For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇസ്തിരി ഇടുമ്പോൾ ഇവ ശ്രദ്ധിക്കണം

|

ഇസ്തിരിയിടൽ എല്ലാവരും ചെയ്യുന്ന ഒരു ജോലിയാണ്. അത് ചെയ്യാൻ പഠിക്കണ്ടതായി ഒന്നുമില്ല എന്നാണ് എല്ലാവരും കരുതുന്നത്.

rd

എന്നാൽ അങ്ങനെയല്ല. ഇസ്തിരിയിടൽ ഒരു കലയാണ്. കൂടാതെ അത് ഒരു വിഷമം പിടിച്ച ജോലിയും കൂടിയാണ്. . ഈ ജോലിയിൽ തെറ്റ് പറ്റാൻ എളുപ്പമാണ്.

ബോർഡിൽ മറ്റു തുണികൾ തൂക്കിയിടരുത്

ബോർഡിൽ മറ്റു തുണികൾ തൂക്കിയിടരുത്

ഇസ്തിരിയിടാൻ ഉപയോഗിക്കുന്ന ബോർഡ് മുഴുവനായും ഓരോ തുണിക്കും ഉപയോഗിക്കുക. ബോർഡിന്റെ കനം കുറഞ്ഞ വശത്ത് വെച്ച് കയ്യുടെ ഭാഗത്തെ ചുളിവ് നിവർത്താൻ എളുപ്പമാണ്. ബോർഡിൽ മറ്റു തുണികൾ തൂക്കിയിടരുത്. ഒരു സമയം ഒരു തുണി മാത്രം ബോർഡിൽ വെക്കാൻ ശ്രദ്ധിക്കുക.

തുണിയിൽ ഉണ്ടായ പാടുകൾ മാറ്റാൻ

തുണിയിൽ ഉണ്ടായ പാടുകൾ മാറ്റാൻ

തേപ്പ് പെട്ടിക്ക് ചൂടുകൂടിയിട്ട് തുണിയിൽ ഉണ്ടായ പാടുകൾ മാറ്റാൻ ഒരു എളുപ്പവഴിയുണ്ട്. ഒരു പാത്രത്തിൽ കുറച്ച് വെളുത്ത വിനാഗിരി എടുക്കുക. ഒരു വൃത്തിയുള്ള തുണി അതിൽ മുക്കി പാട് തുടച്ചു വൃത്തിയാക്കുക. പാട് മുഴുവനായും മാഞ്ഞു പോകുന്നതു വരെ തുടക്കണം. ഓരോ തവണയും തുണിയുടെ വൃത്തിയുള്ള പ്രതലം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ കറുത്തനിറം പടർന്നു പിടിക്കും. അവസാനം വൃത്തിയുള്ള തണുത്ത വെള്ളം കൊണ്ട് തുടക്കുക.

 നീളത്തിൽ നേരെ ഇസ്തിരിയിടണം

നീളത്തിൽ നേരെ ഇസ്തിരിയിടണം

മറ്റേതൊരു ജോലിയേയും പോലെ ഇസ്തിരിയിടാനും കൃത്യമായ ഒരു രീതിയുണ്ട്. നീളത്തിൽ നേരെ ഇസ്തിരിയിടണം. ഉറച്ച ചലനങ്ങളായിരിക്കണം. വളഞ്ഞു പോകാതെ ശ്രദ്ധിക്കുക. ഇസ്തിരിപ്പെട്ടി കൊണ്ടു മൃദുവായി തേക്കരുത്. ഇത് തുണിയിൽ കൂടുതൽ ചുളിവ് വരുത്തും. തുണി വലിഞ്ഞു പോകാനും ഇടയുണ്ട്. ഒാർക്കുക. ഇസ്തിരിപ്പെട്ടി കൊണ്ടുണ്ടാവുന്ന ചുളിവുകൾ പോകാൻ ബുദ്ധിമുട്ടാണ്.

