For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴയില്‍ നിന്നും വീടിനെ കാക്കാം

By Raveendran V Vannarath
|

മണ്‍സൂണ്‍ മഴ ഒരു ഉത്സവപെയ്ത്താണ്. ആളും ബഹളവും ആരവും ഉണ്ടാകുമ്പോള്‍ ഉത്സവത്തിന് ഉണ്ടാകുന്ന ഒരു പ്രതീതി ഉണ്ടല്ലോ അതുപോലെ തന്നെ ആര്‍ത്തുലച്ച് പെയ്യുന്ന മഴയും ഒരു സുഖമുള്ള അനുഭവമാണ്.

ef

എന്നാല്‍ ഉത്സവം തീര്‍ന്ന് ആളും ആരവവും ഒഴിഞ്ഞാലോ മുഴുവനും വീണ്ടും പഴയപടി ആകാന്‍ നമ്മള്‍ ഇത്തിരി പാടുപെടും. അതുപോലെ തന്നെയാണ് പെയ്യുന്ന രസം മഴയ്ക്ക് പിന്നീട് ഉണ്ടാകില്ല. സന്തോഷത്തിനൊപ്പം ആവലാതിയും കൂടി ബാക്കിപത്രമെന്നോണം കാണും.

 വിടവുകളും വിള്ളലുകളും ഒഴിവാക്കാം

വിടവുകളും വിള്ളലുകളും ഒഴിവാക്കാം

മഴക്കാലം തുടങ്ങും മുന്‍പ് തന്നെ നമ്മള്‍ ആദ്യം ഉറപ്പുവരുത്തേണ്ടത് മേല്‍ക്കുരയിലെ വിള്ളലുകളാണ്. കാരണം മഴപെയ്താല്‍ വിള്ളലുകളിലൂടെ വെള്ളം താഴേക്കിറങ്ങാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ അത്തരം വിള്ളലുകള്‍ എല്ലാം ആദ്യം അടച്ചെന്ന് ഉറപ്പാക്കണം. ഒപ്പം മഴവെള്ളം ഇറങ്ങുന്ന പൈപ്പുകളും വെള്ളം ഒഴുകിപ്പോകാന്‍ പാകത്തിലാണോ ഉള്ളതെന്ന കാര്യവും ഉറപ്പാക്കണം. ഫൗണ്ടേഷന്‍ വാളുകളിലെ വിള്ളലുകളും ഇല്ലെന്ന് ഉറപ്പാക്കണം.

 വെന്‍റിലേറ്ററുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം

വെന്‍റിലേറ്ററുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം

മഴക്കാലത്തെ ഏറ്റവും ശ്രദ്ധയോടെ തന്നെ പരിഗണിക്കണം. കനത്ത മഴ പെയ്യുമ്പോള്‍ തണുപ്പ് വീടിനകത്ത് കൂടി നില്‍ക്കാനും പിന്നീട് അത് പല അസുഖങ്ങള്‍ക്കും കാരണമാകാനും ഇടയുണ്ട്. അതിനാല്‍ തന്നെ ആവശ്യത്തിന് വെന്‍റിലേഷന്‍ വീട്ടില്‍ ഉണ്ടെന്ന് ഉറപ്പാക്കണം. നനവ് തണുപ്പും ശരീരത്തിന് ഒട്ടും നല്ലതല്ല. അതിനാല്‍ ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 ഇലക്ട്രോണിക് ഉപകരണങ്ങള്‍

ഇലക്ട്രോണിക് ഉപകരണങ്ങള്‍

മഴക്കാലത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് ഷോക്കടിച്ചാണ്. അതിനാല്‍ തന്നെ മഴക്കാലത്തിന് മുന്‍പ് നിങ്ങളുടെ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണം. വീടിന് പുറത്തുള്ള സ്വിച്ച് ബോര്‍ഡുകള്‍ കവര്‍ ചെയ്യുക, ജനറേറ്റര്‍ റൂം ശരിയായ രീതിയില്‍ തന്നെയാണോ പ്രവര്‍ത്തിക്കുന്നതെന്ന്ന് ഉറപ്പാക്കുക. അതേസമയം ഇതൊക്കെ ഇലക്ട്രീഷ്യന്‍മാരെ കൊണ്ട് തന്നെ ചെക്ക് ചെയ്ത് ഉറപ്പാക്കാന്‍ നോക്കണം.

