For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റോസാപ്പൂ ഉണങ്ങാതെ സൂക്ഷിക്കാം

|

Rose
ചുവന്ന റോസാപ്പൂക്കളുമായി ലോകം ഒരുങ്ങുകയാണ്, വാലന്റൈന്‍സ് ഡെ വരവേല്‍പ്പിനായി. പ്രണയദിനത്തിന് മുന്‍പേ റോസാപ്പൂക്കള്‍ വാങ്ങി വയ്ക്കാമെന്നു വച്ചാല്‍ അത് ഉണങ്ങിപ്പോകുമെന്ന പ്രശ്‌നവും. ഇതിനൊരു പ്രതിവിധി വേണ്ടേ?

ഒരു പാത്രത്തിലോ ഫഌവര്‍വേസിലോ വെള്ളമൊഴിച്ച് പൂക്കളിട്ടു വയ്ക്കുകയാണ് ആദ്യം വേണ്ടത്. പൂക്കള്‍ വാങ്ങുമ്പോള്‍ നീണ്ട തണ്ടോടു കൂടിയവ വാങ്ങാന്‍ ശ്രദ്ധിക്കണം.

നല്ല വെള്ളമായിരിക്കുവാനും ശ്രദ്ധിക്കണം. വെള്ളത്തില്‍ ബാക്ടീരിയയോ മറ്റോ ഉണ്ടെങ്കില്‍ പൂക്കള്‍ പെട്ടെന്ന് വാടിപ്പോകും. വെള്ളത്തില്‍ പൂക്കള്‍ ഇട്ടുവയ്ക്കുന്നതിന് മുന്‍പ് ഒരു നുള്ള് ബ്ലീച്ച് ഇടുന്നത് നല്ലതായിരിക്കും. ഇത് വെള്ളം വൃത്തിയായിരിക്കാന്‍ സഹായിക്കും. ബ്ലീച്ചിന്റെ അളവ് കൂടരുത്. പൂവ് കരിഞ്ഞു പോകും.

ഫഌവര്‍വേസ് അധികം സൂര്യപ്രകാശമില്ലാത്ത, തണുപ്പുള്ള സ്ഥലത്തു വയ്ക്കാന്‍ ശ്രദ്ധിക്കണം. ഇത് പൂക്കള്‍ എളുപ്പം വാടുന്നത് തടയും.

നല്ല നീളമുള്ള തണ്ടാണെങ്കില്‍ എല്ലാ ദിവസവും ചെറിയ നീളത്തില്‍ തണ്ടു മുറിക്കുന്നത് നല്ലതായിരിക്കും. മുറിക്കുമ്പോള്‍ അല്‍പം ചരിച്ചു മുറിക്കുക. ഇത് വെള്ളം വലിച്ചെടുക്കാന്‍ പൂവിനെ സഹായിക്കുകയും പൂക്കള്‍ കൂടുതല്‍ നാള്‍ പുതുമയോടെ നിലനിര്‍ക്കാന്‍ സഹായിക്കും.

പൂവിനടിയില്‍ ഇലയുണ്ടെങ്കില്‍ അത് നീക്കുക. ഇല പെട്ടെന്ന് ചീയുകയും പൂവ് കേടാകാന്‍ ഇടയാക്കുകയും ചെയ്യും.

ദിവസവും ഫഌവര്‍വേസിലെ വെള്ളം മാറ്റാന്‍ മറക്കരുത്.

English summary

Fresh Rose Flowers, Garden, Home, Water, പൂവ്, പൂന്തോട്ടം, വീട്, റോസപ്പൂ, വെള്ളം, ഇല

Valentine's day is coming and it is time to get gifts from your valentine. Roses are one of the most common valentine's day gift. Preserving those rose stalks fresh for a long time is really difficult and all attempts to keep that special gift goes in vein after a day! To keep the flower vase bright and lively with fresh rose stalks, here are few tips to maintain the rose flowers and make them last longer,
Story first published: Monday, January 30, 2012, 13:35 [IST]
X
Desktop Bottom Promotion