നല്ല പൂപോലുള്ള ഇഡ്ഡലി ഉണ്ടാക്കാന്‍ ടിപ്‌സ്

Posted By:
Subscribe to Boldsky

ഇഡ്ഡലി എപ്പോഴും നല്ല സോഫ്റ്റും പൂപോലുള്ളതും ആയിരിക്കണം എന്നാണ് എല്ലാ വീട്ടമ്മമാരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും ഇഡ്ഡലി ഉണ്ടാക്കി വരുമ്പോള്‍ അതിന്റെ മൃദുത്വം നഷ്ടപ്പെട്ട് പാറ പോലുള്ള ഇഡ്ഡലിയായി മാറാനാണ് സാധ്യത.

എന്നാല്‍ ഇനി ചില സൂത്രപ്പണികളിലൂടെ നമുക്ക് പൂപോലുള്ള ഇഡ്ഡലി തയ്യാറാക്കാം. അതിനായി ഇനി പറയുന്ന കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. അവ എന്തൊക്കെയെന്ന് നോക്കാം.

 മാവ് അരയ്ക്കുമ്പോള്‍

മാവ് അരയ്ക്കുമ്പോള്‍

ഇഡ്ഡലിയ്ക്ക് മാവ് അരയ്ക്കുമ്പോള്‍ അല്‍പം ഐസ് വെള്ളം ഒഴിച്ച് മാവ് അരച്ചെടുക്കാം. ഇത് ഇഡ്ഡലിയ്ക്ക് മാര്‍ദ്ദവം നല്‍കുന്നു.

 നാരങ്ങപ്പൊടി ഉപയോഗിക്കാം

നാരങ്ങപ്പൊടി ഉപയോഗിക്കാം

നാരങ്ങത്തൊലി വെയിലത്തിട്ട് ഉണക്കിപ്പൊടിച്ച് ഇഡ്ഡലി മാവില്‍ ചേര്‍ത്താല്‍ ഗുണവും ണവും മയവും ഇഡ്ഡലിയ്ക്കുണ്ടാവും.

 നല്ലെണ്ണ ചേര്‍ക്കാം

നല്ലെണ്ണ ചേര്‍ക്കാം

ഇഡ്ഡലി മാവ് സോഫ്റ്റ് ആവാന്‍ ഇഡ്ഡലി മാവില്‍ അല്‍പം നല്ലെണ്ണ ചേര്‍ത്ത് ഇളക്കി വെച്ചാല്‍ മതി. ഇത് ഇഡ്ഡലി നല്ല സോഫ്റ്റ് ആക്കുന്നു.

 ഇഡ്ഡലി ഇളക്കിയെടുക്കാന്‍

ഇഡ്ഡലി ഇളക്കിയെടുക്കാന്‍

ഇഡ്ഡലി ഇഡ്ഡലിത്തട്ടില്‍ നിന്നും ഇളക്കിയെടുക്കുക എന്നത് പലപ്പോഴും വീട്ടമ്മമാരെ പൊല്ലാപ്പിലാക്കുന്ന ഒന്നാണ്. എന്നാല്‍ ഇഡ്ഡലി വെന്ത ശേഷം ഇഡ്ഡലി തട്ടില്‍ അല്‍പം വെള്ളം തളിച്ച് മൂന്ന് മിനിട്ടിനു ശേഷം ഇളക്കിയെടുത്ത് നോക്കൂ.

 ഇഡ്‌ലി അടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍

ഇഡ്‌ലി അടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍

ഇഡ്ഡലി തട്ടില്‍ ഇഡ്ഡലി അടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ അല്‍പം വെളിച്ചെണ്ണ പുരട്ടുക. ഇത് ഇഡ്ഡലി പാത്രത്തിന്റെ അടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്നു.

ഉഴുന്ന് കുതിര്‍ക്കുമ്പോള്‍

ഉഴുന്ന് കുതിര്‍ക്കുമ്പോള്‍

ഇഡ്ഡലി ഉണ്ടാക്കാന്‍ ഉഴുന്ന് കുതിര്‍ക്കുമ്പോള്‍ അരിയും ഉഴുന്നും വേറെ വേറെ അരച്ചെടുക്കുക. ഇത് ഇഡ്ഡലി മാവ് സോഫ്റ്റ് ആവാന്‍ സഹായിക്കുന്നു.

English summary

How to make Soft Idli

we have shared the tips and tricks for soft idli batter here below.
Story first published: Friday, March 17, 2017, 18:37 [IST]
Subscribe Newsletter