For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രിഡ്ജിലെ ചീത്തമണം കളയാം

By Lekhaka
|

വീട് വൃത്തിയാക്കുക എന്നത് അത്ര നിസ്സാര പണിയല്ല. അതു കൊണ്ട് തന്നെ ആര്‍ക്കും വലിയ ഇഷ്ടമുണ്ടാവില്ല ഇത് ചെയ്യാന്‍. വീട് വൃത്തിയാക്കാന്‍ ഇറങ്ങിതിരിച്ചാല്‍ ദിവസത്തിന്റെ മുക്കാല്‍ സമയവും ഇതിനായി മാറ്റി വയ്‌ക്കേണ്ടി വരും. അത്രയ്ക്ക് സമയവും ഊര്‍ജവും മാറ്റി വയ്ക്കാന്‍ ആര്‍ക്കാണ് കഴിയുക?

എന്നാല്‍, ലളിതമായ ചില മാര്‍ഗങ്ങളിലൂടെ വീട് വൃത്തിയാക്കല്‍ എളുപ്പമാക്കി തീര്‍ക്കാന്‍ കഴിയും . ഈ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുന്നതിലൂടെ ധാരാളം സമയം ലാഭിക്കാനും കഴിയും. അങ്ങനെ ജീവിതം കൂടുതല്‍ ലളിതമായി അനുഭവപ്പെടും.

വീട് വൃത്തിയാക്കാന്‍ ചില എളുപ്പ വഴികള്‍

 ഓവന്‍ വൃത്തിയാക്കാന്‍ ബേക്കിങ് സോഡയും വിനഗറും

ഓവന്‍ വൃത്തിയാക്കാന്‍ ബേക്കിങ് സോഡയും വിനഗറും

ബേക്കിങ് സോഡയും വിനഗറും ചേര്‍ത്തുള്ള മിശ്രിതം ഉപയോഗിച്ച് ഓവനിലെ മെഴുക്കും അഴുക്കും വളരെ പെട്ടെന്ന് കളയാന്‍ കഴിയും.ഓവനില്‍ ഈ മിശ്രിതം തേച്ചതിന് ശേഷം അഴുക്ക് ഇളകി വരാന്‍ അഞ്ച് മിനുട്ട് നേരം കാത്തിരിക്കുക . തുടര്‍ന്ന് സ്‌പോഞ്ച് ഉപയോഗിച്ച് തുടച്ച് വളരെ വേഗം വൃത്തിയാക്കാം.

ഭക്ഷണാവശിഷ്ടം എടുക്കാന്‍ ടേപ്പ്

ഭക്ഷണാവശിഷ്ടം എടുക്കാന്‍ ടേപ്പ്

ചൂല് എത്താത്ത ഇടങ്ങളില്‍ നിന്നും ഭക്ഷണാവശിഷ്ടങ്ങളും മറ്റ് ചെറിയ പൊടികളും നീക്കം ചെയ്യാന്‍ ടേപ്പ് ഉപയോഗിക്കുന്നത് ഒരു എളുപ്പ വഴിയാണ്. ഒരു വശത്ത് പശയോട് കൂടിയ ഏത് ടേപ്പും ഇതിനായി ഉപയോഗിക്കാം. എല്ലാത്തരം പൊടികളും ചെറു കഷ്ണങ്ങളും ഒപ്പിയെടുക്കാന്‍ ടേപ്പിന് കഴിയും.

ഫ്രിഡ്ജ് വൃത്തിയാക്കാം

ഫ്രിഡ്ജ് വൃത്തിയാക്കാം

ഫ്രിഡ്ജിന്റെ തട്ടുകള്‍ ഫുഡ് റാപ് കൊണ്ട് പൊതിയുക. ഫ്രിഡ്ജ് വൃത്തിയാക്കുന്നത് പതിന്‍മടങ്ങ് എളുപ്പമാക്കുമിത്. ഫ്രിഡ്ജ് വൃത്തിയാക്കുന്നതിന് ഈ പേപ്പറുകള്‍ ഇടയ്ക്കിടെ മാറ്റി പുതിയത് വച്ചാല്‍ മതിയാകും.

