For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിച്ചണ്‍ ഡസ്റ്റ്ബിന്‍ ദുര്‍ഗന്ധം മാറ്റാം

|

അടുക്കളയിലെ വേസ്റ്റിട്ടു വയ്ക്കുന്ന ഡസ്റ്റ് ബിന്‍ എത്ര വൃത്തിയാക്കിയാലും ചിലപ്പോള്‍ ദുര്‍ഗന്ധം പരത്തുവാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് അഴുകിയ പച്ചക്കറികളും പഴയ ഭക്ഷണവുമെല്ലാം ഇട്ടു വയ്ക്കുമ്പോള്‍.

ദുര്‍ഗന്ധം പരത്തുക മാത്രമല്ല, ഇത് ആരോഗ്യത്തിനും തീരെ നല്ലതല്ലെന്നു വേണം പറയാന്‍.

പഴത്തൊലി കൊണ്ട് വൃത്തിപഴത്തൊലി കൊണ്ട് വൃത്തി

അടുക്കളയിലെ വേസ്റ്റ് ബിന്‍ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

വേസ്റ്റ്ബിന്നില്‍ കവര്‍ ഇടുന്നതിനു മുന്‍പ് ഇതില്‍ നാഫ്തലീന്‍ ബോളുകള്‍ ഇട്ടു വയ്ക്കുക. ഇത് ദുര്‍ഗന്ധം വലിച്ചെടുക്കും.

Kitchen Dustbin

ബേക്കിംഗ് സോഡ മറ്റൊരു വഴിയാണ്. ബേക്കിംഗ് സോഡ ഉപയോഗിച്ച് ഡസ്റ്റ്ബിന്‍ വൃത്തിയാക്കുക. ഇത് ദുര്‍ഗന്ധം അകറ്റും.

ഡ്രയര്‍ ഷീറ്റുകള്‍ ഡസ്റ്റബിന്നില്‍ ഇട്ടു വയ്ക്കുന്നതും നല്ലതാണ്.

അണുക്കളും ബാക്ടീരിയയുമെല്ലാം വരുമ്പോഴാണ് ഡസ്റ്റബിന്നില്‍ ദുര്‍ഗന്ധം വരുന്നത് ഇതില്‍ ബ്ലീച്ചിട്ടു വൃത്തിയാക്കുന്നതും ഗുണം ചെയ്യും.

ഡസ്റ്റ്ബിന്നിനടുത്ത് ഫ്രഷ്‌നറുകള്‍ സ്േ്രപ ചെയ്യുന്നതും ഗുണം ചെയ്യും. ചെറുനാരങ്ങ പോലുള്ള ഫ്രഷ്‌നറുകള്‍ ഉപയോഗിയ്ക്കുകയും ചെയ്യാം.

English summary

Ways To Reduce Kitchen Dustbin Odour

Try these ways to reduce kitchen dustbin odour. Well, you cannot stop throwing the garbage in the bin, but can prevent it from stinking,
Story first published: Tuesday, March 4, 2014, 14:50 [IST]
X
Desktop Bottom Promotion