For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീന്‍ കരിയാതിരിക്കാന്‍ കറിവേപ്പില വിദ്യ

|

മത്സ്യ വിഭവങ്ങള്‍ എല്ലാം തന്നെ മലയാളിയുടെ ഫേവറിറ്റ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ എല്ലാ വീട്ടമ്മമാരും പരാതി പറയുന്ന ഒന്നാണ് പലപ്പോഴും മീന്‍ വറുക്കുമ്പോള്‍ കരിഞ്ഞു പോവുന്നു എന്നത്. പാചകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഇത്തരം തെറ്റുകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും മീന്‍ വറുക്കുമ്പോള്‍ അതിന്റെ കൂടെ തന്നെ നില്‍ക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കരിഞ്ഞ് പുകഞ്ഞ് പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ല വില കൊടുത്ത് മീന്‍ വാങ്ങിക്കുമ്പോള്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടായാല്‍ അത് നമ്മുടെ മാനസിക വിഷമത്തിനും കാരണമാകുന്നു.

<strong>നല്ല സോഫ്റ്റ് പുട്ട് എളുപ്പത്തിലൊരു പൊടിക്കൈ ഇതാ</strong>നല്ല സോഫ്റ്റ് പുട്ട് എളുപ്പത്തിലൊരു പൊടിക്കൈ ഇതാ

വലിയ വില കൊടുത്തു വാങ്ങിയ മീന്‍ ആശിച്ച് മോഹിച്ച് വറുക്കാന്‍ തയ്യാറാക്കി. വറുത്ത് കോരുമ്പോഴായിരിക്കും അത് ചട്ടിയില്‍ പറ്റിപ്പിടിക്കുന്നത്. ഇതിനെ എങ്ങനെ വൃത്തിയായി പാചകം ചെയ്‌തെടുക്കാം എന്നത് പലര്‍ക്കും അറിയില്ല. പലപ്പോഴും ഇത്തരം അടുക്കള പ്രശ്‌നങ്ങള്‍ വീട്ടമ്മമാരെ ചില്ലറയല്ല വലക്കുന്നത്. ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചില പൊടിക്കൈകള്‍ നമുക്ക് ചെയ്യാം. അടുക്കളയില്‍ നിങ്ങളെ കുഴക്കുന്ന ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

എന്നാല്‍ ഇനി മീന്‍ കരിയാതിരിക്കാനും നല്ല സ്വാദോട് കൂടി വറുത്ത മീന്‍ കഴിക്കുന്നതിനും ഇനി ചില്ലറ പൊടിക്കൈകള്‍ നമുക്ക് നോക്കാം. മീന്‍ വറുക്കുമ്പോള്‍ ഇന് കരിയും എന്ന പേടി വേണ്ട. അല്ലാതെ തന്നെ നമുക്ക് മീന്‍ പാനില്‍ ഒട്ടിപ്പിടിക്കാതെയും കരിയാതെയും കിട്ടാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. കറിവേപ്പില കൊണ്ട് വരെ നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. എങ്ങനെയെന്ന് നോക്കാവുന്നതാണ്.

തീ കുറച്ച് വെക്കാം

തീ കുറച്ച് വെക്കാം

തീ കുറച്ച് വെക്കുന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. തീ കുറച്ച് വെച്ചാല്‍ മീന്‍ പാനില്‍ ഒട്ടിപ്പിടിക്കാതെ കരിഞ്ഞ് പോവാതെ കിട്ടാന്‍ സഹായിക്കുന്നു. തീ കുറച്ച് വെച്ചാല്‍ അത് മീന്‍ പൊടിഞ്ഞ് പോവുന്നത് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് മീന്‍ വറുക്കുമ്പോള്‍ തീയിന്റെ കാര്യം അല്‍പം ശ്രദ്ധിച്ചാല്‍ അത് അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

മൈദ

മൈദ

മൈദ കൊണ്ട് ഇത്തരം പ്രതിസന്ധിയില്‍ നിന്ന് നമുക്ക് പാചകം എളുപ്പത്തില്‍ ആക്കാവുന്നതാണ്. മീന്‍ വറുക്കുന്ന എണ്ണയില്‍ അല്‍പം മൈദ ഇട്ടാല്‍ മതി. ഇത് മീന്‍ പൊടിഞ്ഞ് പോവാതിരിക്കുന്നതിനും മീന്‍ കരിഞ്ഞ് പോവാതിരിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല മീന്‍ പാനില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു മൈദ. എന്നാല്‍ മൈദയുടെ അളവ് ഒരിക്കലും കൂടാതിരിക്കാനും ശ്രദ്ധിക്കണം. കാരണം മൈദയുടെ അളവ് വര്‍ദ്ധിച്ചാല്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.

