For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുറഞ്ഞ ചിലവിൽ പൂന്തോട്ടം നിർമ്മിക്കാം

By %e0%b4%a1%e0%b4%bf%e0%b4%9c%e0%b5%86 %28dj%29
|

ചെടികൾ നടുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്.എന്നാൽ പലർക്കും സ്ഥല പരിമിതി കാരണം പൂന്തോട്ടം നിർമ്മിക്കാൻ സാധിക്കുന്നില്ല.

h

നല്ല പൂക്കളുള്ള ഒരു പൂന്തോട്ടം വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?നിങ്ങൾ ആഗ്രഹിക്കുന്ന പൂക്കൾ ഉള്ള ഒരു പൂന്തോട്ടം എങ്ങനെ നിർമ്മിക്കാം എന്ന് ആലോചിച്ചിട്ടുണ്ടോ? ഈ ലേഖനത്തിൽ കുറഞ്ഞ ചിലവിൽ തുടക്കക്കാർക്ക് എങ്ങനെ പൂന്തോട്ടം നിർമ്മിക്കാം എന്ന് പറയുന്നു.

സ്ഥലം വൃത്തിയാക്കുക

സ്ഥലം വൃത്തിയാക്കുക

പൂക്കൾ ഉള്ള തോട്ടം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം ചെയ്യേണ്ടത് ആ സ്ഥലം വൃത്തിയാക്കുക എന്നതാണ്.അഴുക്കും,ഉണങ്ങിയ ഇലകളും എല്ലാം നീക്കി മരങ്ങളും ആവശ്യമുള്ള ചെടികളും മാത്രം അവശേഷിപ്പിക്കുക.

അനുഭവസമ്പത്തു നേടുക

അനുഭവസമ്പത്തു നേടുക

നല്ലൊരു പൂന്തോട്ടം നിർമ്മിക്കാനായി പല വിധത്തിലും അറിവുകൾ നേടാനാകും.ഇന്റർനെറ്റ്,ബുക്കുകൾ വായിക്കുക,കൂട്ടുകാരോടും വിദഗ്ദ്ധരോടും സൂര്യപ്രകാശം,വെള്ളം,എന്നിവയെക്കുറിച്ചു ചോദിച്ചു മനസിലാക്കുക.ചില ക്‌ളാസുകളിൽ പങ്കെടുത്തു അനുഭവസമ്പത്തു നേടുക

വിശദമായ പ്ലാൻ ഉണ്ടാക്കുക

വിശദമായ പ്ലാൻ ഉണ്ടാക്കുക

ചെടികളോ പൂക്കളോ വളർത്തുന്നതിന് മുൻപ് വിശദമായ പ്ലാൻ തയ്യാറാക്കുക.എന്തൊക്കെ,എപ്പോൾ ചെയ്യണം ,ബഡ്ജറ്റ് എന്നീ എല്ലാ വിവരങ്ങളും പേപ്പറിൽ എഴുതി വയ്ക്കുക.പ്ലാൻ ചെയ്ത ശേഷം പ്രവർത്തിക്കുന്നതാണ് ഉത്തമം

നിങ്ങൾക്ക് ബഡ്ജറ്റിന് അനുസരിച്ചുള്ള പൂന്തോട്ടം ഉണ്ടാക്കാൻ സാധിക്കും.ഇത് നിങ്ങൾക്ക് നല്ലൊരു വഴികാട്ടിയാകും

ചെറിയ പ്ലാനോട് കൂടി തുടങ്ങുക

ചെറിയ പ്ലാനോട് കൂടി തുടങ്ങുക

നിങ്ങൾ പൂക്കളെയും പൂന്തോട്ടത്തെയും ചെടികൾ നടുന്നതിനെയും സ്നേഹിക്കുന്നുവെങ്കിൽ ചെറിയ ലളിതമായ പ്ലാനിൽ തുടങ്ങുക.ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു ചെറിയ മുറി അല്ലെങ്കിൽ സമചതുര സ്ഥലം ഉണ്ടെങ്കിൽ എപ്പോഴും പൂക്കുന്നതും അല്ലാത്തതുമായ ചെടികൾ നടാവുന്നതാണ്.അല്ലെങ്കിൽ അരികിലോ ചില ബോക്സുകളിലോ ബോട്ടിലുകളിലോ പൂക്കുന്ന ചെടികൾ നടാവുന്നതാണ്.