വെന്റിലേറ്ററിലെ പൊടി കളയാം

വെന്റിലേറ്ററിലെ പൊടി കളയാം

വീട്ടില്‍ പൊടി നിറയുന്നത് അലര്‍ജിക്കും തുമ്മലിനും കാരണമാകും. പൊടി അരിച്ചെടുക്കുന്ന ഫില്‍ട്ടറും ഫില്‍ട്ടര്‍ കവറും പതിവായി വൃത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ദ്വാരങ്ങള്‍ക്കിടയിലുള്ള സ്ഥലം വളരെ കുറവായതിനാല്‍ വെന്റിലേറ്ററുകള്‍ വൃത്തിയാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ബ്രഡ് മുറിക്കുന്ന കത്തിയും ചെറിയ തുണികഷ്ണവും ഉപയോഗിച്ച് ഇത് ചെയ്യാം. സോപ്പു വെള്ളത്തില്‍ മുക്കിയ തുണി കഷ്ണം ഉപയോഗിച്ചാല്‍ പൊടി കളയുന്നതിനൊപ്പം ബാക്ടീരിയകളെ നശിപ്പിക്കാനും കഴിയും.

 ബ്ലെന്‍ഡര്‍ വൃത്തിയാക്കാം

ബ്ലെന്‍ഡര്‍ വൃത്തിയാക്കാം

ഇത് വളരെ എളുപ്പം ചെയ്യാം. അതിനായി സോപ്പ് വെള്ളം കലര്‍ത്തുക. ചെറിയ വിള്ളലുകള്‍ ടൗവല്‍ ഉപയോഗിച്ച് തുടയ്ക്കാന്‍ അധികം പരിശ്രമിക്കേണ്ടി വരില്ല.

 കാര്‍പറ്റിലെ എണ്ണ കറ കളയാം

കാര്‍പറ്റിലെ എണ്ണ കറ കളയാം

എണ്ണക്കറ കളയുക വളരെ പ്രയാസമാണ്. ബേക്കിങ് സോഡ അല്ലെങ്കില്‍ കാറ്റ് ലിറ്റര്‍ ഉപയോഗിച്ച് ഇത് കളയാന്‍ കഴിയും. ഇവ കാര്‍പെറ്റിലെ എണ്ണ സ്വാഭാവികമായി വലിച്ചെടുക്കും.

ഗൃഹോപകരണങ്ങള്‍ക്ക് പുതുമ നല്‍കാം

ഗൃഹോപകരണങ്ങള്‍ക്ക് പുതുമ നല്‍കാം

ഗൃഹോപകരണങ്ങള്‍ക്ക് പഴക്കം തോന്നുന്നുണ്ടോ ? എങ്കില്‍ ഏതെങ്കിലും ഫര്‍ണീച്ചര്‍ പോളിഷ് ഇവയില്‍ സ്‌പ്രേ ചെയ്യുക. വളരെ പെട്ടെന്നു തന്നെ ഗൃഹോപകരണങ്ങളുടെ തിളക്കം വീണ്ടെടുക്കാനും പുതുമ തോന്നിപ്പിക്കാനും കഴിയും.

ഗ്രീസിന്റെ കറ കളയാം

ഗ്രീസിന്റെ കറ കളയാം

വസത്രത്തിലും ഭിത്തിയിലും ആകുന്ന ഗ്രീസിന്റെ കറ കളയുക എന്നത് വളരെ പ്രയാസമാണ്. എന്നാല്‍ ചോക്ക് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഇത് കളയാം. ഗ്രീസിന്റെ കറ ആയ ഭാഗത്ത് വെളുത്ത ചോക്ക് തേയ്ക്കുക . അഞ്ച് മിനുട്ടിന് ശേഷം തുണി ഉപയോഗിച്ച് തുടച്ചു കളയുക.

 മെത്തയ്ക്ക് പുതുമണം നല്‍കാം

മെത്തയ്ക്ക് പുതുമണം നല്‍കാം

നിങ്ങള്‍ മെത്ത അവസാനമായി കഴുകിയത് എന്നാണ് ? ഒരിക്കലും കഴുകിയിട്ടില്ല എന്നായിരിക്കും ചിലപ്പോള്‍ ഉത്തരം. ഉറങ്ങുമ്പോള്‍ നശിച്ച ചര്‍മ്മകോശങ്ങളും എണ്ണമയവും എത്രത്തോളം മെത്തയില്‍ അടിയും എന്നറിയമോ? ഇത് മെത്ത പഴകാന്‍ കാരണമാകും.

