ഇവ വൃത്തിയാക്കാന്‍ മറക്കരുതേ....

Posted By: Super
Subscribe to Boldsky

വൃത്തിയാക്കല്‍ നിസ്സാര കാര്യമല്ല. ഒരിക്കലും അവസാനിക്കാത്ത വീട്ടുജോലികളില്‍ ഒന്നാണിത്‌. കക്കൂസ്‌, അടുക്കള പോലെ വീട്ടിലെ പ്രധാന ഭാഗങ്ങള്‍ പതിവായി നിങ്ങള്‍ വൃത്തിയാക്കുമായിരിക്കും എന്നാല്‍ വൃത്തിയാക്കാന്‍ മറക്കുന്ന ചില കാര്യങ്ങളുണ്ട്‌.

Cleaning

1. മെത്ത ഉറകള്‍

വിരുപ്പുകള്‍ നിങ്ങള്‍ പതിവായി കഴുകുമായിരിക്കും . എന്നാല്‍ പലരും പലപ്പോഴും മെത്ത ഉറകള്‍ കഴുകാന്‍ മറക്കും.

2. വാഷര്‍ ,ഡ്രയര്‍

വസ്‌ത്രങ്ങള്‍ കഴുകുമ്പോള്‍ ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കുന്നതിനാല്‍ വാഷറും ഡ്രയറും വൃത്തിയായിരിക്കുമെന്ന്‌ നിങ്ങള്‍ കരുതുന്നുണ്ടാവും. ശരിയാണ്‌ ഇത്‌ ഭയങ്കരമായി വൃത്തികേടായിരിക്കില്ല, എന്നാല്‍, നിങ്ങള്‍ക്ക്‌ നിങ്ങളുടെ വാഷറും ഡ്രയറും ശരിയായ രൂപത്തില്‍ ഇരിക്കണമെന്ന്‌ ആഗ്രഹമുണ്ടെങ്കില്‍ എല്ലാ മൂന്ന്‌ മാസം കൂടുമ്പോഴും വൃത്തിയാക്കണം.

3. സിങ്ക്‌

രാസവസ്‌തുക്കള്‍ കൊണ്ട്‌ വൃത്തായാക്കാം എന്നാല്‍ കുറച്ച്‌ നാളുകള്‍ക്കം ഇവ പൈപ്പുകളെയും സിങ്കിനെയും നശിപ്പിക്കും. ഒന്നു കൂടി പരിസ്ഥിതി സൗഹൃദമായ മാര്‍ഗ്ഗമെന്ന നിലയില്‍ അര കപ്പ്‌ ബേക്കിങ്‌ സോഡ വിതറി അരകപ്പ്‌ വിനാഗിരിയും നാരങ്ങ നീരും ഉപയോഗിച്ച്‌ കഴുകുക. അഴുക്ക്‌ ഇളകുന്നതിനായി അല്‍പ നേരം കാത്തിരുന്നതിന്‌ ശേഷം ചൂട്‌ വെള്ളം കൊണ്ട്‌ കഴുകി കളയുക.

4.കിടക്ക വിരി

നിങ്ങള്‍ പതിവായി കിടക്ക വിരി വൃത്തിയാക്കാറുണ്ടാകും എന്ന്‌ കരുതുന്നു. കാര്യങ്ങള്‍ എളുപ്പമാക്കുന്നതിന്‌ , ഒരു കിടക്ക വിരി അധികം കരുതുക. അങ്ങനെയെങ്കില്‍ കിടക്കുന്നതിന്‌ തൊട്ടു മുമ്പ്‌ കിടക്ക ശരിയാക്കാന്‍ വിഷമിക്കേണ്ടി വരില്ല.

