For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പട്ടുപോലെ മൃദുവായ വെള്ളേപ്പം,നളപാചകരഹസ്യങ്ങള്‍

അടുക്കളയിലെ പൊടിക്കൈകളും പാചകം എളുപ്പമാക്കാനുള്ള ചില വിദ്യകളുമുണ്ട്. നിങ്ങള്‍ക്കു നിത്യജീവിതത്തില്‍

|

അടുക്കളയിലെ ജോലികള്‍ ആയാസരഹിതവും പാചകം രുചികരവുമാക്കണമെന്നായിരിയ്ക്കും എല്ലാ വീട്ടമ്മമാരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും ഇതിന് സാധിയ്ക്കാതെ പോകും. സമയക്കുറവും പരിചയക്കുറവുമെല്ലാം കാരണങ്ങളുമാകും.

അടുക്കളയിലെ ജോലികള്‍ എളുപ്പമാക്കാനുള്ള ചില പൊടിക്കൈകള്‍, പാചകം രുചികരവും സമയം ലാഭിയ്ക്കാനുമുള്ള ചില വഴികള്‍ ഇവയെല്ലാം വീട്ടമ്മമാര്‍ക്കും അടുക്കളയില്‍ പാചക പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്കുമെല്ലാം സഹായകമാണ്. ഇതെക്കുറിച്ചറിയൂ,

അടുക്കളയിലെ പൊടിക്കൈകളും പാചകം എളുപ്പമാക്കാനുള്ള ചില വിദ്യകളുമുണ്ട്. നിങ്ങള്‍ക്കു നിത്യജീവിതത്തില്‍ സഹായകമാകുന്ന ചിലത്. ഇതെക്കുറിച്ചറിയൂ,

നല്ല മൊരിഞ്ഞ ഉരുളക്കിഴങ്ങു വറുത്തത്

നല്ല മൊരിഞ്ഞ ഉരുളക്കിഴങ്ങു വറുത്തത്

നല്ല മൊരിഞ്ഞ ഉരുളക്കിഴങ്ങു വറുത്തത്, അതായത് പൊട്ടെറ്റോ ഫ്രഞ്ച് ഫ്രൈസ് വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ എളുപ്പവഴിയുണ്ട്. ഇത് തൊലി കളഞ്ഞ് നീളത്തില്‍ കനം കുറച്ച് അരിയുക. പിന്നീട് കഴുകിയ ശേഷം ഉപ്പും കലര്‍ത്തി അര മണിക്കൂര്‍ നേരം വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. പിന്നീട് വെള്ളമൂറ്റി ഇതു ഫ്രീസറില്‍ രണ്ടു മണിക്കൂര്‍ വയ്ക്കു. പിന്നീടെടുത്തു വറുക്കാം.

ബ്രഡ്

ബ്രഡ്

ബ്രഡ് എളുപ്പം കേടാകാതിരിയ്ക്കാന്‍ സെലറിയുടെ തണ്ട് കൂടെ വച്ച് ഒരു പ്ലാസ്‌ററിക് ബാഗില്‍ ഇത് സൂക്ഷിയ്ക്കാം.

നിറമുള്ള പച്ചക്കറികള്‍

നിറമുള്ള പച്ചക്കറികള്‍

നിറമുള്ള പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ നിറം പോകുന്നത് സാധാരണാണ്. ഇവ പാകം ചെയ്യുന്നതിനു മുന്‍പ് ഇവയ്ക്കു മീതേ അല്‍പം നാരങ്ങാനീരു പുരട്ടാം.

അച്ചാറുഭരണിയില്‍

അച്ചാറുഭരണിയില്‍

അച്ചാറുഭരണിയില്‍ പൂപ്പല്‍ വരാതിരിയ്ക്കാന്‍ കടുകെണ്ണയും ഉപ്പും കലര്‍ത്തി ഭരണിയുടെ പുറത്തു പുരട്ടിയാല്‍ മതിയാകും.

കത്തി

കത്തി

കത്തിയുടെ മൂര്‍ച്ച പോകാതിരിയ്ക്കാന്‍ ഇവ സെറാമിക്, മാര്‍ബിള്‍, ഗ്ലാസ് എന്നീ പ്രതലങ്ങളില്‍ ഉപയോഗിയ്ക്കരുത്. ഇവ കഴുകിയ ശേഷം പെട്ടന്നു തന്നെ വെള്ളം തുടച്ചു കളയുക. അല്ലെങ്കില്‍ തുരുമ്പെടുക്കും. ഇത് മരത്തിന്റെ പ്രതലത്തില്‍ ഉപയോഗിയ്ക്കുകയും വയ്ക്കുകയും ചെയ്യുക.

