For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തറകൾ വൃത്തിയാക്കുന്നതിനുള്ള പൊടിക്കൈകൾ

|

എല്ലാ തറകളും ഒരുപോലെയല്ല പണിഞ്ഞിരിക്കുന്നത്. ഓരോ തരത്തിലുള്ള തറകൾക്കും അതിന്റേതായ അദ്വിതീയമായ സവിശേഷതകളുണ്ട്. ആയതിനാൽ തറ വൃത്തിയാക്കുന്നതിന് അവയുടേതായ ആവശ്യങ്ങളുമുണ്ട്.

se

തറകൾ നശിച്ചുപോകാതെ സംരക്ഷിക്കുന്നതിനായി അവയ്ക്കുവേണ്ടിയുള്ള പ്രത്യേകമായ ശുചീകരണ പ്രവർത്തനങ്ങൾ നിങ്ങൾ അറിയേണ്ടത് ആവശ്യമാണ്.

സ്വാഭാവിക കല്ലുകൾകൊണ്ടുള്ള തറകൾ

സ്വാഭാവിക കല്ലുകൾകൊണ്ടുള്ള തറകൾ

കല്ലുകൊണ്ടുള്ള വലിയ തറയാണോ? അമ്ലതയുള്ള പദാർത്ഥങ്ങൾ അതിൽ വീഴുവാൻ പാടില്ല. വൃത്തിയാക്കുവാൻ അത്ഭുത കഴിവുകളുള്ള വിനാഗിരി അതുകൊണ്ട് കലവറയിൽത്തന്നെ ഇരിക്കേണ്ടിവരും. അതുപോലെ ബ്ലീച്ചും അമോണിയയും ഇത്തരത്തിലുള്ള തറയെ നശിപ്പിക്കും. അമ്ലക്ഷാരഗുണത്തിൽ ഉദാസീനമായ പദാർത്ഥങ്ങളാണ്‌ നിങ്ങൾക്കുവേണ്ടത്.

തറയിലുള്ള കല്ലുകളിലെ ധാതുക്കളുമായി അവ ആകസ്മികമായി പ്രതിപ്രവർത്തിക്കുകയില്ല. ആവരണമെന്നും ചെയ്തിട്ടില്ലാത്ത കല്ലുകൊണ്ടുള്ള ഓടുകൾക്കുവേണ്ടി ചൂടുവെള്ളവും സൂക്ഷ്മനാരുകൾകൊണ്ടുള്ള മാർജ്ജനിയോ ഉപയോഗിക്കുക. വലിയ വിസ്തൃതിയാണെങ്കിൽ, സ്റ്റീമർ ഉപയോഗിക്കുക. ഒരു തരത്തിലുള്ള രാസപദാർത്ഥങ്ങളും ഇത്തരം നിലത്ത് ഉപയോഗിക്കരുത്.

വിനിൽ തറകൾ

വിനിൽ തറകൾ

അടുക്കളയിലും കുളിമുറികളിലുമൊക്ക കാണപ്പെടുന്ന വിനിൽ തറകൾ പ്രചാരത്തിലുള്ളതും വൃത്തിയാക്കാൻ വളരെ എളുപ്പമുള്ളതുമാണ്. കാൽക്കപ്പ് വിനാഗിരിയിൽ ഒരു തുള്ളി ഡിഷ് സോപ്പും ചൂടുവെള്ളവുംകൂടി 16 ഔൺസ് കൊള്ളുന്ന സ്‌പ്രെ കുപ്പിയിൽ കലർത്തി ഉപയോഗിക്കുവാൻ ശുപാർശചെയ്യുന്നു. തറയിൽ ഓരോ ഭാഗത്തായി ഇതിനെ തളിച്ചിട്ട് സൂക്ഷ്മനാരുകൾകൊണ്ടുണ്ടാക്കിയ തുണിയോ മാർജ്ജനിയോ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക.

ആഴത്തിൽ വൃത്തിയാക്കുന്നതിനുവേണ്ടി വല്ലപ്പോഴും വിനിൽ തറകളിൽ ആവികൊടുക്കാം. തറയോടുകളിൽനിന്നും മിനുസ്സക്കുമ്മായത്തിൽനിന്നും അഴുക്കുകളെയും ബാക്ടീരിയകളെയും തുരത്തുവാൻ ആവികൊടുക്കൽ സഹായിക്കും. തറകൾ നല്ലവണ്ണം വൃത്തിയിലാണെന്ന് അങ്ങനെ നിങ്ങൾക്ക് ഉറപ്പുവരുത്താം.

