For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചമുളക് പെട്ടെന്ന് പഴുക്കുന്നവോ, ഇതാ പൊടിക്കൈ

വീട്ടില്‍ പാചകം ഉഷാറാക്കാനും എളുപ്പത്തിലാക്കാനും സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്

|

അടുക്കളയില്‍ ആത്മവിശ്വാസത്തോട് കൂട് പെരുമാറണമെങ്കില്‍ അല്‍പം പൊടിക്കൈകളൊക്കെ അത്യാവശ്യമാണ്. പൊടിക്കൈകള്‍ അറിഞ്ഞില്ലെങ്കില്‍ അത് നമ്മളെ അടുക്കളയില്‍ വട്ടം ചുറ്റിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വീട്ടമ്മമാരെ വലക്കുന്ന പല തരത്തിലുള്ള അടുക്കള പ്രശ്‌നങ്ങള്‍ ഉണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നമ്മള്‍ തന്നെ അറിഞ്ഞിരിക്കണം.

ചോറ് വേവ് കൂടിയാല്‍ അല്‍പം നാരങ്ങ നീര്ചോറ് വേവ് കൂടിയാല്‍ അല്‍പം നാരങ്ങ നീര്

അടുക്കളയില്‍ നമ്മളെ വട്ടം കറക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തം മാര്‍ഗ്ഗങ്ങളെക്കുറിച്ച് നമ്മള്‍ അറിഞ്ഞില്ലെങ്കില്‍ അത് നമ്മുടെ അടുക്കള ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്. എന്തൊക്കെ പൊടിക്കൈകളിലൂടെ നമുക്ക് അടുക്കള ജോലികള്‍ എളുപ്പമാക്കാം എന്ന് നോക്കാം.

 പച്ചമുളക് പഴുത്തോ?

പച്ചമുളക് പഴുത്തോ?

പച്ചമുളക് വാങ്ങി രണ്ട് മൂന്ന് ദിവസം കഴിയുമ്പോള്‍ അത് പഴുക്കുന്നു. എന്നാല്‍ ഇനി പച്ചമുളക് പഴുത്തോ ഉണങ്ങിയോ പാവാതിരിക്കാന്‍ ഇതിന്റെ ഞെട്ട് കളഞ്ഞ് വായു കടക്കാതെ ടിന്നിലിട്ട് വെച്ചാല്‍ മതി. പച്ചമുളകിന് യാതൊന്നും സംഭവിക്കുകയില്ല.

 പാല്‍ ചീത്തയാവാതിരിക്കാന്‍

പാല്‍ ചീത്തയാവാതിരിക്കാന്‍

പാല്‍ വാങ്ങിച്ചാല്‍ തിളപ്പിച്ച് കഴിഞ്ഞ് സൂക്ഷിക്കുകയാണ് നമ്മളെല്ലാവരും ചെയ്യുന്നത്. എന്നിട്ടും പലര്‍ക്കും പാല്‍ ചീത്തയായ അനുഭവം ഉണ്ടായിട്ടുണ്ടാവാം. എന്നാല്‍ ഇനി പാല്‍ നല്ലതു പോലെ തിളപ്പിച്ച ശേഷം മുഴുവന്‍ ചൂടാറി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് പാല്‍ ചീത്തയാവാതിരിക്കാന്‍ സഹായിക്കും.

 പഴകിയ ഭക്ഷണം

പഴകിയ ഭക്ഷണം

ഭക്ഷണം ബാക്കി വന്നാല്‍ അത് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന സ്വഭാവം നമുക്കെല്ലാം ഉണ്ട്. എന്നാല്‍ ഫ്രിഡ്ജില്‍ നിന്നും ഒരു തവണ എടുത്ത് ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിഡ്ജില്‍ വെക്കരുത്. ഇത് ആരോഗ്യത്തിനും വളരെ മോശമാണ്.

 എണ്ണ ഗ്യാസിനടുത്ത് വെക്കുമ്പോള്‍

എണ്ണ ഗ്യാസിനടുത്ത് വെക്കുമ്പോള്‍

പാചകം ചെയ്യാനുള്ള എണ്ണ പലരും ഗ്യാസിനടുത്താണ് വെക്കുക. എന്നാല്‍ എണ്ണ ഇത്തരത്തില് ഗ്യാസിനടുത്ത് വെക്കുന്നത് നല്ലതല്ല. ഇത് എണ്ണയുടെ ഗുണം കുറയുന്നതിന് കാരണമാകും.

 ഇലക്കറികള്‍ വാങ്ങിക്കുമ്പോള്‍

ഇലക്കറികള്‍ വാങ്ങിക്കുമ്പോള്‍

ഇലക്കറികള്‍ വാങ്ങിക്കുമ്പോള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവകാണ് നമ്മളില്‍ പലരും. എന്നാല്‍ ഇലക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ഒരു പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിക്കുക. മാത്രമല്ല അധികം സമയം ഇരിക്കുന്ന തരത്തില്‍ ഒരിക്കലും ഇലക്കറികള്‍ വാങ്ങിക്കരുത്.

 ആപ്പിളിനു മുകളിലെ മെഴുക്

ആപ്പിളിനു മുകളിലെ മെഴുക്

ആപ്പിളിനു മുകളില്‍ മെഴുക് പുരട്ടുന്ന സ്വഭാവം പല കച്ചവടക്കാര്‍ക്കും ഉണ്ട്. എന്നാല്‍ ആപ്പിള്‍ ചെറുചൂടുള്ള വെള്ളത്തില്‍ ഇട്ട് വെച്ചാല്‍ ഈ മെഴുക് ഉരുകിപ്പോവും.

 കറിവേപ്പില, മല്ലിയില

കറിവേപ്പില, മല്ലിയില

കറിവേപ്പിലയും മല്ലിയിലയും മറ്റും പെട്ടെന്ന് തന്നെ ചീത്തയാവുന്ന ഒന്നാണ്. മാത്രമല്ല വിഷാംശം ധാരാളം പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മഞ്ഞളും ഉപ്പുമിട്ട വെള്ളത്തില്‍ ഇവ രണ്ടും മുക്കി വെക്കുകയാണ് ചെയ്യേണ്ടത്.

പച്ചക്കറി വാടിപ്പോയാല്‍

പച്ചക്കറി വാടിപ്പോയാല്‍

പച്ചക്കറികള്‍ വാടിപ്പോവാതിരിക്കാനും പരിഹാരമുണ്ട്. പ്രത്യേകിച്ച് കാരറ്റ്, ബീറ്റ്‌റൂട്ട് പോലുള്ളവ. അല്‍പം ഉപ്പു വെള്ളത്തില്‍ അരമണിക്കൂര്‍ ഇവ ഇട്ട് വെച്ചാല്‍ മതി. ഇത് പച്ചക്കറികള്‍ക്ക് പുതുമ നല്‍കും.

 കുക്കറിലെ കറ കളയാന്‍

കുക്കറിലെ കറ കളയാന്‍

കുക്കറിനകത്ത് കറ പിടിച്ചാല്‍ അത് കളയാന്‍ പാടുപെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇന് അല്‍പം പുളിവെള്ളം ഒഴിപ്പിച്ച് തിളപ്പിച്ചാല്‍ മതി. ഇത് കുക്കറിനകത്തെ കറ കളയാന്‍ സഹായിക്കുന്നു.

English summary

Top Simple Kitchen Tips and Cooking tips

Here is a list of Top cooking tips and kitchen tricks read on...
Story first published: Monday, August 7, 2017, 12:35 [IST]
X
Desktop Bottom Promotion