 കാര്‍പ്പറ്റുകളും തുണികളും നന്നായി സൂക്ഷിക്കുക

കാര്‍പ്പറ്റുകളും തുണികളും നന്നായി സൂക്ഷിക്കുക

മഴക്കാലമായാല്‍ വീട്ടിലെ തുണികളും കാര്‍പ്പറ്റുകളുമെല്ലാം നനഞ്ഞിരിക്കും. മഴയത്ത് കാര്‍പ്പറ്റുകള്‍ നന്നായി സൂക്ഷിക്കാന്‍ നോക്കണം. ഇല്ലേങ്കില്‍ നനഞ്ഞ തുണികളും നിലത്തെ കാര്‍പ്പറ്റുകളുമെല്ലാം രോഗം പിടിക്കാന്‍ കാരണമാകും. ഒപ്പം നനഞ്ഞ ഇത്തരം തുണികളില്‍ നിന്നുള്ള മണങ്ങളും വീട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയോടെ പരിചരിക്കാം.

 ഫര്‍ണിച്ചറുകള്‍ സംരക്ഷിക്കാം

ഫര്‍ണിച്ചറുകള്‍ സംരക്ഷിക്കാം

മഴപെയ്താല്‍ ഏറ്റവും പെട്ടെന്ന് നശിക്കുന്നത് വീട്ടിലെ ഫര്‍ണിച്ചറുകള്‍ ആകും. അതിനാല്‍ ഇവ വെള്ളം തട്ടാതെ നോക്കാന്‍ ശ്രദ്ധിക്കണം. അലമാരകളുിലും മറ്റും വെള്ളം കടക്കാതിരിക്കാന്‍ നഫ്താലെൻ ബോളുകള്‍ ഉപയോഗപ്പെടുത്താം. ഇത് വസ്ത്രവും മറ്റ് മൂല്യവത്തായ വസ്തുക്കളും ഈർപ്പം തട്ടാതെ സംരക്ഷിക്കാന്‍ സഹായിക്കും. വേപ്പിലകളും ഇത്തരത്തില്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.

 വീട് വൃത്തിയായി സൂക്ഷിക്കുക

വീട് വൃത്തിയായി സൂക്ഷിക്കുക

മഴക്കാലത്ത് വീട്ടില്‍ ഈര്‍പ്പം കൊണ്ടുള്ള ദുര്‍ഗന്ധം പടരാന്‍ ഇടയുണ്ട്. അതുകൊണ്ട് തന്നെ വീട് വൃത്തിയായി സൂക്ഷിക്കണം. വീട്ടില്‍ സുഗന്ധം പരത്തുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. അതുപോലെ തന്നെ സുഗന്ധം പരത്തുന്ന മെഴുകുതിരികള്‍ കത്തിക്കുന്നതും നല്ലതായിരിക്കും.

 അറ്റകുറ്റപണികള്‍ നടത്തരുത്

അറ്റകുറ്റപണികള്‍ നടത്തരുത്

മഴക്കാലത്ത് വീടിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തരുത്. അതേസമയം പെയിന്‍റ് ചെയ്യുന്നതും വാട്ടര്‍പ്രൂഫിങ്ങ് ജോലികള്‍ എല്ലാം നടത്താം. എന്നാല്‍ വീട് മുഴുവന്‍ മോടിപ്പിടിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അതൊക്കെ മാറ്റിവെക്കാം,

 നിങ്ങളുടെ അപ്പാര്‍ട്ട്മെന്‍റുകളെ മഴയില്‍ നിന്ന് എങ്ങനെ സംരക്ഷിക്കാം

നിങ്ങളുടെ അപ്പാര്‍ട്ട്മെന്‍റുകളെ മഴയില്‍ നിന്ന് എങ്ങനെ സംരക്ഷിക്കാം

മഴ തുടങ്ങിയാലുള്ള പ്രധാന പ്രശ്നങ്ങള്‍ അപ്പാര്‍ട്ട്മെന്‍റുകളില്‍ വെള്ളം കയറി വിള്ളലുകള്‍ വരാന്‍ സാധ്യത ഉണ്ടെന്നതാണ്. തീര്‍ന്നില്ല, പൈപ്പുകളുടെ ലീക്കേജ്, പവര്‍കട്ട്, വെള്ളം തടസപ്പെടല്‍ ഇതൊക്കെ ഇതിന്‍റെ ബാക്കി പത്രങ്ങളാണ്. അതേസമയം മഴയ്ക്ക് മുന്‍പേ തനനെ ഇക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ ഒരു പരിധിവരെ അപ്പാര്‍ട്ട്മെന്‍റിന് സംഭവിക്കാന്‍ സാധ്യത ഉള്ള കേടുപാടുകള്‍ തടയാം.