ഒരല്‍പം സുഗന്ധ തൈലവും വോഡ്കയും ഒരു സ്േ്രപ ബോട്ടിലില്‍ എടുത്ത് മെത്തയില്‍ തളിക്കുക. ഉണങ്ങുന്നത് വരെ കാത്തിരിക്കുക. മെത്തയുടെ പഴക്കമണം ഇല്ലാതാക്കാനും ഇതിലുള്ള ബാക്ടീരിയകളെ നശിപ്പിക്കാനും ഇത് സഹായിക്കും.

 ലെതറിലെ പോറലുകള്‍ നീക്കം ചെയ്യാം

ലെതറിലെ പോറലുകള്‍ നീക്കം ചെയ്യാം

ലെതറിലെ പോറലുകളും വരകളും കാണാന്‍ ഭംഗി ഉണ്ടാവില്ല. ലെതര്‍ മാറ്റുന്നതിന് ആളെ വിളിക്കുന്നതിന് പകരം ഷൂ പോളിഷ് ഉപയോഗിച്ച് ഇവ നീക്കം ചെയ്യുക, പുതിയത് പോലെ തോന്നിക്കും.

മുറികളിലെ ദുര്‍ഗന്ധം അകറ്റാം

മുറികളിലെ ദുര്‍ഗന്ധം അകറ്റാം

മുറികളിലെ ദുര്‍ഗന്ധം നിങ്ങള്‍ക്ക് മാത്രമല്ല വീട്ടിലെത്തുന്ന അതിഥികള്‍ക്കും അരോചകമായി മാറാറുണ്ട്. മുറിയില്‍ നവോന്മേഷം നിറയ്ക്കാന്‍ എയര്‍ കണ്ടീഷനിങ് വെന്റിലേറ്ററിന് മുകളില്‍ ഡയര്‍ ഷീറ്റ് ഇടുക. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഗന്ധത്തിലുള്ള ഡ്രൈ ഷീറ്റ് തിരഞ്ഞെടുക്കുക.

ഗ്രില്‍ വൃത്തിയാക്കാന്‍ ഉള്ളി

ഗ്രില്‍ വൃത്തിയാക്കാന്‍ ഉള്ളി

ഒരു കഷ്ണം ഉള്ളി എടുത്ത് ചൂടുള്ള അഴികളില്‍ ഉരയ്ക്കുക. ഇതിലൂടെ ഗ്രില്ലിന്റെ അഴികള്‍ വൃത്തിയാക്കുക മാത്രമല്ല ഗ്രില്‍ ചെയ്യുമ്പോള്‍ സ്വാദിഷ്ഠമായ രുചി നിലനിര്‍ത്തുകയും ചെയ്യും.

ബാത്ടബ്ബ് അണുവിമുക്തമാക്കാം

ബാത്ടബ്ബ് അണുവിമുക്തമാക്കാം

ഒരു ടേബിള്‍ സ്പൂണ്‍ സോപ്പ് വെള്ളം,ഏതാനം തുള്ളി ആന്റി ബാക്ടീരിയല്‍ ഓയില്‍ , കുറച്ച് ബേക്കിങ് സോഡ എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് ഇളക്കി കുഴമ്പ് രൂപത്തിലാക്കുക. ഈ മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ ബാത്ടബ്ബ് മിന്നിതിളങ്ങും.

 ഛര്‍ദ്ദില്‍ വൃത്തിയാക്കാം

ഛര്‍ദ്ദില്‍ വൃത്തിയാക്കാം

ഛര്‍ദ്ദില്‍ വൃത്തിയാക്കാന്‍ ആര്‍ക്കും ഇഷ്മുണ്ടാവില്ല. അത് സ്വന്തമല്ല എങ്കില്‍ പ്രത്യേകിച്ചും. ബേക്കിങ് സോഡയും വെള്ളവും ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. ഛര്‍ദ്ദിലില്‍ ഒരു രാത്രി മുഴുവന്‍ ഇത് ഒഴിച്ച് വച്ചിട്ട് രാവിലെ വൃത്തിയാക്കുക. രാത്രി മുഴുവന്‍ തറയില്‍ ഛര്‍ദ്ദില്‍ കിടക്കുന്നത് ഇഷ്ടമല്ല എങ്കില്‍ കാപ്പിപ്പൊടി കൊണ്ട് മൂടുക, മണം വരാതിരിക്കും.

English summary

Cleaning Hacks To Make Your Life Easy

Cleaning Hacks To Make Your Life Easy, read more to know about,
Story first published: Friday, November 17, 2017, 16:00 [IST]
X
Desktop Bottom Promotion