For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേനില്‍ ഉറുമ്പരിച്ചാല്‍

|

തേനിന്‍റെ കുപ്പി തുറക്കേണ്ട താമസം ഉറുമ്പുകള്‍ വരിവരിയായി വന്ന് തുടങ്ങും.കുപ്പിക്ക്‌ അടപ്പും കൂടി ഇല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട.ഉറുമ്പുകള്‍ കുപ്പിയുടെ ഉള്ളില്‍ കടന്നു ആകെ വൃത്തികേടാക്കും.

പാചകത്തിനും മറ്റും തേന്‍ എടുക്കേണ്ടി വരുമ്പോഴുള്ള പ്രധാന പ്രശ്നമാണിത്. എങ്ങനെ ഇവയെ ഓടിക്കാം എന്നാലോചിച്ചു ഇനി തല പുകയ്ക്കേണ്ട.തേന്‍ ഉറുമ്പരിക്കാതെ നോക്കാനുള്ള ചില സൂത്രപണികളിതാ.

Honey

ഒരു പരന്ന പാത്രം സംഘടിപ്പിക്കുക.ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പ്ലേറ്റ് മതിയാകും.അതിന്‍റെ ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം വെള്ളം നിറയ്ക്കുക.തേനിന്‍റെ ജാര്‍ എടുത്തു പാത്രത്തിന്‍റെ നടുക്ക് വയ്ക്കുക.ഉറുമ്പുകള്‍ക്ക് വെള്ളത്തിലൂടെ വരാന്‍ പറ്റത്തില്ല.ഉറുമ്പുകളെ തേനില്‍ നിന്ന് അകറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്.

അല്ലെങ്കില്‍ പിന്നെ മറ്റൊരു മാര്‍ഗം ചോക്ക് പീസ്‌ പ്രയോഗമാണ്.ചോക്ക് പീസ്‌ ഉറുമ്പിനെ അകറ്റാന്‍ പ്രധാന സഹായിയാണ്.ജാറിനു ചുറ്റും ചോക്ക് കൊണ്ട് ഒരു ലക്ഷ്മണ രേഖ തീര്‍ക്കാം.ആ വലയം ഭേദിച്ച് ഉറുമ്പുകള്‍ ഉള്ളിലേക്ക് കടക്കില്ലെന്ന കാര്യത്തില്‍ സംശയമേ വേണ്ട.

ആവശ്യം കഴിഞ്ഞാല്‍ തേന്‍ അടച്ചു സൂക്ഷിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം.ഇനി അഥവാ കുപ്പിയുടെ അടപ്പ് കളഞ്ഞു പോകുകയാണെങ്കില്‍ തന്നെ മറ്റൊരണ്ണം തപ്പിയെടുക്കുന്നത് വരെ മേല്‍പ്പറഞ്ഞ മാര്‍ഗങ്ങള്‍ ഉപയോഗിക്കാം

English summary

Home, Improvement, Honey, Chalk, Ants, വീട്, പൊടിക്കൈ, തേന്‍, ഉറുമ്പ്, ചോക്ക്,

While the lid's off the honey for dining or cooking purposes, you don't want the ants to discover a sweet treat and start spoiling things. This article shows how to make use of a very simple yet very effective method for protecting the honey while the lid is off.
X
Desktop Bottom Promotion