക്കുന്ന ചായപ്പൊടിയാണ് ആവശ്യം.

kit

കൈകാര്യം ചെയ്യുവാൻവേണ്ടും തണുത്തുകഴിഞ്ഞാൽ വൃത്തിയാക്കുവാൻ ഉപയോഗിക്കുന്ന സ്‌പോഞ്ചോ മറ്റോ അതിൽ മുക്കി പിഴിഞ്ഞെടുത്തിട്ട് അതുകൊണ്ട് സ്റ്റൗവിനെ തുടയ്ക്കുക. ആദ്യം ചെറിയൊരു ഭാഗത്ത് തേച്ചുനോക്കി നിറംപിടിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. അതായത് ചായയുടെ കടുപ്പം മറ്റ് വസ്തുക്കളിൽ നിറംപിടിപ്പിക്കാൻ വേണ്ടുന്ന അളവിൽ ആകരുത്. സിങ്കിനെയും ഇതുപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. ചായപ്പൊടിയിൽനിന്നുള്ള ഊറ പറ്റിപ്പിടിക്കുന്നതുകാരണം വഴുവഴുപ്പുകളോ ഭക്ഷണശകലങ്ങളോ ഇവിടെയൊന്നും തങ്ങിനിൽക്കുകയില്ല.

kit

അല്പായുസ്സായ ഉല്പന്നങ്ങൾ

അപ്പക്കാരം (പപ്പടക്കാരം) പോലെയുള്ള പദാർത്ഥങ്ങൾക്ക് വളരെ കുറഞ്ഞ ആയുർദൈർഘ്യമാണുള്ളത്. ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചാൽപോലും 30 ദിവസത്തിൽക്കൂടുതൽ ഇതിനെ ഉപയോഗിക്കാൻ കഴിയുകയില്ല. കളയേണ്ടുന്ന സമയമായി എന്ന് കാണുമ്പോൾ പാഴ്‌വസ്തുക്കൾ ഇട്ടുവയ്ക്കുന്ന പാത്രത്തിൽക്കൂടി ഇതിനെ ഇടുക. തുടർന്ന് വെള്ളമൊഴിക്കുക. മാസത്തിൽ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യുകയാണെങ്കിൽ ആ പാത്രത്തിൽനിന്നും ദുർഗന്ധം ഉണ്ടാകുകയില്ല.

kit

മൈക്രോവേവ് അടുപ്പ് വൃത്തിയാക്കുക

മൈക്രോവേവ് അടുപ്പിൽ കേക്കുണ്ടാക്കുകയും മറ്റ് പല പാചകങ്ങളും നടത്തുകയും ചെയ്യുന്നവരുടെ ഉത്കണ്ഠയാണ് ഇതിനെ വൃത്തിയാക്കുക എന്നത്. വല്ലാത്തൊരു അനുഭവമായി ഇത് തോന്നാം. എന്തെങ്കിലും തൂകിപ്പോകുകയാണെങ്കിൽ, പ്രത്യേകിച്ചും ഇതിന്റെ ചുവട്ടിൽ, വലിയ തോതിൽ വഴുവഴുപ്പ് ഒട്ടിപ്പിടിക്കും. ഉപ്പ് ഉപയോഗിച്ച് ഇതിനെ വൃത്തിയാക്കുക എന്നതാണ് ഏറ്റവും നല്ല പോംവഴി. ആവശ്യത്തിന് ഉപ്പ് വിതറിയശഷം ചൂടാക്കുക. അപ്പോഴേക്കും വഴുവഴുപ്പെല്ലാം ചാരമായി മാറുന്നത് കാണാം. മതിയാംവണ്ണം തണുത്തുകഴിയുമ്പോൾ നനഞ്ഞ തുണികൊണ്ട് അതിനെ വളരെ എളുപ്പത്തിൽ തുടച്ചുമാറ്റാം.

kit

സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ

സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ വൃത്തിയാക്കുവാൻ ഏറ്റവും എളുപ്പമേറിയതും ഫലവത്തായതുമായ മാർഗ്ഗമാണ് വോഡ്ക ഉപയോഗിച്ച് വൃത്തിയാക്കുക എന്നത്. ഒരു തുണിക്കെട്ടിലോ സ്‌പോഞ്ചിലോ വോഡ്ക മുക്കി പിഴിഞ്ഞെടുത്തശേഷം പാത്രങ്ങളെ അതുകൊണ്ട് തേയ്ക്കുക. പറ്റിപ്പിടിച്ചിരിക്കുന്ന മാലിന്യമെല്ലാം വളരെവേഗം മാറുകയും പാത്രങ്ങൾക്ക് തിളക്കവും പുതുമയും ലഭിക്കുകയും ചെയ്യും. വളരെ കുറച്ചുമാത്രം മാലിന്യം പുരണ്ടിരിക്കുന്ന പാത്രങ്ങൾക്കുവേണ്ടി ഒന്നോ രണ്ടോ തുള്ളി വോഡ്ക പേപ്പറിൽ ഒഴിച്ചശേഷം അതുകൊണ്ട് തുടച്ച് വൃത്തിയാക്കാം.

kit

വിനാഗിരി

അണുക്കളെയുംമറ്റും ഒഴിവാക്കുവാൻ ശക്തിയുള്ളതാണ് കമ്പോളത്തിൽ ലഭ്യമായ വെളുത്ത സ്വാഭാവിക വിനാഗിരി. 5 ശതമാനം അസെറ്റിക്കമ്ലം ഇതിൽ അടങ്ങിയിട്ടുണ്ട്. അടുപ്പുകളുടെ മേൽഭാഗം, മേശപ്പുറം തുടങ്ങിയ പ്രതലങ്ങൾ വൃത്തിയാക്കുവാൻ ഇതിനെ ഉപയോഗിക്കാം.