5. ബാത്‌റൂമിലെ ചവിട്ടി

എല്ലാ ദിവസവും ഉപയോഗിക്കുന്നതും എന്നാല്‍ വൃത്തിയാക്കാന്‍ പലപ്പോഴും മറന്നുപോകുന്നതുമായ വസ്‌തുക്കളില്‍ ഒന്നാണിത്‌. എല്ലാ ദിവസവും ഇതില്‍ അടിഞ്ഞു കൂടുന്ന ചെളിയും അണുക്കളും എത്രയാണന്ന്‌ ചിന്തിച്ചു നോക്കുക. ഇവ നല്ല ചൂട്‌ വെള്ളത്തില്‍ കഴുകുക. അഴുക്ക്‌ ചുരണ്ടി കളയാന്‍ ഇത്‌ സഹായിക്കും . പിന്നീട്‌ നന്നായി ഉണക്കി എടുക്കുക. അഴുക്കുകള്‍ കളയുന്നതിന്‌ ബ്രഷ്‌ ഉപയോഗിച്ചും വൃത്തിയാക്കുക.

6. മേക്‌ അപ്‌ ബ്രഷ്‌

ഒട്ടേറെ അവശേഷിപ്പുകളുമായി മേക്‌ അപ്‌ ബ്രഷുകള്‍ സ്ഥിരമായി മേക്‌ അപ്‌ ബാഗിന്റെ അടിയില്‍ ഇരുന്നാല്‍ , മുഖക്കുരുവും മറ്റും ആളുകള്‍ക്ക്‌ ഉണ്ടാകുന്നതില്‍ അതിശയിക്കേണ്ടതില്ല. ഇവ ഉപയോഗിക്കുന്നതിലൂടെ എണ്ണ, ചെളി, ബാക്ടീരിയ എന്നിവയെ വീണ്ടും ചര്‍മ്മത്തിലേക്ക്‌ കൊണ്ടുവരികയാണ്‌ ചെയ്യുക. ചൂട്‌ വെള്ളവും ബേബി ഷാമ്പുവും ഉപയോഗിച്ച്‌ ഇവ കഴുകി വൃത്തിയാക്കാം. ഇത്‌ നിങ്ങളുടെ ബ്രഷുകള്‍ക്ക്‌ പുതു ജീവന്‍ നല്‍കും.

7. കാര്‍പെറ്റ്‌

കാര്‍പെറ്റിലെ അഴുക്കുകളെ കുറിച്ച്‌ ഓര്‍ത്താല്‍ തന്നെ ഛര്‍ദ്ദിക്കാന്‍ വരും. ചെരുപ്പിലെ അഴുക്ക്‌, ബാക്ടീരിയ, നായ രോമം ഇങ്ങനെ നീളും കാര്‍പെറ്റില്‍ കാണപ്പെടുന്നവയുടെ പട്ടിക. നിങ്ങളുടെ ചെറിയ കുട്ടികള്‍ കാര്‍പെറ്റില്‍ നിന്ന്‌ എന്തെല്ലാം കണ്ടെത്താന്‍ ശ്രമിക്കാറുണ്ടെന്ന്‌ ഓര്‍ക്കുക.

വാക്വം ക്ലീനര്‍ ഉപയോഗിച്ച്‌ ആദ്യം വൃത്തിയാക്കുക. കാര്‍പെറ്റിലെ എല്ലാ പൊടിയും അഴുക്കും വലിച്ചെടുക്കാന്‍ ഇത്‌ സഹായിക്കും. അതിന്‌ ശേഷം നല്ല ചൂടു വെള്ളം ഉപയോഗിച്ച്‌ ആവി ഏല്‍പ്പിക്കുക. കാര്‍പെറ്റ്‌ വൃത്തിയാക്കുന്നവരുടെ സേവനം വര്‍ഷത്തില്‍ രണ്ട്‌ പ്രാവശ്യമെങ്കിലും തേടുന്നത്‌ നല്ലതാണ്‌. ഓണ്‍ലൈന്‍ വഴി ഇത്‌ കണ്ടെത്താന്‍ കഴിയും. ഇത്‌ വളരെ പ്രയോജനകരമാണ്‌.

