For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഴപ്പഴം കേടാകാതെ സൂക്ഷിക്കാനുള്ളസൂത്രങ്ങൾ

എല്ലാ വീട്ടിലും ദിവസവും വാഴപ്പഴം ഉപയോഗിക്കാറുണ്ട് .എന്നാൽ ഇതാ പഴം കേടാകാതിരിക്കാനുള്ള വിദ്യകൾ.

By Lekhaka
|

രാവിലെ ഉണർന്ന് നോക്കുമ്പോൾ നിങ്ങൾ മൂന്ന് ദിവസം മുൻപ് വാങ്ങിയ വാഴപ്പഴം കേടാകാതിരിക്കുന്നുവെങ്കിൽ എന്തുനന്നായിരുന്നു അല്ലേ ?യഥാർത്ഥത്തിൽ നാം മൂന്നു ദിവസം മുൻപ് വാങ്ങുന്ന പഴം മൂന്നാം ദിനം കേടാകും .

എല്ലാ വീട്ടിലും ദിവസവും വാഴപ്പഴം ഉപയോഗിക്കാറുണ്ട് .എന്നാൽ ഇതാ പഴം കേടാകാതിരിക്കാനുള്ള ചില നുറുങ്ങു വിദ്യകൾ .

എന്തുകൊണ്ട് വാഴപ്പഴം എളുപ്പത്തിൽ കറുത്തുപോകുന്നു ?

എന്തുകൊണ്ട് വാഴപ്പഴം എളുപ്പത്തിൽ കറുത്തുപോകുന്നു ?

കൊൽക്കത്തയിലെ എൻ .ആർ .എസ് ആശുപത്രിയിലെ വിരമിച്ച ക്ലിനിക്കൽ ട്യൂട്ടറായ ഡോക്ടർ അമൽ ഘോഷ് പറയുന്നത് ഫ്രിഡ്ജിലെ തണുത്ത അന്തരീക്ഷത്തിൽ പഴത്തിലെ എൻസയിമായ പോളിഫീനയിൽഓക്സിഡേയ്‌സ്‌ പോളിമെറൈസ് ഫീനോൾ ആക്കി മാറ്റുന്നു .പോളിഫീനോൾ മെലാനിനു സമമാണ് .ഈ പോളിഫീനോളാണ് പഴത്തിന്റെ തൊലി കറുക്കാൻ കാരണമാകുന്നത് . നിറത്തിനു പുറമെ ,ഫ്രിഡ്ജിൽ തണുപ്പ് ഉള്ളതിനാൽ പുറത്തിരിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഇരിക്കും. എൻസയിമുകൾ സ്റ്റാർച്ചിനെ ഷുഗറാക്കി മാറ്റുന്നു .(അതിനാൽ പഴം മൃദുലവും കൂടുതൽ പഴുത്തതുമാകുന്നു ).

 ഫ്രൂട്ട് ജൂസിൽ മുക്കി വയ്ക്കുക

ഫ്രൂട്ട് ജൂസിൽ മുക്കി വയ്ക്കുക

പഴം നമ്മൾ ഏതെങ്കിലും ഫ്രൂട്ട് ജൂസിൽ മുക്കി വച്ചാൽ കേടാകാതിരിക്കും .നിങ്ങൾ പഴം നുറുക്കി കഴിക്കുകയോ,പൈ ,ഫ്രൂട്ട് കെബാബ്‌സ് ,ഫ്രൂട്ട് സാലഡ് എന്നിവയിലാക്കുകയോ ചെയ്താൽ നിങ്ങളുടെ പഴം കേടാകാതിരിക്കും .പ്ലാസ്റ്റിക് പാത്രത്തിലാക്കുകയാണെങ്കിൽ ഫ്രിഡ്ജിൽ വയ്‌ക്കേണ്ട കാര്യമില്ല .നിങ്ങൾക്ക് ഉച്ച ഭക്ഷണത്തിനു ശേഷം കഴിക്കാവുന്നതാണ് .

 സോഡാ വാട്ടർ

സോഡാ വാട്ടർ

സോഡാ വെള്ളം അഥവാ ക്ലബ് സോഡാ നിങ്ങളുടെ നുറുക്കിയ പഴങ്ങൾ കേടുകൂടാതെ സൂക്ഷിക്കും .കൂടാതെ ഇത് സ്വാദ് ഒട്ടും മാറ്റുകയുമില്ല .അതിനാൽ സോഡാ വെള്ളത്തിൽ പഴം നുറുക്കി വച്ച് കഴിക്കേണ്ട സമയം എടുത്താൽ മതി .രുചി വ്യത്യാസമോ കേടോ ആകാതെ ഇരിക്കും

സിട്രിക് ആസിഡ്

സിട്രിക് ആസിഡ്

സിട്രിക് ആസിഡ് (സിട്രസ് പഴത്തിൽ നിന്നും നാരങ്ങയിൽ നിന്നും ഉണ്ടാക്കുന്ന അതെ ആസിഡ് )ഇത് ശുദ്ധീകരിച്ച രീതിയിൽ വാങ്ങാൻ കിട്ടും .ഇത് പഴങ്ങൾ നിറം മാറാതിരിക്കാൻ ഉപയോഗിക്കാം .ഒരു കപ്പ് വെള്ളത്തിൽ മൂന്ന് സ്പൂൺ സിട്രിക്കാസിഡ് ഒഴിച്ച് കലക്കുക .സിട്രിക് ആസിഡ് നേർപ്പിച്ചു തന്നെ ഉപയോഗിക്കുക .അല്ലെങ്കിൽ കൂടുതൽ പുളിപ്പ് അനുഭവപ്പെടും .

 വിനാഗിരി

വിനാഗിരി

സിട്രിക്കാസിഡിന് പുറമെ വിനാഗിരിയും പഴം കേടാകാതിരിക്കാൻ ഉപയോഗിക്കാം .ഇതും നേർപ്പിച്ചു മാത്രം ഉപയോഗിക്കുക .സിട്രിക്കാസിഡിന് ഒപ്പം കുറച്ചു വിനാഗിരിയും ചേർത്ത് നേർപ്പിച്ച കലക്കി പഴം മുക്കി വച്ച് ഉപയോഗിക്കാവുന്നതാണ് .

English summary

How to Stop Bananas From Spoiling: 5 Smart Tricks

How to Stop Bananas From Spoiling: 5 Smart Tricks.
X
Desktop Bottom Promotion