വെള്ളത്തിൽ കുറച്ച് കലർത്തി നേർപ്പിച്ചെടുത്തശേഷം തുണിയോ സ്‌പോഞ്ചോ മുക്കി പിഴിഞ്ഞെടുത്തിട്ട് അതുകൊണ്ട് തുടച്ച് വൃത്തിയാക്കുക. കല്ലുകൾ പാകിയ പ്രതലങ്ങൾ ഒഴികെ മറ്റെല്ലാ പ്രതലങ്ങളും വൃത്തിയാക്കുവാൻ ഇതിനെ ഉപയോഗിക്കാം. ഈ പൊടിക്കൈകൾ ഒരു ശീലമാക്കിമാറ്റാമെങ്കിൽ, അടുക്കള വൃത്തിയാക്കുന്നത് ഭാരമായി അനുഭവപ്പെടുകയില്ല. വീടിന്റെ ആരോഗ്യവും ഐശ്വര്യവും വർദ്ധിക്കാൻ ഇവ സഹായിക്കും.

kit

സിങ്കിന്റെ ദുര്‍ഗന്ധം

ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും അരി, പച്ചക്കറികള്‍ എന്നിവ കഴുകുമ്പോഴും ഇവ സിങ്കിലേക്കു വീഴാതെ ശ്രദ്ധിക്കണം. സിങ്കിന്റെ ഉള്ളില്‍ ഇവ തടഞ്ഞിരുന്നാല്‍ വെള്ളം കെട്ടിക്കിടക്കും. സിങ്കില്‍ വെള്ളം കെട്ടിക്കിടക്കുകയാണെങ്കില്‍ ഡ്രൈനക്‌സ്, ക്ലീനെക്‌സ്‌ തുടങ്ങിയ പേരുകളില്‍ ചില പൊടികള്‍ ലഭ്യമാണ്. ഇവ സിങ്കിലിട്ട് കുറച്ചുസമയത്തിനു ശേഷം കഴുകിയാല്‍ തടസം മാറിക്കിട്ടും. സിങ്ക് കഴുകുവാന്‍ മണമുള്ള പല ലായനികളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. സിങ്കിന്റെ ദുര്‍ഗന്ധം ഒരു പരിധിവരെ അകറ്റാന്‍ ഇവയ്ക്കാകും.പാത്രങ്ങള്‍ തേച്ചുകഴുകാനുപയോഗിക്കുന്ന സ്ക്രബറുകളിലെ വെള്ളം നല്ലപോലെ പിഴിഞ്ഞുകളഞ്ഞ് സൂക്ഷിച്ചില്ലെങ്കില്‍ ദുര്‍ഗന്ധമുകും.

മിക്കവാറും സിങ്കുകളെല്ലാം തന്നെ സ്റ്റീല്‍, മെറ്റല്‍ എന്നിവ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്‌. അതുകൊണ്ട്‌ പാത്രം കഴുകാനുപയോഗിക്കുന്ന ലായനികള്‍ സിങ്ക് മുഴുവനായും വൃത്തിയാക്കിയെന്ന് വരില്ല. പുളിയും ഉപ്പും ചേര്‍ത്ത് ഉരച്ചുകഴുകിയാല്‍ സിങ്കിന് നല്ല നിറം ലഭിക്കും. പുളിക്കു പകരം നാരങ്ങയും വൃത്തിയാക്കാനുപയോഗിക്കാം

kit

എലിശല്യത്തിന്

അമോണിയ ഒരു പാത്രമെടുത്ത് അതില്‍ രണ്ട് സ്പൂണ്‍ സോപ്പുപൊടി, കാല്‍ ഗ്ലാസ് വെള്ളം, രണ്ട് കപ്പ് അമോണിയ എന്നിവയിട്ട് നന്നായി മിക്‌സ് ചെയ്ത് എലികളെ പതിവായി കാണുന്ന ഭാഗത്ത് വയ്ക്കുക. അമോണിയയുടെ ഗന്ധം താങ്ങാന്‍ എലികള്‍ക്ക് കഴിയില്ല. അവ ജീവനും കൊണ്ട് ഓടും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Read more about: home വീട്
  English summary

  How To Clean Kitchen

  leaning the kitchen may seem a daunting task. Break it up into manageable sections. Add some great music and you'll be coasting your way through the cleaning task.
  Story first published: Thursday, April 19, 2018, 11:15 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more