സാമ്പാറിന് കൊഴുപ്പ് വേണോ, പൊടിക്കൈ ഇതാ

Posted By:
Subscribe to Boldsky

പാചകത്തിന് പല തരത്തിലുള്ള പൊടിക്കൈകള്‍ ഉണ്ട്. കറി ഉണ്ടാക്കുമ്പോള്‍ അത് എപ്പോഴും വ്യത്യസ്ത രുചിയിലായിരിക്കണം എന്നുള്ളതാണ് എല്ലാ വീട്ടമ്മമാരുടേയും ആഗ്രഹം. പലപ്പോഴും സാമ്പാറ് ഉണ്ടാക്കുമ്പോള്‍ അതിന് കൊഴുപ്പ് കുറവാണ് എന്നതാണ് എല്ലാ വീട്ടമ്മമാരുടേയും പരാതി. സാമ്പാറിന് കൊഴുപ്പ് കൂട്ടാനും ഉപ്പുമാവ് കട്ടകെട്ടാതിരിക്കാനും സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. പാചകത്തിന് എപ്പോഴും സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. വീട്ടമ്മമാരെ പാചകത്തില്‍ സഹായിക്കുന്ന ചില എളുപ്പമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത്തരം പൊടിക്കൈകള്‍ എന്തൊക്കെയാണ് എന്നറിയാന്‍ അമ്മമാര്‍ക്ക് എന്തുകൊണ്ടും ആഗ്രഹം ഉണ്ടാവും. എന്തൊക്കെയാണ് ഇത്തരത്തില്‍ പാചകം എളുപ്പമാക്കാന്‍ നമ്മളെ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

മീനില്‍ മസാല പുരട്ടുമ്പോള്‍ അല്‍പം നാരങ്ങ നീര്

രുചി കൂട്ടാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടിലെത്തുന്ന അതിഥികള്‍ക്ക് എപ്പോഴും സ്വാദുള്ള ഭക്ഷണം നല്‍കണമെന്ന് തന്നെയാണ് ഓരോ വീട്ടമ്മയുടേയും ആഗ്രഹം. വെറും നാരങ്ങ വെള്ളം കൊടുത്താല്‍ പോലും അത് സ്വാദോട് കൂടി നല്‍കണം എന്നതാണ് ഓരോ വീട്ടമ്മമാരും ആഗ്രഹിക്കുന്നത്. ചായക്ക് രുചികൂട്ടാനും സാമ്പാറിന് കൊഴുപ്പ് കൂട്ടാനും സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ അടുക്കളയില്‍ പാചകം എളുപ്പമാക്കുന്നതിനായുള്ള പൊടിക്കൈകള്‍ എന്ന് നോക്കാം.

സാമ്പാറിന് കൊഴുപ്പ് കൂട്ടാന്‍

സാമ്പാറിന് കൊഴുപ്പ് കൂട്ടാന്‍

സാമ്പാര്‍ ഉണ്ടാക്കുമ്പോള്‍ പരിപ്പിനൊപ്പം അല്‍പം ഉണക്കലരി കൂടി പൊടിച്ച് ചേര്‍ത്താല്‍ മതി. ഇത് സാമ്പാറിന് നല്ല കൊഴുപ്പ് കൂട്ടാന്‍ സഹായിക്കുന്നു. സദ്യക്ക് കഴിക്കുന്ന അതേ സാമ്പാറ് തന്നെ ഇനി നിങ്ങള്‍ക്ക് വീട്ടില്‍ തയ്യാറാക്കാം.

ചായക്ക് രുചി കൂട്ടാന്‍

ചായക്ക് രുചി കൂട്ടാന്‍

ചായ തയ്യാറാക്കുമ്പോള്‍ ചായപ്പൊടിക്കൊപ്പം അല്‍പം ഏലക്കയും കൂടി ചേര്‍ത്താല്‍ ചായക്ക് രുചി കൂടും. രുചി മാത്രമല്ല ഉന്‍മേഷവും വര്‍ദ്ധിക്കുന്നു.

ദോശ സോഫ്റ്റാവാന്‍

ദോശ സോഫ്റ്റാവാന്‍

ദോശക്ക് മാവ് അരക്കുമ്പോള്‍ അല്‍പം ചോറ് കൂടി മിക്‌സ് ചെയ്താല്‍ അത് ദോശക്ക് മാര്‍ദ്ദവും സോഫ്റ്റ്‌നസ്സും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ദോശ നല്ലതു പോലെ മൊരിഞ്ഞ് കിട്ടാനും ഇത് സഹായിക്കുന്നു.