 വെള്ളം തിളപ്പിച്ചു ഉപയോഗിക്കുക

വെള്ളം തിളപ്പിച്ചു ഉപയോഗിക്കുക

ഇസ്തിരിപ്പെട്ടിയിൽ ഉപയോഗിക്കുന്ന വെള്ളം തിളപ്പിച്ചു ഉപയോഗിക്കുക. കഠിന ജലം ലഭിക്കുന്ന സ്ഥലമാണെങ്കിൽ വെള്ളം തിളപ്പിച്ച് കഠിനത മാറ്റണം. അല്ലെങ്കിൽ ഇസ്തിരിപ്പെട്ടി കേടാവുകയും തുണികളിൽ പാടുണ്ടാവുകയും ചെയ്യും. പലപ്പോഴും ഇസ്തിരിപ്പെട്ടിയുടെ പ്രവർത്തനം തടസ്സപ്പെടുന്നതിന്റെ പ്രധാന കാരണം കഠിന ജലമാണ്.

നേരിയ ചൂടിൽ ഇസ്തിരിയിടുക.

നേരിയ ചൂടിൽ ഇസ്തിരിയിടുക.

തുണിയിലെ അലങ്കാരങ്ങളുടെ മീതെ ഇസ്തിരിയിടരുത്. ബട്ടണുകളിലും സിബുകളിലും ഇസ്തിരിയിടരുത്. അതു പോലെ തന്നെ സ്വീകൻസ്, നേർത്ത ലേസുകൾ എന്നിവ ഒഴിവാക്കണം. നിർബന്ധമാണെങ്കിൽ തുണി മറിച്ചിട്ട് നേരിയ ചൂടിൽ ഇസ്തിരിയിടുക.

 മറിച്ചിട്ട് ഇസ്തിരിയിടുക.

മറിച്ചിട്ട് ഇസ്തിരിയിടുക.

ഇരുണ്ടനിറമുള്ള തുണികൾ മറിച്ചിട്ട് ഇസ്തിരിയിടുക. ഇസ്തിരിയിടുമ്പോൾ തുണികളിൽ വരുന്ന തിളക്കം ഒഴിവാക്കാം. ഈ തിളക്കം ഇസ്തിരിപ്പെട്ടിയുടെ ചൂടു കാരണമാണുണ്ടാവുന്നത്. മറിച്ചിട്ട് ഇസ്തിരിയിടുന്നത് തുണിയുടെ ആയുസ്സ് വർദ്ധിക്കാനും ഭംഗി നിലനിൽക്കാനും സഹായിക്കും.

കൃത്യമായ ഒരു ക്രമം

കൃത്യമായ ഒരു ക്രമം

ഇസ്തിരിയിടുന്നതിന് കൃത്യമായ ഒരു ക്രമം ഉണ്ട്. അത് ഓരോ തുണിക്കും വ്യത്യസ്തമാണ്. ഇത് കൃത്യമായി അറിയില്ലെങ്കിൽ ഒരു എളുപ്പ വഴി ഉണ്ട്. എപ്പോഴും പുറത്ത് നിന്ന് അകത്തേക്ക് ഇസ്തിരിയിടുക. ഷർട്ട് ആണെങ്കിീൽ കോളറിൽ നിന്നും തുടങ്ങുക. പിന്നീട് കയ്യിന്റെ അറ്റം തേക്കുക അങ്ങനെ ഉള്ളിലേക്ക് നീങ്ങുക. ഇത് ഇസ്തിരിയിടൽ എളുപ്പമാക്കി തീർക്കും.

ഹെയർ പിന്നുകൾ

ഹെയർ പിന്നുകൾ

ധാരാളം ഞൊറികളുള്ള ഡ്രസ്സ് തേക്കുമ്പോൾ ഹെയർ പിന്നുകൾ ഉപയോഗിച്ച് ഞൊറികൾ യഥാസ്ഥാനം ഉറപ്പിച്ചിട്ട് ഇസ്തിരിയിടുക. അത് ഞൊറികളെപ്പറ്റിയുള്ള വേവലാതി ഇല്ലാതെ ഇസ്തിരിയിടാൻ സഹായിക്കും. ജോലി വേഗം തീരുകയും ചെയ്യും.

 മേശ അല്ലെങ്കിൽ ബോർഡ്

മേശ അല്ലെങ്കിൽ ബോർഡ്

ഇസ്തിരിയിടാൻ ഉപയോഗിക്കുന്ന മേശ അല്ലെങ്കിൽ ബോർഡ് ഇസ്തിരിയിടുന്ന ആളുടെ ഉയരത്തിന് ആനുപാതികമായിരിക്കണം. വല്ലാതെ കുനിഞ്ഞ് നിൽക്കുന്നത് നടുവേദനയുണ്ടാക്കും. ചുവടു കട്ടിയുള്ള റബ്ബർ ചെരിപ്പ് ധരിക്കുന്നത് നല്ലതാണ്.