അല്ലെങ്കില്‍ കാര്‍പെറ്റില്‍ അടിഞ്ഞ്‌ കൂടുന്ന അഴുക്കുകളാണ്‌ നമ്മള്‍ എല്ലാ ദിവസവും ശ്വാസിക്കേണ്ടി വരിക എന്ന്‌ ഓര്‍ക്കുക.

8. കംഫര്‍ട്ടര്‍

വേണ്ട രീതിയില്‍ പലരും സ്വന്തം കംഫര്‍ട്ടര്‍ കഴുകാറില്ല. ശരിയായ രീതിയില്‍ ഇത്‌ ചെയ്യുന്നവര്‌ കുറവായിരിക്കും. കംഫര്‍ട്ടറിന്റെ ടാഗില്‍ എഴുതിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വായിച്ചു നോക്കിയിട്ട്‌ ചെയ്യുക. അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കില്‍ നന്നായി വൃത്തിയാക്കുന്നതിനായി ഡ്രൈ ക്ലീനിങ്ങിനായി കൊടുക്കുക.

9. സോഫ

ആഴ്‌ചയില്‍ ഒരിക്കെലെങ്കിലും സോഫയും കുഷ്യനുകളും വാക്വം ക്ലീനറുകള്‍ ഉപയോഗിച്ച്‌ വൃത്തിയാക്കണം. കുഷ്യന്റെ അടിയും വൃത്തിയാക്കണം. സോഫയ്‌ക്ക്‌ നാശം ഉണ്ടാക്കാത്ത ക്ലീന്‍സര്‍ വേണം ഉപയോഗിക്കാന്‍.

10.വാതില്‍പ്പിടി

പനി, ചുമ , ജലദോഷ കാലങ്ങളില്‍ വാതില്‍പ്പിടികള്‍ ഇടയ്‌ക്കിടെ വൃത്തിയാക്കാന്‍ മറക്കരുത്‌. അണുനശീകരണ വൈപ്പുകള്‍ ഉപയോഗിച്ച്‌ തുടച്ച്‌ വൃത്തിയാക്കാം.

11. ഫോണ്‍

വീട്ടില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വസ്‌തുക്കളില്‍ ഒന്ന്‌ ഫോണ്‍ ആയിരിക്കും . എന്നാല്‍ ഏറ്റവും കുറവ്‌ വൃത്തിയാക്കുന്നതും ഇത്‌ തന്നെയായിരിക്കും. അണുനശീകരണ വൈപ്പുകള്‍ ഉപയോഗിച്ച്‌ എളുപ്പം വൃത്തിയാക്കാം. മദ്യത്തില്‍ മുക്കിയ പഞ്ഞി കൊണ്ട്‌ തുടച്ച്‌ നമ്പരുകളുടെ ഇടയും ഫോണ്‍ കേസും മറ്റും വൃത്തിയാക്കാം.

12. റിമോട്ട്‌ കണ്‍ട്രോള്‍

എല്ലാ ദിവസവും ഉപയോഗിക്കുന്നതും എന്നാല്‍ എല്ലായ്‌പ്പോഴും വൃത്തിയാക്കാന്‍ മറക്കുന്നതുമായ മറ്റൊന്ന്‌ റിമോട്ട്‌ ആണ്‌. ഇത്‌ അണുവിമുക്തമാക്കാന്‍ മദ്യത്തില്‍ മുക്കിയ പഞ്ഞിയോ അല്ലെങ്കില്‍ അണുനശീകരണ വൈപ്പുകളോ ഉപയോഗിച്ച്‌ തുടയ്‌ക്കുക. കുട്ടികളും മറ്റും സുഖമില്ലാതെ ഇരിക്കുമ്പോള്‍ ടിവി കാണുന്നുണ്ടെങ്കില്‍ ഉറപ്പായും റിമോട്ട്‌ വൃത്തിയാക്കണം.

English summary

Things In Your House That Should Be Cleaned More Often

Here are some things that should be cleaned more often. Read more to know,
Story first published: Thursday, January 15, 2015, 12:43 [IST]