മഴ പെയ്ത് തുടങ്ങിയെന്ന് പരിഭവിക്കാന്‍ ഇരിക്കട്ടെ വരാനിരിക്കുന്ന ദിവസങ്ങളില്‍ മഴയുടെ ശക്തി കൂടും. അതുകൊണ്ട് തന്നെ നിങ്ങളുടെ അപ്പാര്‍ട്ട്മെന്‍റുകളെ സംരക്ഷിക്കാന്‍ ഉള്ള പ്രവൃത്തികള്‍ ഇപ്പോള്‍ തന്നെ തുടങ്ങാം

 കാലവര്‍ഷത്തില്‍ അപ്പാര്‍ട്ട്മെന്‍റുകളെ എങ്ങനെ സംരക്ഷിക്കാം,

കാലവര്‍ഷത്തില്‍ അപ്പാര്‍ട്ട്മെന്‍റുകളെ എങ്ങനെ സംരക്ഷിക്കാം,

ജെനറേറ്റര്‍: ജനറേറ്ററുകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കുക. അതേസമയം അത്തരം പ്രവൃത്തികള്‍ സ്വയം ചെയ്യാതെ ഇലക്ട്രീഷ്യന്‍മാരെ കൊണ്ട് ചെയ്യിക്കുക.

സ്വിമ്മിങ്ങ് പൂള്‍: സ്വിമ്മിങ്ങ് പൂള്‍ വൃത്തിയായി സംരക്ഷിക്കാന്‍ നോക്കണം. പൂളിലെ വെള്ളം മാറ്റാനും വെള്ളത്തിന്‍റെ ശുദ്ധത പരിശോധിക്കുകയും വേണം. പൂളില്‍ കുട്ടികള്‍ ഇറങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം, മഴ ആയതിനാല്‍ തെന്നി വീഴാനുള്ള സാധ്യത കൂടുതലുണ്ട്. അത് കൂടുതല്‍ ശ്രദ്ധിക്കണം.

വിള്ളലുകളും തടസ്സങ്ങളും: മേല്‍ക്കുരകളിലെ വിള്ളലുകള്‍ ഉണ്ടെങ്കില്‍ അത് അടയ്ക്കാനുള്ള പ്രവൃത്തികള്‍ ചെയ്യണം. ഇല്ലേങ്കില്‍ വെള്ളം കയറി വീടിനകം നശിക്കാന്‍ സാധ്യത ഉണ്ട്. സിവില്‍ എന്‍ജിനിയര്‍മാരുടെ സഹായം തേടുന്നത് ഗുണം ചെയ്യും.

ലിഫ്റ്റ് ആന്‍റ് എലവേറ്റര്‍ : മഴക്കാലത്ത് ലിഫ്റ്റുകളുടെ പ്രവര്‍ത്തനം ചിലപ്പോള്‍ തടസപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ അപ്പാര്‍ട്ട്മെന്‍റുകളിലെ ആളുകളുടെ സുഖമമായുള്ള പോക്കുവരവിന് ലിഫ്റ്റുകളുടെ അറ്റകുറ്റപണികള്‍ നേരത്തേ ചെയ്യുന്നത് നല്ലതായിരിക്കും. ലിഫ്റ്റിന്‍റ ചലിക്കുന് ഭാഗങ്ങളില്‍ ഗ്രീസ് ഇട്ട് സൂക്ഷിക്കണം.

 ജനലുകളും ബാല്‍ക്കണികളും ടാര്‍പോളിനാല്‍ പൊതിഞ്ഞ് വെയ്ക്കാം:

ജനലുകളും ബാല്‍ക്കണികളും ടാര്‍പോളിനാല്‍ പൊതിഞ്ഞ് വെയ്ക്കാം:

മഴക്കാലത്ത് അപ്പാര്‍ട്ട്മെന്‍റിന് അകകത്തേക്ക് വെള്ളം കയറാന്‍ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ജനലുകളും വാതിലുകളും അടച്ചിട്ടുണ്ടെന്ന് എപ്പോഴും ഉറപ്പാക്കണം. ഒപ്പം ബാല്‍ക്കണികളും ജനലുകളുടെ ഭാഗങ്ങളും ടര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിക്കണം.

വാതിലുകള്‍ക്ക് അടയ്ക്കാനും തുറക്കാനും തടസം:വാതിലുകള്‍ തുറക്കാനും അടയ്ക്കാനും തടസം ഉണ്ടായേക്കാന്‍ സാധ്യത ഉണ്ട്. അതിനാല്‍ കാര്‍പ്പന്‍റര്‍മാരുടെ സഹായം തേടാം.

ഇലക്ട്രോണിക് ഉപകരണങ്ങള്‍: ഇലക്ട്രോണിക് ഉപകരണങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കണം. എര്‍ത്തിങ്ങ് പ്രോപ്പര്‍ ആണെന്ന് ഉറപ്പാക്കണം.

കബോഡുകള്‍ സംരക്ഷിക്കണം: വെള്ളം കടക്കാത്ത രീതിയില്‍ കബോര്‍ഡുകള്‍ സംരക്ഷിക്കണം. വേപ്പിലകള്‍ സൂക്ഷിക്കുന്നത് ഈര്‍പ്പം ഇല്ലാതാക്കാന്‍ സഹായിക്കും.

English summary

home-care-tips-for-monsoon-season

Before the onset of monsoon, we must first insist on the cracks in the upper roof of the house , മ
X
Desktop Bottom Promotion