ആവശ്യത്തിന് വെളിച്ചവും തണലും നൽകുക

ആവശ്യത്തിന് വെളിച്ചവും തണലും നൽകുക

വർഷത്തിൽ മിക്കവാറും കാലാവസ്ഥ മാറുന്നതിനാൽ സൂര്യപ്രകാശവും തണലും ആവശ്യത്തിന് ലഭ്യമാക്കണം.കെട്ടിടങ്ങളുടെ കൂര കാറ്റ്,വെയിൽ,മഴ ചൂട് എന്നിവയിൽ നിന്നും ചെടികളെ സംരക്ഷിക്കും.സൂര്യപ്രകാശം വേണമെന്നുള്ള ചെടികൾക്ക് ധാരാളം വെള്ളം നൽകാനും ശ്രമിക്കുക

നല്ല മണ്ണ് ഒരുക്കുക

നല്ല മണ്ണ് ഒരുക്കുക

ധാരാളം പൂക്കൾ ലഭിക്കാൻ മണ്ണ് പ്രധാനമാണ്.ഓരോ ദിവസവും നിങ്ങൾക്ക് മണ്ണ് മെച്ചപ്പെടുത്താം.പാറപൊടിഞ്ഞ മണ്ണ്,ആഴം കുറഞ്ഞ മണ്ണ്,വെള്ളത്തിനടിയിലെ മണ്ണ് എന്നിവ പൂക്കൾ വളരാൻ ധാരാളം പോഷകങ്ങൾ ചെടിക്ക് കൊടുക്കുന്നു.വിത്തുകൾ നട്ടു നിങ്ങൾക്ക് ചെറിയ അളവിൽ മണ്ണ് പരിശോധിക്കാവുന്നതാണ്

ആവശ്യത്തിന് വെള്ളം

ആവശ്യത്തിന് വെള്ളം

ചെടികളെ സ്നേഹിക്കുന്നവർക്ക് വെള്ളം അതിന് എത്രത്തോളം പ്രാധാന്യമുള്ളതാണെന്നു അറിയാം.മണ്ണ് ഈർപ്പമുള്ളതായാൽ പൂക്കൾ ധാരാളം ലഭിക്കും.ലാൻഡ്സ്കേപ്പ് ചെയ്യുന്നതുവഴി നിങ്ങൾക്ക് കൂടുതൽ അറിവ് ലഭിക്കും.

കുഴിക്കുക /ഡിഗ്ഗിങ്

കുഴിക്കുക /ഡിഗ്ഗിങ്

നിങ്ങൾക്ക് അതിരുകൾ,വെള്ളം,വേലി ,ആവശ്യത്തിന് സ്ഥലം എന്നിവ ഉണ്ടെങ്കിൽ കുഴിക്കാൻ തുടങ്ങിക്കൊള്ളൂ.10 ഇഞ്ച് ആഴത്തിൽ കുഴിച്ചു കല്ലുകളും പാറകളും മാറ്റുക.മണ്ണ് വളക്കൂറു ഉള്ളത് അല്ലെങ്കിൽ പോഷകങ്ങൾ ഉള്ള കമ്പോസ്റ്റ് ചേർക്കുക.കുറച്ചു പുല്ലും മണലും ചേർക്കാവുന്നതാണ്.പി ഹെച് ഉള്ള മണ്ണിൽ കുമ്മായവും ചേർക്കാവുന്നതാണ്

 മുകുളങ്ങൾ മുറിക്കുക

മുകുളങ്ങൾ മുറിക്കുക

കൃത്യമായ ഇടവേളകളിൽ മുകുളങ്ങൾ മുറിച്ചു വിടുന്നത് ചെടികളെ വേഗത്തിൽ വളരാൻ സഹായിക്കും.ഓരോ ഘട്ടത്തിലും മണ്ണിൽ പോഷകങ്ങൾ കൂട്ടാനും മണ്ണ് മെച്ചപ്പെടുത്താനും ശ്രദ്ധിക്കുക.വർഷത്തിൽ പൂക്കുന്ന ചെടികളും പൂന്തോട്ടത്തിൽ നടുക.തുടക്കക്കാർക്ക് നല്ല പൂന്തോട്ടം നിർമ്മിക്കാൻ ഇത് ഉത്തമമാണ്

Read more about: home and garden tips വീട്
English summary

flower garden ideas For beginners

some tips to make Garden at low cost, Read on
X
Desktop Bottom Promotion