നിങ്ങളുടെ അടുക്കള സ്‌പോഞ്ചും ആരോഗ്യപ്രശ്നങ്ങളും

Posted By: Jibi Deen
Subscribe to Boldsky

അടുക്കളയിലെ സ്പോഞ്ചിനെപ്പറ്റി ദിവസവും ഓരോ മിഥ്യകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും.നിങ്ങളുടെ ഡിഷ് വാഷറുമായി ചേർന്ന് എല്ലാ ബാക്ടീരിയയെയും നശിപ്പിക്കും എന്നെല്ലാം.ജേണൽ സയന്റിഫിക് റിപ്പോർട്ടിലെ പുതിയ പഠനങ്ങൾ പറയുന്നത് ഏതെല്ലാം വിധത്തിൽ നിങ്ങൾ സ്പോഞ്ച് കഴുകിയാലും ഒരു കാര്യവുമില്ല എന്നാണ്.

spg

ജർമനി യിലെ ഒരു കൂട്ടം ഗവേഷകർ കണ്ടെത്തിയത് സ്പോഞ്ച് മൈക്രോവേവിലോ തിളച്ച വെള്ളത്തിലോ ഇട്ട് വൃത്തിയാക്കിയാലും ബാക്ടീരിയകൾ കുറയുന്നില്ല എന്നാണ്.ഏതെങ്കിലും ക്ളീനർ ഉപയോഗിച്ച് വൃത്തിയാക്കിയാലും സ്പോഞ്ച് വൃത്തിയാകില്ല എന്നാണ് പറയുന്നത്

റിസ്ക് ഗ്രൂപ്പ് 2 ബാക്ടീരിയ അടങ്ങിയതാണ് അടുക്കളയിലെ സ്പോഞ്ച്.ഇവ നമുക്ക് തടയാൻ കഴിയുന്ന രോഗങ്ങളാണ് ഉണ്ടാക്കുന്നത്.മൊറാക്സെല്ല ഓസ്‌ലോൺസിസ് എന്ന ബാക്ടീരിയ അലക്കിക്കഴിയുമ്പോൾ ദുർഗന്ധം ഉണ്ടാക്കുന്നവയാണ്.അതുപോലെ അടുക്കളയിലെ സ്പോഞ്ചിലും ദുർഗന്ധം ഉണ്ടാക്കുന്നവ ഉണ്ടാകാം എന്ന് ഗവേഷകർ പറയുന്നു. മൊറാക്സെല്ല ഓസ്‌ലോൺസിസ് പോലെയുള്ള ബാക്ടീരിയ കഴുകിയ സ്പോഞ്ചിൽ കാണുകയില്ല.അതിലുള്ള ബാക്ടീരിയ തെന്നെ എണ്ണം വർധിച്ചിട്ടുണ്ടാകും.

spg

അടുക്കള സ്പോഞ്ച് ഉപേക്ഷിക്കണം എന്ന് ഗവേഷകർ പറയുന്നില്ല.എന്നാൽ അവ ശരിയായ രീതിയിൽ കൈകാര്യം ചെയ്യണം എന്ന് പറയുന്നു.ദീർഘകാലം ഉപയോഗിക്കുമ്പോൾ സ്പോഞ്ചിൽ ബാക്ടീരിയയുടെ സാനിധ്യം കുറയുന്നില്ല.പകരം രോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ആയി മാറുന്നു.അതിനാൽ ആഴച തോറും സ്പോഞ്ച് മാറുന്നതാണ് നല്ലത്.

ഞാൻ ഉപയോഗിക്കുന്ന അടുക്കള സ്പോഞ്ച് തന്നെ ഉപയോഗിക്കും ഒരിക്കലും മാറ്റാൻ പോകുന്നില്ല എങ്കിൽ അത് വെറും മിഥ്യയാണ്,

spg

സ്പോഞ്ച് മൈക്രോവേവിൽ ഇടാതിരിക്കുക

സ്പോഞ്ച് എന്നത് എണ്ണമറ്റ ബാക്ടീരിയകളുടെ കലവറയാണ്.ചിലർ വിചാരിക്കുന്നത് മൈക്രോവേവിൽ വച്ചാൽ എല്ലാ ബാക്ടീരിയയും നശിക്കുമെന്നാണ്.ഇത് പകുതി ശരിയാണ്.ദുർബലമായ ബാക്ടീരിയകൾ നശിക്കും.കരുത്തന്മാരും,ദുർഗന്ധം പരത്തുന്നവരും അതിജീവിക്കും.

