ചിലന്തിയുടെ പൊടിപോലുമില്ല കണ്ടുപിടിയ്ക്കാന്‍

Posted By:
Subscribe to Boldsky

വീട്ടില്‍ ചിലന്തിയുടെ ശല്യം പ്രശ്‌നമുണ്ടാക്കാത്ത വീട്ടമ്മമാര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഇതിനെയങ്ങ് മൂടോടെ നശിപ്പിക്കാം എന്ന് കരുതിയാല്‍ അതിന് വഴിയുമില്ല. വിവിധ തരത്തിലുള്ള സ്‌പ്രേ ഉപയോഗിച്ചും എങ്ങനെയൊക്കെ നോക്കിയിട്ടും എട്ടുകാലിയെന്ന് ഓമനപ്പേരുള്ള ചിലന്തി പോകുന്നില്ല.

എന്നാല്‍ ഇനി ചിലന്തിയെ ഓടിയ്ക്കാന്‍ ചില വഴികളുണ്ട്. അതും ഇനി ഒരിക്കലും വരാത്ത വിധത്തില്‍. അതിനായി വീട്ടമമ്മാര്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇരുമ്പിലെ കറ കളയാം

സിട്രസ് അടങ്ങിയ പഴങ്ങള്‍

സിട്രസ് അടങ്ങിയ പഴങ്ങള്‍

സിട്രസ് ധാരാളം അടങ്ങിയ പഴങ്ങള്‍ ചിലന്തികളുടെ ശത്രുക്കളാണ്. അതുകൊണ്ട് തന്നെ ലെമണ്‍ ഓയില്‍ ഓറഞ്ച് തോല്‍ എന്നിവയെല്ലാം ചിലന്തികളെ ധാരാളമായി കാണുന്ന സ്ഥലത്ത് വെയ്ക്കുക. മൂന്നേ മൂന്ന് ദിവസം കൊണ്ട് ചിലന്തികളെ കെട്ടുകെട്ടിയ്ക്കാം.

വിനാഗിരി

വിനാഗിരി

വിനാഗരി ചിലന്തികള്‍ക്ക് പേടിയുള്ള മറ്റൊരു വസ്തുവാണ്. പ്രത്യേകിച്ച് വൈറ്റ് വിനാഗിരി. ഇത് ചിലന്തിയെ മാത്രമല്ല കൊതുകിനേയും ഓടിയ്ക്കുന്നു. രണ്ട് കപ്പ് വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്ത് ചിലന്തി വരുന്ന സ്ഥലങ്ങളില്‍ സ്‌പ്രേ ചെയ്യുക.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആരോഗ്യത്തിന് മാത്രമല്ല ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നത്. ചിലന്തിയ പേടിപ്പിക്കാനും മു്ന്നില്‍ തന്നെയാണ്. ചിലന്തിയെ തുരത്താന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സ്‌പ്രേ ചെയ്യുന്നതും ഫലവത്തായ മാര്‍ഗ്ഗമാണ്.

കര്‍പ്പൂര തുളസിയെണ്ണ

കര്‍പ്പൂര തുളസിയെണ്ണ

കര്‍പ്പൂര തുളയിയെണ്ണയാണ് മറ്റൊന്ന്. സ്‌പ്രേ ബോട്ടിലില്‍ കര്‍പ്പൂര തുളസി എണ്ണ ചേര്‍ത്ത് സ്‌പ്രേ ചെയ്ത് നോക്കൂ. നിമിഷങ്ങള്‍ക്കുള്ളില്‍ എട്ടുകാലി കട്ടിലിലാകും.

 നട്‌സിന്റെ മണം

നട്‌സിന്റെ മണം

ചിലന്തികള്‍ക്ക് അരോചകമാകുന്ന മറ്റൊരു വസ്തുവാണ് നട്‌സ്. നട്‌സ് ഉപയോഗിച്ച് ചിലന്തികളെ തുരത്താവുന്നതാണ്. ജനലിലും മറ്റും ചെറിയ കഷ്ണം നട്‌സ് വെയ്ക്കുക. ഇത് ചിലന്തികളെ ഓടിയ്ക്കും.

വീട് വൃത്തിയാക്കി സൂക്ഷിക്കുക

വീട് വൃത്തിയാക്കി സൂക്ഷിക്കുക

വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് മറ്റൊരു കാര്യം. എങ്ങനെ വൃത്തിയായി സൂക്ഷിക്കുന്നോ അത്രയും കീടങ്ങളെ നമുക്ക് വീട്ടില്‍ നിന്ന് തുരത്താം.

English summary

if you do these things you will never see another spider in home

Natural solutions are more helpful and they don’t include chemicals that are present in the commercial products.
Subscribe Newsletter