ഇസ്തിരിയിട്ട തുണികൾ

ഇസ്തിരിയിട്ട തുണികൾ

കഴിയുന്നിടത്തോളം തുണിയുടെ ഒരു ഭാഗം മാത്രം ഇസ്തിരിയിടുക. എല്ലാ ദിവസവും ഉപയോഗിക്കുന്ന തുണികൾ ഇസ്തിരിയിടേണ്ട ആവശ്യമില്ല. കൂടുതലായി ഇസ്തിരിയിടുന്നത് തുണിയുടെ ആയുസ്സ് കുറക്കും. ഒരു ഭാഗം മാത്രം ഇസ്തിരിയിട്ട തുണികൾ നല്ല വൃത്തിയായി കാണപ്പെടുന്നുവെങ്കിൽ ഒരു കാരണവശാലും മറുഭാഗം തേക്കണ്ട.

ഹാങ്ഗർ അടുത്തുവെക്കുക

ഹാങ്ഗർ അടുത്തുവെക്കുക

ഇസ്തിരിയിട്ട തുണികൾ വൃത്തിയായി വെക്കാൻ അടുത്ത് സംവിധാനമൊരുക്കണം. ഹാങ്ഗറിൽ ഇടുന്നവ തൂക്കാൻ ഹാങ്ഗർ അടുത്തുവെക്കുക. മടക്കി വെക്കുന്നവ ഇസ്തിരിയിട്ട ഉടൻ മടക്കി അടുത്തു വൃത്തിയുള്ള പ്രതലത്തിൽ വെക്കുക. ഒരുമിച്ച് വാർഡ്രോബിലേക്ക് എടുത്തു കൊണ്ടുപോകുക. തുണികളിൽ ചുളിവ് വരാതെ ഭംഗിയായിരിക്കും. തുണികൾ തേച്ചു കഴിഞ്ഞ് വാർഡ്രോബിൽ വെക്കുമ്പോൾ മാത്രം മടക്കാം എന്നു കരുതരുത്. അത് പലപ്പോഴും ഇരട്ടി പണിയായി മാറും.

വെളുത്ത വിനാഗിരിയും വെള്ളവും

വെളുത്ത വിനാഗിരിയും വെള്ളവും

വെളുത്ത വിനാഗിരിയും വെള്ളവും തുല്യമായി ചേർത്ത മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലാക്കി അടുത്തു വെക്കുക. കഠിനമായ ചുളിവുകളിൽ ഈ മിശ്രിതം സ്പ്രേ ചെയ്ത് തേച്ചാൽ അവ ഉടൻ നിവരും.

 അലൂമിനിയം ഫോയിൽ കൊണ്ടു പൊതിയുക

അലൂമിനിയം ഫോയിൽ കൊണ്ടു പൊതിയുക

ഇസ്തിരിയിടാൻ ഉപയോഗിക്കുന്ന പ്രതലം അലൂമിനിയം ഫോയിൽ കൊണ്ടു പൊതിയുക. അലൂമിനിയം ഫോയിൽ ഒരു നല്ല ചാലകമാണ്. അത് ചൂട് എല്ലായിടത്തും പെട്ടെന്ന് എത്തിക്കും. തുണി ഒരു ഭാഗം തേച്ച് കഴിയുമ്പോൾ മറുഭാഗം അലൂമിനിയം ഫോയിലിന്റെ ചൂട് കൊണ്ട് തന്നത്താൻ ചുളിവുകൾ നിവർന്നു ഇസ്തിരിയിട്ട് പോലെയാകും. അങ്ങനെ സമയവും അദ്ധ്വാനവും ലാഭിക്കാം.

English summary

essential-ironing-tips-you-need-to-know

The cloths will be damaged by ironing in hotter. Each type of cloth should iron in different warmth.
Story first published: Tuesday, July 10, 2018, 16:24 [IST]
X
Desktop Bottom Promotion