For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോരിന് പുളികൂടി, ഉപ്പുമാവ് കട്ടകെട്ടി;പൊടിക്കൈകള്‍

അടുക്കളയില്‍ മിടുക്കരാവാന്‍ ചില പൊടിക്കൈകള്‍ നോക്കാം

|

അടുക്കളെ എല്ലാവര്‍ക്കും ഒരു പരീക്ഷണശാലയാണ്. ഏത് പ്രായക്കാര്‍ക്ക് വേണമെങ്കിലും അവരുടെയെല്ലാം പരീക്ഷണങ്ങള്‍ക്ക് തുനിയാവുന്ന ഒരു സ്ഥലം. എന്നാല്‍ പാചകം എപ്പോഴും വിജയിക്കണമെന്നില്ല. തോറ്റു പോകുന്ന സന്ദര്‍ഭങ്ങളില്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ ചില പൊടിക്കൈകള്‍ സ്വീകരിക്കുന്നത് നല്ലതാണ്.

കറിക്ക് ഉപ്പ് കൂടിയാലോ മോരിന് പുളി കൂടിയാലോ ചോറിന് വേവ് കൂടിയാലോ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നിത്യവും അടുക്കളയില്‍ പരീക്ഷിക്കാവുന്ന വളരെ ഫലപ്രദമായ ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഇടിയപ്പത്തിന് മാര്‍ദ്ദവം നല്‍കാന്‍

ഇടിയപ്പത്തിന് മാര്‍ദ്ദവം നല്‍കാന്‍

ഇടിയപ്പം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഇടിയപ്പത്തിന് മാര്‍ദ്ദവം നല്‍കാന്‍ അതിന്റെ മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മതി. ഇത് ഇടിയപ്പം സോഫ്റ്റാക്കും.

 പൊടികള്‍ കരിയാതിരിക്കാന്‍

പൊടികള്‍ കരിയാതിരിക്കാന്‍

എണ്ണയില്‍ മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വറുക്കുമ്പോള്‍ അല്‍പം വെള്ളം കൂടി ചേര്‍ത്ത് വറുക്കാന്‍ ശ്രമിക്കുക. ഇത് പൊടികള്‍ കരിഞ്ഞ് പോവാതിരിക്കാന്‍ സഹായിക്കും.

 ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍

ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍

പ്രഭാത ഭക്ഷണത്തിന് ഉപ്പ്മാവ് തയ്യാറാക്കുന്നവരാണ് നമ്മളെല്ലാവരും. അതുകൊണ്ട് തന്നെ ഉപ്പ്മാവ് ഉണ്ടാക്കുമ്പോള്‍ റവയാണെങ്കില്‍ അല്‍പം എണ്ണ ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കി നോക്കൂ. ഇത് ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍ സഹായിക്കും.

തേങ്ങ ചിരകുമ്പോള്‍

തേങ്ങ ചിരകുമ്പോള്‍

തേങ്ങ ചിരകുന്ന വീട്ടമ്മമാര്‍ക്കുള്ള തലവേദനയാണ് തേങ്ങ കഷ്ണമായി വീഴുന്നത്. എന്നാല്‍ തേങ്ങ ചിരവുന്നതിനു മുന്‍പായി അല്‍പനേരം ഫ്രീസറില്‍ വെച്ച ശേഷം ചിരകി നോക്കൂ. നല്ല പൊടിയായി വരും.

 മുട്ട പൊരിക്കുമ്പോള്‍

മുട്ട പൊരിക്കുമ്പോള്‍

മുട്ട പൊരിക്കുമ്പോള്‍ ചട്ടിയില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ ഉണ്ടാക്കുന്നചിനു മുന്‍പ് ചട്ടിയില്‍ അല്‍പം വിനീഗര്‍ ഒഴിക്കാം.

മോരിന്റെ പുളി കുറക്കാന്‍

മോരിന്റെ പുളി കുറക്കാന്‍

മോരിന് പുളി അധികമായാല്‍ അത് കളയുകയേ നിവൃത്തിയുള്ളൂ. എന്നാല്‍ മോരിന് പുളി കുറക്കാന്‍ അതില്‍ കുറച്ച് ഉപ്പും പച്ചമുളകും ഇട്ടാല്‍ മതി.

എണ്ണ കനക്കാതിരിക്കാന്‍

എണ്ണ കനക്കാതിരിക്കാന്‍

എണ്ണ കനത്ത ചു വളരെ അസഹനീയമാണ്. എന്നാല്‍ ഇനി എണ്ണ ആട്ടി എത്ര ദിവസം വേണമെങ്കിലും വെക്കാം. അതില്‍ അല്‍പം മുരിങ്ങയില ഇട്ടാല്‍ മതി.

പാല്‍ ഉറ ഒഴിക്കുമ്പോള്‍

പാല്‍ ഉറ ഒഴിക്കുമ്പോള്‍

പാല്‍ ഉറ ഒഴിക്കുമ്പോള്‍ പാലോ തൈരോ ഇല്ലെങ്കില്‍ അതില്‍ നാലഞ്ച് പച്ചമുളകിന്റെ ഞെട്ട് ഇട്ടാല്‍ മതി. മോരിന്റെ ആവശ്യമില്ല.

 ഇറച്ചിക്ക് സ്വാദ്

ഇറച്ചിക്ക് സ്വാദ്

ഇറച്ചി വേവിക്കുമ്പോള്‍ വെളുത്തുള്ളി കൂടടുതലായിട്ട് ചേര്‍ത്ത് നോക്കൂ, ഇത് ഇറച്ചിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കും.

 ദോശക്ക് മയം വേണോ?

ദോശക്ക് മയം വേണോ?

ദോശക്ക് മയം വേണമെങ്കില്‍ അരിയും ഉഴുന്നും അരക്കുന്നതോടൊപ്പം ഒരു കപ്പ് ചോറു കൂടി ഇട്ട് അരച്ചാല്‍ മതി.

English summary

The ten Essential Kitchen Secrets

From creative solutions for leftovers to a quick fix for too-salty soup, these helpful tips and tricks can save you time and money.
Story first published: Thursday, June 15, 2017, 17:11 [IST]
X
Desktop Bottom Promotion