തൂവെള്ള ചോറിന് 1സ്പൂണ്‍ നാരങ്ങാനീര്‌!!

Posted By:
Subscribe to Boldsky

വീട്ടിലെ പാചകം എളുപ്പവും അതുപോലെ രുചികരവുമാക്കുന്ന പല വഴികളുമുണ്ട്. ഇതില്‍ പലതും നമ്മുടെ ദൈനംദിന ജീവിതത്തില്‍ സഹായകവുമാകുന്നതാണ്.

അടുക്കളക്കാര്യങ്ങളില്‍ സഹായകമാകുന്ന ചില ടിപ്‌സിനെക്കുറിച്ചറിയൂ,

ചപ്പാത്തി

ചപ്പാത്തി

ചപ്പാത്തിയ്ക്കു മാവു കുഴയ്ക്കുമ്പോള്‍ അല്‍പം പാലും ചൂടുവെള്ളവും ചേര്‍ത്തു കുഴയ്ക്കുക. ഇത് ഏറെ മൃദുവായ ചപ്പാത്തി ലഭിയ്ക്കാന്‍ സഹായിക്കും.

പഴയ ചോറു ചൂടാക്കുമ്പോള്‍

പഴയ ചോറു ചൂടാക്കുമ്പോള്‍

പഴയ ചോറു ചൂടാക്കുമ്പോള്‍ അല്‍പം വെള്ളം തളിച്ചു ചൂടാക്കുന്നത് മൃദുവായ ചോറു ലഭിയ്ക്കാന്‍ നല്ലതാണ്.

ബജി

ബജി

ബജിയുണ്ടാക്കുമ്പോള്‍ മാവു തയ്യാറാക്കുമ്പോള്‍ 2 ടീസ്പൂണ്‍ ചൂടുള്ള എണ്ണ ചേര്‍ത്താല്‍ മൃദുവായവ ലഭിയ്ക്കും. മൊരിഞ്ഞവ ലഭിയ്ക്കാന്‍ അല്‍പം കോണ്‍ഫ്‌ളോര്‍ ചേര്‍ത്താല്‍ മതിയാകും.

പനീര്‍

പനീര്‍

പനീര്‍ ചൂടുള്ള ഉപ്പുവെള്ളത്തില്‍ മുക്കി വച്ചാല്‍ മൃദുവായി മാറും.

വെണ്ടയ്ക്ക തോരന്‍

വെണ്ടയ്ക്ക തോരന്‍

വെണ്ടയ്ക്ക തോരന്‍ വയ്ക്കുമ്പോള്‍ വഴുവഴുപ്പ് മാറാന്‍, മൊരിയാന്‍ അല്‍പം ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് ചേര്‍ത്താല്‍ മതി. സ്വാദും നന്നാകും.

നല്ല വെളുത്ത ചോറു ലഭിയ്ക്കാന്‍

നല്ല വെളുത്ത ചോറു ലഭിയ്ക്കാന്‍

നല്ല വെളുത്ത ചോറു ലഭിയ്ക്കാന്‍ അരി വേവിയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ ചെറുനാരങ്ങാനീരു ചേര്‍ത്താല്‍ മതിയാകും. ചോറ് മൃദുവാകുകയും ചെയ്യും.

മുട്ട

മുട്ട

മുട്ട പതപ്പിയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ പാലോ വേള്ളമോ ചേര്‍ത്തടിച്ചാല്‍ നല്ല മൃദുവായ ഓംലറ്റ് ലഭിയ്ക്കും.

Read more about: improvement home
English summary

Kitchen Tips To Get White And Soft Rice

kitchen-tips-get-white-soft-rice, read more to know about,