അതിനുശേഷം കരുത്തന്മാരായ ബാക്ടീരിയകൾ നശിച്ചുപോയ ദുർബലരുടെ സ്ഥലം കൂടി അപഹരിച്ചു പെറ്റുപെരുകും.സയന്റിഫിക് റിപ്പോർട്ടിൽ കഴിഞ്ഞ മാസത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇത് പറയുന്നുണ്ട്

spg

ബാക്ടീരിയ എല്ലായിടത്തും ഉണ്ട്.അപ്പോൾ അടുക്കൽ സ്പോഞ്ചിൽ നിറയെയുണ്ടാകും.മുൻപത്തെ ഗവേഷണത്തിൽ സ്പോഞ്ചിന്റെ വലിപ്പവും ബാക്ടീരിയകളുടെ അളവിനെയും കുറിച്ച് പറഞ്ഞിരുന്നു.നിങ്ങളുടെ സിങ്കിനടുത്തു ഇരിക്കുന്നതുപോലത്തെ അഴുക്കുള്ള 14 സ്പോഞ്ചിലെ ഡി എൻ എ ,ആർ എൻ എ പരിശോധിച്ചപ്പോൾ പല തരത്തിലുള്ള 362 ബാക്ടീരിയകളെ കണ്ടെത്തിയതായി ജർമനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഫ്രൂട്ട് വാഗണിലെ മൈക്രോബയോളജിസ്റ്റ് ആയ മാർകേസ് എഗെർട്ട് പറയുന്നു.

spg

അടച്ച ക്വാർട്ടേഴ്സിൽ തന്നെ ഇത്രയധികം ബാക്ടീരിയകളെ കണ്ട ഗവേഷകർ പോലും അതിശയിച്ചു.ഒരു ക്യൂബിക് ഇഞ്ചു സ്ഥലത്തു 82 ബില്യൺ ബാക്ടീരിയകൾ വസിക്കുന്നു

മനുഷ്യന്റെ മലപരിശോധന നടത്തിയാലും ഇത്രയും അളവ് ബാക്ടീരിയയെ കാണാമെന്ന് ഡോക്ടർ എഗെർട്ട് പറയുന്നു.ഇത്രയധികം ബാക്റ്റീരിയ ഒന്നിച്ചു വസിക്കുന്ന മറ്റൊരു സ്ഥലവും ഉണ്ടാകില്ല.

spg

സ്പോഞ്ച് ബാക്ടീരിയയെ ആകർഷിക്കുന്നു.-കാരണം ഭക്ഷണം,ചർമ്മം ,മറ്റു പ്രതലങ്ങൾ ഇവയെല്ലാം അവർക്ക് പറ്റിയ സ്ഥലങ്ങളാണ്.അവയ്ക്ക് ജീവിക്കാനായി ചൂടുള്ളതും ,നനവുള്ളതും,പോഷകങ്ങൾ ഉള്ളതുമായ സ്ഥലം ഉണ്ട്

നിങ്ങൾ അടുക്കള കൗണ്ടറും,മേശയും ,പാത്രങ്ങളും കഴുകാനായി സ്പോഞ്ച് ഉപയോഗിക്കുന്നുവെങ്കിൽ എല്ലാ മാസവും അത് മാറ്റുക.സയന്റിഫിക് റിപ്പോർട്ടിലെ പുതിയ പഠനം പറയുന്നത് നിങ്ങളുടെ വൃത്തിയാക്കൽ ശീലങ്ങൾ മാറ്റണം എന്നാണ്

ജർമനിയിലെ ഒരു ടീം ഗവേഷകർ സൗത്ത് വെസ്റ്റേൺ ജർമനിയിലെ വീടുകളിലെ 14 അടുക്കള സ്പോഞ്ചുകൾ അനലൈസ് ചെയ്തു.

spg

അതിൽ ഉയർന്ന അളവിൽ ബാക്ടീരിയകളെ കണ്ടെത്തി.പഠനത്തിൽ പറയുന്നത് നിങ്ങൾ സ്പോഞ്ച് കഴുകി സമയം കളയുന്നതിനേക്കാൾ നല്ലത് പുതിയത് വാങ്ങി ഉപയോഗിക്കുന്നതാണ്.ഏറ്റവും നല്ലത് ആഴ്ചയിലൊരിക്കൽ സ്പോഞ്ച് മാറ്റുക

Read more about: home വീട്
English summary

Beware Of Your Kitchen Sponge

he sponge attracts bacteria — which arrive via food, the skin or other surfaces with the perfect living conditions. There is lots of warm, wet and nutrient-rich space for them to thrive.
Story first published: Monday, March 26, 2018, 13:30 [IST]