ജീവിതം സുന്ദരമാക്കാന്‍ ചില അടുക്കള വിദ്യകള്‍

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ അടിസ്ഥാന ഉറവിടമാണ് അടുക്കള എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പല വീട്ടമമ്മാര്‍ക്കും പലപ്പോഴും തലവേദന സൃഷ്ടിക്കുന്നതും അടുക്കള തന്നെയാണ് എന്നതാണ് സത്യം.

എന്നാല്‍ ആരോഗ്യകരമായ ഭക്ഷണം ശീലം ഉണ്ടാക്കിയെടുക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം അടുക്കള തന്നെയാണ്.

അടുക്കളജോലിയില്‍ ഏറ്റവും സഹായകരമാകുന്ന ചില നുറുങ്ങു വിദ്യകള്‍ ഉണ്ട്. ഇത് ആരോഗ്യത്തേയും സഹായിക്കും മാത്രമല്ല സമയവും ലാഭിയ്ക്കാന്‍ കാരണമാകും. അത് എന്തൊക്കെയെന്ന് നോക്കാം.

മുട്ടയുടെ തോട് കളയാന്‍

മുട്ടയുടെ തോട് കളയാന്‍

പുഴുങ്ങിയ മുട്ടയുടെ തോട് ഇളക്കാന്‍ പലപ്പോഴും പ്രയാസം നേരിടേണ്ടി വരാറുണ്ട്. നേരം വൈകിയ സമയങ്ങളിലാകും മുട്ടയുടെ ഈ കളി. എന്നാല്‍ ഇനി മുട്ട പുഴുങ്ങി അതിലേക്ക് അല്‍പം തണുത്ത വെള്ളം ഒഴിച്ചാല്‍ അല്‍പസമയം കഴിഞ്ഞ് മുട്ടയുടെ തോട് അനാാസമായി ഇളകി വരും.

 മീന്‍ മണം പോകാന്‍

മീന്‍ മണം പോകാന്‍

മീന്‍ വാങ്ങിയാല്‍ പലപ്പോഴും അതിന്റെ മണം കൊണ്ട് ഇരിയ്ക്കാന്‍ വയ്യാത്ത അവസ്ഥയായിരിക്കും. എന്നാല്‍ ഇനി മീന്‍ മണം പോകാന്‍ അല്‍പം പുളിയില ഇട്ട് കൈകഴുകിയാല്‍ മതി. കൈകഴുകാന്‍ മാത്രമല്ല പുളിയില കൊണ്ട് പാത്രം വൃത്തിയാക്കിയാലും ഈ ദുര്‍ഗന്ധം ഇല്ലാതാകും.

പാല്‍ തിളച്ചു പോയാല്‍

പാല്‍ തിളച്ചു പോയാല്‍

പാല്‍ അടുപ്പില്‍ വെച്ചിട്ടായിരിക്കും അമ്മമാര്‍ മറ്റ് പണികള്‍ക്ക് പോകുന്നത്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നം ഇല്ലാതാവാന്‍ പാത്രത്തിനു മുകളില്‍ മരത്തിന്റെ സ്പൂണ്‍ വെയ്ക്കുക. പാല്‍ തിളച്ച് പോവില്ല.

 വെളുത്തുള്ളി തോല്‍ കളയാന്‍

വെളുത്തുള്ളി തോല്‍ കളയാന്‍

ബിരിയാണി ഉണ്ടാക്കാനാണെങ്കില്‍ വെളുത്തുള്ളി തോല്‍ കളഞ്ഞ് നമുക്ക് ഭ്രാന്താകും. എന്നാല്‍ ഇനി ഒരു ഗ്ലാസ്സില്‍ വെളിത്തുള്ളി ഇട്ട് നല്ലതു പോലെ കുലുക്കുക. അല്‍പം കഴിയുമ്പോള്‍ വെളുത്തുള്ളിയുടെ തോല്‍ തനിയേ പോവുന്നത് കാണാം.

ഉരുളക്കിഴങ്ങിന്റെ തൊല്‍

ഉരുളക്കിഴങ്ങിന്റെ തൊല്‍

മറ്റൊരു പ്രശ്‌നമാണ് ഉരുളക്കിഴങ്ങിന്റെ തോല്‍ കളയുക എന്നത്. എന്നാല്‍ പുഴുങ്ങിയ ശേഷം ഉരുളക്കിഴങ്ങിന്റെ തൊലി സുഖമായിട്ട് പോകും. അതല്ലാതെ ഉരുളക്കിഴങ്ങില്‍ അല്‍പം തണുത്ത വെള്ളം ഒഴിച്ച് തൊലി കളഞ്ഞ് നോക്കൂ തൊലി പോകും.

ഉള്ളി കണ്ണ് നനയിപ്പിക്കാതിരിയ്ക്കാന്‍

ഉള്ളി കണ്ണ് നനയിപ്പിക്കാതിരിയ്ക്കാന്‍

ഉള്ളിയുടെ തൊലി കളയുമ്പോള്‍ പലപ്പോഴും കണ്ണില്‍ നിന്നും വെള്ളം വരും. എന്നാല്‍ തൊലി കളയാന്‍ എടുക്കുന്നതിനു മുന്‍പ് ഉള്ളി ഫ്രിഡ്ജില്‍ വച്ചതിനു ശേഷം ഉപയോഗിച്ചു നോക്കൂ.

English summary

Kitchen Hacks That Will Make Your Life Easier

Here we explained some kitchen hacks that will make your life easier.
Story first published: Friday, September 2, 2016, 14:00 [IST]