ലിനോളിയം തറകൾ

ലിനോളിയം തറകൾ

ഏറെക്കുറെ നശിപ്പിക്കാനാകാത്ത തരത്തിലുള്ള വിനിൽ തറയെ അപേക്ഷിച്ച് ലിനോളിയം തറകൾ വളരെ മൃദുലമാണ്. അതിനാൽ അല്പം മയത്തിലുള്ള കരുതൽവേണം വൃത്തിയാക്കുന്ന കാര്യത്തിൽ അവലംബിക്കേണ്ടത്. സാധാരണയായി ചണവിത്തെണ്ണ, മരക്കറ, ചുണ്ണാമ്പുകല്ല്, തടിനാര്, കോർക്കുപൊടി തുടങ്ങിയവകൊണ്ട് നിർമ്മിക്കപ്പെടുന്ന ലിനോളിയം തറകൾ ധാതുവർണ്ണങ്ങൾകൊണ്ട് നിറം പിടിപ്പിച്ചിരിക്കുന്നു.

സ്വാഭാവിക കൽത്തറകളെയും കോർക്ക് തറകളെയും പരിചരിക്കുന്നതുപോലെ ഇവയേയും പരിചരിക്കണമെന്നാണ് അതിനർത്ഥം. ചൂടുവെള്ളം അടങ്ങിയിരിക്കുന്ന സ്‌പ്രെ കുപ്പിയിൽ ഏതാനും തുള്ളി ഡിഷ് സോപ്പ് ഒഴിക്കുക. ഈ മിശ്രിതത്തെ പ്രതലത്തിൽ തളിക്കുകമാത്രംചെയ്ത് തുടച്ചുണക്കുവാൻ സൂക്ഷ്മനാരുകൾകൊണ്ടുള്ള തുണിയോ മാർജ്ജനിയോ ഉപയോഗിക്കുക. ഏറെക്കുറെ അപ്പോൾത്തന്നെ തറയെ തുടച്ചുണക്കണം. തെട്ടുനോക്കുമ്പോൾ ഒട്ടുന്നതായി തോന്നുകയാണെങ്കിൽ, വീണ്ടുമൊരിക്കൽക്കൂടി തുടയ്ക്കുക.

കോർക്കുകൊണ്ടുള്ള തറകൾ

കോർക്കുകൊണ്ടുള്ള തറകൾ

സ്വാഭാവികമായ കോർക്കുകൊണ്ടുള്ള തറകൾ വളരെ മനോഹരമാണ്. എന്നാൽ വളരെ എളുപ്പത്തിൽ അവ കേടാകുകയും ചെയ്യും-പ്രത്യേകിച്ചും വെള്ളം കാരണമായി. അതുകൊണ്ട് ഭൂരിഭാഗം കോർക്ക് തറകളും പ്രത്യേകമായി ആവരണം ചെയ്യപ്പെടാറുണ്ട്. എങ്കിലും മുൻകരുതലോടുകൂടിവേണം അവയെ വൃത്തിയാക്കേണ്ടത്. സ്‌പ്രെ ചെയ്യുവാനുള്ള കുപ്പിയിൽ ചൂടുവെള്ളമെടുത്തിട്ട് അതിൽ കാൽക്കപ്പ് വിനാഗിരിയും ഒരു തുള്ളി ഡിഷ് സോപ്പും ചേർത്ത മിശ്രിതം ഉപയോഗിച്ച് ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുക. സ്‌പ്രെ കുപ്പിയെ കുലുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അങ്ങനെയെങ്കിൽ അതിൽ പതയുണ്ടാകുകയും, ഇത്തരത്തിലുള്ള തറകൾക്ക് അത് നല്ലതായിരിക്കുകയുമില്ല. കുപ്പിയെ അങ്ങോട്ടുമിങ്ങോട്ടും ആട്ടുന്നതിലൂടെ അവ പരസ്പരം കലർന്നുകൊള്ളും. തളിക്കുകയും, അങ്ങനെ ചെയ്യുമ്പോൾ സൂക്ഷ്മനാരുകൾകൊണ്ടുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കുകയും ചെയ്യുക. എന്തെങ്കിലും ചിതറിവീഴുകയാണെങ്കിൽ അപ്പോൾത്തന്നെ വാക്യൂം ഉപയോഗിച്ച് വൃത്തിയാക്കുകയാണെങ്കിൽ വൃത്തിയെ അങ്ങനെതന്നെ നിലനിറുത്തുവാൻ കഴിയും.

