കെച്ചപ്പ് ഉപയോഗിച്ച് ഏത് കറയും ഇളക്കാം

Posted By: Sajith K S
Subscribe to Boldsky

ഇന്നത്തെ കാലത്ത് ജങ്ക്ഫുഡുകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു തലമുറയാണ് ഉള്ളത്. ജങ്ക്ഫുഡുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കെച്ചപ്. എന്നാല്‍ ഭക്ഷണത്തിന് മാത്രമല്ല ഭക്ഷണത്തിനോടൊപ്പം തന്നെ ക്ലീനിംഗിനു സഹായിക്കുന്ന ഒന്നാണ് കെച്ചപ്പ്.

മീന്‍കറി 4 ദിവസം കേടാകാതിരിക്കാന്‍ ചുവന്നുള്ളി

നല്ലൊരു ക്ലീനിംഗ് ഏജന്റ് ആണ് കെച്ചപ്പ് എന്ന കാര്യത്തില്‍ സംശയമില്ല. തക്കാളിയിലുള്ള പ്രകൃതിദത്ത ആസിഡ് തന്നെയാണ് ഇതിന് സഹായിക്കുന്നത്. മാത്രമല്ല കെച്ചപ്പില്‍ അടങ്ങിയിട്ടുള്ള വിനാഗിരിയും ക്ലീനിംഗില്‍ അടങ്ങിയിട്ടുണ്ട്. കെച്ചപ്പ് ഉപയോഗിച്ച് എന്തൊക്കെ കാര്യങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം.

 ചെമ്പ് പാത്രങ്ങള്‍

ചെമ്പ് പാത്രങ്ങള്‍

നല്ലൊരു വിന്‍ഡേജ് ലുക്ക് തരുന്ന ഒന്നാണ് കോപ്പര്‍. എന്നാല്‍ ഇത് വൃത്തിയായി സംരക്ഷിക്കാന്‍ പലപ്പോഴും കഴിയുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഇനി ചെമ്പ് പാത്രങ്ങള്‍ക്ക് തിളക്കം നല്‍കാന്‍ കെച്ചപ്പ് ഉപയോഗിക്കാവുന്നതാണ്. അല്‍പം കെച്ചപ് ഉപയോഗിച്ച് പാത്രത്തില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം ഇത് കോട്ടണ്‍ തുണി കൊണ്ട് തുടച്ച് മാറ്റുക

 പിച്ചള

പിച്ചള

പിച്ചള പാത്രങ്ങള്‍ക്ക് തിളക്കം കുറഞ്ഞാല്‍ അതിന് പരിഹാരം കാണാന്‍ കെച്ചപ്പ് ഉപയോഗിച്ച് ക്ലീന്‍ ചെയ്യാം. വിളക്കുകളും പാത്രങ്ങളും നിറം കുറഞ്ഞാല്‍ അതിന് നിറം വര്‍ദ്ധിപ്പിക്കാന്‍ കെച്ചപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് പിച്ചളപ്പാത്രത്തിനു മുകളില്‍ ഉള്ള അഴുക്കിനേയും മറ്റും ഇല്ലാതാക്കുന്നു. അല്‍പം കെച്ചപ്പ് ഒരു പാത്രത്തില്‍ ഒഴിച്ച് അതില്‍ ഒരു കോട്ടണ്‍ തുണി മുക്കി അതുകൊണ്ട് പാത്രത്തിനു മുകളില്‍ തേക്കുക. എന്നിട്ട് നല്ലതു പോലെ തുടക്കുക.

