മത്തി മണം മാറ്റാന്‍ മൂന്ന് തണ്ട് മുരിങ്ങ

Posted By:
Subscribe to Boldsky

അടുക്കള എന്നും വീട്ടമ്മമാര്‍ക്ക് തലവേദന നല്‍കുന്ന ഒന്ന് തന്നെയാണ്. എപ്പോഴും ഒന്നല്ലെങ്കില്‍ ഒന്നായി അടുക്കളയില്‍ പണികളൊഴിഞ്ഞ നേരമുണ്ടാവില്ല. ജോലിക്കാര്യത്തിനിടയിലും അടുക്കളയിലെ ജോലിയും കൃത്യമായി ചെയ്ത് തീര്‍ക്കുന്ന വീട്ടമ്മമാരാണ് സൂപ്പര്‍ വുമണ്‍.

പൂരിയില്‍ എണ്ണ, ദോശക്ക് മാര്‍ദ്ദവമില്ല; പരിഹാരമിതാ

എന്നാല്‍ ഇനി വീട്ടമ്മമാര്‍ക്ക് അടുക്കള ജോലികള്‍ എളുപ്പത്തിലാക്കാം. അതിനായി ചില പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം. വീട്ടമ്മമാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ അടുക്കള ജോലികള്‍ തീര്‍ക്കാനും ചില പൊടിക്കൈകള്‍ നോക്കാം. അടുക്കളയില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ നോക്കാം.

 മത്തിയുടെ മണം മാറാന്‍

മത്തിയുടെ മണം മാറാന്‍

മത്തിയുടെ മണം കൊണ്ട് കഷ്ടപ്പെടുന്ന വീട്ടമ്മമാര്‍ ചില്ലറയല്ല. എന്നാല്‍ ഇനി മത്തിയുടെ മണം മാറ്റാന്‍ മത്തി അടുപ്പില്‍ വെക്കുമ്പോള്‍ മുരിങ്ങയില അല്‍പം ചേര്‍ക്കാം. ഇത് മത്തിയുടെ ഉളുമ്പ് മണം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ചെമ്മീന്‍ വറുക്കുമ്പോള്‍

ചെമ്മീന്‍ വറുക്കുമ്പോള്‍

ചെമ്മീന്‍ വറുക്കുമ്പോള്‍ പലര്‍ക്കും നേരിടുന്ന പ്രശ്‌നമാണ് മീന്‍ ചുരുണ്ട് പോകുന്നത്. എന്നാല്‍ഇനി വറുക്കുമ്പോള്‍ അതൊരു ഈര്‍ക്കിലിയില്‍ കോര്‍ത്ത് വറുത്താല്‍ അത് ചുരുണ്ട് പോവില്ല.

 മീന്‍ പാത്രത്തില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍

മീന്‍ പാത്രത്തില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍

മീന്‍ വറുക്കുമ്പോള്‍ അത് ചട്ടിയില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ എണ്ണയില്‍ അല്‍പം മൈദമാവ് ഇട്ട് വരുത്താല്‍ മതി. ഇത് മീന്‍ എണ്ണയില്‍ പിടിക്കാതിരിക്കാന്‍ സഹായിക്കും.

ചേനയുടെ ചൊറിച്ചില്‍ മാറാന്‍

ചേനയുടെ ചൊറിച്ചില്‍ മാറാന്‍

ചേന ചൊറിയുന്നതാണ് പല വീട്ടമ്മമാരേയും വലക്കുന്ന മറ്റൊരു കാര്യം. എന്നാല്‍ ഇനി ചേന ചൊറിയാതിരിക്കാന്‍ അല്‍പം പുളി പിഴിഞ്ഞ് ആ വെള്ളത്തില്‍ ചേന ഇട്ട് വെച്ചാല്‍ മതി.

അച്ചാര്‍ കേടാകാതിരിക്കാന്‍

അച്ചാര്‍ കേടാകാതിരിക്കാന്‍

അച്ചാര്‍ കേടാകാതിരിക്കാന്‍ അതിനു മുകളില്‍ ചൂടാക്കിയ വെളിച്ചെണ്ണ ഒഴിച്ചാല്‍ മതി. ഇത് അച്ചാറിനെ ദീര്‍ഘകാലം സൂക്ഷിക്കുന്നു.

 ഇഡ്ഡലിക്ക് മയം കിട്ടാന്‍

ഇഡ്ഡലിക്ക് മയം കിട്ടാന്‍

ഇഡ്ഡലിക്ക് മയം കിട്ടാന്‍ അതിന് ഉഴുന്നരക്കുമ്പോള്‍ അല്‍പം ഐസ് വെള്ളം ചേര്‍ത്ത് അരച്ചാല്‍ മതി. ഇത് ഇഡ്ഡലിക്ക് നല്ല മയം കിട്ടാന്‍ സഹായിക്കും.

 മുട്ട പൊടിയാതിരിക്കാന്‍

മുട്ട പൊടിയാതിരിക്കാന്‍

പുഴുങ്ങിയ മുട്ട മുറിക്കുമ്പോള്‍ പൊടിയാതിരിക്കാന്‍ കത്തി നനച്ച ശേഷം മാത്രം മുട്ട മുറിക്കാന്‍ ശ്രമിക്കുക. ഇത് മുട്ട പൊടിയാതിരിക്കാന്‍ സഹായിക്കും.

English summary

Cooking Tips That Will Change Your Life

Basic cooking tips and tricks for housewives, helpful in daily cooking read on...
Story first published: Tuesday, July 4, 2017, 18:05 [IST]
Subscribe Newsletter