 ലാമിനേറ്റ് ചെയ്യപ്പെട്ട തറകൾ

ലാമിനേറ്റ് ചെയ്യപ്പെട്ട തറകൾ

കട്ടിയുള്ള തടിപോലെയാണ് കാണപ്പെടുന്നതെങ്കിലും, വളരെ വ്യത്യസ്തമായ രീതിയിലാണ് അവയെ വൃത്തിയാക്കേണ്ടതെന്ന കാര്യം ഓർമ്മിക്കുക. വളരെ കാലത്തോളം പുതുമ നിലനിറുത്തുവാൻവേണ്ടി പ്രകാശ പ്രതിരോധത്തിൽ നിർമ്മിച്ചെടുക്കുന്നവയാണ് ലാമിനേറ്റുകൾ. അതുകൊണ്ട് ദ്രാവകങ്ങളോ പോളിഷുകളോ ലാമിനേറ്റ് തറകളിൽ തൂകരുത്. പലകകളുടെ അടിയിൽ ഈർപ്പം പിടിക്കുകയും ലാമിനേറ്റിനെ നശിപ്പിക്കുകയും ചെയ്യും. അതിനാൽ ഉണങ്ങിയ മാർജ്ജനി, വാക്യൂം എന്നിവ ഉപയോഗിച്ച് സ്ഥിരമായി വൃത്തിയാക്കുക. പ്രത്യേകമായി പറ്റിയിരിക്കുന്ന അഴുക്കിനെ അകറ്റാൻ നേരിയതോതിൽമാത്രം ഈർപ്പമുള്ള തുണി ഉപയോഗിക്കാം.

പലകപാകിയ തറകൾ

പലകപാകിയ തറകൾ

മനോഹരവും തിളക്കമാർന്നതുമായ പലകൊണ്ടുള്ള തറകൾക്ക് ധാരാളം ശ്രദ്ധ ആവശ്യമാണ്. ശരിയായ രീതിയിലല്ല അവയെ വൃത്തിയാക്കുന്നതെങ്കിൽ, നിങ്ങൾ അവയെ വൃത്തിയാക്കുന്നില്ല എന്നുതന്നെ പറയാം. ആദ്യം, പലകകൊണ്ടുള്ള നിങ്ങളുടെ തറയുടെ മിനുസ്സത്തെ തിരിച്ചറിയുക. അതിനുവേണ്ടി ഏറ്റവും പൊതുവായി ഉപയോഗിക്കുന്നത് പോളിയൂറിത്തെയ്‌നും മെഴുകുമാണ്. തറയെ പരിശോധിക്കാൻ പലകയിലൂടെ വിരൽ തടവിനോക്കുക. ഒരു കളങ്കം ഉണ്ടാകുകയാണെങ്കിൽ, മെഴുകുകൊണ്ടുള്ള മിനുസ്സമാണെന്ന് മനസ്സിലാക്കാം.

മെഴുകുകൊണ്ട് മിനുസ്സപ്പെടുത്തിയതും മിനുസ്സപ്പെടുത്താത്തതുമായ തടിയെ കഴുകരുത്. എന്നുവച്ച് ഒന്നും ചെയ്യേണ്ട എന്നല്ല. ലാമിനേറ്റ് തറകളിൽ ചെയ്തതുപോലെ സ്ഥിരമായി തൂക്കുവാനും, പൊടി തുടയ്ക്കുവാനും, വാക്യൂം പ്രയോഗിക്കുവാനും നിങ്ങൾക്ക് കഴിയും.

പോളിയൂറിത്തെയ്ൻ ഉപയോഗിച്ച് മിനുസ്സപ്പെടുത്തിയിട്ടുള്ള പലകത്തറകൾക്ക് രണ്ട് പരിഹാരങ്ങളാണ് തിരഞ്ഞെടുക്കുവാനുള്ളത്. മൃദുവായതോ അമ്ലക്ഷാരഗുണം ഉദാസീനമോ ആയ അരക്കപ്പ് സോപ്പ് ഒരു ബക്കറ്റിലെ വെള്ളത്തിൽ കലർത്തുക. അതിൽ നനച്ചെടുത്ത തുണികൊണ്ട് തറയെ വൃത്തിയാക്കുകയും, സൂക്ഷ്മനാരുകൊണ്ടുള്ള തുണി ഉപയോഗിച്ച് തുടച്ചുണക്കുകയും ചെയ്യുക.

വിനാഗിരി മിശ്രിതമാണ്‌ രണ്ടാമത്തേത്. ചില ചവിട്ടുപ്രതല വിദഗ്ദർ ഉപയോഗിക്കരുതെന്ന് പറയുന്ന സാധനമാണിത്. സമയം കഴിയുന്തോറും തറയുടെ തിളക്കത്തെ വിനാഗിരി വിരസമാക്കിമാറ്റും. അമ്ലക്ഷാരഗുണം ഉദാസീനമായിട്ടുള്ള സോപ്പ് ഇല്ലായെങ്കിൽ വേഗത്തിൽ തുടച്ചെടുക്കാൻ ഉപയോഗിക്കുവാൻ പറ്റിയ നല്ലൊരു സാധനമാണ് ഈ മിശ്രിതം. കുറച്ച് ഡിഷ്‌വാഷർ സോപ്പും വെളുത്ത വിനാഗിരിയും തമ്മിൽ ചൂടുവെള്ളം ഉൾക്കൊണ്ടിരിക്കുന്ന റിംഗർ ബക്കറ്റിൽ കലർത്തുക. സൂക്ഷ്മനാരുകൊണ്ടുള്ള മാർജ്ജനി ഉപയോഗിച്ച് പ്രതലത്തെ വൃത്തിയാക്കുകയും, അതുപോലെ സൂക്ഷ്മനാരുകൊണ്ടുള്ള തുണി ഉപയോഗിച്ച് തുടച്ചുണക്കുകയും ചെയ്യുക.

