Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
കമ്പോസ്റ്റ് വീട്ടില്‍ തയ്യാറാക്കാം

ആദ്യമായി കമ്പോസ്റ്റ് തയ്യാറാക്കാന്‍ പറ്റിയ ഒരു സ്ഥലം കണ്ടുപിടിക്കുകയാണ് വേണ്ടത്. തോട്ടമുള്ളവരാണെങ്കില് തോട്ടത്തില്‍ ഒരു കുഴി കുത്തി അതില്‍ കമ്പോസ്റ്റ് തയ്യാറാക്കാം. വലിയ ബക്കറ്റിലോ അതുപോലുള്ള മറ്റു സാധനങ്ങളിലോ വേണമെങ്കിലും ഇത് ഉണ്ടാക്കാം. അടച്ചു സൂക്ഷിക്കാന്‍ സംവിധാനമുണ്ടെങ്കില്‍ ഏറെ നന്ന്. ഈച്ചകളുടേയും മറ്റ് പ്രാണികളുടേയും ശല്യം ഒഴിവാക്കാം.
വീട്ടിലേയും തൊടിയിലേയും ഉപയോഗശൂന്യമായ വസ്തുക്കളാണ് കമ്പോസ്റ്റിന് ഉപയോഗിക്കേണ്ടത്. എന്നാല്‍ പ്ലാസ്റ്റിക് സാധനങ്ങളും കോസ്മെറ്റിക്കുകളും ഇതിലേക്ക് ഇടരുത്.
ഇലകള്‍, പച്ചക്കറിത്തൊണ്ട്, ചാണകം, മുട്ടത്തൊണ്ട് തുടങ്ങിയ എല്ലാ വിധ സാധനങ്ങളും കമ്പോസ്റ്റിനായി ഉപയോഗിക്കാം. ഇവ ഒരുമിച്ച് കുഴിയിലിടുക. കഴിവതും ഇവ അമര്‍ത്തി ഇടുക. ഇവ ചീഞ്ഞ് കമ്പോസ്റ്റ് വേഗം തയ്യാറാകും. കമ്പോസ്റ്റിനായി ഉപയോഗിക്കുന്ന സാധനങ്ങള്‍ ഒരിക്കലും ഉണങ്ങരുത്. ഇവ ചീയണമെങ്കില് ജലാംശം വേണം. അതുകൊണ്ട് ഇവ ഉണങ്ങുകയാണെങ്കില്‍ അല്പം വെള്ളം തളിച്ചു കൊടുക്കാം. ഇടയ്ക്കിടെ കമ്പോസ്റ്റിലിടുന്ന സാധനങ്ങള്‍ ഇളക്കിക്കൊടുക്കണം. എങ്കിലേ കമ്പോസ്റ്റ് പെട്ടെന്ന് തയ്യാറാവൂ.
എല്ലാ സാധനങ്ങളും ഒരുമിച്ചു ചേര്‍ന്നു കഴിഞ്ഞാല്‍ ആവശ്യാനുസരണം ചെടികള്ക്കിടാം.



Click it and Unblock the Notifications
