പച്ചമാങ്ങ വേഗം പഴുപ്പിയ്‌ക്കാം

Posted By:
Subscribe to Boldsky

വേനല്‍ക്കാലവും ഒപ്പം മാമ്പഴക്കാലവുമാണ്‌. മാങ്ങമൂക്കുമ്പോള്‍ തന്നെ പറിച്ചു വയ്‌ക്കുന്നതാണ്‌ പുഴുക്കളേയും കേടിനേയും ഒഴിവാക്കാനുള്ള മാര്‍ഗം.

മൂത്ത മാങ്ങ എളുപ്പം പഴുപ്പിയ്‌ക്കുവാന്‍ പല വഴികളുമുണ്ട്‌. വ്യവസായികള്‍ ആരോഗ്യത്തെ കണക്കാക്കാതെ രാസവസ്‌തുക്കള്‍ ഇട്ടാണ്‌ നാധാരണ മാങ്ങ പഴുപ്പിയ്‌ക്കുന്നത്‌. വിപണിയില്‍ നിന്നും ലഭിയക്കുന്ന പല മാങ്ങകളും ഇത്തരത്തിലുള്ളതാണ്‌.

പച്ചമാങ്ങ വീട്ടില്‍ തന്നെ പഴുപ്പിയ്‌ക്കാന്‍ ചില വഴികളുണ്ട്‌, ഇവയെന്തൊക്കെയെന്നു നോക്കൂ,

അരി

അരി

അരി കൊണ്ട്‌ മാങ്ങ മൂടിയിടുക. ഇത്‌ മാങ്ങ പഴുപ്പിയ്‌ക്കാനുള്ള ഏറ്റവും ലളിതമായ ഒരു വഴിയാണ്‌.

വയ്‌ക്കോല്‍

വയ്‌ക്കോല്‍

വയ്‌ക്കോല്‍ മാങ്ങ പഴുപ്പിയ്‌ക്കാനുള്ള മറ്റൊരു വഴിയാണ്‌. വയ്‌ക്കോലിനിടയില്‍ മാങ്ങ വയ്‌ക്കുക.

 ആപ്പിള്‍

ആപ്പിള്‍

മാങ്ങയ്‌ക്കൊപ്പം ആപ്പിള്‍ സൂക്ഷിയ്‌ക്കുക. ആപ്പിള്‍ എഥിലീന്‍ വാതകം പുറപ്പെടുവിയ്‌ക്കും. മാങ്ങ എളുപ്പത്തില്‍ പഴുത്തു കിട്ടും.

പഴുത്ത മാങ്ങ

പഴുത്ത മാങ്ങ

പഴുത്ത മാങ്ങ പച്ചമാങ്ങയ്‌ക്കൊപ്പം വയക്കുന്നത്‌ മാങ്ങ പഴുക്കാനുള്ള മറ്റൊരു വഴിയാണ്‌.

പേപ്പറില്‍

പേപ്പറില്‍

മാങ്ങ വെയിലും വെളിച്ചവുമില്ലാത്തിടത്ത്‌ ഒരു ബ്രൗണ്‍ ബാഗില്‍ പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിയ്‌ക്കുക. മാങ്ങ എളുപ്പം പഴുത്തു കിട്ടും.

English summary

Easy Ways To Ripe Green Mangeos

It is the mango season and green mangoes are found almost everywhere. Here are some ways on how to ripen mangoes naturally at home.
Story first published: Saturday, May 3, 2014, 13:55 [IST]