പൂരി എണ്ണ കുടിക്കാതിരിക്കാന്‍

പൂരി എണ്ണ കുടിക്കാതിരിക്കാന്‍

എല്ലാ വീട്ടമ്മമാരുടേയും പരാതിയാണ് പൂരിയിലും സമൂസയിലും എണ്ണ കൂടുതലാണ് എന്നത്. എന്നാല്‍ ഇത്തരം പരാതി ഇല്ലാതാക്കാന്‍ ഗോതമ്പ് മാവും മൈദാമാവും ഒരേ അളവില്‍ മിക്‌സ് ചെയ്ത് ഉപയോഗിച്ചാല്‍ മതിയാവും.

ഇറച്ചിയിലെ കൊഴുപ്പ്

ഇറച്ചിയിലെ കൊഴുപ്പ്

ഇറച്ചിയില്‍ കൊഴുപ്പ് കൂടുതലാവുമ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ അല്‍പം ചൂടുവെള്ളത്തില്‍ ഇട്ട് വെച്ചാല്‍ മതി. അത് ഇറച്ചിയിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 പുട്ടിന് രുചി കൂട്ടാന്‍

പുട്ടിന് രുചി കൂട്ടാന്‍

പുട്ടിന് രുചി കൂട്ടാന്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ഇതാണ്. മൂന്ന് കപ്പ് പച്ചരിക്ക് ഒരു കപ്പ് പുഴുക്കല്ലരി എന്ന അനുപാതത്തില്‍ ചേര്‍ക്കുക. ഇത് പുട്ടിന് രുചി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

 അരി വെന്ത് പോയാല്‍

അരി വെന്ത് പോയാല്‍

അരി വേവ് കൂടുന്നത് പലപ്പോഴും നമ്മുടെ ഉച്ച ഭക്ഷണത്തിന്റെ സ്വാദ് കുറക്കുന്ന ഒന്നാണ്. അരി അധികം വെന്ത് പോയാല്‍ തണുത്ത വെള്ളവും അല്‍പം നെയ്യും മിക്‌സ് ചെയ്ത് വെക്കുക. ഇത് ചോറ് അധിക വേവ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 പ്രഥമന് മധുരം കൂടിയാല്‍

പ്രഥമന് മധുരം കൂടിയാല്‍

പ്രഥമന്‍ ഉണ്ടാക്കുമ്പോള്‍ അതിന് മധുരം കൂടിപ്പോയാല്‍ അല്‍പം പാല്‍ ചൂടാക്കി ചേര്‍ത്താല്‍ മതി. ശര്‍ക്കര പായസത്തിന് മധുരം കൂടിയാലും ഒരു ഗ്ലാസ്സ് പാല്‍ ചേര്‍ത്താല്‍ മതി.

പാചകം ചെയ്യുമ്പോള്‍ പൊടികള്‍

പാചകം ചെയ്യുമ്പോള്‍ പൊടികള്‍

പാചകം ചെയ്യുമ്പോള്‍ പല തരത്തിലുള്ള മസാലപ്പൊടികളും നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഇത് നേരിട്ട് കറിയിലേക്ക് ചേര്‍ക്കുന്നതിന് പകരം പൊടികള്‍ വെള്ളത്തില്‍ കലക്കി അത് എണ്ണയിലേക്ക് ചേര്‍ത്ത് വഴറ്റിയാല്‍ കരിഞ്ഞ് പോവാതെ ലഭിക്കുന്നതാണ്.

 പയര്‍ വേവിക്കുമ്പോള്‍

പയര്‍ വേവിക്കുമ്പോള്‍

ചെറുപയറും പരിപ്പും കുക്കറില്‍ വേവിക്കുമ്പോള്‍ അല്‍പം എണ്ണ കൂടി ഒഴിച്ച് വേവിക്കാം. ഇത് പരിപ്പും പയറും തിളച്ച് മറിയാതിരിക്കാന്‍ സഹായിക്കുന്നു.

English summary

Kitchen Hacks That Will Make Your Life Easier

Kitchen Hacks That Will Make Your Life Easier read on to know more about it.
Story first published: Tuesday, December 5, 2017, 16:45 [IST]