പൂരിയില്‍ എണ്ണ, ദോശക്ക് മാര്‍ദ്ദവമില്ല; പരിഹാരമിതാ

Posted By:
Subscribe to Boldsky

അടുക്കളയില്‍ കഷ്ടപ്പെടുന്ന അമ്മമാര്‍ ഭക്ഷണമുണ്ടാക്കിത്തരുമ്പോള്‍അതിന് നൂറ് കുറ്റം പറയുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. ഇത്തരം കുറ്റം പറച്ചിലുകള്‍ കേള്‍ക്കുമ്പോള്‍ അതിനെ പോസിറ്റീവായി എടുക്കുന്നവരാണ് മിക്ക അമ്മമാരും. അടുക്കളയില്‍ കിടന്ന് കഷ്ടപ്പെടുമ്പോള്‍ പാചകം ഉഷാറാക്കാന്‍ എന്തായാലും അല്‍പം പൊടിക്കൈകള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

മീന്‍കറിക്ക് കൊഴുപ്പ് നല്‍കും പൊടിക്കൈ

വീട്ടമ്മമാര്‍ക്ക് ഏത് അവസ്ഥയിലും ഉപയോഗിക്കാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. ഇത്തരം പൊടിക്കൈകള്‍ ഉപയോഗിച്ച് പാചകം ആരോഗ്യകരവും രുചികരവുമാക്കാന്‍ കഴിയും. എളുപ്പത്തില്‍ പാചകം ചെയ്യാന്‍ ചില പൊടിക്കൈകള്‍ നോക്കാം.

 ദോശ മൃദുവാകാനും മൊരിയാനും

ദോശ മൃദുവാകാനും മൊരിയാനും

നല്ല മൊരിഞ്ഞ ദോശയായിരിക്കും എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കാന്‍ ദോശക്ക് അരിയും ഉഴുന്നും അരക്കുമ്പോള്‍ അതിലല്‍പം ചോറ് കൂടി ചേര്‍ത്താല്‍ മതി. ഇത് ദോശ നല്ല മൊരിഞ്ഞതും സോഫ്റ്റ് ആയതും ആക്കി തീര്‍ക്കും.

 അച്ചാറില്‍ നിന്നും ചമ്മന്തി

അച്ചാറില്‍ നിന്നും ചമ്മന്തി

അച്ചാറിന്റെ അവസാനം വരുന്ന ഭാഗം അല്‍പം ചൂട് വെള്ളത്തില്‍ കലക്കിയെടുത്ത് തേങ്ങ ചിരവിയതും ചേര്‍ത്ത് അരച്ചെടുത്താല്‍ നല്ല ഉഗ്രന്‍ ചമ്മന്തി റെഡി.

 ഇറച്ചിക്ക് വെളുത്തുള്ളി

ഇറച്ചിക്ക് വെളുത്തുള്ളി

വെളുത്തുള്ളി ആരോഗ്യത്തിന് വളരെ ഉത്തമമാണ്. എന്നാല്‍ ഇറച്ചിയൊക്കെ പാകം ചെയ്യുമ്പോള്‍ സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ അല്‍പം വെളുത്തുള്ളി അധികം ചേര്‍ത്തോളൂ. ഇത് ഇറച്ചിക്കഷ്ണങ്ങള്‍ സോഫ്റ്റ് ആകാനും സഹായിക്കും.

ഉരുളക്കിഴങ്ങ് മുളക്കുന്നുവോ?

ഉരുളക്കിഴങ്ങ് മുളക്കുന്നുവോ?

ഉരുളക്കിഴങ്ങ് വാങ്ങി വെച്ച് കുറച്ച് ദിവസം കഴിഞ്ഞാല്‍ അത് മുളക്കുന്നത് കാണാം. പിന്നെ ഉപയോഗശൂന്യമായ ഉരുളക്കിഴങ്ങ് കളയാന്‍ മാത്രമേ കൊള്ളൂ. എന്നാല്‍ ഉരുളക്കിഴങ്ങ് മുളക്കുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് പാത്രത്തില്‍ ഒരു ആപ്പിള്‍ കൂടി ഇട്ടാല്‍ മതി.

