ഡ്രയറിൽ ഇടാൻ പാടില്ലാത്ത വസ്‌തുക്കൾ

Posted By: Staff
Subscribe to Boldsky

ഉണക്കാനുള്ള യന്ത്രങ്ങൾ നമുക്ക് വളരെ പ്രയോജനകരമാണ് എന്നതിൽ സംശയമില്ല. എന്നാൽ വസ്ത്രത്തിന്റെ കാര്യം വരുമ്പോൾ അത് നിങ്ങളുടെ നിക്ഷേപത്തെ നശിപ്പിക്കും. നിങ്ങളുടെ വസ്ത്രം നശിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഡ്രയറിൽ ഇടാതിരിക്കുക.

നാം ഇതുപോലുള്ള യന്ത്രങ്ങളുടെ കണ്ടുപിടിത്തത്താൽ അനുഗ്രഹീതരാണെങ്കിലും യന്ത്രങ്ങളുടെ ചില അടിസ്ഥാന സ്വഭാവം മനസിലാക്കി മാത്രമേ വസ്ത്രങ്ങൾ അതിൽ ഇടാവൂ .

അതുകൊണ്ടുതന്നെ തുണികളുടെ ചുളിവ് ,നൂലുകളുടെ അയവ് ,എന്നിവ ഒഴിവാക്കാനായി ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു .നിങ്ങളുടെ ഡ്രയറിൽ ഇടാൻ പാടില്ലാത്ത ചില വസ്തുക്കൾ ,വായിച്ചു നോക്കൂ.

ബാത്തിങ് സ്യൂട്ട്

ബാത്തിങ് സ്യൂട്ട്

ബീച്ചിലെ ചൂടിൽ നിന്നും രക്ഷപ്പെടാനായാണ് ബാത്തിങ് സ്യൂട്ട് സാധാരണ ധരിക്കാറുള്ളത് .ഡ്രയറിൽ ഇത് അലക്കുമ്പോൾ അതിന്റെ നൂലുകൾ പൊട്ടിപ്പോകും .നൂലുകളുടെ അയവു കൂടി അതിന്റെ ആകൃതി നഷ്ടപ്പെടും .അത് നിങ്ങൾക്ക് ധരിക്കാൻ പാകമാകാതെയും വരും .

 ജീൻസ്

ജീൻസ്

ഡ്രയറിൽ ജീൻസ് കഴുകുകയാണെങ്കിൽ അതിന്റെ സ്വാഭാവികത നഷ്ടപ്പെടും .ജീൻസിന്റെ ഇലാസ്റ്റിസിറ്റിയും ,തിളക്കവും ഡ്രയറിൽ കഴുകുമ്പോൾ നശിക്കും .അതിനാൽ ഇവ കൈകൊണ്ട് കഴുകുന്നതാണ് നല്ലതു .

 കശ്മീർ വസ്ത്രങ്ങൾ

കശ്മീർ വസ്ത്രങ്ങൾ

കാശ്‌മീർ വസ്ത്രങ്ങൾ അണിഞ്ഞു സുന്ദരിയാകുക എന്നത് ഓരോ പെൺകുട്ടികളുടെയും സ്വപ്‌നമാണ് .ഒരു ചെറിയ അബദ്ധം മതി നിങ്ങളുടെ കശ്മീർ വസ്‌ത്രങ്ങൾ നശിപ്പിക്കാൻ .അതുകൊണ്ടു തന്നെ നിങ്ങളുടെ കാശ്‌മീർ വസ്ത്രങ്ങൾ പഴയതായി തോന്നുമ്പോൾ ഡ്രയറിൽ ഇടാതെ കൈ കൊണ്ട് കഴുകുക .ചെറിയ ഏതെങ്കിലും ഡിറ്റർജെന്റ് ഉപയോഗിച്ച് കഴുകുക .

സോക്സ്

സോക്സ്

സോക്സ് നിങ്ങൾ ഡ്രയറിൽ മുക്കി വയ്ക്കുകയാണെങ്കിൽ അത് ഉപയോഗമില്ലാതെയായി പോകും .അതിനാൽ സോക്സ് ഒരിക്കലും ഡ്രയറിൽ ഇടരുത് .അതിന്റെ ഇലാസ്റ്റിസിറ്റി നഷ്ട്ടമാകും .സോക്സ് കൈ കൊണ്ട് കഴുകാൻ സമയമില്ലെങ്കിൽ മെഷ് ബാഗുകൾ ഉപയോഗിക്കുക .

ടൗവ്വൽ

ടൗവ്വൽ

കുളിക്കാനായി നമുക്ക് ദൈനം ദിനം ആവശ്യമുള്ള ഒന്നാണ് ടൗവ്വൽ .ഇത് ഡിറ്റർജെന്റോ വാഷിംഗ് പൗഡറോ ഉപയോഗിച്ച് കഴുകിയാൽ ചുരുങ്ങും .ഇത് ഒഴിവാക്കാനായി ഡിറ്റർജെന്റിനു പകരം വിനാഗിരിയോ ബേക്കിംഗ് സോഡയോ ഉപയോഗിച്ച് കൈ കൊണ്ട് കഴുകുക .

ടൈറ്റ്‌സ്

ടൈറ്റ്‌സ്

ടൈറ്റ്‌സ് ആദ്യം ഉപയോഗിച്ചത് പോലെ പിന്നീടും ടൈറ്റ് ആയി തോന്നിയിട്ടുണ്ടോ ?ഇത് നാം യന്ത്രത്തിൽ കഴുകുമ്പോൾ അതിന്റെ നൂലുകൾ ചുരുങ്ങുന്നതാണ് കാരണം .അതിനാൽ അത് ധരിക്കാൻ പകമല്ലാതെ വരുന്നു .ഇവ നിങ്ങളുടെ കൈ കൊണ്ട് കഴുകുന്നതാണ് ഉത്തമം .

ബ്രാ

ബ്രാ

ബ്രാ ഇല്ലാതെ ഒരു സ്ത്രീയ്ക്ക് അലസമായി ജീവിക്കാനാവില്ല .ബ്രാ ഡ്രയറിൽ ഇട്ടാൽ അതിന്റെ ചൂടിൽ ബ്രായുടെ ഇലാസ്റ്റിസിറ്റി നഷ്ട്ടപ്പെട്ടു വലിയും .അതിനാൽ ബ്രാ മിഷ്യനിൽ ഇടാതെ കൈ കൊണ്ട് കഴുകി നിലത്തിട്ട് ഉണക്കുന്നതായിരിക്കും നല്ലതു.

റണ്ണിങ് ഷൂസ്

റണ്ണിങ് ഷൂസ്

നിങ്ങളുടെ ഓടാനുള്ള ഷൂസ് നനയ്ക്കരുത് .ഇതിന്റെ കുഷനും ഫാബ്രിക്‌സും നശിക്കും .കൂടാതെ യന്ത്രത്തിലെ ചൂട് അതിലെ റബറിനെ ചുരുക്കി ,ഷൂസ് നശിക്കാൻ കാരണമാകും .

English summary

Avoid Putting These Things In Dryer

There are certain things that you should not put in the dryer. Take a look at what are the items that you should not put in the dryer.
Story first published: Wednesday, November 9, 2016, 16:31 [IST]
Please Wait while comments are loading...
Subscribe Newsletter