വെള്ളി

വെള്ളി

വെള്ളിപ്പാത്രങ്ങളും വെള്ളി ആഭരണങ്ങളും അഴുക്കും പൊടിയും നിറഞ്ഞ് കിടന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനും കെച്ചപ്പ് മുന്നിലാണ്. ഇത് വെള്ളിയുടെ തിളക്കത്തിലേക്ക് നിങ്ങളെ വീണ്ടും എത്തിക്കുന്നു. വെറും 10 മിനിട്ടില്‍ തന്നെ ഇതിന്റെ തിളക്കം തിരിച്ച് പിടിക്കാം. അല്‍പം കെച്ചപ്പ് വെള്ളിക്ക് മുകളില്‍ തേച്ച് പിടിപ്പിച്ച് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ച് മാറ്റുക. ഇത് വെള്ളിക്ക് തിളക്കം നല്‍കുന്നു.

 കരിഞ്ഞ പാത്രങ്ങള്‍

കരിഞ്ഞ പാത്രങ്ങള്‍

കരിഞ്ഞ പാത്രങ്ങള്‍ക്ക് പരിഹാരം കാണാനും കെച്ചപ്പ് ഉപയോഗിക്കാം. പാത്രത്തിന്റെ അടിയില്‍ കരിഞ്ഞ് പിടിക്കുന്നത് ചിലപ്പോള്‍ ആ പാത്രം തന്നെ നശിച്ച് പോവാന്‍ കാരണമാകുന്നു. എന്നാല്‍ ഇനി കെച്ചപ്പ് ഉപയോഗിച്ച് ഈ പ്രശ്‌നത്തെ പരിഹരിക്കാം. അല്‍പം കെച്ചപ്പ് പാത്രത്തില്‍ ഒഴിച്ച് ചൂടാക്കുക. ഇത് പാത്രത്തില്‍ കരിഞ്ഞ് പിടിച്ചിരിക്കുന്ന എല്ലാ അഴുക്കും കരിയും ഇല്ലാതാക്കുന്നു.

കാറിന് തിളക്കം നല്‍കാന്‍

കാറിന് തിളക്കം നല്‍കാന്‍

അഴുക്കും പൊടിയും നിറഞ്ഞ കാറാണെങ്കില്‍ അതിനെ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് കെച്ചപ്പ്. അല്‍പം വെള്ളത്തില്‍ കെച്ചപ്പ് ഒഴിച്ച് അത് തുണിയില്‍ എടുത്ത് അത് കൊണ്ട് കാര്‍ ക്ലീന്‍ ചെയ്യുക. ഇത് കാറിന് നല്ല തിളക്കം നല്‍കാന്‍ സഹായിക്കും.

തുരുമ്പ്

തുരുമ്പ്

തുരുമ്പ് മാറ്റാനും സഹായിക്കുന്ന ഒന്നാണ് കെച്ചപ്പ്. നിങ്ങളുടെ മഴുവും മറ്റ് ആയുധങ്ങളും തുരുമ്പെടുത്താല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കെച്ചപ്പ്. അല്‍പം കെച്ചപ്പ് എടുത്ത് അത് കൊണ്ട് ആയുധത്തില്‍ തേച്ച് പിടിപ്പിച്ച് അല്‍പം സോഡ കൊണ്ട് കഴുകിയാല്‍ മതി. ഇത് തുരുമ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ആയുധങ്ങള്‍ക്ക് തിളക്കവും മൂര്‍ച്ചയും

ആയുധങ്ങള്‍ക്ക് തിളക്കവും മൂര്‍ച്ചയും

ആയുധങ്ങള്‍ക്ക് തിളക്കവും മൂര്‍ച്ചയും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് കെച്ചപ്പ്. അല്‍പം കെച്ചപ്പ് എടുത്ത് അതില്‍ ഒരു രാത്രി മുഴുവന്‍ ഈ ആയുധങ്ങള്‍ മുക്കി വെക്കാം. നല്ലതു പോലെ തുരുമ്പും മറ്റും ഉരച്ച് കളഞ്ഞാല്‍ പുതിയ മൂര്‍ച്ചയുള്ള ആയുധം പോലെയായി മാറുന്നു.

English summary

Ways To Use Tomato Ketchup In Cleaning

Here are certain ways to use tomato ketchup while cleaning, take a look.
Story first published: Saturday, October 7, 2017, 12:21 [IST]