 പൂരിക്ക് മാര്‍ദ്ദവം നല്‍കാന്‍

പൂരിക്ക് മാര്‍ദ്ദവം നല്‍കാന്‍

നല്ല മൃദുവായ പൂരി ഉണ്ടാക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? എന്നാല്‍ ഇനി മൃദുവായ പൂരി ഉണ്ടാക്കാന്‍ 100 ഗ്രാം ഗോതമ്പ് മാവ് ഒരു ടേബിള്‍ സ്പൂണ്‍ സേമിയ പൊടിച്ചത് എന്നിവ ചേര്‍ത്ത് മാവ് കുഴച്ചാല്‍ മതി.

ഓംലറ്റിന് മയം കിട്ടാന്‍

ഓംലറ്റിന് മയം കിട്ടാന്‍

മുട്ട വിഭവങ്ങള്‍ എപ്പോഴും മയമുള്ളതായിരിക്കണം. എന്നാല്‍ മുട്ട വിഭവങ്ങള്‍ക്ക് മയം കിട്ടാന്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളം പൊടിയോ ചേര്‍ത്താല്‍ മതി.

 ചീര വേവിക്കുമ്പോള്‍

ചീര വേവിക്കുമ്പോള്‍

ചീര വേവിക്കുമ്പോള്‍ അതിന്റെ പച്ച നിറം മാറി വാടിയ നിറമായി മാറുന്നു. എന്നാല്‍ ചീര വേവിക്കുമ്പോള്‍ വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ക്കാം. ഇത് ചീരയുടെ നിറം മാറാതേയും ചീരക്ക് രുചി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

എണ്ണയും കനപ്പ് മാറാന്‍

എണ്ണയും കനപ്പ് മാറാന്‍

വെളിച്ചെണ്ണ കുറേ ദിവസം കഴിഞ്ഞാല്‍ കനക്കാന്‍ തുടങ്ങും. എന്നാല്‍ അല്‍പം മുരിങ്ങയിലയോ ഒരു കല്ലുപ്പോ ചേര്‍ത്ത് ചെറുതായി ഒന്നു ചൂടാക്കിയെടുത്താല്‍ എണ്ണയുടെ കനപ്പ് മാറും.

മുട്ട പാനില്‍ ഒട്ടിപ്പിടിക്കുന്നുവോ?

മുട്ട പാനില്‍ ഒട്ടിപ്പിടിക്കുന്നുവോ?

മുട്ട പൊരിക്കുമ്പോള്‍ അത് പലപ്പോഴും പാനില്‍ ഒട്ടിപ്പിടിക്കും. എന്നാല്‍ ഇത്തരത്തില്‍ പാനില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ അല്‍പം വിനാഗിരി പാനില്‍ പുരട്ടിയാല്‍ മതി.

 പൂരിയില്‍ എണ്ണ പിടിക്കുന്നുവോ?

പൂരിയില്‍ എണ്ണ പിടിക്കുന്നുവോ?

പൂരിയും മറ്റ് എണ്ണയില്‍ പൊരിക്കുന്ന പലഹാരങ്ങളും ഉണ്ടാക്കുമ്പോള്‍ എണ്ണ പിടിക്കുന്നുവോ എങ്കില്‍ അതിന് പരിഹാരം കാണാനും വഴിയുണ്ട്. മൈദമാവും ഗോതമ്പ് മാവും ഒരേ അളവില്‍ ചേര്‍ക്കാം. ഇങ്ങനെയാവുമ്പോള്‍ പൂരിയും സമോസയും ഒന്നും എണ്ണ കുടിക്കില്ല.

English summary

Easy kitchen and cooking tips

Our kitchen tricks and cooking shortcuts can help save you time, read on...
Story first published: Thursday, June 22, 2017, 13:18 [IST]
Subscribe Newsletter