ഓടുപാകിയ തറകൾ

ഓടുപാകിയ തറകൾ

അടിസ്ഥാനപരമായും ഓടുപാകിയ തറകൾ വിനിൽ തറകളുടെ സഹോദരനാണെന്ന് പറയാം. വിനിൽ സ്ഥാപിക്കുന്നതിനേക്കാളും കൂടുതൽ ചിലവേറിയ കാര്യമാണ് ഓടുകൾ പാകുക എന്നതെങ്കിലും, വൃത്തിയാക്കുവാൻ വളരെ എളുപ്പമാണ്.

ചൂടുവെള്ളം ഉൾക്കൊണ്ടിരിക്കുന്ന 16 ഔൺസിന്റെ സ്‌പ്രെ കുപ്പിയിൽ ഒരു തുള്ളി ഡിഷ് സോപ്പും കാൽക്കപ്പ് വിനാഗിരിയും കൂട്ടിക്കലർത്തി ഓടുകളുടെ പ്രതലത്തിൽ തളിക്കുകയും, സൂക്ഷ്മനാരുകൊണ്ടുള്ള തുണിയോ മാർജ്ജനിയോ ഉപയോഗിച്ച് തുടച്ചെടുക്കുകയും ചെയ്യുക. വല്ലപ്പോഴും ആഴത്തിൽ വൃത്തിയാക്കുവാനായി ഓടുകളെയും വർണ്ണക്കുമ്മായത്തെയും ആവികൊടുക്കുക.

പരവതാനികൾ

പരവതാനികൾ

മറ്റ് പ്രതലങ്ങളിൽനിന്നും വ്യത്യസ്തമായി, പരവതാനികൾ അവരുടേതായ ഒരു സഖ്യത്തിൽ നിലകൊള്ളുന്നവയാണ്. എങ്കിലും, അവയും ഒരുതരത്തിലുള്ള ചവിട്ടുപ്രതലങ്ങൾ തന്നെയാണ്. വ്യത്യസ്തമായ നിയമങ്ങളാണ് അവയിൽ അവലംബിക്കേണ്ടത്. പരവതാനികളെ സ്ഥിരമായി വൃത്തിയുള്ളതാക്കാൻ രണ്ട് ശൂചീകരണപ്രവർത്തനങ്ങളെ കൈക്കൊള്ളുവാനുണ്ട്. ഡിറ്റർജന്റിനെ അടിസ്ഥാനമാക്കിയുള്ളതും, വീട്ടിൽ ഉണ്ടാക്കിയെടുക്കുന്ന ഒരു ലായനിയും.

പ്രത്യേകമായ ഒരു സ്ഥലത്തുള്ള അഴുക്കിനെ വൃത്തിയാക്കാൻ തുല്യമായ അളവിൽ വിനാഗിരിയും അപ്പക്കാരവും കൂട്ടിച്ചേർത്ത് കുഴമ്പുരൂപത്തിലാക്കുക. നേരിയ ഒരു ദ്രാവകമായി മാറുന്നതുവരെ ഈ മിശ്രിതത്തെ വെള്ളമുപയോഗിച്ച് നേർപ്പിക്കുക. പഴയൊരു ടൂത്ത് ബ്രഷോ സ്‌പോഞ്ചോ ഉപയോഗിച്ച് ആ ഭാഗം ഈ ലായനിയുടെ സഹായത്താൽ തേച്ചുകഴുകുക.

വളർത്തുമൃഗങ്ങളുടെ രോമം പരവതാനിയിൽ വീഴുകയാണെങ്കിൽ അതിനെ ഒഴിവാക്കുക വളരെ ബുദ്ധിമുട്ടാണ്. എന്നാൽ കടകളിൽ ലഭ്യമാകുന്ന സ്‌കീജീ (squeegee) ഉപയോഗിച്ച് വളരെ എളുപ്പത്തിൽ അതിനെ പരവതാനിയിൽനിന്നും ഒഴിവാക്കുവാൻ കഴിയും.

English summary

floor-cleaning-tips-everyone

The laminates are made in light defense for a long time. So do not split liquids or polishes in laminate floors
X
Desktop Bottom Promotion