ഭക്ഷണമുണ്ടാക്കുമ്പോള്‍

ഭക്ഷണമുണ്ടാക്കുമ്പോള്‍

ഭക്ഷണമുണ്ടാക്കുമ്പോള്‍ ഇത് കരിഞ്ഞ് അടിയില്‍ പിടിച്ചാല്‍ സോപ്പുപയോഗിച്ചു വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാണ്. അല്‍പം വിനെഗര്‍ ഇതില്‍ ഒഴിച്ചു തിളപ്പിയ്ക്കുക. ഇത് വാങ്ങി അല്‍പസമയം കഴിയുമ്പോള്‍ കഴുകി വൃത്തിയാക്കാം. പാത്രം പെട്ടെന്നു വൃത്തിയാകും.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില തണ്ടില്‍ നിന്നും വേര്‍പെടുത്തി ഗ്ലാസ് പാത്രത്തിലിട്ട് വായു കടക്കാതെ അടച്ചു വച്ചാല്‍ ഏറെ നാള്‍ കേടാകാതിരിയ്ക്കും.

കൂണ്‍ വിഭവങ്ങള്‍

കൂണ്‍ വിഭവങ്ങള്‍

കൂണ്‍ വിഭവങ്ങള്‍ അലുമിനിയം പാത്രത്തില്‍ പാകം ചെയ്യരുത്. കൂണു കറുപ്പു നിറത്തിലായി മാറും.

പൂരി

പൂരി

നല്ല കരുകരുപ്പായ പൂരിയുണ്ടാക്കാന്‍ ഗോതമ്പു മാവില്‍ അല്‍പം റവ ചേര്‍ത്തു കുഴച്ചാല്‍ മതിയാകും. മൃദുവായ പൂരിയാണു വേണ്ടതെങ്കില്‍ ഇതില്‍ അള്‍പം കോണ്‍ഫ്‌ളോര്‍ ചേര്‍ത്തുണ്ടാക്കാം.

ഉടച്ച തേങ്ങ

ഉടച്ച തേങ്ങ

ഉടച്ച തേങ്ങ ഉപ്പുവെള്ളത്തില്‍ അല്‍പനേരം ഇട്ടുവച്ച് പിന്നീട് ഫ്രിഡ്ജില്‍ വച്ചാല്‍ കൂടുതല്‍ കാലം കേടാകാതിരിയ്ക്കും.

തുവരപ്പരിപ്പില്‍ അല്‍പം ഓയില്‍

തുവരപ്പരിപ്പില്‍ അല്‍പം ഓയില്‍

തുവരപ്പരിപ്പില്‍ അല്‍പം ഓയില്‍ ചേര്‍ത്തു വേവിച്ചാല്‍ പെട്ടെന്നു തന്നെ വെന്തുകിട്ടും.

അപ്പത്തിന്

അപ്പത്തിന്

തേങ്ങാവെള്ളത്തിലോ ഇളനീരിലോ പഞ്ചസാരയിട്ട് അഞ്ചാറു മണിക്കൂര്‍ വയ്ക്കുക. ഈ വെള്ളം ഉപയോഗിച്ച് വെള്ളപ്പത്തിനുളള മാവു തയ്യാറാക്കാം. അപ്പത്തിന് കൂടുതല്‍ മാര്‍ദ്ദവം കിട്ടും. ഇതുപോലെ ഇതിനരയ്ക്കുന്ന അരിയില്‍ അല്‍പം ഉലുവയും ലേശം ഉഴുന്നും ചേര്‍ക്കുന്നതും മാര്‍ദവവും ആരോഗ്യഗുണവും വര്‍ദ്ധിപ്പിയ്ക്കും.

പുട്ടുപൊടി

പുട്ടുപൊടി

പുട്ടുപൊടി നനച്ചു ഫ്രിഡ്ജില്‍ വച്ച് അല്‍പസമയം കഴിഞ്ഞുപയോഗിച്ചാല്‍ നല്ല മൃദുവായ പുട്ടുണ്ടാക്കാം. ഇതില്‍ മുളപ്പിച്ച ചെറുപയര്‍ ഇടയ്ക്കു വയ്ക്കുന്നത് പോഷകഗുണവും സ്വാദും വര്‍ദ്ധിപ്പിയ്ക്കും.

വാഴപ്പിണ്ടി

വാഴപ്പിണ്ടി

വാഴപ്പിണ്ടി അരിഞ്ഞു മോരിലിട്ടു വ്ച്ചാല്‍ കറുക്കില്ല. അല്ലെങ്കില്‍ ഉപ്പുവെള്ളത്തിലിട്ടു വയ്ക്കാം.

English summary

Easy Kitchen Hacks To Improve The Kitchen Works

Easy Kitchen Hacks To Improve The Kitchen Works, read more to know about,
X
Desktop Bottom Promotion