നാരങ്ങ നീര്

നാരങ്ങ നീര്

മീന്‍ വറുക്കുമ്പോള്‍ അത് കരിയാതിരിക്കാന്‍ നാരങ്ങ നീരും നമുക്ക് ഉപയോഗിക്കാവുന്നതാണ്. മീനില്‍ മുളക് പൊടിയും ഉപ്പും മറ്റ് മസാലകളും വറുക്കുന്നതിനായി ചേര്‍ക്കുമ്പോള്‍ അതില്‍ അല്‍പം നാരങ്ങ നീര് കൂടി മിക്‌സ് ചെയ്യണം. ഇതിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് മീന്‍ വറുക്കാവുന്നതാണ്. ഇത് മീനില്‍ മസാല നല്ലതു പോലെ പിടിക്കുന്നതിനും മീന്‍ കരിയാതെയും പൊടിഞ്ഞ് പോവാതെ ലഭിക്കുന്നതിനും സഹായിക്കുന്നു. നാരങ്ങ നീര് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാനാവും.

കറിവേപ്പില

കറിവേപ്പില

മീന്‍ വറുത്തതിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിന് കറിവേപ്പില ഏറ്റവും ഉത്തമമായ ഒന്നാണ്. മീന്‍ വറുക്കുന്ന പാനില്‍ എണ്ണയൊഴിച്ച് അതിന് മുകളില്‍ അല്‍പം കറിവേപ്പില വിതറിയിടുക. ഇതിനു മുകളില്‍ മീന്‍ ഇട്ട് വറുത്ത് നോക്കൂ. ഒരിക്കലും അടിയില്‍ പിടിക്കുകയും ഇല്ല എന്ന് മാത്രമല്ല ഇത് കരിയാതെ കിട്ടുന്നതിനും സഹായിക്കുന്നു. ഇത് മീനിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരത്തിലുള്ള പൊടിക്കൈകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതുമാണ് ഏറ്റവും വലിയ സത്യം. എല്ലാം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്.

കടലമാവ്

കടലമാവ്

അല്‍പം കടലമാവ് എടുത്ത് മീനില്‍ മുക്കിപ്പൊരിച്ച് നോക്കൂ. ഇത് മീനിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കുകയും മീന്‍ കരിയാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. എത്ര വലിയ മീന്‍ ആണെങ്കില്‍ പോലും ഇത്തരത്തില്‍ വറുത്ത് നോക്കൂ ഇത് മീനിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് വെറും കുറച്ച് എണ്ണ മാത്രമേ മീനിലേക്ക് എടുക്കുകയുള്ളൂ. ഇത് ഏത് വിധത്തിലും ആരോഗ്യം സംരക്ഷിക്കുകയാണ് ചെയ്യുന്നുള്ളൂ.

 ഒരു കഷ്ണം കോവക്ക

ഒരു കഷ്ണം കോവക്ക

മീന്‍ വറുക്കുന്ന എണ്ണയില്‍ അല്‍പം കോവക്ക ഇട്ടാല്‍ മതി. ഇത് എണ്ണ വലിച്ച് എടുക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല ഇത് മീന്‍ അടിയില്‍ പിടിക്കാതിരിക്കുന്നതിന് സഹായിക്കുന്നു. മീന്‍ കരിഞ്ഞ് പോവുന്നതിന് തടയിടുന്നതിനും കോവക്ക സഹായിക്കുന്നു. ഇത് മീനിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

വറുക്കും മുന്‍പ്

വറുക്കും മുന്‍പ്

മീനോ ചിക്കനോ വറുക്കും മുന്‍പ് അരപ്പ് പുരട്ടി അത് ഫ്രിഡ്ജില്‍ വെക്കാം. ഇത്തരത്തില്‍ ചെയ്യുന്നതും മീനില്‍ അരപ്പ് പിടിക്കാനും എളുപ്പത്തില്‍ പൊടിയാതെ വറുത്തെടുക്കുന്നതിനും സഹായിക്കും. അതുകൊണ്ട് തന്നെ മീന്‍ വറുക്കുമ്പോള്‍ പൊടിയാതിരിക്കാന്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ചെയ്യാവുന്നതാണ്.

 ഉരുളക്കിഴങ്ങ് പൊടിച്ചത്

ഉരുളക്കിഴങ്ങ് പൊടിച്ചത്

മീന്‍ വറുക്കുമ്പോള്‍ അല്‍പം ഉരുളക്കിഴങ്ങ് പൊടിച്ച് അത് എണ്ണയില്‍ ഇട്ട് മീന്‍ വറുത്താല്‍ മതി. ഇത് മീന്‍ കരിഞ്ഞ് പോവാതിരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മീനില്‍ അധികം എണ്ണ പിടിക്കാതെ കൃത്യമായി കിട്ടുന്നതിനും സഹായിക്കുന്നു. ഇത് മീന്‍ പൊടിയാതെ നല്ല സ്വാദില്‍ കഴിക്കാന്‍ കഴിയുന്നു.

English summary

Fish frying cooking tips

Here are some fish frying cooking tips, read on to know more about it.
X
Desktop Bottom Promotion