For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടയ്ക്ക് എത്ര പഴക്കമുണ്ടെന്ന് കൃത്യമായി പറയാം

എന്നാല്‍ മുട്ടയുടെ കൃത്യമായ പഴക്കം ഇനി മനസ്സിലാക്കാം ഈ വഴികളിലൂടെ.

|

മുട്ട വാങ്ങുമ്പോള്‍ പൊട്ടിച്ച് നോക്കിയൊന്നും വാങ്ങാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ മുട്ട വാങ്ങി വീട്ടില്‍ കൊണ്ട് വന്ന് പൊട്ടിച്ച് നോക്കുമ്പോഴാണ് പലപ്പോവും പഴകിയ മുട്ടയാണ് എന്ന് അറിയുന്നത് തന്നെ. എന്നാല്‍ ഇനി മുട്ട പൊട്ടിച്ച് നോക്കാതെ തന്നെ എത്ര ദിവസത്തെ പഴക്കം മുട്ടയ്ക്കുണ്ടെന്ന് കൃത്യമായി പറയാന്‍ കഴിയും.

എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. ഇനി മുട്ട വാങ്ങുമ്പോള്‍ മുട്ട പഴകിയതാണോ ഫ്രഷ് ആണോ എന്ന് നമുക്ക് മനസ്സിലാക്കാം. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മുട്ടയുടെ പഴക്കം മനസ്സിലാക്കാം. എങ്ങനെയെന്ന് നോക്കാം.

ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍

ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍

മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ കുറച്ച് കൂടുതല്‍ ദിവസം മുട്ട സുരക്ഷിതമായി ഇരിയ്ക്കും. അഞ്ച് മുതല്‍ ആറാഴ്ച വരെ മുട്ട കേടു കൂടാതെ സൂക്ഷിക്കാന്‍ പറ്റും. മുട്ട വെയ്ക്കുന്ന പെട്ടിയില്‍ തന്നെയായിരിക്കണം സൂക്ഷിക്കേണ്ടത്.

സ്ഥിരമായ ഊഷ്മാവ്

സ്ഥിരമായ ഊഷ്മാവ്

മുട്ട സ്ഥിരമായ ഒരേ ഊഷ്മാവില്‍ സൂക്ഷിക്കണം. തണുപ്പ് കാലത്ത് 19ഡിഗ്രി സെല്‍ഷ്യസിനും 21 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ മുട്ട സൂക്ഷിക്കണം. വേനല്‍ക്കാലത്താണെങ്കില്‍ 21നും 23നും ഇടയില്‍ മുട്ട സൂക്ഷിക്കണം.

 ഫ്‌ളോട്ടിംഗ് ടെസ്റ്റ് ചെയ്യാം

ഫ്‌ളോട്ടിംഗ് ടെസ്റ്റ് ചെയ്യാം

ഫ്‌ളോട്ടിംഗ് ടെസ്റ്റ് എന്ന പേര് കേള്‍ക്കുമ്പോള്‍ വലിയ എന്തോ ടെസ്റ്റ് ആണെന്ന് കരുതേണ്ട ആവശ്യമില്ല. ഒരു പാത്രത്തില്‍ അല്‍പം തണുത്ത വെള്ളം എടുത്ത് അതില്‍ മുട്ട ഇടുക. മുട്ട പാത്രത്തിനടിയില്‍ താഴ്ന്ന് കിടക്കുകയാണെങ്കില്‍ മുട്ട നല്ലതും പൊങ്ങിക്കിടക്കുകയാണെങ്കില്‍ മുട്ട ചീത്തയായതും ആണ് എന്നതാണ് സത്യം.

 മുട്ട പൊട്ടിച്ച് മനസ്സിലാക്കാം

മുട്ട പൊട്ടിച്ച് മനസ്സിലാക്കാം

മുട്ട പൊട്ടിച്ച ശേഷവും ചീത്തയായ മുട്ടയാണെങ്കില്‍ മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. മുട്ട നല്ലതാണെങ്കില്‍ ഇതിലെ വെള്ള പ്ലേറ്റില്‍ അധികം വ്യാപിക്കില്ല. മാത്രമല്ല മഞ്ഞക്കരു നല്ലതു പോലെ മഞ്ഞ നിറത്തിലോ ഓറഞ്ച് നിറത്തിലോ കാണപ്പെടും.

കുറച്ച് പഴക്കമുള്ള മുട്ട

കുറച്ച് പഴക്കമുള്ള മുട്ട

കുറച്ച് പഴക്കമുള്ള മുട്ടയാണെങ്കില്‍ അതിലെ വെള്ള നിറം വ്യാപിക്കുകയും മഞ്ഞക്കരു പൊന്തിക്കിടക്കുകയും ചെയ്യും. എന്നാല്‍ ഇത് ഉപയോഗിക്കാന്‍ നല്ലതാണ്.

 തീരെ ഉപയോഗിക്കാന്‍ പറ്റാത്തത്

തീരെ ഉപയോഗിക്കാന്‍ പറ്റാത്തത്

തീരെ ഉപയോഗിക്കാന്‍ പറ്റാത്ത മുട്ടയാണെങ്കില്‍ മുട്ട പൊട്ടിച്ച ഉടനെ തന്നെ രൂക്ഷമായ ഗന്ധം ഉണ്ടാവും.

 പഴകിയ മുട്ടയുടെ ഉപയോഗം

പഴകിയ മുട്ടയുടെ ഉപയോഗം

പഴകിയ മുട്ടയ്ക്ക് നിരവധി ഉപയോഗങ്ങളാണ് ഉള്ളത്. ഇതിന്റെ തോട് ചെടികള്‍ക്ക് വളമായി ഉപയോഗിക്കാം. മാത്രമല്ല മുട്ടത്തോടില്‍ കാല്‍സ്യവും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുമുണ്ട്.

 കേശസംരക്ഷണത്തിന്

കേശസംരക്ഷണത്തിന്

കേശസംരക്ഷണത്തിന് മുട്ട ഉപയോഗിക്കാം. മുട്ട തലയില്‍ പുരട്ടിയ ശേഷം 20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം.

English summary

How to tell if your eggs are fresh or stale

How to tell if your eggs are fresh or stale read on more...
Story first published: Tuesday, March 7, 2017, 16:53 [IST]
X
Desktop Bottom Promotion